Jump to content

കുലപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാകളിയുടെ ലക്ഷണം വൃത്തമഞ്‌ജരിയിൽ “ മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ ”

കേരളകൗമുദി എന്ന വ്യാകരണ വൃത്താലങ്കാര ലക്ഷണ ഗ്രന്ഥത്തിലുള്ള ലക്ഷണം “ ഗണമെട്ടയ്യശച്ചീരോ

പിണയുന്നടി രണ്ടിലെ കാണെഴുത്തറുനാങ്കെന്നാ ലിണങ്ങും ശീലു കാകളി ” വകഭേദങ്ങൾ കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്‌ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്‌. ഗണത്തിന്‌ മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ്‌ ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.

"https://ml.wikipedia.org/w/index.php?title=കുലപാലം&oldid=2894786" എന്ന താളിൽനിന്ന് ശേഖരിച്ചത്