Jump to content

ശീതങ്കൻ തുള്ളൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശീതങ്കൻ തുള്ളൽ

കേരളത്തിലെ, ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ, രചനക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാണെങ്കിൽ, ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ, ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ തുള്ളൽ, ജനകീയ കവിയായ കുഞ്ചൻ നമ്പ്യാർ ആണ് ഇത് രചിച്ചത്.

അവതരണം

[തിരുത്തുക]
തുള്ളൽക്കാരിയും കൈമണിയും മദ്ദളക്കാരനും

പൊതുവെ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്‌. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.

വേഷവിധാനം

[തിരുത്തുക]
ശീതങ്കൻ തുള്ളൽ, ശ്രീ പൂർണത്രയീശക്ഷേത്രം, തൃപ്പൂണിത്തുറ

തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട് കെട്ടി പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ച് കാണുന്നു.

ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ് കാകളി

തുള്ളലിന്റെ ഉത്ഭവം

[തിരുത്തുക]

ചാക്യാർ കൂത്ത് എന്ന കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർമാരാണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത്‌ നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത്‌ അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങിപ്പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചാക്യാർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.

ചാക്യാരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് "തുള്ളൽ". അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത്‌ തകൃതിയായി നടക്കുന്നു. പൊടുന്നന്നെ മറ്റൊരു ഭാഗത്ത്‌ അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നു. കൂത്ത്‌ കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചു. നോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യവും ആയ ഒരു നൃത്ത രൂപം.അത് തുള്ളലായിരുന്നു. അങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.ചാക്യാർ നാണം കെട്ടുപോയി.

നമ്പ്യാർ ആദ്യം അവതരിപ്പിച്ചത് ശീതങ്കൻ തുള്ളൽ ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ കഥ കല്യാണസൗഗന്ധികം ആയിരുന്നു .

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

സി.അഭിമന്യുവിന്റെ കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]