Jump to content

സലീം കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സലിം കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സലിം കുമാർ
തൊഴിൽസിനിമാ നടൻ
സജീവ കാലം1997 - ഇതുവരെ
ജീവിതപങ്കാളി(കൾ)സുനിത
കുട്ടികൾചന്തു, ആരോമൽ
മാതാപിതാക്ക(ൾ)ഗംഗാധരൻ, കൗസല്യ

ഒരു മലയാളചലച്ചിത്രനടനാണ് സലീം കുമാർ.മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.[1]. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും[2], 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു അച്ഛൻ. സലിം കുമാർ എന്ന പേരിന് പിന്നിലെ കൗതുകം ഇങ്ങനെയാണെന്ന് മുമ്പ് ഒരഭിമുഖത്തിൽ സലിം കുമാർ തന്നെ പറഞ്ഞിട്ടുണ്ട്. [3] വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.[4]

സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.[5]

സലിംകുമാർ
സലീം കുമാർ

വ്യക്തിജീവിതം

[തിരുത്തുക]

അ​​ച്ഛ​ന്റെ പേ​​ര് ഗം​​ഗാ​​ധ​​ര​​ൻ.[4] അമ്മ കൗസല്ല്യ.[6] [7] അപാര ഹ്യൂമർസെൻസുള്ള അമ്മയിൽ നിന്നായിരിക്കാം ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് കിട്ടിയത് എന്ന് സലീം കുമാർ പറഞ്ഞിട്ടുണ്ട്.[8] സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു. [8] 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.[7] ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

സലീം കുമാർ ലിവർ സീറോസിസ് ബാധിതൻ ആയിരുന്നു[8]. പാരമ്പര്യമായി കിട്ടിയ അസുഖമാണ് അത് എന്ന് സലീം കുമാർ പറഞ്ഞിട്ടുണ്ട്[8]. ഒരു ചായ പോലും കുടിക്കാത്ത അദ്ദേഹത്തിന്റെ സഹോദരനും ഇതേ അസുഖമാണ്[8]. കൊച്ചി ആമൃത ആശുപത്രിയിൽ കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി. [8][9][10]

സിനിമാ ജീവിതം

[തിരുത്തുക]

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ.

നീ വരുവോളം എന്ന ചിത്രത്തില് നിന്ന് ഒഴിവാക്കിയത്

[തിരുത്തുക]

സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രമായ നീ വരുവോളം നിർമ്മിച്ചത് നടൻ പ്രേം പ്രകാശ് ആയിരുന്നു. ഏഷ്യാനെറ്റിൽ സലീം കുമാർ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട പ്രേം പ്രകാശ് തന്റെ പ്രത്യേക താൽപര്യത്തിലാണ് കലാഭവൻ മണിക്ക് പകരക്കാരനായി സലീം കുമാറിനെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്. നീ വരുവോളം എന്ന സിനിമയിൽ സലീം കുമാറിന് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു. അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. സലീം കുമാർ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ശ്രീകുമാറിന്റെയും തിലകൻന്റെയും ടൈമിംഗ് സലീം കുമാറിന് ഇല്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി സലീം കുമാർ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസ്റ്റന്റ് ആയ പ്രഭാകരൻ സലീം കുമാറിന്റെ മുറിയിൽ വന്ന് 'തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി' എന്ന് പറഞ്ഞ് സലീം കുമാറിനെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് സലീം കുമാർ പ്ലാറ്റ്‌ഫോമിൽ നിന്നു. കടം വാങ്ങിയ കാശുമായിട്ടു ഷൂട്ടിങ്ങിന് വന്ന സലീം കുമാറിന്റെ കൈയില് പൈസ ഒന്നും ഇല്ലായിരുന്നു. ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം സലീം കുമാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു.ആരും വന്നില്ല.ഒടുവിൽ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ സലീം കുമാർ കടം ചോദിച്ചു.നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി സലീം കുമാർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സലീം കുമാറിന്റെ തോളിൽ തട്ടി പറഞ്ഞു.'എടോ,തന്നെ ഞാൻ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്.താൻ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്' ഇത്രയും പറഞ്ഞ് ആ മനുഷ്യൻ സലീം കുമാറിന് 20 രൂപ എടുത്തു കൊടുത്തു .ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് സലീം കുമാർ ട്രെയിനിൽ കയറി. ആ ചിത്രത്തിൽ നിന്ന് സലീം കുമാറിനേ മാറ്റിയെന്നും പകരം ആ വേഷം സലീം കുമാറിന് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന് സലീം കുമാർ പിന്നീട് അറിഞ്ഞു. [11]

തമാശ വേഷങ്ങളിൽ തിളങ്ങുന്നു

[തിരുത്തുക]

2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലിമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരക്കായി. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകൻ-സലിം കുമാർ ടീം എപ്പോഴെല്ലാം സ്‌ക്രീനിൽ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററിൽ പൊട്ടിച്ചിരികൾ അലയടിച്ചു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം.[3] 2004-ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടൻ എന്ന രീതിയിൽ സലീം കുമാർ അതിൽ തിളങ്ങി.

മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ദീപു കരുണാകരന്റെ ഫയർമാനിലെ നരേന്ദ്രൻ ആചാരിയാകട്ടെ അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രവുമായി. അതിനിടെ ധനുഷിനൊപ്പം തമിഴിൽ മാരിയാനിലും സലിംകുമാർ വേഷമിട്ടു.

അച്ഛനുറങ്ങാത്ത വീട്

[തിരുത്തുക]

2005-ൽ ബാബു ജനാർദനന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. [3]ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്. [12]

ആദാമിന്റെ മകൻ അബു

[തിരുത്തുക]
സലീം കുമാർ

2010-ൽ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് വീണ്ടും സലിംകുമാർ തെളിയിച്ചു. സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. 2011 ജൂൺ 24-നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ദേശീയ ആവാർഡുകൾ വാരി കൂട്ടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് വേഷങ്ങൾ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സലീം കുമാറിന് ലഭിച്ചു.[12]

2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ.[3]

കറുത്ത ജൂതൻ

[തിരുത്തുക]

സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് ‘കറുത്ത ജൂതൻ’. 2017 ആഗസ്റ്റ് 18ന് ചിത്രം  തിയറ്ററുകളിലെത്തി. ചിത്രം വിതരണം ചെയ്തത്  എൽ.ജെ ഫിലിംസ് ആണ്. [13]2000 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരില് ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.  ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് സലീം കുമാർ  അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതൻ ‘ എന്ന സിനിമയായി പരിണമിച്ചത്. [13] 2000 വർഷം മുൻപ് ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തിൽ കേരളത്തിൽ എത്തി കേരളീയജീവിതവുമായി അത്രമേൽ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി സലീംകുമാർ സിനിമയിൽ കാണിച്ചുതരുന്നത്.[14]

മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തിൽ ജനിച്ച ആരോൺ ഇല്യാഹു എന്ന അവറോണിജൂതന്  ബാല്യകൗമാരങ്ങൾക്കിടയിൽ അച്ഛനെ നഷ്ടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാൽ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്‌കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ദീർഘയാത്ര പുറപ്പെടുകയാണ്. അറിവുതേടിയുള്ള യാത്രക്കിടയിൽ, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തിൽ പെട്ട് കോമാസ്‌റ്റേജിൽ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. അതിനിടയിൽ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാർ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോൾ ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പൽ കയറുന്നു. ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയതെങ്കിലും ദശകങ്ങൾ കൊണ്ട് അത് പലരാൽ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു. രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സംഗീതം ബി.ആർ ഭിജൂറാം. ഛായാഗ്രഹണം ശ്രീജിത്ത് വിജയൻ. 2016 ലെ 47മത് സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടി. [14]

2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു.

നാലു വർഷത്തോളം, കൊച്ചിൻ ആരതി തിയേറ്റേർസിന്റെ നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രോളന്മാരുടെ ആശാൻ

[തിരുത്തുക]

എണ്ണിയാൽ തീരത്തത്ര കോമഡി നമ്പറുകൾ അദ്ദേഹം സിനിമയിൽ പറഞ്ഞിട്ടുണ്ട്. [15] അവ എന്നും മലയാളിയുടെ ദൈന്യംദിന ജീവിതത്തിലുണ്ട്. [15] സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ വരാൻ തുടങ്ങിയ കാലം. ഏത് ആശയത്തിനും പറ്റിയ ഒരുമുഖം എന്ന പോലെയാണ് സലിം കുമാർ കഥാപാത്രങ്ങൾ ട്രോൾ സൃഷ്ടാക്കൾക്ക് മുന്നിലെത്തിയത്. മണവാളനും പ്യാരിയും ഓമനക്കുട്ടനും അൽ കമലാസനനും പ്രത്യക്ഷപ്പെടാത്ത ട്രോളുകൾ കുറവ്. മായാവിയിലെ "ഇതൊക്കെ എന്ത് ?", വൺ മാൻ ഷോയിലെ "അഥവാ ബിരിയാണി കിട്ടിയാലോ", മീശമാധവനിലെ "നന്ദി മാത്രമേ ഉള്ളുവല്ലേ"? പോലുള്ള സംഭാഷണങ്ങൾ നിത്യജീവിതത്തലും ആളുകൾ പറയാൻ തുടങ്ങി. പതിയെ ട്രോൾ എന്ന് കേൾക്കുമ്പോളേ സലിം കുമാറിന്റെ മുഖം മനസിൽ വരുന്ന അവസ്ഥയുമായി.[3]അദ്ദേഹം അവതരിപ്പിച്ച കണ്ണൻ സ്രാങ്കും അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും മായാണ്ടിയും പ്യാരിയും മണവാളനും ഡാൻസ് മാസ്റ്റർ വിക്രവും മനോഹരൻ മംഗളോദയവും വടിവാൾ പാഞ്ചിയും നക്സലേറ്റ് ചന്ദ്രനുമൊക്കെ ട്രോളന്മാരുടെ പ്രധാന കഥാപാത്രങ്ങളായി ഇപ്പോഴും വിലസുന്നുണ്ട്.അതോടൊപ്പം തന്നെ സവാള ഗിരിഗിരിഗിരിയും അച്ഛനാണത്രേ അച്ഛനുമൊക്കെയുള്ള കിടിലൻ ഡയലോഗുകളും മലയാളിയുടെ സംസാരത്തിൻറെ ഭാഗം തന്നെയായി മാറി കഴിഞ്ഞിട്ടുണ്ട്. നിരവധി ഡയലോഗുകൾ ഇത്തരത്തിൽ മലയാളികളുടെ വാമൊഴിയായി മാറിയിട്ടുണ്ട്.[15]അങ്ങ് ദുഫായിൽ ഷേക്കിൻറെ ഇടം കൈ ആയിരുന്നു ഞാൻ, അയാം ദി സോറി അളിയാ അയാം ദി സോറി, അയ്യോ ചിരിക്കല്ലേ ചിരിക്കല്ലേ ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല, ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി, ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, ഈശ്വരാ ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ, എൻറെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ, ഒന്നാം ക്ലാസുമുതൽ കഞ്ചാവ് വലിച്ചേങ്കിൽ ചളപളാന്ന് ഇപ്പോ ഇംഗ്ലീഷ് പറയാർന്ന്, ആസ് ലോങ്ങ് ആസ് ദി റീസൺ ഈസ് പോസ്സിബ്ലെ, നന്ദി മാത്രേ ഉള്ളൂല്ലേ, ഡോണ്ടുഡോണ്ടൂ, നിൻറെ വിഷമം പറയെടാ ഞങ്ങളൊന്നു സന്തോഷിക്കട്ടെ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഡയലോഗുകൾ മലയാള ഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.[15]

സലീം കുമാറിന്റെ ജനപ്രിയമായ ഡയലോഗുകൾ

[തിരുത്തുക]

ഇതിൽ കൂടുതലും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു എന്നും അവ സലീം കുമാർ സ്വന്തം കൈയ്യിൽ നിന്ന് ഇട്ടത് ആണെന്ന് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.[8]

ഡയലോഗ് സിനിമ വർഷം മറ്റു വിവരങ്ങൾ
അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ് .. ഹുഹുഹു॥ പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
നാട്ടില് ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളൻ ആൻഡ് സൺസ് എന്നാ ഈ ബോർഡും ഈ ഞാനും പിന്നെ ഈ പൈപ്പും പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ധാരാളം മുദ്ര പത്രങ്ങള് വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര് ആക്കണ്ടേ പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
നിങ്ങള്ക്ക് ഞാന് കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന് ആരാ മോന് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
അച്ഛൻ ആണത്രേ അച്ഛൻ.!! പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
എനിക്കെല്ലാമായി തിരുപ്പതിയായി… പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
പടക്കങ്ങള് എന്റെ വീക്നെസ്സാണ് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഹു..കൊച്ചി എത്തീ പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഇതാ ലഡ്ഡു.. ലിലേഫി പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഈ ബ്ലടി ഇന്ത്യന്സ് ആന്ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില് കൂലി പണിയാണെന്ന് … പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഒട്ടകത്തെ തൊട്ടു കളിക്കരുത് … ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി … പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാം പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ഞാൻ നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാൻ ആരാ മൊതല് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം. പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരം പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല…. പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ… പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ ! പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
നമ്മള് നാലു പേരല്ലാതെ മൂന്നാമതൊരാള് ഇതു അറിയരുത് പുലിവാൽ കല്യാണം 2003 സംവിധാനം: ഷാഫി
അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ …. ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
സാറിന്റെ പേര് പപ്പൻ എന്നാണോ എന്റെ പേരും പപ്പൻ എന്നാണ് .നൈസ് ടു മീറ്റ് യു ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
കല്യാണം കലക്കാൻ പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തനെ വേണം ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു! ചോക്കളേറ്റ് 2007 സംവിധാനം: ഷാഫി
അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു. മായാവി 2007 സംവിധാനം: ഷാഫി
മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ മായാവി 2007 സംവിധാനം: ഷാഫി
ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ? മായാവി 2007 സംവിധാനം: ഷാഫി
ധിധക്കെ എന്ത്! മായാവി 2007 സംവിധാനം: ഷാഫി
ആരും പേടിക്കണ്ട ഓടിക്കോ ഹലോ 2007 സംവിധാനം:: റാഫി മെക്കാർട്ടിൻ
ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത് ഹലോ 2007 സംവിധാനം:: റാഫി മെക്കാർട്ടിൻ
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ കല്യാണരാമൻ 2002 സംവിധാനം: ഷാഫി
ചത്ത കിളിക്ക് എന്തിനാ കൂട് കല്യാണരാമൻ 2002 സംവിധാനം: ഷാഫി
യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള് ഒരു പീസ് വെള്ളത്തില് പോയതാണ് കല്യാണരാമൻ 2002 സംവിധാനം: ഷാഫി
സവാള ഗിരിഗിരിഗിരി കല്യാണരാമൻ 2002 സംവിധാനം: ഷാഫി
കീപ് ഇറ്റ് അപ്പ് …കീപായി ഇരിക്കാന് താത്പര്യം ഉണ്ടല്ലേ? കല്യാണരാമൻ 2002 സംവിധാനം: ഷാഫി
ലവൻ പാടുന്നു… നീ പാട് പെടും ! കല്യാണരാമൻ 2002 സംവിധാനം: ഷാഫി
വാട്ട് ഡു യു മീൻ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീൻ …..ചാളമീൻ ……ഐലമീൻ …..സിലോപിമീൻ കല്യാണരാമൻ 2002 സംവിധാനം: ഷാഫി
നീ സഹകരികുകയനെങ്ങില് ഈ കലവറ നമുക്ക് ഒരു മണിയറ ആക്കം കല്യാണരാമൻ 2002 സംവിധാനം: ഷാഫി
ഞാൻ എന്നീ പണി തുടങ്ങി അന്ന് മുതല് ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന് ഞാൻ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല കല്യാണരാമൻ 2002
പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ കല്യാണരാമൻ 2002 സംവിധാനം: ഷാഫി
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാ കല്യാണരാമൻ 2002 സംവിധാനം: ഷാഫി
കന്നിമാസം വന്നോ എന്നറിയാന് പശുവിനു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
ഇതു കണ്ണേട്ടൻ, ഇതു ദാസേട്ടൻ ….അപ്പോൾ ഈ ജോസെഫേട്ടൻ ഏതാ ?
ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം
ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..
ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ?
എന്റെ ആറ്റുകാൽ ഭാസ്കര .. ഇത്തരം സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും പച്ചക്കുതിര 2006 സംവിധാനം: കമൽ
കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില് ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി പച്ചക്കുതിര 2006 സംവിധാനം: കമൽ
എനിക് വിശപ്പിന്റെ അസുഖം ഉണ്ടേ കുഞ്ഞിക്കൂനൻ 2002 സംവിധാനം: ശശി ശങ്കർ
ദൈവമേ എനിക്ക് കാഴ്ച ഇല്ലായിരുന്നെങ്കിൽ ഇവൾക്ക് ഒരു ജീവിതം കൊടുക്കമായിരുന്നു. ദൈവമേ എന്നോട് എന്തിനീ ക്രൂരത ചെയ്തു? കുഞ്ഞിക്കൂനൻ 2002 സംവിധാനം: ശശി ശങ്കർ
ഐ ആം മൈക്കിൾ ഏലിയാസ് , ജാക്ക്സൺ ഏലിയാസ് ,വിക്രം ഏലിയാസ് ചതിക്കാത്ത ചന്തു 2004 സംവിധാനം: റാഫി മെക്കാർട്ടിൻ
ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി ചതിക്കാത്ത ചന്തു 2004 സംവിധാനം:: റാഫി മെക്കാർട്ടിൻ
ഇത് ആരുടെ കൊട്ടാരമാണ് എന്നോ? ഇത് മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവിന്റെ കൊട്ടാരമാണ്. പേര് ശശി ചതിക്കാത്ത ചന്തു 2004 സംവിധാനം:: റാഫി മെക്കാർട്ടിൻ
കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ… ഇനി ഞാൻ വരണോ… ചതിക്കാത്ത ചന്തു 2004 സംവിധാനം:: റാഫി മെക്കാർട്ടിൻ
തൽപര കക്ഷി അല്ലാ... ചതിക്കാത്ത ചന്തു 2004 സംവിധാനം: റാഫി മെക്കാർട്ടിൻ
പോത്തിന്റെ കാതിൽ സ്റ്റേ ഓതിയിട്ട് എന്താ കാര്യം? രാജമാണിക്യം 2005
ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു … തിളക്കം 2003 സംവിധാനം: ജയരാജ്
ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി തിളക്കം 2003 സംവിധാനം: ജയരാജ്
ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നു തിളക്കം 2003 സംവിധാനം: ജയരാജ്
ഓള് ദ ബ്യൂട്ടിഫുൾ പീപ്പിൾ... ഹൌ ബ്യൂട്ടിഫുള് പീപ്പിൾ. തിളക്കം 2003 സംവിധാനം: ജയരാജ്
പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ തിളക്കം 2003 സംവിധാനം: ജയരാജ്
ഞങ്ങള്ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്… കാഷ്യുല് ടോക്ക്സ് തിളക്കം 2003 സംവിധാനം: ജയരാജ്
കണ്ടാല് ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ധിയാ മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
നന്ദി മാത്രമേ ഉള്ളു അല്ലെ മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
ഞാൻ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട് മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ് മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
മിസ്റ്റർ മാധവൻ നായർ നിങ്ങളെ ഞാൻ വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികൾക്കും ചേർത്ത് ഒറ്റ വിധിയാണെന്നാണ് തോനണതു മീശ മാധവൻ 2002 സംവിധാനം: ലാൽ ജോസ്
കൊതുകിനുമില്ലേ ക്രിമികടി
ഛെ ഞാനത് ചോദിയ്ക്കാന് പാടില്ലായിരുന്നു തൊമ്മനും മക്കളും 2005 സംവിധാനം: ഷാഫി
ഞങ്ങള് പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന് ഗുണ്ട ,അമ്മാവന് ഗുണ്ട അപ്പുപ്പന് ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി …..” തൊമ്മനും മക്കളും 2005 സംവിധാനം: ഷാഫി
ഈ കതിന പൊട്ടുന്നത് കാണുമ്പം എന്റെ അച്ഛനെ ആണ് ഓർമ്മ വരുന്നത്. എന്റെ അച്ഛന് ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ. എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം. തൊമ്മനും മക്കളും 2005 സംവിധാനം: ഷാഫി
മാര്ക്കറ്റില് മീൻ വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീൻ വെച്ച അഡ്ജസ്റ്റ് ചെയ്തു . തൊമ്മനും മക്കളും 2005 സംവിധാനം: ഷാഫി
ഞാൻ ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും തൊമ്മനും മക്കളും 2005
ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേ തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
ഞാൻ അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളംന്ന്? തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .? തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന് അല്ലെ പുറകില് നില്കുന്നത് … ഡോണ്ടു ഡോണ്ടു തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
അത്യാഗ്രഹ വിഭാഗത്തിൽ ആണ് തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേ തെങ്കാശിപ്പട്ടണം 2000 സംവിധാനം:: റാഫി മെക്കാർട്ടിൻ
ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര് ദി ലിങ്ക്..നോ….. നോ….. നോ…യു ആര് ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര് ഫാമിലീസ് ഫുഡ് ആന്ഡ് അക്കൊമോടെഷന്
ഇപ്പോൾ തന്നെ വണ്ടി ഹനുമാൻ ഗീയറിലാ പോകുന്നത് പാണ്ടിപ്പട 2005 സംവിധാനം:: റാഫി മെക്കാർട്ടിൻ
നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും
പണി തീർന്നാ ഞാൻ ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
പണി എപ്പോഴെ തീര്ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാർട്ടറ്റാക്ക് ആയിരുന്നു …
പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്
ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
വയറിന്റെ വലത് ഭാഗത്ത് കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
പുവർ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന് വന്നിരിക്കുന്നു
വേർ ഈസ് മുകുന്ദൻ? എന്ത് കുന്ദൻ ? അറബിക്കഥ 2007 സംവിധാനം: ലാൽ ജോസ്
വോ കിധറോ ഗയാ അറബിക്കഥ 2007 സംവിധാനം: ലാൽ ജോസ്
സുരേഷ് ………..!!!!!!! ബെസ്റ്റ് ആക്റ്റർ
ഒരു നായരെകൊണ്ട് ഞാൻ സല്യൂട്ടടിപ്പിച്ചു
ഇയാൾ എന്തു പണി ആടോ ഈ കാണിക്കുന്നത്? തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ. ഐ ഓൾസോ ഫെയിൽഡ് ഓഫ് യൂ."
സാറിനെ ഞാൻ എന്റെ അമ്മയെ പോലെ സ്നേഹിക്കും ചെസ്സ് 2006 സംവിധാനം: രാജ് ബാബു
പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സർ ചെസ്സ് 2006 സംവിധാനം: രാജ് ബാബു
ശിവലിംഗ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോളണെ

സലിം കുമാറിന്റെ ചലച്ചിത്രങ്ങൾ

[തിരുത്തുക]
അച്ഛനുറങ്ങാത്ത വീട് വീഡിയോ പോസ്റ്റർ
അച്ഛനുറങ്ങാത്ത വീട് വീഡിയോ പോസ്റ്റർ

മലയാളത്തിൽ സലീം കുമാർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]
സിനിമ കഥാപാത്രം വർഷം മറ്റു വിവരങ്ങൾ
ഇഷ്ടമാണ് നൂറു വട്ടം 1996 സംവിധാനം: സിദ്ധിക്ക് ഷമീർ
ഇഷ്ടദാനം ഉണ്ണിക്കുട്ടൻ 1997
മൂന്നു കോടിയും മുന്നൂറ് പവനും മട്ടാഞ്ചേരി മാത്തൻ
അഞ്ചരകല്യാണം
മണ്ണടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ കിഴി
അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്
ന്യൂസ്പേപ്പർ ബോയ് വെങ്കിടി
സുവർണ്ണ സിംഹാസനം ഗോപാലൻ
പൂത്തുമ്പിയും പൂവാലന്മാരും
ഗുരു ശിഷ്യൻ
മന്ത്രി കൊച്ചമ്മ 1998
ചേനപ്പറമ്പിലെ ആനക്കാര്യം ഉത്തമൻ
ഗ്രാമ പഞ്ചായത്ത് ഭാസ്കരൻ
മീനാക്ഷി കല്യാണം വക്കീൽ ശിവൻ മുല്ലശ്ശേരി
മായാജാലം എഴുപുന്ന മത്തായി
മാംഗല്യപ്പല്ലക്ക് ഫൽഗുണൻ
മാട്ടുപ്പെട്ടി മച്ചാൻ മനോഹരൻ
ചേനപ്പറമ്പിലെ ആനക്കാര്യം
സൂര്യവനം താമരത്തോപ്പ്
ഉദയപുരം സുൽത്താൻ സലീം 1999
പട്ടാഭിഷേകം കാട്ടുമനയ്ക്കൽ ബ്രഹ്മദത്തൻ മൂസത്
മൈ ഡിയർ കരടി
ഓട്ടോ ബ്രദേഴ്സ്
ടോക്കിയോ നഗരത്തിലെ വിശേഷങ്ങൾ കടപ്പുറം പാറായി
മേരാ നാം ജോക്കർ 2000
നാടൻപെണ്ണും നാട്ടുപ്രമാണിയും
വിനയപൂർവം വിദ്യാധരൻ ജ്യോതിഷി
കിന്നാര തുമ്പികൾ
ഉണ്ണിമായ
തെങ്കാശിപട്ടണം മുത്തുരാമൻ
മേലേവാര്യത്തെ മാലാഖക്കുട്ടികൾ ഭാസ്കരൻ
സത്യമേവ ജയതേ
വൺ മാൻ ഷോ ഭാസ്കരൻ 2001
സുന്ദരപുരുഷൻ ബാലൻ
സൂത്രധാരൻ ലീല കൃഷ്ണൻ
ഈ പറക്കും തളിക കോശി സംവിധാനം: താഹ
ഭർത്താവുദ്യോഗം പുഷപൻ
നരിമാൻ കൊച്ചുനാരായണന്റെ മാനേജർ
നാറാണത്തു തമ്പുരാൻ
ഈ നാട് ഇന്നലേ വരെ
കാക്കി നക്ഷത്രം 2002
വാൽക്കണ്ണാടി രാഘവൻ
താണ്ടവം ബഷീർ
മീശ മാധവൻ അഡ്വക്കേറ്റ് മുകുന്ദനുണ്ണി സംവിധാനം: ലാൽ ജോസ്
പ്രണയമണിത്തൂവൽ സുന്ദരൻ
പുണ്യം
മഴത്തുള്ളിക്കിലുക്കം മായാണ്ടി സംവിധാനം: അക്ബർ-ജോസ്
കാശില്ലാതെയും ജീവിക്കാം സംവിധാനം: ജോസ് പുതുശ്ശേരി
കുഞ്ഞിക്കൂനൻ ചന്ദ്രൻ സംവിധാനം: ശശി ശങ്കർ
ബാംബൂ ബോയ്സ് ചമ്പ സംവിധാനം: രാമസിംഹൻ
കല്യാണരാമൻ പ്യാരി സംവിധാനം: ഷാഫി
സാവിത്രിയുടെ അരഞ്ഞാണം ഒളിമ്പ്യൻ ഭൂതം അപ്പച്ചൻ സംവിധാനം: മോഹൻ കുപ്ലേരി
പകല്പ്പൂരം സംവിധാനം: അനിൽ-ബാബു
വസന്തമാളിക കോമളൻ 2003 സംവിധാനം: സുരേഷ് കൃഷ്ണ
പട്ടണത്തിൽ സുന്ദരൻ ഭുവനചന്ദ്രൻ സംവിധാനം: വിപിൻ മോഹൻ
വെള്ളിത്തിര സുരേന്ദ്രൻ സംവിധാനം: ഭദ്രൻ മാട്ടേൽ
ഗ്രാമഫോൺ തബല' ഭാസ്കരൻ സംവിധാനം: കമൽ
സി.ഐ.ഡി. മൂസ മാനസിക രോഗി സംവിധാനം: ജോണി ആന്റണി
തിളക്കം ഓമനക്കുട്ടൻ സംവിധാനം: ജയരാജ്
കിളിച്ചുണ്ടൻ മാമ്പഴം ഉസ്മാൻ സംവിധാനം: പ്രിയദർശൻ
പട്ടാളം എസ്.ഐ. ഗബ്ബാർ കേശവൻ
സ്വന്തം മാളവിക
പുലിവാൽ കല്യാണം മണവാളൻ
എന്റെ വീട്, അപ്പുവിന്റേയും മൂങ്ങ വർക്കി
ഹരിഹരൻപിള്ള ഹാപ്പിയാണ് സുന്ദരൻ
ദി ഫയർ
വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് സൂര്യപ്രകാശൻ
മൽസരം വൈര മുത്തു
യൂത്ത് വെസ്റ്റിവൽ വീരപാണ്ടി 2004
രസികൻ പരമു
ചതിക്കാത്ത ചന്തു ഡാൻസ് മാസ്റ്റർ വിക്രം സംവിധാനം: റാഫി മെക്കാർട്ടിൻ
താളമേളം
കുസൃതി ചാണ്ടി
കേരള ഹൗസ് ഉടൻ വില്പ്പനയ്ക്ക് ടെസ്റ്റർ കണ്ണപ്പൻ
വെള്ളിനക്ഷത്രം ഗുഹൻ
വിസ്മയത്തുമ്പത്ത്
അപരിചിതൻ
ഗ്രീറ്റിങ്ങസ് വൈദ്യനാഥൻ
കഥാവശേഷൻ
പെരുമഴക്കാലം ആമു ഇളയപ്പൻ
പാണ്ടിപ്പട ഉമാംഗദൻ 2005
തൊമ്മനും മക്കളും രാജാക്കണ്ണ് സംവിധാനം: ഷാഫി
സർക്കാർ ദാദ
മാണിക്യൻ
കൃത്യം
ഇഴ
കല്യാണക്കുറിമാനം
രാപ്പകൽ ഗോവിന്ദൻ
നരൻ ഇടിമുട്ട് രാജപ്പൻ
ജൂനിയർ സീനിയർ സത്യൻ
ആണ്ടവൻ
രാജമാണിക്യം ദാസപ്പൻ
ദീപങ്ങൾ സാക്ഷി വക്കീൽ
ഉദയനാണ് താരം റഫീക്ക്
ഇരുവട്ടം മണവാട്ടി ഓച്ചിറ വേലു
ഇമ്മിണി നല്ലൊരാൾ കിട്ടുണ്ണി
തസ്കരവീരൻ സുഗതൻ
കൃത്യം ബാദ്ഷ
ചാന്തുപൊട്ട് 'പരദൂഷണം' വറീത്
ലോകനാഥൻ ഐ. എ. എസ് രാജപ്പൻ
ഒരുവൻ 2006
കറുത്ത പക്ഷികൾ
വാസ്തവം തൃപ്പൻ നമ്പൂതിരി
ചെസ്സ് ഉണ്ണിക്കണ്ണൻ
പ്രജാപതി ചലച്ചിത്ര താരം അഭിലാഷ്
പച്ചകുതിര ചന്ദ്രൻ
അച്ഛനുറങ്ങാത്ത വീട് സാമുവൽ/പ്രഭാകരൻ സംവിധാനം: ലാൽ ജോസ്
ചങ്ങാതിപ്പൂച്ച
ആനച്ചന്തം പാപ്പൻ
തുറുപ്പ് ഗുലാൻ ഖാദർ & ഖാദർ
ഏകാന്തം വേലായുധൻ
ലയൺ (2006 സിനിമ) പൊറ്റക്കുഴി ചെല്ലപ്പൻ
കിലുക്കം കിലുകിലുക്കം അപ്പച്ചൻ
പുലിജന്മം
വൃന്ദാവനം
നരകാസുരൻ
ഭാർഗ്ഗവചരിതം മൂന്നാം ഖണ്ഡം അലി
ഫ്ലാഷ് 2007
കംഗാരൂ 'കറന്റ്' കുഞ്ഞച്ചൻ
കഥ പറയുമ്പോൾ കവി ദാസ് വടക്കേമുറി
ചോക്കലേറ്റ് പപ്പൻ
ആയുർ രേഖ ഇസ്മൈൽ
മിഷൻ 90 ഡേയ്സ് മോഹനൻ സംവിധാനം: മേജർ രവി
ദി സ്പീഡ് ട്രാക്ക് ലാലി
എബ്രഹാം & ലിങ്കൺ
ഏകാന്തം
മായാവി കണ്ണൻ സ്രാങ്ക്
ഇൻസ്പെക്ടർ ഗരുഡ് ചക്കച്ചാംപറമ്പിൽ ലോനപ്പൻ
ചങ്ങാതിപ്പൂച്ച പുരുഷോത്തമൻ
അറബിക്കഥ കരീം സംവിധാനം: ലാൽ ജോസ്
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ രാജേന്ദ്രൻ വാഴയില
റോമിയോ നാരായണൻ
അനാമിക
നഗരം നാണപ്പൻ
ലക്ഷ്യം
ഹലോ ചിദംബരം
ഗോൾ
ജൂലൈ 4 ശക്തിവേൽ
ലോലിപോപ്പ് വൈദികൻ / അഭിഭാഷകൻ കുര്യാക്കോസ് 2008
ക്രേസി ഗോപാലൻ ലക്ഷ്മണൻ
സുൽത്താൻ സുന്ദരൻ
മായാബസാർ ഗോവിന്ദൻ ആശാരി
അണ്ണൻ തമ്പി ഇൻസ്പെക്ടർ ശ്യാമളൻ
വൺ വേ ടിക്കറ്റ് സക്കാത്ത് ബീരാൻ
മുല്ല തൊട്ടി' ശശി സംവിധാനം: ലാൽ ജോസ്
ഗോപാലപുരാണം
പാർത്ഥൻ കണ്ട പരലോകം കരുണൻ
താവളം
കിച്ചാമണി എം. ബി. എ
സൈക്കിൾ
ഷേക്സ്പിയർ എം.എ മലയാളം സുഗുണൻ മുതുകുന്നം
ജൂബിലി
ദേ ഇങ്ങോട്ട് നോക്കിയേ
ട്വന്റി:20 'കപീഷ്' ഇന്ദുചൂഡൻ ഐ.പി.എസ് സംവിധാനം: ജോഷി
ചട്ടമ്പിനാട് ഗോപാലൻ 2009
ഗുലുമാൽ-ദി എസ്കേപ്പ്
എയ്ഞ്ചൽ ജോൺ രാജൻ
കപ്പല് മുതലാളി ഓമനക്കുട്ടൻ
സ്വന്തം ലേഖകൻ ചന്ദ്രമോഹൻ
മാന്യമായ പാർട്ടികൾ
മകന്റെ അച്ചൻ കൃഷ്ണൻ കുട്ടി
ഈ പട്ടണത്തിൽ ഭൂതം സബ് ഇൻസ്പെക്ടർ മാധവൻ
2 ഹരിഹർ നഗർ അയ്യപ്പൻ
ലവ് ഇൻ സിംഗപ്പൂർ ഷുക്കൂർ ഖാൻ
ഡ്യൂപ്ലിക്കേറ്റ്
മലയാളി
സമയം
ലൗഡ് സ്പീക്കർ
ആയിരത്തിൽ ഒരുവൻ ഉസ്മാൻ
സമസ്ത കേരളം പിഒ സുബ്രഹ്മണ്യം
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
നിഴൽ 2010
സീനിയർ മാൻഡ്രേക്ക്
ചെറിയ കള്ളനും വലിയ പോലീസും ഗോപാലൻ
പോക്കിരി രാജ എഴുത്തുകാരൻ മനോഹരൻ
3 ചാർ സൗ ബീസ് ചന്ദ്രൻ മുതലാളി
ആദാമിന്റെ മകൻ അബു അബുക്ക
അൻവർ അഷ്റഫ്
സ്വന്തം ഭാര്യ സിന്ദാബാദ് ടി കെ വിപിൻ കുമാർ
മൈ ബിഗ് ഫാദർ ഉണ്ണിക്കുട്ടൻ
ഫോർ ഫ്രണ്ട്സ് കൊച്ചൗസ്ഫ്
മലർവാടി ആർട്സ് ക്ലബ് കട്ടപ്പറമ്പ് ശശി
തസ്കര ലഹള
ഒരിടത്തൊരു പോസ്റ്റ്മാൻ
കാര്യസ്ഥൻ കാളിദാസ്
ബെസ്റ്റ് ആക്റ്റർ വടിവൽ പ്രാഞ്ചി
ആകാശയാത്ര 2011
മേരിക്കുണ്ടൊരു കുഞ്ഞാട് ലോനപ്പൻ
ഡബിൾസ് മയ്യഴി
അർജുനൻ സാക്ഷി മെക്കാനിക്ക് ജാക്‌സൺ
മേക്കപ്പ് മാൻ ലോറൻസ്
ക്രിസ്ത്യൻ ബ്രദേഴ്സ് പുരുഷോത്തമൻ
പ്രഭുവിന്റെ മക്കൾ
മാണിക്യക്കല്ല് കുഞ്ഞിരാമൻ 'തമ്പുരാൻ'
ജനപ്രിയൻ കണ്ണപ്പൻ കണ്ണപി
തേജ ഭായ് & ഫാമിലി ദിവാകരൻ നായർ
ത്രീ കിംങ്ങ്സ്
അഭിയും ഞാനും ജോസ് 2012
101 വെഡ്ഡിംഗ്സ് ഖാദർ
അയാളും ഞാനും തമ്മിൽ തോമാച്ചൻ സംവിധാനം: ലാൽ ജോസ്
മഴവില്ലിനറ്റംവരെ
മിസ്റ്റർ മരുമകൻ
ഏഴാം സൂര്യൻ
വാധ്യാർ
ഓർഡിനറി
കോബ്ര ഗോപാലൻ
അന്നും ഇന്നും എന്നും
മാസ്റ്റേഴ്സ് മോനിച്ചൻ
പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ റഫീഖ്
കളിക്കാർ
916
പിഗ്മാൻ 2013
ലിസമ്മയുടെ വീട് സാമുവൽ
ഇമ്മാനുവൽ സുകു
മൂന്നാം ദിവസം ഞായറാഴ്ച
കുഞ്ഞനന്തന്റെ കട
നാടോടിമന്നൻ രവി
സൈക്കിൾ തീവ്സ്
KQ
മൈ ഡിയർ മമ്മി 2014
ഭയ്യാ ഭയ്യ
സെക്കൻഡ്സ്
കമ്പാർട്ട്മെന്റ് 2015
ഫയർമാൻ നരേന്ദൻ ആചാരി
വലിയ ചിറകുകളുള്ള പക്ഷികൾ
ഇലഞ്ഞിക്കാവ് പി.ഒ
സ്ത്രീ ഉണ്ണികൃഷ്ണൻ
പത്തേമാരി
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ നക്സലൈറ്റ് ചന്ദ്രൻ 2016
മൂണം നാൾ ഞായറാഴ്ച്ച കറുമ്പൻ
തോപ്പിൽ ജോപ്പൻ ഫാ. ഐസക് വാലംപറമ്പിൽ
രാമലീല സുമേഷ് വെഞ്ഞാറ 2017
കറുത്ത സൂര്യൻ
ഹലോ ദുബായ്ക്കാരൻ
ഷെർലക് ടോംസ് ചോറോ ആശാൻ
കറുത്ത ജൂതൻ
വെളിപാടിന്റെ പുസ്തകം പ്രൊഫ പ്രേംരാജ് ഇടിക്കാട്ടുതറയിൽ
ക്ലിന്റ്
ചിപ്പി
മാംഗല്യം തന്തുനാനേന 2018
ചാലക്കുടിക്കാരൻ ചങ്ങാതി
മോഹൻലാൽ സാത്താൻ ജോസ്
പഞ്ചവർണതത്ത അഡ്വ.ജിമ്മി
കുട്ടനാടൻ മാർപ്പാപ്പ ഫിലിപ്പോസ്
ദൈവമേ കൈതൊഴാം കെ.കുമാർ ആകണം കരിമണ്ണൂർ ഗോപി
ശിക്കാരി ശംഭു എസ്ഐ ജിമ്മി
ക്യൂൻ അഡ്വ.മുകുന്ദൻ
സഖാവിന്റെ പ്രിയസഖി
ഡ്രൈവിംഗ് ലൈസൻസ് അഗസ്തി 2019
വർക്കി
അൾട്ട
മുന്തിരി മൊഞ്ചൻ: ഒരു താവള പറഞ്ഞ കഥ
എടക്കാട് ബറ്റാലിയൻ 06
ഗാനഗന്ധർവ്വൻ
ഇട്ടിമാണി: മേഡ് ഇൻ ചൈന
എ ഫോർ ആപ്പിൾ
ഷിബു ഡോ. തോമാച്ചൻ
രംഗീല (2019 സിനിമ)
മാസ്ക് ജഗ്ഗു വരാപ്പുഴ
താമര
ഒരു യമണ്ടൻ പ്രേമകഥ പാഞ്ചി
മധുര രാജ മനോഹരൻ മംഗളോദയം
ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
ഒരു അഡാർ ലവ് സംവിധാനം: ഒമർ ലുലു
അല്ലു രാമേന്ദ്രൻ എസ്ഐ സിന്റോ സൈമൺ
ധമാക്ക ഡോക്ടർ 2020 സംവിധാനം: ഒമർ ലുലു
വൺ 2021 സംവിധാനം: സന്തോഷ് വിശ്വനാഥ്
സുമേഷ് & രമേഷ് സംവിധാനം: സനൂപ് തൈക്കൂടം
മാലിക് സംവിധാനം: മഹേഷ് നാരായണൻ
മ്യാവൂ ഉസ്താദ് സംവിധാനം: ലാൽ ജോസ്
മെ ഹൂം മൂസ 2022 സംവിധാനം: ജിബു ജേക്കബ്
കെങ്കേമം സംവിധാനം: ഷാമോൻ ബി പരേലിൽ
തല്ലുമാല ഗായകൻ കാമിയോ വേഷം സംവിധാനം: ഖാലിദ് റഹ്മാൻ
പട സംവിധാനം: കമൽ കെ. എം

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [1]

അന്യ ഭാഷകളിൽ സലീം കുമാർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]
വർഷം സിനിമയുടെ പേര് വേഷം ഭാഷ മറ്റു വിവരങ്ങൾ
2014 അപ്പാവിൻ മീസൈ കോലപ്പൻ തമിഴ് സംവിധാനം: രോഹിണി
നെടുഞ്ചാലൈ മാട്ടു ശേഖർ തമിഴ് സംവിധാനം: എൻ. കൃഷ്ണ
മരിയൻ തോമയ്യ തമിഴ് സംവിധാനം: ഭരത് ബാല
2013 ഊംഗ കുഞ്ഞാ ഒറിയ സംവിധാനം: ദേവഷിഷ് മഖിജ
2012 മായാബസാർ unknown ബംഗാളി സംവിധാനം: ജയദീപ് ഘോഷ്

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [2]

സലീം കുമാർ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]
വർഷം സിനിമയുടെ പേര് വേഷം ഭാഷ മറ്റു വിവരങ്ങൾ
2015 കമ്പാർട്ട്മെന്റ് - മലയാളം സംവിധായകൻ
2017 കറുത്ത ജൂതൻ - മലയാളം സംവിധായകൻ
2018 ദൈവമേ കൈതൊഴാം കെ.കുമാർ ആകണം - മലയാളം സംവിധായകൻ

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [3]

സലീം കുമാർ ടെലിവിഷനിൽ

[തിരുത്തുക]
വർഷം പരിപാടി റോൾ ചാനൽ മറ്റു വിവരങ്ങൾ
2015 സിനിമ ചിരിമ സ്വയം മഴവിൽ മനോരമ
2016 കോമഡി സർക്കസ് ജഡ്ജ് മഴവിൽ മനോരമ
2017–2019 കോമഡി സ്റ്റാർസ് സീസൺ 2 ജഡ്ജ് (ഇടയ്ക്കിടയ്ക്ക്) ഏഷ്യാനെറ്റ്
2017 കോമഡി ഉത്സവം സ്വയം ഫ്ലവേഴ്സ് ടി വി
2018 ഉർവശി തീയേറ്റർ മെൻറർ ഏഷ്യാനെറ്റ്
2018-2019 തകർപ്പൻ കോമഡി മെൻറർ മഴവിൽ മനോരമ
2020 ജോൺ ജാഫർ ജനാർദനൻ Narrator സൂര്യ ടി വി
2020–Present കോമഡി മസ്റ്റേർസ് ജഡ്ജ് അമൃത ടി വി
2021–Present സ്റ്റാർ മാജിക് മെൻറർ ഫ്ലവേഴ്സ് ടി വി

സലിം കുമാർ നേടിയ പുരസ്കാരങ്ങൾ

[തിരുത്തുക]

സലീം കുമാർ ഇതുവരെ നേടിയ പുരസ്കാരങ്ങൾ

പുരസ്കാരം വർഷം വിഭാഗം സിനിമ ഫലം
ദേശീയ ചലച്ചിത്ര അവാർഡുകൾ 2010 മികച്ച നടൻ ആദാമിന്റെ മകൻ അബു വിജയിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2005 മികച്ച രണ്ടാമത്തെ നടൻ അച്ഛനുറങ്ങാത്ത വീട്
2010 മികച്ച നടൻ ആദാമിന്റെ മകൻ അബു
2013 മികച്ച ഹാസ്യനടൻ അയാളും ഞാനും തമ്മിൽ
2016 മികച്ച കഥ കറുത്ത ജൂതൻ
കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ 2013 മികച്ച നടൻ പരതന്റെ പരിഭവങ്ങൾ
ഫിലിം ഫെയർ അവാർഡ് സൗത്ത് 2011 മികച്ച നടൻ (മലയാളം) ആദാമിന്റെ മകൻ അബു
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ 2012 പ്രത്യേക ജൂറി അവാർഡ് ആദാമിന്റെ മകൻ അബു
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് 2010 പ്രത്യേക ജൂറി അവാർഡ് ആദാമിന്റെ മകൻ അബു
ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ 2008 മികച്ച ഹാസ്യനടൻ അണ്ണൻ തമ്പി
2011 പ്രത്യേക ജൂറി അവാർഡ് ആദാമിന്റെ മകൻ അബു
വനിതാ ഫിലിം അവാർഡുകൾ 2011 മികച്ച ഹാസ്യനടൻ ബെസ്റ്റ് ആക്ടർ

മേരിക്കുണ്ടൊരു കുഞ്ഞാട്

മറ്റ് അവാർഡുകൾ

[തിരുത്തുക]
  • 2005: സത്യൻ അവാർഡ് - അച്ഛനുറങ്ങാത്ത വീട്
  • 2005: ഭരതൻ അവാർഡ് - അച്ഛനുറങ്ങാത്ത വീട്
  • 2010: മികച്ച നടനുള്ള ജയ്ഹിന്ദ് ടിവി ഫിലിം അവാർഡ് - ആദാമിന്റെ മകൻ അബു
  • 2010: അമൃത-ഫെഫ്ക ഫിലിം അവാർഡിന്റെ പ്രത്യേക ജൂറി അവാർഡ് - ആദാമിന്റെ മകൻ അബു
  • 2011: പ്രേം നസീർ അവാർഡ്
  • 2012: ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് മികച്ച നടൻ

അവലംബം

[തിരുത്തുക]
  1. മികച്ച രണ്ടാമത്തെ നടൻ കേരളസംസ്ഥാനപുരസ്കാരം Archived 2007-06-14 at the Wayback Machine. ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത
  2. സലിംകുമാറിന് മികച്ച നടനുള്ള ദേശീയപുരസ്ക്കാരം പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ- 58 ആമത് ദേശീയ സിനിമ പുരസ്ക്കാരങ്ങൾ
  3. 3.0 3.1 3.2 3.3 3.4 "മണവാളൻ, പ്യാരി, ഡാൻസ് മാസ്റ്റർ വിക്രം, അബു...; 'കുമാര'സംഭവങ്ങളുടെ 25 വർഷം| In-Depth" (in ഇംഗ്ലീഷ്). Retrieved 2022-12-15.
  4. 4.0 4.1 കു​മാ​ർ, രൂ​പേ​ഷ്​ (2022-01-14). "സലിംകുമാർ നിലപാടുകളും ജീവിതവും തുറന്ന്​ പറയുന്നു". Retrieved 2022-12-15. {{cite web}}: zero width space character in |first= at position 3 (help); zero width space character in |last= at position 3 (help); zero width space character in |title= at position 39 (help)
  5. "മരിച്ചുപോയെന്ന് പറഞ്ഞവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു; സലീം കുമാർ" (in ഇംഗ്ലീഷ്). Retrieved 2022-12-15.
  6. ഫീൽമി ബീറ്റ്. "സലീം കുമാർ". ഫീൽമി ബീറ്റ്. ഫീൽമി ബീറ്റ്. Retrieved 15 December 2022.
  7. 7.0 7.1 Asianet News. "ഈ മുഹൂർത്തത്തിന് 25 വയസ്സ് വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ, ആശംസുമായി ആരാധകരും". Retrieved 2022-12-13.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 "കുടുംബത്തിന്റെ താളംതെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോൾ, അവരാണ് ഈ വീടിന്റെ തുടിപ്പ്: സലിം കുമാർ പറയുന്നു | salim kumar wedding anniversary special | salim kumar family". Retrieved 2022-12-15.
  9. "അന്നു മുതൽ ഞാൻ മാതാ അമൃതാനന്ദമയിയുടെ ഭക്തനായി; ആ കഥ പറഞ്ഞ് സലിം കുമാർ | Salim Kumar | Amritanandamayi". Retrieved 2022-12-15.
  10. "അമൃതാനന്ദമയിയോട് ആരാധന: എന്നെ വേണം എന്ന് പറയാൻ അന്ന് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ; സലിം കുമാർ". Retrieved 2022-12-15.
  11. "ടൈമിംഗ് പോരെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു, വർഷങ്ങൾക്കിപ്പുറം അതേ യൂണിറ്റ് എനിക്കായി കാത്തിരുന്നു; സലിം കുമാർ പറയുന്നു | salim kumar shares memory | salim kumar about past life". Retrieved 2022-12-15.
  12. 12.0 12.1 ഫീൽമി ബീറ്റ്. "സലീം കുമാർ". ഫീൽമി ബീറ്റ്. ഫീൽമി ബീറ്റ്. Retrieved 15 ഡിസംബർ 2022.
  13. 13.0 13.1 "കണ്ട്; വിചാരണ ചെയ്ത്; വിധി പറയേണ്ടത് നിങ്ങളാണ്;സ" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-11. Retrieved 2022-12-15.
  14. 14.0 14.1 ഫീൽമി ബീറ്റ്. "കറുത്ത ജൂതൻ". ഫീൽമി ബീറ്റ്. ഫീൽമി ബീറ്റ്. Retrieved 15 Dec 2022.
  15. 15.0 15.1 15.2 15.3 "സലീം കുമാറിൻറെ ഒരിക്കലും മറക്കാനാവാത്ത കൗണ്ടറുകൾ". Retrieved 2022-12-15.

ഇതുംകൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



|}

"https://ml.wikipedia.org/w/index.php?title=സലീം_കുമാർ&oldid=3828517" എന്ന താളിൽനിന്ന് ശേഖരിച്ചത്