Jump to content

കാരിച്ചാൽ ചുണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ഒരു ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാൽ എന്ന ഗ്രാമത്തിലെ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ.[1] നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ ചുണ്ടൻവള്ളമാണിത്.[2] വിവിധ വള്ളംകളികളിൽ നിരവധി ട്രോഫികൾ കാരിച്ചാൽ ചുണ്ടൻ നേടിയിട്ടുണ്ട്. 1973ലാണ് ആദ്യമായി കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയത്. 16 പ്രാവശ്യം കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയിട്ടുണ്ട്.[3]

കാരിച്ചാൽ ചുണ്ടൻ

കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ചുണ്ടൻവള്ളമാണിത്. 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്. ഇതിന് 53.25 കോൽ നീളവും 51 ആംഗുലം വീതിയുമുണ്ട്.[4] കോഴിമുക്ക് നാരായണൻ ആചാരി നയിക്കുന്ന സംഘമാണ് ഇത് നിർമ്മിച്ചത്. [5][6]

നെഹ്രു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ വിജയിച്ച വർഷങ്ങൾ

[തിരുത്തുക]
വർഷം. ക്ലബ് ക്യാപ്റ്റൻ
1974 ഫ്രണ്ട്സ് ബോട്ട് ക്ലബ് പി. സി. ജോസഫ്
1975 ഫ്രണ്ട്സ് ബോട്ട് ക്ലബ് പി. സി. ജോസഫ്
1976 യു. ബി. സി കൈനകരി പി. കെ. തങ്കച്ചൻ
1980 പുല്ലങ്ങാടി ബോട്ട് ക്ലബ് രാമചന്ദ്രൻ
1982 കുമാരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
1983 കുമാരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
1984 കുമാരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
1986 വില്ലേജ് ബോട്ട് ക്ലബ്, കൈനകരി സന്നി അക്കാരക്കളം
1987 വില്ലേജ് ബോട്ട് ക്ലബ്, കൈനകരി സന്നി അക്കാരക്കളം
2000 ആലപ്പുഴ ബോട്ട് ക്ലബ് ബെൻസി രൺഡുത്തിക്കൽ
2001 ഫ്രണ്ട്സ് ബോട്ട് ക്ലബ് ടോബിൻ ചാണ്ടി
2003 നവജീവൻ ബോട്ട് ക്ലബ് തമ്പി പൊദിപ്പാറ [7]
2008 കൊല്ലം ജീസസ് ബോട്ട് ക്ലബ് ജിജി ജാക്കോബ് പൊളയിൽ
2011 (കോടതി ഉത്തരവ് പ്രകാരം, 2022 ൽ വിജയിയായി പ്രഖ്യാപിച്ചു) ഫ്രീഡം ബോട്ട് ക്ലബ് ജിജി ജാക്കോബ് പൊളയിൽ
2016 കുമാരകം വേമ്പനാട് ബോട്ട് ക്ലബ് ജെയിംസ് കുട്ടി യാക്കോബ് [8][9][10]
2024 പള്ളാത്തുരുത്തി ബോട്ട് ക്ലബ് അലൻ മൂന്നുതൈക്കൽ

അവലംബങ്ങൾ

[തിരുത്തുക]
  1. History,Place,Boat race winner[പ്രവർത്തിക്കാത്ത കണ്ണി]
  2. ലേഖകൻ, സ്വന്തം (2023-08-10). "പോരാട്ടം കടുക്കും; പുന്നമടയിൽ ആവേശത്തിരയാകാൻ കാരിച്ചാൽ ചുണ്ടൻ". Retrieved 2024-09-11.
  3. ലേഖകൻ, സ്വന്തം (2023-08-10). "പോരാട്ടം കടുക്കും; പുന്നമടയിൽ ആവേശത്തിരയാകാൻ കാരിച്ചാൽ ചുണ്ടൻ". Retrieved 2024-09-11.
  4. Village people,Construction
  5. Karichal Chundan site
  6. "ഓളപ്പരപ്പിൽ തീപ്പൊരി വിതറാൻ അപ്പർ കുട്ടനാട്ടിൽ നിന്ന് ഒരു ഡസനോളം ചുണ്ടൻ വള്ളങ്ങൾ". 2017-08-05. Retrieved 2024-09-18.
  7. Race Course, Mass Drill, Boat Clubs and Winners
  8. Times of India
  9. The Hindu Newspaper
  10. "Nehru trophy winners list". Archived from the original on 2021-09-17. Retrieved 2024-09-11.