Jump to content

കാവാലം ചുണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ഒരു ചുണ്ടൻ വള്ളമാണ് കാവാലം ചുണ്ടൻ. കാവാലം ഗ്രാമത്തിൽപ്പെട്ട ഒരു ചുണ്ടൻവള്ളമാണിത്. ഈ ചുണ്ടൻവള്ളം മുമ്പ് കൈനകരി പുത്തൻ ചുണ്ടൻ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.

പിന്നീട് 1942ൽ കൊച്ചുപുരക്കൽ ഔസെഫ് തൊമ്മൻ ഇത് വാങ്ങി. 1943ൽ ഇത് പുനർനിർമ്മിക്കുകയും കാവാലം ചുണ്ടൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഔസെഫ് തൊമ്മന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ തൊമ്മൻ ജോസഫ് ഉടമസ്ഥാവകാശം ഏറ്റെടുത്തു. 1949, 1950, 1958, 1960, 1962 വർഷങ്ങളിൽ ഈ ചുണ്ടൻവള്ളം നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിച്ചിട്ടുണ്ട്.[1] അതിൻ്റെ കഥയെ അടിസ്ഥാനമാക്കിയുള്ള മലയാളം സിനിമയാണ് കാവാലം ചുണ്ടൻ.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Race Course, Mass Drill, Boat Clubs and Winners". Zonkerala Articles. zonkerala.com. Retrieved 2008-08-16.
"https://ml.wikipedia.org/w/index.php?title=കാവാലം_ചുണ്ടൻ&oldid=4114611" എന്ന താളിൽനിന്ന് ശേഖരിച്ചത്