Jump to content

ചെറുതന ചുണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ഒരു ചുണ്ടൻ വള്ളമാണ് ചെറുതന ചുണ്ടൻ.[1] ആലപ്പുഴയിലെ ചെറുതന ഗ്രാമത്തിലുള്ള ചുണ്ടൻ വള്ളമാണിത്.[2] 2004ൽ ചെറുതന ചുണ്ടൻ നെഹ്രുട്രോഫി നേടി. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് ചെറുതന ചുണ്ടന് ട്രോഫി നേടിക്കൊടുത്തത്. രാജു വടക്കത്ത് ആയിരുന്നു ക്യാപ്റ്റൻ.

പായിപ്പാട് വള്ളംകളി, കരുവാറ്റ വള്ളംകളി, മാന്നാർ വള്ളംകളി എന്നിവിടങ്ങളിലെല്ലാം ചെറുതന ചുണ്ടൻ ഹാട്രിക് വിജയങ്ങൾ നേടിയിട്ടുണ്ട്.[3]

ചരിത്രം

[തിരുത്തുക]

ചെറുതനയിലെ ചിലകുടുംബക്കാർ ചേ‍ർന്ന് 1960ൽ മാരാമണിൽനിന്ന് വാങ്ങിയ പള്ളിയോടമാണ് രണ്ടാം ചെറുതന ചുണ്ടൻ.[4] 1971 ൽ ഈ വള്ളം പൂർണ്ണമായി പുതുക്കിപണിതു. ഈ ചുണ്ടൻ വള്ളം 1982ൽ ആലപ്പാട് സുധാകരൻ വാങ്ങി ആലപ്പാട് ചുണ്ടൻ എന്ന് പുനർനാമകരണം നടത്തി. 1986 ൽ ചെറുതനക്കാർ പുതിയ ചുണ്ടൻ വള്ളം പണിതു.[5] കോഴിമുക്ക് നാരായണൻ ആചാരിയാണ് ഈ പണികൾക്ക് നേതൃത്വം നൽകിയത്.[6] 2020ൽ ഈ ചുണ്ടൻ വള്ളം ചമ്പക്കുളത്തിന് വിറ്റു.[7] തുടർന്ന് പുതിയ ചുണ്ടൻവള്ളം പണിതു. ഇതാണ് ഇപ്പോഴത്തെ ചെറുതന ചുണ്ടൻ.

ചെറുതന ബോട്ട് ക്ലബ്

[തിരുത്തുക]

ചെറുതന ചുണ്ടൻ വള്ളത്തിൽ തുഴഞ്ഞിട്ടുള്ള ബോട്ട് ക്ലബ്ബാണ് ചെറുതന ബോട്ട്ക്ലബ്ബ്. കരുവാറ്റ, പായിപ്പാട്, മാന്നാർ എന്നീ ജലമേളകളിൽ ഈ ബോട്ട് ക്ലബ്ബ് ചെറുതനചുണ്ടൻ തുഴഞ്ഞ് വിജയിച്ചിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. ലേഖകൻ, മാധ്യമം (2022-08-20). "നെഹ്​റു ട്രോഫി: ഓളപ്പരപ്പിൽ ആ​രവമുയർത്താൻ ചുണ്ടൻ വള്ളങ്ങൾ | Madhyamam". Retrieved 2024-09-18. {{cite web}}: zero width space character in |title= at position 5 (help)
  2. KeralaVallamkali (2017-02-17). "അമരസൗന്ദര്യത്തിൻറെ അവസാന വാക്ക് : ചെറുതന ചുണ്ടൻ" (in ഇംഗ്ലീഷ്). Retrieved 2024-09-18.
  3. "ചെറുതന പുത്തൻ ചുണ്ടനിൽ തുഴയെറിയാൻ ഫ്രീഡം ബോട്ട് ക്ലബ്". Retrieved 2024-09-18.
  4. "ചെറുതന പുത്തൻ ചുണ്ടനിൽ തുഴയെറിയാൻ ഫ്രീഡം ബോട്ട് ക്ലബ്". Retrieved 2024-09-18.
  5. "ചെറുതന പുത്തൻ ചുണ്ടനിൽ തുഴയെറിയാൻ ഫ്രീഡം ബോട്ട് ക്ലബ്". Retrieved 2024-09-18.
  6. KeralaVallamkali (2017-02-17). "അമരസൗന്ദര്യത്തിൻറെ അവസാന വാക്ക് : ചെറുതന ചുണ്ടൻ" (in ഇംഗ്ലീഷ്). Retrieved 2024-09-18.
  7. "ചെറുതന ചുണ്ടന് 'സ്ഥലംമാറ്റം': ഇനി ചമ്പക്കുളത്തിന് സ്വന്തം". Retrieved 2024-09-18.
"https://ml.wikipedia.org/w/index.php?title=ചെറുതന_ചുണ്ടൻ&oldid=4114627" എന്ന താളിൽനിന്ന് ശേഖരിച്ചത്