Jump to content

കിലുക്കം കിലുകിലുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിലുക്കം കിലുകിലുക്കം
വി.സി.ഡി. പുറംചട്ട
സംവിധാനംസന്ധ്യ മോഹൻ
നിർമ്മാണംപി.കെ. മുരളീധരൻ
പോൾ ബത്തേരി
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾമോഹൻലാൽ
ജയസൂര്യ
കുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
സംഗീതംദീപക് ദേവ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റ്
വിതരണംവർണ്ണചിത്ര
ഉള്ളാട്ടിൽ വിഷ്വൽ മീഡിയ
റിലീസിങ് തീയതി2006
രാജ്യംഇന്ത്യ
ഭാഷമലയാളം

സന്ധ്യ മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കം കിലുകിലുക്കം. പ്രിയദർശൻ സം‌വിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ ഇറങ്ങിയ ഈ ചിത്രത്തിൽ പഴയചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുന:വിഷ്‌കരിച്ച് പുതിയ കഥ പറയുന്നു. ബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റിന്റെ ബാനറിൽ പി.കെ. മുരളീധരൻ, പോൾ ബത്തേരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര, ഉള്ളാട്ടിൽ വിഷ്വൽ മീഡിയ എന്നിവരാണ്‌. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.മോഹൻലാൽ അതിഥിവേഷത്തിലെത്തിയ സിനിമയാണിത്. ചിത്രം സാമ്പത്തിക മായി പരാജയപ്പെട്ടു. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്ക എന്ന കഥാപാത്രത്തെ മാമുക്കോയ ഈ ചിത്രത്തിൽ വീണ്ടും അവതരിപ്പിക്കുന്നു.

കൊച്ചി മേയറായ ചാന്ദിനിയുടെ (കാവ്യ മാധവൻ) പിതാവ് കൃഷ്ണദാസ് (വിജയരാഘവൻ, എതിരാളികളാൽ കൊല്ലപ്പെടുന്നതായി കാണുന്നതിലൂടെ അവളുടെ മാനസികനില തെറ്റി അവരിൽ നിന്ന് രക്ഷപ്പെട്ട് ഊട്ടിയിൽ എത്തുന്നു. സംശയം റോയ്‌ചാൻ (കുഞ്ചാക്കോ ബോബൻ), സുഹൃത്ത് അപ്പച്ചൻ (സലിം കുമാർ) എന്നിവരുടെ മേൽ പതിക്കുന്നു. അതിനാൽ രക്ഷപ്പെടാനായി അവർ ഊട്ടിയിലേക്ക് നീങ്ങുന്നു. അതേസമയം, ബാലു (ജയസൂര്യ), പൊന്നപ്പൻ (ഹരിശ്രീ അശോകൻ) എന്നിവർ കാണാതായ ഒരു കുട്ടിയുടെ വിവരങ്ങൾ കണ്ട് മാതാപിതാക്കൾ അവർക്ക് ധാരാളം പണം നൽകുമെന്ന് പ്രതീക്ഷിച്ച് ഊട്ടിയിലേക്ക് പോകുന്നു.ചാണ്ടിനിയുടെ സൗന്ദര്യത്താൽ ആകർഷിക്കപ്പെട്ട നിഷ്ചൽ (ജഗതി ശ്രീകുമാർ) അവളെ ആകർഷിക്കാൻ ശ്രമിക്കുന്നു. അതേസമയം, ചാന്ദിനിയെ കാണാതാകുന്നു. ജോജി (മോഹൻലാൽ) എങ്ങനെ ഇടപെടുന്നുവെന്നും ചാണ്ടിനിയെ കണ്ടെത്താനും രക്ഷിക്കാനും ടീമിനെ നയിക്കുന്ന രീതിയാണ് കഥയുടെ ബാക്കി ഭാഗം.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കിലുക്കം കിലുകിലുക്കം – വിനീത് ശ്രീനിവാസൻ, ദീക്ഷിത്
  2. പാട്ടൊന്നു പാടാൻ – രഞ്ജിത്ത്, സ്മിത, ബെന്നി, അർജ്ജുൻ
  3. ഊട്ടിപ്പട്ടണം (പുനരാലാപനം - കിലുക്കത്തിൽ നിന്ന്) – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  4. കിലുകിൽ പമ്പരം (പുനരാലാപനം - കിലുക്കത്തിൽ നിന്ന്) – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]