Jump to content

വിദ്യുന്മാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോ പാദത്തിലും എട്ട് അക്ഷരം വീതംവരുന്ന അനുഷ്ടുപ്പ് ഛന്ദസ്സിലുള്ള വൃത്തമാണ്‌ വിദ്യുന്മാല.

ലക്ഷണം

[തിരുത്തുക]
മലയാളത്തിൽ
വൃത്തമഞ്ജരി മംമംഗംഗം വിദ്യുന്മാലാ രണ്ട് മഗണം ശേഷം രണ്ട് ഗുരു എന്ന ക്രമത്തിൽ വന്നാൽ വിദ്യുന്മാലാ വൃത്തമായി. അതായത് എല്ലാ അക്ഷരവും ഗുരു. ഇതിന് മധ്യത്തിൽ (നാലാമക്ഷരത്തിനു ശേഷം)ഒരു യതി വേണം.
'ഗംഗംഗം।ഗം ഗംഗം।ഗംഗം' എന്ന് ചൊൽത്താളം.
കാന്തവൃത്തം - കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ ഹൃദ്യേ! ദീർഘംസർവ്വം പു​ണ്യാ-
സ്വാദ്യേ നന്നാലാകിൽശ്ചേദം
വിദ്യുന്മാലാരാജൽകായേ!
വിദ്യുന്മാലാവൃത്തത്തിന്ന്
സംസ്കൃതത്തിൽ
വൃത്തരത്നാകരം - കേദാരഭട്ടൻ ।मो मो गो गो विद्युन्माला മോ മോ ഗോ ഗോ വിദ്യുന്മാലാ
നാട്യശാസ്ത്രം - ഭരതമുനി അഷ്ടാക്ഷരകൃതേ പാദേ

സർവ്വാണ്യേവ ഭവന്തി ഹി
ഗുരൂണി യസ്മിൻ സാ നാമ്നാ
വിദ്യുന്മാലേതി കീർത്തിതാ

എട്ടക്ഷരമുള്ള പാദത്തിൽ എല്ലാ അക്ഷരങ്ങളും ഗുരുക്കളായ വൃത്തത്തിനു വിദ്യുന്മാല എന്നു പേര്

ഉദാഹരണം

[തിരുത്തുക]
Wiktionary
Wiktionary
വിദ്യുന്മാല എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വിദ്യുന്മാല&oldid=2388274" എന്ന താളിൽനിന്ന് ശേഖരിച്ചത്