Jump to content

ഉപയോക്താവ്:Baburajpm

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

കണ്ണൂർ ജില്ലയിലെ പുഴാതി പഞ്ചായത്തിലെ കക്കാട് എന്ന സ്ഥലത്ത് 1968 ജനുവരി 23ന് ജനിച്ചു. വിദ്യാഭ്യാസം കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കണ്ണപുരം നോർത്ത് എൽ.പി. സ്കൂൾ, ചെറുകുന്ന് ഗവ. ബോയ്സ് ഹൈസ്കൂൾ, പയ്യന്നൂർ കോളജ് എന്നിവിടങ്ങളിൽ. കണ്ണപുരം ഗവണ്മെന്റ് കമ്മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ പഠനം പൂർത്തിയാക്കി. 1989 ഒൿറ്റോബർ മുതൽ 1995 മെയ് വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേഡറിൽ‍ സമുദ്ര വികസന വകുപ്പിൽ (ഇപ്പോൾ മിനിസ്‌ട്രി ഓഫ് എർത്ത് സയൻസസ്സ്)(http://dod.nic.in) സ്റ്റെനോഗ്രാഫർ ആയി ജോലി ചെയ്തു. 1995 മുതൽ കണ്ണൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തു വരുന്നു.

വായനയിലും എഴുത്തിലും താല്പര്യം. 2006 ആഗസ്തു മാസം മുതൽ ബ്ലോഗെഴുതി തുടങ്ങി. http://kannuran.blogspot, http://kannooran.blogspot.com, http://perumkaliyattam.blogspot.com എന്നീ ബ്ലോഗുകളിൽ ലേഖനങ്ങളും കഥകളും എഴുതുന്നു. എങ്ങിനെ മലയാളത്തിൽ ബ്ലോഗാം എന്ന പുസ്തകം ഡിസി ബുക്സ് ജൂലായ് 2009ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006 സപ്തമ്പർ മുതൽ വിക്കിയിൽ അംഗം.


A Barnstar!
നക്ഷത്രപുരസ്കാരം

നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --അനൂപൻ 16:33, 27 ഡിസംബർ 2007 (UTC)