മഴമരം
മഴമരം | |
---|---|
In Guanacaste, Costa Rica. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. saman
|
Binomial name | |
Albizia saman | |
Synonyms | |
|
മൈമോസെ (Mimosae) സസ്യകുടുംബത്തിൽ പെട്ട ഒരു മരമാണ് മഴവൃക്ഷം. ഉറക്കംതൂങ്ങി മരമെന്നും ഇതിനു പേരുണ്ട്. ശസ്ത്രനാമം: സമാനിയ സമാൻ (Samanea saman) . ഇംഗ്ലീഷിൽ ഇതിനെ റെയിൻട്രീ മഴവൃക്ഷം എന്നു വിളിക്കുന്നു. 20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകും.
പത്രവിന്യാസത്തിലെ പ്രത്യേകത
[തിരുത്തുക]സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും മഴയുള്ള സമയത്തും ഇലൾ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. തന്മൂലം ഈ മരത്തിനെ ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നു. ഇളം തണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലയുടെ മുകൾഭാഗം മിനുമിനുത്തതാണ്. ഇലക്കു മൂന്നു നാലു സെന്റീമീറ്റർ നീളമുണ്ടാവും. മഴക്കാലത്ത് ഇലകൾ കൂമ്പി നിൽക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. വൈകുന്നേരം ഇലകൾ കൂമ്പി നിൽക്കുന്നതിനാൽ 5 മണി മരം എന്ന പേരും ഇവയ്ക്കുണ്ട്. ഇതിന്റെ ചുവട്ടിൽ എപ്പോഴും നനവ് കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.
പൂക്കാലം
[തിരുത്തുക]പൂക്കാലം മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പൂക്കൾക്ക് പാടലവർണ്ണമാണ്. പൂങ്കുലവൃന്തത്തിന് അഞ്ചാറു സെന്റീമിറ്റർ നീളം ഉണ്ടായിരിക്കും. ബഹ്യദലപുഞ്ജത്തിന് 4--6 മില്ലീമീറ്റർ നീളവും മഞ്ഞനിറത്തിലുള്ള ദളപുടത്തിന് ഏതണ്ട് 10—12 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. ഓരോപൂവിലും പാടലവർണ്ണത്തിലുള്ള 20 കേസരങ്ങൾ ഉണ്ട്. പൂവിന്റെ ഏറ്റവും ഭങ്ങിയുള്ള ഭാഗവും കേസരങ്ങളാണ്.
കായ്കളുടെ ഉപയോഗം
[തിരുത്തുക]15—20 സെന്റീമീറ്റർ നീളവും 15—25 മില്ലീമീറ്റർ വീതിയുമുണ്ടായിരിക്കും ഇതിന്റെ കായ്ക്ക്. കട്ടിയുള്ള അരികോടുകൂടിയ കായ് ഒരു അസ്ഫുടന (indehiscent) ഫലമാണ്. ഒരു ഫലത്തിൽ ഇരുപത്തഞ്ചോളം വിത്തുകൾ ഉണ്ടായിരിക്കും. അണ്ണാൻ തുടങ്ങിയ ജീവികൾ ഇതു ഭക്ഷിക്കുന്നു. കന്നുകാലികൾക്കും കുതിരകൾക്കും ഇതു ഭക്ഷണമാണ്.
തടിയുടെ ഉപയോഗം
[തിരുത്തുക]വളരെവേഗം വളരുന്ന ഈ മരത്തിന്റെ തടി വിറകിനായി ഉപയോഗിക്കുന്നു. വിത്തുകൾ നട്ടും കമ്പുകൾ നട്ടും ഉത്പാദനം നടത്തുന്നു.
ചിത്രശാല
[തിരുത്തുക]-
പൂവും ഇലയും
-
ഇലപൊഴിയും കാലം
-
മഴമരത്തിന്റെ കായ്
-
ഇല, പൂവ്, കായ്
-
തടി
-
പൂവ്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.winrock.org/fnrm/factnet/factpub/factsh/ASAMAN.TXT Archived 2012-03-02 at the Wayback Machine.
- http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=180 Archived 2009-07-27 at the Wayback Machine.
- http://toptropicals.com/catalog/uid/Samanea_saman.htm
- http://www.treesforlife.info/gmptsf/albizia-saman.htm
- http://www.facebook.com/pages/Albizia-saman/104097739627135