Jump to content

പി. ബാലചന്ദ്ര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ബാലചന്ദ്ര മേനോൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമികെ.എ. ശിവരാമ ഭാരതി
മണ്ഡലംചിറ്റൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-03-17)മാർച്ച് 17, 1911
മരണം14 ഡിസംബർ 1984(1984-12-14) (പ്രായം 73)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഎ. രാധ
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • എ.സി. കുഞ്ഞുണ്ണി രാജ (അച്ഛൻ)
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

ഒന്നും രണ്ടും കേരളാ നിയമസഭയിൽ ചിറ്റൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരാനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി. ബാലചന്ദ്ര മേനോൻ (17 മാർച്ച് 1911 - 14 ഡിസംബർ 1984). പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്(1963-65). 1967 മുതൽ 1973 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു[1] ബാലചന്ദ്ര മേനോൻ.[2]

പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം, സംസ്ഥാന ആസൂത്രണബോർഡ് ഉപദേശക സമിതിയംഗം, കൈത്തറിബോർഡ് ഉപദേശക സമിതിയംഗം, വ്യവസായ ബോർഡംഗം, എ.ഐ.റ്റി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി, എ.ഐ.റ്റി.യു.സി. സെക്രട്ടറി; വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "15 ഒക്ടോബർ 2020" (PDF). Retrieved 15 ഒക്ടോബർ 2020.
  2. http://www.niyamasabha.org/codes/members/m060.htm