Jump to content

വാസ്തുഹാരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസ്തുഹാരാ
പോസ്റ്റർ
സംവിധാനംജി. അരവിന്ദൻ
നിർമ്മാണംടി. രവീന്ദ്രനാഥ്
കഥസി.വി. ശ്രീരാമൻ
തിരക്കഥ
  • ജി. അരവിന്ദൻ
  • സംഭാഷണം:
  • സി.വി. ശ്രീരാമൻ
    ജി. അരവിന്ദൻ
    എൻ. മോഹനൻ
അഭിനേതാക്കൾമോഹൻലാൽ
നീന ഗുപ്ത
നീലാഞ്ജനാ മിത്ര
ശോഭന
സംഗീതംസലിൽ ചൗധരി
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോപാരഗൺ മൂവീമേക്കേഴ്സ്
വിതരണംചന്ദ്രകാന്ത റിലീസ്
റിലീസിങ് തീയതി1991 മേയ് 3
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ വാസ്തുഹാരാ (The Dispossessed).[1] ചിത്രം മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. പാരഗൺ മൂവീമേക്കേഴ്സിന്റെ ബാനറിൽ ടി. രവീന്ദ്രനാഥ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

പ്രമേയം

[തിരുത്തുക]

തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരുടെ ആത്മവേദനകൾ സംവേദനം ചെയ്യാനാണ് വാസ്തുഹാരാ ശ്രമിക്കുന്നത്. 1947-ൽ പാകിസ്താനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർഥിപ്രാവാഹം ആണ് ചിത്രത്തിന്റെ പശ്ചാത്തലം. വിഭജനത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേി വന്ന ഒരു ബംഗാളി വിധവയുടെ ആത്മീയഭൗതിക സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ടാണ് വ്യക്തികൾ തമ്മിലുള്ള വേർപെടലിന്റെ തീക്ഷ്ണവേദനയും സ്വന്തം മണ്ണിൽ നിന്ന് പറിച്ചുമാറ്റപ്പെടുന്നവരുടെ അശരണതും ഗൃഹാതുരത്വവും അരവിന്ദൻ ആവിഷ്കരിക്കുന്നത്.[2]

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
1990 ദേശീയ ചലച്ചിത്രപുരസ്കാരം [3]
  • മികച്ച മലയാളചലച്ചിത്രം
1990 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0155334/
  2. ഒ.കെ.ജോണി, സിനിമയുടെ വർത്തമാനം (2001). വാസ്തുഹാര. ഒലിവ് പബ്ലിക്കേഷൻസ്. p. 152.
  3. http://dff.nic.in/NFA_archive.asp
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാസ്തുഹാരാ&oldid=3644807" എന്ന താളിൽനിന്ന് ശേഖരിച്ചത്