Jump to content

എ.ബി. രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ബി. രാജ്
ജനനം1929
മരണം23 ഓഗസ്റ്റ് 2020(2020-08-23) (പ്രായം 95)[1]
തൊഴിൽചലച്ചിത്രസംവിധായൻ
ജീവിതപങ്കാളി(കൾ)സരോജിനി (ഭാര്യ)
കുട്ടികൾജയപാൽ, മനോജ്, നടി ശരണ്യ

ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു എ.ബി. രാജ്. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.[2] അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്. ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്. 95 ആമത്തെ വയസിൽ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടേയും രാജമ്മയുടേയും പുത്രനായി 1929 ന് മധുരയിൽ ജനിച്ചു.[3] 1947-ൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം സിനിമാലോകത്തേക്കു പ്രവേശിച്ചു. 1968 ൽ പുറത്തിറങ്ങിയ ‘കളിയല്ല കല്യാണം’ ആണ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം. പതിനൊന്നു വർഷക്കാലം സിലോണിൽ ആയിരുന്നു. സിംഹള ഭാഷയിൽ 11 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 65 മലയാളം ചലച്ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.[2] എ.ബി. രാജിന്റെ ശിഷ്യന്മാരാണ് പ്രസിദ്ധ സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി, പി. ചന്ദ്രകുമാർ എന്നിവർ.

സംവിധാനം ചെയ്ത ചിത്രങ്ങൾ

[തിരുത്തുക]
ക്ര.നം. ചിത്രം വർഷം
1 കളിയല്ല കല്യാണം 1968
2 ഡേയ്ഞ്ചർ ബിസ്കറ്റ് 1969
3 കണ്ണൂർ ഡീലക്സ് 1969
4 എഴുതാത്ത കഥ 1970
5 ലോട്ടറി ടിക്കറ്റ് 1970
6 മറുനാട്ടിൽ ഒരു മലയാളി 1971
7 നീതി 1971
8 കളിപ്പാവ 1972
9 സംഭവാമി യുഗേ യുഗേ 1972
10 നൃത്തശാല 1972
11 അജ്ഞാതവാസം 1973
12 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു 1973
13 പച്ചനോട്ടുകൾ 1973
14 ഫുട്ബോൾ ചാമ്പ്യൻ 1973
15 ഹണിമൂൺ 1974
16 രഹസ്യരാത്രി 1974
17 ഉല്ലാസയാത്ര 1975
18 സൂര്യവംശം 1975
19 ഹലോ ഡാർലിംഗ് 1975
20 അഷ്ടമി രോഹിണി 1975
21 ചീഫ് ഗസ്റ്റ് 1975
22 ഓമനക്കുഞ്ഞ് 1975
23 ടൂറിസ്റ്റ് ബംഗ്ലാവ് 1975
24 സീമന്ത പുത്രൻ 1976
25 പ്രസാദം 1976
26 ലൈറ്റ് ഹൗസ് 1976
27 ചിരിക്കുടുക്ക 1976
28 അവൾ ഒരു ദേവാലയം 1977
29 കടുവയെ പിടിച്ച കിടുവ 1977
30 ഭാര്യാവിജയം 1977
31 അവകാശം 1978
32 ആനക്കളരി 1978
33 മിടുക്കി പൊന്നമ്മ 1978
34 കനൽക്കട്ടകൾ 1978
35 പ്രാർത്ഥന 1978
36 സൊസൈറ്റി ലേഡി 1978
37 രാജു റഹിം 1978
38 കാലം കാത്തു നിന്നില്ല 1979
39 കഴുകൻ 1979
40 ഇരുമ്പഴികൾ 1979
41 അഗ്നിശരം 1981
42 അടിമച്ചങ്ങല 1981
43 വഴികൾ യാത്രക്കാർ 1981
44 കഴുമരം 1982
45 ആക്രോശം 1982
46 തളം തെറ്റിയ താരാട്ട് 1983
47 മനസ്സേ നിനക്കു മംഗളം 1984
48 നിങ്ങളിൽ ഒരു സ്ത്രീ 1984
49 ഓർമിക്കാൻ ഓമനിക്കാൻ 1985[2][4]

അവലംബം

[തിരുത്തുക]
  1. "Noted film director AB Raj (Raj Antony Bhaskar) passed away". Kerala Kaumudi. 23 August 2020. Retrieved 23 August 2020.
  2. 2.0 2.1 2.2 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് എ.ബി. രാജ്
  3. "പ്രശസ്ത സിനിമാ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു".
  4. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എ.ബി.രാജ്
"https://ml.wikipedia.org/w/index.php?title=എ.ബി._രാജ്&oldid=3421682" എന്ന താളിൽനിന്ന് ശേഖരിച്ചത്