Jump to content

ജെ ആർ കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിദ്ധ വൈദ്യശാസ്ത്രത്തിലെ ഒരു വൈദ്യനാണ് ജെ ആർ കൃഷ്ണമൂർത്തി. ഒരു മെഡിക്കൽ പ്രാക്ടീഷണർ എന്ന നിലയിൽ സമൂഹത്തിന് അദ്ദേഹം നൽകിയ ജീവിതകാല സംഭാവന ഗ്രാമീണ ഇന്ത്യയിലാണ്. 1950 കളുടെ തുടക്കം മുതൽ ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്, ഇപ്പോഴും 81 ആം വയസ്സിലും അദ്ദെഹം പ്രാക്ടീസ് ചെയ്യുന്നത്. സോറിയാസിസ് പോലുള്ള സങ്കീർണ്ണമായ ചർമ്മ സംബന്ധമായ അസുഖത്തെ ചികിത്സിക്കുന്നതിനായി ലളിതമായ ഒരു ഹെർബൽ മരുന്നിന്റെ (777 ഓയിൽ) യഥാർത്ഥ ഫോർമുലേറ്ററായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജെ ആർ കൃഷ്ണമൂർത്തിക്ക് 2010 ൽ പത്മശ്രീ ലഭിച്ചു.[1]

1960 കളുടെ ആദ്യം മുതൽ അദ്ദേഹം തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിലെ കുർണത്തൂർ ഗ്രാമത്തിൽ വൈദ്യചികിൽസയ്ക്കൊപ്പം ദന്തപ്പാലയുടെ ഔഷധഗുണങ്ങളെപ്പറ്റി പൗരാണികഗ്രന്ഥങ്ങളിൽ കണ്ടതുപ്രകാരമുള്ള ഗവേഷണങ്ങൾ തുടരുകയും ത്വക്‌രോഗങ്ങൾക്ക് അതിന്റെ ഗുണങ്ങളെപ്പറ്റി പഠനം നടത്തുകയും ചെയ്തു. ഒരു ദശകം നീണ്ടുനിന്ന ഗവേഷണങ്ങളുടെ ഭാഗമായി അദ്ദേഹം സോറിയാസിസിനു പരിഹാരമായി JRK's 777 എന്നൊരു എണ്ണ കണ്ടെത്തുകയും ചെയ്തു. പിന്നീട് CCRAS അതിനെ വിലയിരുത്തുകയും ചെയ്തു. സോറിയാസിസ് ചികിത്സയ്ക്കായി രാജ്യത്തുടനീളമുള്ള ഒന്നിലധികം ആരോഗ്യ കേന്ദ്രങ്ങളിൽ ശാസ്ത്രീയ വിലയിരുത്തലിൽ നിന്നും കർശനമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നും ജനിച്ച ആദ്യത്തെ ഗവേഷണ മരുന്നാണ് ഈ എണ്ണ. സിംഗപ്പൂരിൽ നടന്ന ഏഴാമത് ലോക ഡെർമറ്റോളജിസ്റ്റ് കോൺഗ്രസിൽ അവതരണത്തിനായി ഡോ. ജെആർകെയുടെ 777 എണ്ണയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. 1992 മുതൽ ഇത് വിപണിയിലും എത്തി.[2]

അവലംബം

[തിരുത്തുക]
  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on November 15, 2014. Retrieved July 21, 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-27. Retrieved 2021-05-29.
  • Dr. JRK's Siddha Research and Pharmaceuticals Pvt Ltd
  • List of Padma Awardees The Hindu Archived 2012-09-10 at the Wayback Machine., full list of Padma awardees (PDF - 92.5 Kb)