ഡൺകൻ ഹാൽഡെയിൻ
ഫ്രെഡറിക് ഡൺകൻ മൈക്കൽ ഹാൽഡെയിൻ ഒരു ബ്രിട്ടീഷ് ഫിസിസ്റ്റും, അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സ്റ്റി ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറുമാണ്. 2016 -ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ, ഡേവിഡ് .ജെ തൗലേസ്, ജോൺ മൈക്കൽ കോസ്റ്റര്ർലിറ്റ്സ് എന്നിവർക്കൊപ്പം പങ്കിട്ടു.
വിദ്യഭ്യാസം
[തിരുത്തുക]ലണ്ടണിലെ സെയിന്റ് പോൾ സ്ക്കൂളിലും, കാമ്പ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജിലുമാണ് ഹെൽഡെയിൻ പഠിച്ചത്.
ജോലിയും, റിസർച്ചും
[തിരുത്തുക]ഹാൽഡെയിൻ, എന്റാഗ്ലമെന്റ് സ്പെക്ട്ര, എക്സ്ക്ലൂഷൻ സ്റ്റാറ്റിസ്റ്റിക്ക്സ്, ഫ്രാക്ഷണൽ ക്വാണ്ടം ഹാൾ എഫക്റ്റ് തിയറി, വൺ ഡിമൻഷനൽ സ്പിൻ ചെയിൻസ്, ലട്ടിങ്കർ ലിക്വിഡ്സ് തിയറി, കണ്ടെൻസഡ് മാറ്റർ തിയറി പോലുള്ള തിയററ്റിക്കലായ വിഷയങ്ങളെ വിശദീകരിക്കുന്നതിൽ പ്രശസ്തനായിരുന്നു.
അദ്ദേഹം ഫണ്ടമെന്റൽ ഫ്രാക്ഷണൽ ക്വാണ്ടം ഹാൾ എഫക്റ്റിലൂടെ ഉണ്ടാകുന്ന കോമ്പോസിറ്റ് ബേസന്റെ ആകൃതിയെപറ്റിയുള്ള പുതിയൊരു ജ്യാമിതീയ വിവരണം ഉണ്ടാക്കി.പക്ഷെ ഈ തിയറി ചെർൻ സൈമൺസ് ക്വാണ്ടം ജിയോമറ്റ്രിയുടെ വിശദീകരണത്തിന്റെ നിർമ്മാണത്തോടെ പിൻതള്ളപ്പെട്ടു, ഇത് 1990 കളിലാണ് ലോകം പരിചയപ്പെടുന്നത്.
ബഹുമതികൾ
[തിരുത്തുക]- ഫെല്ലോഷിപ്പ് ഓഫ് ദി റോയൽ സൊസൈറ്റി.
- ഫെല്ലോ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ആർട്ട് ആന്റ് സയൻസ്
- ഫെല്ലോ ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്
- ബക്ക്ലി പ്രൈസ്
- ഡൈറാക് മെഡൽ
- 2016-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ[എന്ന്?][എന്ന്?][എന്ന്?][എന്ന്?]