"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
Johnchacks (സംവാദം | സംഭാവനകൾ) |
||
വരി 449: | വരി 449: | ||
അപരമൂർത്തി ആരോപണങ്ങൾക്ക് ഞാൻ അതിന്റെ അന്വേഷണ താളിൽ ഇതിനോടകം മറുപടി പറഞ്ഞിട്ടുണ്ട്. അപരമൂർത്തി ആരോപണത്തിന് തെളിവില്ല എന്ന് കാര്യനിർവ്വാഹകൻ അവിടെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എന്റെ വിശ്വാസ്യതയെ മാനിച്ച് സത്യസന്ധമായ കാര്യം ഞാൻ തുറന്നു പറഞ്ഞ് അംഗീകരിച്ചിട്ടുള്ളതാണ്.[[ഉപയോക്താവ്:Logosx127|Logosx127]] ([[ഉപയോക്താവിന്റെ സംവാദം:Logosx127|സംവാദം]]) 03:20, 30 സെപ്റ്റംബർ 2022 (UTC) |
അപരമൂർത്തി ആരോപണങ്ങൾക്ക് ഞാൻ അതിന്റെ അന്വേഷണ താളിൽ ഇതിനോടകം മറുപടി പറഞ്ഞിട്ടുണ്ട്. അപരമൂർത്തി ആരോപണത്തിന് തെളിവില്ല എന്ന് കാര്യനിർവ്വാഹകൻ അവിടെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എന്റെ വിശ്വാസ്യതയെ മാനിച്ച് സത്യസന്ധമായ കാര്യം ഞാൻ തുറന്നു പറഞ്ഞ് അംഗീകരിച്ചിട്ടുള്ളതാണ്.[[ഉപയോക്താവ്:Logosx127|Logosx127]] ([[ഉപയോക്താവിന്റെ സംവാദം:Logosx127|സംവാദം]]) 03:20, 30 സെപ്റ്റംബർ 2022 (UTC) |
||
@Logosx127, 9 ഡിസംബർ 2021-ന് അഞ്ച് കാര്യനിർവ്വാഹകരെ (അതായത് മലയാളം വിക്കിപീഡിയയിൽ സജീവരായ അഡ്മിന്മാരിൽ പകുതിയിലേറെ പേരെ) അഡ്രസ് ചെയ്ത് തുടങ്ങിയിട്ട സംവാദപ്രകാരം 31 ഡിസംബർ 2021-ന് (ഏകദേശം മൂന്നാഴ്ചക്കു ശേഷം) വ്യക്തമായ തിരുത്തൽ സംഗ്രഹത്തോടെ, വരുത്തിയ മാറ്റങ്ങളെ പുതിയ പേരിലെത്തി ഒരു വ്യക്തതയും വരുത്താതെ മാറ്റി മറിച്ച കളഞ്ഞതിന് ശേഷം താങ്കൾ കാര്യനിർവ്വാഹകരിൽ നിന്നും ഇപ്പോൾ എന്തു ഇടപെടലാണ് പ്രതീക്ഷിക്കുന്നത്? അപ്പോൾ "ആശയസമന്വയം" എന്ന ആശയം എവിടെ ആയിരുന്നു? Br Ibrahim john എന്ന പേരിൽ പ്രവൃത്തിച്ചിരുന്ന കാലത്ത് എത്ര താളുകളാണ് ആണ് താങ്കൾ ആശയസമന്വയത്തിലൂടെ തലക്കെട്ട് മാറ്റിയിട്ടുള്ളത്? പിന്നെ അപരമൂർത്തിന് ഉള്ള തെളിവ് സാങ്കേതിക രീതികളിൽ വിക്കിമീഡിയ ടൂളുകൾ വഴി കണ്ടു പിടിച്ചതിന്റെ തെളിവ് അപരമൂർത്തത്തിനെക്കുറിച്ചുള്ള താളിൽ ഞാൻ കാര്യനിർവ്വാഹകർക്ക് കൈമാറാം. പിന്നെ ദയവായി താങ്കൾ അങ്ങയുടെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ച് മാത്രം പറയാതിരിക്കുക. ഒന്നല്ല, രണ്ട് അപരമൂർത്തികളെയാണ് താങ്കളുടെ പേരിൽ വിക്കിമീഡിയയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:56, 30 സെപ്റ്റംബർ 2022 (UTC) |
::@Logosx127, 9 ഡിസംബർ 2021-ന് അഞ്ച് കാര്യനിർവ്വാഹകരെ (അതായത് മലയാളം വിക്കിപീഡിയയിൽ സജീവരായ അഡ്മിന്മാരിൽ പകുതിയിലേറെ പേരെ) അഡ്രസ് ചെയ്ത് തുടങ്ങിയിട്ട സംവാദപ്രകാരം 31 ഡിസംബർ 2021-ന് (ഏകദേശം മൂന്നാഴ്ചക്കു ശേഷം) വ്യക്തമായ തിരുത്തൽ സംഗ്രഹത്തോടെ, വരുത്തിയ മാറ്റങ്ങളെ പുതിയ പേരിലെത്തി ഒരു വ്യക്തതയും വരുത്താതെ മാറ്റി മറിച്ച കളഞ്ഞതിന് ശേഷം താങ്കൾ കാര്യനിർവ്വാഹകരിൽ നിന്നും ഇപ്പോൾ എന്തു ഇടപെടലാണ് പ്രതീക്ഷിക്കുന്നത്? അപ്പോൾ "ആശയസമന്വയം" എന്ന ആശയം എവിടെ ആയിരുന്നു? Br Ibrahim john എന്ന പേരിൽ പ്രവൃത്തിച്ചിരുന്ന കാലത്ത് എത്ര താളുകളാണ് ആണ് താങ്കൾ ആശയസമന്വയത്തിലൂടെ തലക്കെട്ട് മാറ്റിയിട്ടുള്ളത്? പിന്നെ അപരമൂർത്തിന് ഉള്ള തെളിവ് സാങ്കേതിക രീതികളിൽ വിക്കിമീഡിയ ടൂളുകൾ വഴി കണ്ടു പിടിച്ചതിന്റെ തെളിവ് അപരമൂർത്തത്തിനെക്കുറിച്ചുള്ള താളിൽ ഞാൻ കാര്യനിർവ്വാഹകർക്ക് കൈമാറാം. പിന്നെ ദയവായി താങ്കൾ അങ്ങയുടെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ച് മാത്രം പറയാതിരിക്കുക. ഒന്നല്ല, രണ്ട് അപരമൂർത്തികളെയാണ് താങ്കളുടെ പേരിൽ വിക്കിമീഡിയയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:56, 30 സെപ്റ്റംബർ 2022 (UTC) |
||
കാര്യനിർവ്വാഹകർ ആരെങ്കിലും എത്രയും വേഗം ഇവിടെ ഇടപെടണമെന്ന് അപേക്ഷിക്കുകയാണ്. ഇവിടെ ഒരു ഉപയോക്‌താാവ് എന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ് വിക്കിമീഡിയയിൽ ഇദ്ദേഹം പറയുന്ന ആരോപണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തുടർച്ചയായി ഇദ്ദേഹം ഇംഗ്ലീഷ് വിക്കിയിലെ കാര്യങ്ങൾ ഇവിടെ വലിച്ചിഴയ്ക്കുകയാണ്. എനിക്ക് ഇവിടത്തെ വിഷയത്തിനുള്ളിൽ നിന്ന് പ്രതികരിക്കാനാണ് തത്പര്യം. ഇദ്ദേഹം ചർച്ച തുടങ്ങിയിരുന്നെങ്കിലും അതിൽ ആരും പങ്കെടുത്തിട്ടുമില്ല, അവിടെ ഒരു തരത്തിലുമുള്ള അഭിപ്രായ സമന്വയം ഉണ്ടായിട്ടുമില്ല. ഏകപക്ഷീയമായ നീക്കങ്ങളാണ് അവിടെ നടന്നത്. ലേഖനവുമായി യാതൊരു ബന്ധവിമില്ലാത്ത ആളുകളെ മാത്രമാണ് ഇദ്ദേഹം അവിടെ അറിയിച്ചത്. ആ വിഷയം ശ്രദ്ധിക്കാനിടയായത് തന്നെ ഏകപക്ഷീയമായ പേരു മാറ്റത്തിന് ശേഷമാണ്. അതിനാലാണ് ഈ ലേഖനം പഴയ പേരിൽ പുനഃസ്ഥാപിക്കപ്പെടണമെന്നും പേരിൽ പുതിയ മാറ്റം വേണമെങ്കിൽ ചർച്ച നടത്തണമെന്നും ആവശപ്പെട്ടത്. എന്തെങ്കിലും തരത്തിലുള്ള ഫലമുള്ള ചർച്ചകൾ നടക്കണമെങ്കിൽ ഏകപക്ഷീയമായി നടത്തിയ നീക്കങ്ങൾ താത്കാലികമായി എങ്കിലും തിരുത്തപ്പെടേണ്ടത് ആവശ്യമാണ്. [[ഉപയോക്താവ്:Logosx127|Logosx127]] ([[ഉപയോക്താവിന്റെ സംവാദം:Logosx127|സംവാദം]]) 04:26, 30 സെപ്റ്റംബർ 2022 (UTC) |
കാര്യനിർവ്വാഹകർ ആരെങ്കിലും എത്രയും വേഗം ഇവിടെ ഇടപെടണമെന്ന് അപേക്ഷിക്കുകയാണ്. ഇവിടെ ഒരു ഉപയോക്‌താാവ് എന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ് വിക്കിമീഡിയയിൽ ഇദ്ദേഹം പറയുന്ന ആരോപണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തുടർച്ചയായി ഇദ്ദേഹം ഇംഗ്ലീഷ് വിക്കിയിലെ കാര്യങ്ങൾ ഇവിടെ വലിച്ചിഴയ്ക്കുകയാണ്. എനിക്ക് ഇവിടത്തെ വിഷയത്തിനുള്ളിൽ നിന്ന് പ്രതികരിക്കാനാണ് തത്പര്യം. ഇദ്ദേഹം ചർച്ച തുടങ്ങിയിരുന്നെങ്കിലും അതിൽ ആരും പങ്കെടുത്തിട്ടുമില്ല, അവിടെ ഒരു തരത്തിലുമുള്ള അഭിപ്രായ സമന്വയം ഉണ്ടായിട്ടുമില്ല. ഏകപക്ഷീയമായ നീക്കങ്ങളാണ് അവിടെ നടന്നത്. ലേഖനവുമായി യാതൊരു ബന്ധവിമില്ലാത്ത ആളുകളെ മാത്രമാണ് ഇദ്ദേഹം അവിടെ അറിയിച്ചത്. ആ വിഷയം ശ്രദ്ധിക്കാനിടയായത് തന്നെ ഏകപക്ഷീയമായ പേരു മാറ്റത്തിന് ശേഷമാണ്. അതിനാലാണ് ഈ ലേഖനം പഴയ പേരിൽ പുനഃസ്ഥാപിക്കപ്പെടണമെന്നും പേരിൽ പുതിയ മാറ്റം വേണമെങ്കിൽ ചർച്ച നടത്തണമെന്നും ആവശപ്പെട്ടത്. എന്തെങ്കിലും തരത്തിലുള്ള ഫലമുള്ള ചർച്ചകൾ നടക്കണമെങ്കിൽ ഏകപക്ഷീയമായി നടത്തിയ നീക്കങ്ങൾ താത്കാലികമായി എങ്കിലും തിരുത്തപ്പെടേണ്ടത് ആവശ്യമാണ്. [[ഉപയോക്താവ്:Logosx127|Logosx127]] ([[ഉപയോക്താവിന്റെ സംവാദം:Logosx127|സംവാദം]]) 04:26, 30 സെപ്റ്റംബർ 2022 (UTC) |
||
::@Logosx127, [[സംവാദം:പൗരസ്ത്യ കാതോലിക്കോസ്#ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ്]] എന്ന ഭാഗം താങ്കൾക്കും മറ്റുള്ളവർക്കും ചർച്ചകൾക്കായി ഉപയോഗിക്കാവുന്നതാണ്. ഞാൻ മുൻപ് ക്ഷണിച്ച 5 കാര്യനിർവ്വാഹകർ ഈ വിഷയത്തിൽ ബന്ധമില്ലാത്തവരാണെങ്കിൽ, ബന്ധപ്പെട്ടവരെ കൂടി ഇപ്പോൾ അവിടേക്ക് ക്ഷണിച്ചു കൊള്ളുക. ചർച്ചകൾ പുനരാരംഭിക്കട്ടെ. എന്നിട്ട് തീരുമാനമെടുക്കാം. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 04:46, 30 സെപ്റ്റംബർ 2022 (UTC) |
04:46, 30 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഡിഗ്രി ചിഹ്നം
മലയാളം വിക്കിപ്പീഡികയിൽ ഡിഗ്രി ചിഹ്നം കാണപ്പെടുന്നില്ല. എന്റെ മാത്രം പ്രശ്നമല്ലെങ്കിൽ പരിഹരിക്കുമല്ലോ. ഷാജി അരിക്കാട് (സംവാദം) 04:25, 1 ഏപ്രിൽ 2021 (UTC)
- സോറി. എന്റെ ബ്രൗസറിലെ ഫോണ്ടിന്റെ പ്രശ്നമായിരുന്നു. ഇപ്പോൾ പരിഹരിച്ചു. ഷാജി അരിക്കാട് (സംവാദം) 04:44, 1 ഏപ്രിൽ 2021 (UTC)
പഞ്ചായത്ത് വിശദവിവരങ്ങൾ
തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിൽ മുൻപ് പഞ്ചായത്തിന്റെ വിശദാംശങ്ങൾ-ചരിത്രം എന്നിവ ലഭിച്ചിരുന്നു. ഇപ്പോൾ അവ കാണുന്നില്ല. അപ്ഡേറ്റിൽ പോയെന്ന് തോന്നുന്നു.--Irshadpp (സംവാദം) 07:20, 1 ഏപ്രിൽ 2021 (UTC)
അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ
കാര്യനിർവ്വാഹകരുടെ ശ്രദ്ധ അടിയന്തരമായി അഹത്തള്ള എന്ന ലേഖനത്തിലെ സംവാദത്താളിലേക്ക്, പ്രത്യേകിച്ച് സംവാദം:അഹത്തള്ള#റഫറൻസിൽ നിന്നുള്ള വ്യതിയാനം (?) എന്ന സെക്ഷനിലേക്ക് പതിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു- --ജോൺ സി. (സംവാദം) 06:27, 17 ഏപ്രിൽ 2021 (UTC)
കാര്യനിർവാഹകരുടെ ശ്രദ്ധക്ക്:
ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നത് കാര്യം ഒരു ഗുരുതര ആക്ഷേപവും പരാതിയുമായി തന്നെ ഇപ്പോൾ ഇവിടെ രേഖപ്പെടുത്തുന്നു. എന്റെ അക്ഷേപം Br Ibrahim john എന്ന ഉപയോക്താവിനെ പറ്റിയാണ്.
ആക്ഷേപം: വിക്കിപീഡിയ ലേഖനങ്ങളിൽ അവലംബങ്ങളിലില്ലാത്തതും അവലംബങ്ങൾക്ക് ഘടകവിരുദ്ധവുമായ വിവരങ്ങൾ അവലംബങ്ങളിലുണ്ടെന്ന വ്യാജേനെ എഴുതുന്നു.
മുൻപ് ഇവിടെ സൂചന നൽകിയപ്പോൾ ഈ ലേഖനത്തിലെ രണ്ട് ഭാഗങ്ങളിലെ പൊരുത്തക്കേടുകൾ താഴെക്കാണുന്ന സെക്ഷനുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു
ഇതാ ഇപ്പോൾ മൂന്നാമതും ഒരു സ്ഥലത്ത് കൂടി ഇതേ രീതിയിൽ എഴുതി ചേർത്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
അതായത് ഈ ഉപയോക്താവ് തന്റെ കണ്ടെത്തലുകൾ ഒരു പുസ്തകത്തിലുണ്ടെന്ന നിലയിൽ തനിക്ക് തോന്നിയ രീതിയിൽ എഴുതി വിട്ട് കൊണ്ടിരിക്കുകയാണ്. അവലംബം ഇല്ലാത്ത താളുകളിൽ 'ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള അവലംബം ഉൾക്കൊള്ളുന്നില്ല" എന്ന രീതിയിലുള്ള മുന്നറിയിപ്പ് ഫലകം ചേർക്കാം. ഇനി വ്യത്യസ്ഥ അഭിപ്രായങ്ങൾ നില നിൽക്കുന്ന വിഷയങ്ങളിൽ ഒരു വിഭാഗത്തിന്റെ മാത്രം അവലംബങ്ങൾ ചേർത്ത് പോവുകയാണെങ്കിൽ "നിഷ്‌പക്ഷത സംശയിക്കപ്പെടുന്നു" എന്ന തരത്തിലുള്ള ഫലകങ്ങൾ ചേർക്കാം. എന്നാൽ ഇവിടെ സംഭവിക്കുന്നത് അതിൽ നിന്നൊക്കെ വളരെ വളരെ വ്യത്യസ്ഥവും തികച്ചും ഹീനവുമായ നടപടികളാണ്. ഒട്ടൊക്കെ നിഷ്‌പക്ഷം എന്ന് ഗണിക്കാവുന്ന ഒരു അവലംബത്തിന്റെ മറവിൽ ഈ ഉപയോക്താവ് തനിക്ക് തോന്നിയ പടി ഒരോന്ന് ചേർത്തു വിടുകയാണ്. ഇത്രയും ദിവസമായി ഒരു കാര്യനിർവ്വാഹകൻ മാത്രമാണ് ഇദ്ദേഹത്തിന്റെ മറ്റ് തിരുത്തലുകളെ ശ്രദ്ധിക്കുവാൻ മുതിർന്നിട്ടുള്ളൂ. ഇപ്പോൾ സംവാദം താളുകളിലെ അദ്ദേഹത്തിന്റെ മറുപടികൾ ഈ നിലവാരത്തിലെത്തിയിരിക്കുന്നു:
"താങ്കളുടെ വിഷയം ലേഖനമല്ല, ലേഖനത്തെ പഴയ ഓറിയന്റൽ ഓർത്തഡോക്സ് നിലവാരത്തിലേക്ക് മാറ്റുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനാണ് അനാവശ്യമായി ഇപ്രകാരം വിങ്ങിപ്പൊട്ടുന്നത് മിസ്റ്റർ!!! താങ്കൾക്ക് എന്തെങ്കിലും തിരുത്തണമെങ്കിൽ അവലംബം സഹിതം തിരുത്തിയിട്ട് പോണം. അല്ലാതെ വിഷമിച്ചിട്ട് കാര്യമില്ല. //താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു// ഇതു ഞാൻ താങ്കളോടും ചോദിച്ചില്ല. ഞാൻ പറഞ്ഞതെന്താണെന്ന് താങ്കൾ ഒഴികെ മറ്റാർക്കും മനസ്സിലാകും. താങ്കൾ താങ്കളുടെ പണിനോക്ക്, എന്നെ ശല്യപ്പെടുപ്പെടുത്താതെ"
എന്റെ കൈയ്യിൽ അവലംബങ്ങളുണ്ട്. അവയിലെ വരികൾ quote ചെയ്ത് തന്നെ തിരുത്തലുകൾ നടത്തും. പക്ഷേ അതിന് മുമ്പായി കാര്യനിർവ്വാഹകർ എന്ന നിലയിൽ നിങ്ങളുടെ പ്രതികരണവും തുടർനടപടികളും എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു. ---ജോൺ സി. (സംവാദം) 05:39, 20 ഏപ്രിൽ 2021 (UTC)
- ഉപയോക്താവ്:Johnchacks ഉന്നയിച്ചിരിക്കുന്ന ആരോപണം നിഷേധിക്കുന്നു. ഒരിടത്തും കൊടുത്ത അവലംബത്തിന് വിരുദ്ധമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അത് ആർക്കും പരിശോധിക്കാം. മലയാളം വിക്കിയിലെ ക്രീസ്തീയതയുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വം ചോദ്യംചെയ്തതും തിരുത്തി നിഷ്പക്ഷമാക്കാൻ ശ്രമിക്കുന്നതും ഓർത്തഡോക്സ് പൗരസ്ത്യ സഭ, ഓർത്തഡോക്സ് സുറിയാനി സഭ, നെസ്തോറിയൻ പൗരസ്ത്യ സഭ തുടങ്ങിയ ലേഖനങ്ങളുടെ ആധികാരികത ചോദ്യചെയ്തതും, അഹത്തള്ള എന്ന ലേഖനത്തിലെ അത്യന്തം തെറ്റായ ഉള്ളടക്കം നീക്കം ചെയ്ത് അതേ പേരിലുള്ള ഇംഗ്ലീഷ് വിക്കി ലേഖനത്തോട് അനുരൂപമാക്കിയതുമാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്.Br Ibrahim john (സംവാദം) 06:29, 20 ഏപ്രിൽ 2021 (UTC)
എന്താണ് എന്നെ ചൊടിപ്പിച്ചിരിക്കുന്നത് എന്നത് അല്ല ഇവിടുത്തെ വിഷയം. ദയവായി വിഷയത്തിന്റെ മെറിറ്റിൽ സംസാരിക്കുക. ആദ്യം അഹത്തള്ള എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ തിരുത്തലുകളിൽ ഞാൻ ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്ന വിഷയങ്ങളിൽ താങ്കൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് കാര്യനിർവാഹകരെ അറിയിക്കുക.
പ്രിയ കാര്യനിർവാഹകരെ, "ഇംഗ്ലീഷ് വിക്കി ലേഖനത്തോട് അനുരൂപമാക്കി" എന്നു ഇദ്ദേഹം പറയുന്നത് ശുദ്ധനുണയാണ്. ഇംഗ്ലീഷ് വിക്കിലേഖനത്തിലെ framework ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട് എന്നത് മാത്രമാണ് സത്യം. മലയാളം വിക്കിയിലെ ലേഖനങ്ങൾ മെച്ചപ്പെടുത്താനും മാറ്റിയെഴുതാനും ഇവിടെ പലരും ഇതേ രീതി തന്നെയാണ് അവലംബിക്കാറുള്ളത്. പക്ഷേ ഇവിടെ അഹത്തളളയെ കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന മൂന്നു ഭാഗങ്ങളിലും വരികൾക്ക് ഒപ്പം ചേർത്തിരുന്ന അവലംബത്തിൽ നിന്നും ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും തന്ത്രപരവും അതിഭയങ്കരവുമായ വിധത്തിൽ വ്യതിചലിച്ചിട്ടുണ്ട്. നിങ്ങൾക്ക് തിരുത്തലിന്റെ നാൾവഴികളും അവലംബത്തിലെ വരികളും ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇതേ ലേഖനവും കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഇദ്ദേഹം നടത്തിയ വ്യതിചലനവും വക്രീകരണവും കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നു ഭാഗങ്ങളിലെ ഇദ്ദേഹം എഴുതിയിരുന്നതായ വരികൾ (രണ്ടിടത്തു ഞാൻ തിരുത്തിക്കഴിഞ്ഞു), അവലംബത്തിലെ വരികൾ, ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിലെ വരികൾ എന്നിവ ഒരു ടേബിൾ രൂപത്തിൽ ഇവിടെ പ്രസന്റ് ചെയ്യാൻ ഞാൻ തയ്യാറാണ്. ഒപ്പം എന്താണ് വ്യതിചലനം/വക്രീകരണം എന്ന് വിശദീകരിക്കുവാനും തയ്യാറാണ്. ---ജോൺ സി. (സംവാദം) 07:31, 20 ഏപ്രിൽ 2021 (UTC)
- ഉപയോക്താവ്:Johnchacks തുടർച്ചയായി ഉന്നയിക്കുന്ന വ്യാജമായ ആരോപണം വീണ്ടും ഞാൻ നിഷേധിക്കുന്നു. അഹത്തള്ള എന്ന ലേഖനത്തിലെ ചില വരികൾക്ക് അവലംബം നൽകിയിട്ടില്ല എന്നത് ശരിയാണ്. അപ്രകാരം തന്നെയാണ് ഇംഗ്ലീഷ് വിക്കിയിലെ പ്രസ്തുത ലേഖനത്തിലെ ചില വരികളും. എന്നാൽ ബഹുഭൂരിപക്ഷം വരികൾക്കും അവലംബം നൽകിയിട്ടുണ്ട്. ഇദ്ദേഹം ആരോപിക്കുന്നതുപോലെ ഒരിടത്തും ചേരാത്ത അവലംബം ചേർത്തിട്ടില്ല. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ക്രിസ്തീയതയുമായി ബന്ധപ്പെട്ട കുറേ ലേഖനങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് ചായ്വും തെറ്റായ ഉള്ളടക്കവും ചോദ്യം ചെയ്തതും ചിലയിടത്ത്, പ്രത്യേകിച്ച് മേൽപ്പറഞ്ഞ താളുകളിൽ തിരുത്തലുകൾ നടത്തിയതാണ് ഈ ആരോപണങ്ങളുടെയെല്ലാം പ്രേരകശക്തി. ആരോപണം ഉന്നയിക്കുന്ന ഉപയോക്താവ് ഒരു ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗമായിരിക്കാനാണ് സാധ്യത. Br Ibrahim john (സംവാദം) 08:38, 20 ഏപ്രിൽ 2021 (UTC)
ഞാൻ ഉന്നയിച്ച ആരോപണത്തിന്റെ വിശദാംശങ്ങൾ സംക്ഷിപ്ത രൂപത്തിൽ താഴെ ചേർക്കുന്നു:
- വൈരുദ്ധ്യം#1 : അഹത്തള്ളയുടെ കത്തോലിക്കാ സഭയുമായുള്ള ബന്ധവും റോമിലേക്കുള്ള യാത്രയുടെ കാരണവും
ഉപയോക്താവ് Br Ibrahim john ലേഖനത്തിൽ ചേർത്ത വരികൾ | അവലംബം നൽകിയ പുസ്തകങ്ങൾ | അവലംബത്തിലെ യഥാർത്ഥ വരികൾ | ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ വരികൾ | വൈരുദ്ധ്യം! | |
---|---|---|---|---|---|
1590-ൽ സിറിയയിലെ ആലപ്പോയിൽ ജനിച്ച അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ (ഇഗ്നാത്തിയോസ് ഹിദായത്തുള്ള) കത്തോലിക്കാസഭയിലേക്ക് ഐക്യപ്പെടുവാൻ തയ്യാറെടുത്തപ്പോൾ അദ്ദേഹത്തിൻറെ പ്രതിനിധിയായി 1632-ൽ അദ്ദേഹം റോമിലേക്ക് പോയി. ഒരു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ പ്രാവീണ്യം നേടി. ഒടുവിൽ സിറിയയിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു, അവിടെ അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോയെ റോമുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് പൂർണമായും വ്യക്തമല്ല | Neill, p. 317. | Stephen Neill-ന്റെ പുസ്തകത്തിലെ വരികൾ (പേജ്-317) : Ahatallah was born in Aleppo in 1590. Sometime before 1632 he was elected monophysite bishop of Damascus. While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience | Ahatallah എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും: "He was born in Aleppo, Syria, in 1590, and did enter the Syriac Orthodox Church, eventually being consecrated Bishop of Damascus. While bishop he converted to the Catholic Church, and in 1632 he traveled to Rome. He stayed there for over a year, and became fluent in Italian. Eventually he requested to return to Syria, where he vowed he would bring the Syriac Orthodox Patriarch of Antioch, Ignatius Hidayat Aloho, into communion with Rome. What happened thereafter is unclear" | ലേഖനത്തിൽ ഉപയോക്താവ്:Br Ibrahim john എഴുതി ചേർത്തത്: സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് കത്തോലിക്കാ സഭയുമായി ഐക്യപ്പെടുവാൻ തയ്യാറെടുത്തുവെന്നും അതിനായി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ അഹത്തള്ളയെ റോമിലേക്ക് അയക്കുകയായിരുന്നു എന്നുമാണ് എന്നാൽ അവലംബത്തിലും ഇംഗ്ലീഷ് വിക്കിയിലും: അഹത്തള്ള ദമാസ്കസിലെ മെത്രാപ്പോലീത്തയായിരിക്കുമ്പോൾ തന്നെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പിന്നീട് സ്വന്തം നിലയിൽ തന്നെയാണ് ഇദ്ദേഹം റോമിലേക്ക് പോയതും തിരികെ വന്നതും. അല്ലാതെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് അഹത്തള്ളയെ റോമിലേക്ക് പറഞ്ഞു വിട്ടു എന്നൊരു പരാമർശമേ ഇല്ല!! ഈ ഉപയോക്താവുമായി ഞാൻ ഈ വിഷയത്തിൽ നടത്തിയ സംവാദം കാണുക : സംവാദം:അഹത്തള്ള#അല്പം വൈരുദ്ധ്യം(?) |
- വൈരുദ്ധ്യം#2 : അഹത്തള്ളയുടെ അന്ത്യം
ഉപയോക്താവ് Br Ibrahim john ലേഖനത്തിൽ ചേർത്ത വരികൾ | അവലംബം നൽകിയ പുസ്തകങ്ങൾ | അവലംബത്തിലെ യഥാർത്ഥ വരികൾ | ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ വരികൾ | വൈരുദ്ധ്യം! | |
---|---|---|---|---|---|
വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു. | Neill, p. 319, Vadakkekara, p. 81 എന്നാൽ വടക്കേക്കരയുടെ പുസ്തകത്തിലെ വിവരങ്ങൾ എങ്ങനെയെന്ന് ഇതുവരെ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മറ്റ് അവലംബങ്ങളിലെ വിവരങ്ങളും നൽകാൻ മടിയായിരുന്നു. മറ്റ് അവലംബങ്ങൾ എല്ലാം ഞാൻ സ്വന്തമായി collect ചെയ്യുകയും ഉദ്ധരണികളായി ലേഖനത്തിലെ അവലംബങ്ങളിൽ ചേർക്കുകയുമായിരുന്നു. സത്യത്തിൽ ലേഖനം എഴുതുന്ന വേളയിൽ (ഇപ്പോഴും) ഈ അവലംബങ്ങൾ ഒക്കെ ഈ ഉപയോക്താവ് കണ്ടിരുന്നോ എന്ന് ബലമായ സംശയം ഉണ്ട് |
Stephen Neill-ന്റെ പുസ്തകത്തിലെ വരികൾ (പേജ്-319) : Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way. | Ahatallah എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും: "In reality, it appears that Ahatallah did in fact reach Goa, and was then sent on to Lisbon with the ultimate goal of having his case decided in Rome. Evidently, however, he died in Paris in 1655, before reaching Rome" | ലേഖനത്തിൽ ഉപയോക്താവ്:Br Ibrahim john എഴുതി ചേർത്തത്: അഹത്തള്ളയെ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് നാടുകടത്തി. അവിടെ നിന്നും പരാതി കൊടുക്കാൻ അഹത്തള്ള റോമിലേക്ക് സ്വന്തം നിലയിൽ പോകുമ്പോൾ പാരീസിൽ വെച്ച് അന്ത്യം സംഭവിച്ചു എന്നത് തീർച്ചയാണ്. ഇംഗ്ലീഷ് വിക്കിയിൽ: റോമിൽ അദ്ദേഹത്തിന്റെ കേസിൽ തീരുമാനം എടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ഗോവയിൽ നിന്നും ലിസ്ബണിലേക്ക് അയച്ചു. എന്നാൽ അദ്ദേഹം റോമിൽ എത്തും മുമ്പേ പാരീസിൽ വെച്ച് അന്തരിച്ചു. അവലംബത്തിൽ: അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, യാത്രാമധ്യേ പാരീസിൽ വെച്ച് അന്തരിച്ചു. അതായത് അവലംബത്തിലോ ഇംഗ്ലീഷ് വിക്കിയിലോ അഹത്തള്ള പരാതി (ആർക്കെതിരേ, പോർത്തുഗീസുകാർക്ക് എതിരെയോ??) കൊടുക്കാനായി സ്വന്തമായി റോമിലേക്ക് യാത്ര ചെയ്തു എന്നില്ല. ഈ ഉപയോക്താവുമായി ഞാൻ ഈ വിഷയത്തിൽ നടത്തിയ സംവാദം കാണുക : സംവാദം:അഹത്തള്ള#റഫറൻസിൽ നിന്നുള്ള വ്യതിയാനം (?) |
- വൈരുദ്ധ്യം#3 : അഹത്തള്ള ഇന്ത്യയിലേക്ക് വരാനിടയായ കാരണം
ഉപയോക്താവ് Br Ibrahim john ലേഖനത്തിൽ ചേർത്ത വരികൾ | അവലംബം നൽകിയ പുസ്തകങ്ങൾ | അവലംബത്തിലെ യഥാർത്ഥ വരികൾ | ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ വരികൾ | വൈരുദ്ധ്യം! | |
---|---|---|---|---|---|
അതിനായി അവർ (*കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ.) വ്യാപാരികൾ മുഖേന ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. | Neill, pp. 316–317. ഈ വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിൽ ഈ ഉപയോക്താവ് ഒരു തൊടുന്യായം പറയുന്നുണ്ട്. "ഇന്ത്യയിലേക്ക് തിരിച്ചു" എന്നതിന് മാത്രമാണ് ഈ അവലംബം നൽകിയിരിക്കുന്നത്.!! മറ്റ് കാര്യങ്ങൾ ആ അവലംബത്തിലുള്ളതല്ല! ഇന്ത്യയിലേക്ക് തിരിച്ചു എന്നതിന് എന്തിനാണ് അവലംബം? മറ്റ് അവലംബങ്ങൾ ഉണ്ടെന്ന് ഇത് വരെ പറഞ്ഞിട്ടുമില്ല, ലേഖനത്തിൽ ചേർത്തിട്ടുമില്ല. മാത്രമല്ല സംവാദത്താളിലെ ഇദ്ദേഹത്തിന്റെ വാദം വായിച്ചാൽ മനസ്സിലാകുന്നത് ഈ എഴുതിയത് "സ്വന്തം കണ്ടുപിടിത്തം" ആണെന്നാണ്. |
Stephen Neill-ന്റെ പുസ്തകത്തിലെ വരികൾ (പേജ്-317) : It appears that in 1646 Ahatallah was in Egypt, and from there wrote to Propaganda. While he was waiting in Cairo for an answer to his letter, the letter from Thomas to the Coptic patriarch arrived. The patriarch, having no one else to send, seems to have suggested to Ahatallah that he might undertake the important work of looking after the Christians of the Serra. Having nothing else to do, Ahatallah gladly accepted this commission. | Ahatallah എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും: "While Ahatallah was in Cairo, the Pope of Alexandria, Mark VI, received a letter from Thomas, Archdeacon of the Saint Thomas Christian community in India. Thomas was at loggerheads with the Portuguese administration in India, and had begun appealing to various foreign patriarchs – the Patriarch of the Church of the East in Persia, the Syriac Orthodox Patriarch in Syria, and Pope Mark in Egypt – for assistance. Either unable or unwilling to send someone from his own church, Mark evidently suggested that Ahatallah might go to India instead. Having heard nothing from Propaganda Fide, Ahatallah seized the opportunity." | ലേഖനത്തിൽ ഉപയോക്താവ്:Br Ibrahim john എഴുതി ചേർത്തത്: ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു . കത്ത് വായിച്ച് അഹത്തള്ള സ്വന്തം നിലയിൽ ഇന്ത്യയിലേക്ക് പോന്നത്രേ അവലംബത്തിലും ഇംഗ്ലീഷ് വിക്കിയിലും: മാർത്തോമാ ക്രിസ്ത്യാനികളുടെ കത്ത് അലക്സാന്ത്രിയൻ പോപ്പിന് അഥവാ കോപ്റ്റിക്ക് പാത്രിയർക്കീസിനാണ് ലഭിച്ചത് അദ്ദേഹമാണ് അഹത്തള്ളയെ ഇന്ത്യയിലേക്ക് അയച്ചത്. (അവലംബഗ്രന്ഥത്തിൽ ഏതാനും വരികൾക്ക് താഴെ ഗ്രന്ഥകാരനായ Stephen Neill അലക്സാന്ത്രിയൻ പോപ്പ് അഹത്തള്ളയെ ഇന്ത്യയിൽ അയക്കാനുള്ള സാധ്യത unlikely ആണെന്ന് പറയുന്നുണ്ട്. എന്നുകരുതി അഹത്തള്ളയെ വഞ്ചകനെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നും എന്നാൽ അദ്ദേഹത്തിന്റെ അധികാരപരമായ അവകാശവാദങ്ങൾ അതിശയോക്തിപരം ആണെന്നും കൂട്ടി ചേർക്കുന്നുണ്ട്. അത് ഇംഗ്ലീഷ് വിക്കിയിലും ഏകദേശമായി പരാമർശിക്കുന്നുണ്ട്) ഈ ഉപയോക്താവുമായി ഞാൻ ഈ വിഷയത്തിൽ നടത്തിയ സംവാദം കാണുക : സംവാദം:അഹത്തള്ള#തികഞ്ഞ വൈരുദ്ധ്യം(?) |
ഇത്രയും വായിച്ചു നോക്കിയിട്ട് നിങ്ങൾ തീരുമാനിക്കുക എന്റെ ആരോപണങ്ങൾ വ്യാജമാണോ അല്ലയോ എന്ന് . - --ജോൺ സി. (സംവാദം) 16:21, 20 ഏപ്രിൽ 2021 (UTC)
- ഉപയോക്താവ്:Johnchacks പറഞ്ഞ ആരോപണങ്ങൾ വസ്തുതാപരമല്ല. ആദ്യംതന്നെ അഹത്തള്ള എന്ന ലേഖനം ഞാൻ തിരുത്തുന്നതിനുമുമ്പ് ഉൾക്കൊണ്ടിരുന്നത് എന്തായിരുന്നു എന്ന് കാണുന്നത് ഉചിതമായിരിക്കും.
12:23, 4 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപത്തിലെ പ്രസക്തമായ ഭാഗം:
- ഉപയോക്താവ്:Johnchacks പറഞ്ഞ ആരോപണങ്ങൾ വസ്തുതാപരമല്ല. ആദ്യംതന്നെ അഹത്തള്ള എന്ന ലേഖനം ഞാൻ തിരുത്തുന്നതിനുമുമ്പ് ഉൾക്കൊണ്ടിരുന്നത് എന്തായിരുന്നു എന്ന് കാണുന്നത് ഉചിതമായിരിക്കും.
- പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തുള്ളയെ ബന്ധനസ്ഥനാക്കി. ഇതിനിടയ്ക്ക് മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോയ ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന രണ്ട് ശെമ്മാശന്മാർ അഹത്തുള്ളയെ കാണണനിടയാകുകയും മാർത്തോമാ ഒന്നാമനെ മലങ്കര സഭയുടെ എപ്പിസ്കോപ്പയായി താൽകാലികമായി വാഴിച്ചു കൊണ്ടുള്ള ‘സ്താത്തിക്കോൻ‘ വാങ്ങുകയും ചെയ്തു. ഇതിനുശേഷം അഹത്തുള്ളയെ കൊച്ചിയിലേയ്ക്ക് പോർട്ടുഗീസുകാർ കോണ്ടുവന്നു കോട്ടയിൽ പാർപ്പിച്ചു. ഇതറിഞ്ഞ് ആർച്ച ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തുള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെടുകയും. ഇതിനുശേഷം അഹത്തുള്ളയെ ഗോവയിലേയ്ക്ക് കൊണ്ടുപോകുകയും തീവയ്ച്ച് കൊല്ലുകയോ കടലിൽ മുക്കിക്കൊല്ലുകയോ ചെയ്തു.
- ഈ ഭാഗത്തിന് അവലംബമില്ലായിരുന്നു എന്ന് മാത്രമല്ല, ഇത് ഏതാണ്ട് പൂർണമായും തെറ്റിദ്ധാരണാജനകവുമായിരുന്നു. യഥാർത്ഥത്തിൽ ഇത് കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷം പറഞ്ഞു തഴച്ച ഒരു അന്ധവിശ്വാസമാണ് എന്ന് ചരിത്രകാരന്മാരുടെ (സ്റ്റീഫൻ നീൽ അടക്കമുള്ളവർ) പുസ്തകങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും ഇതേ ഭാഗം വിക്കിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലാണ് ദൗർഭാഗ്യവശാൽ മലയാളം വിക്കിയിലെ ക്രിസ്തീയയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ലേഖനങ്ങളും. ഈ സാഹചര്യത്തിലാണ് ഞാൻ ഇവ തിരുത്തുന്നത്. അതുതന്നെയാണ് വ്യക്തമായും 'ഉപയോക്താവ്:Johnchacks'നെ പ്രകോപിപ്പിച്ചിരിക്കുന്നത്.
എന്നാലും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നു. അവലംബത്തിൽ കൊടുത്തിരിക്കുന്ന പുസ്തകങ്ങളെ അപ്പാടെ പകർത്തിയിരിക്കുകയല്ല ലേഖനത്തിൽ. നാല് പുസ്തകങ്ങളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഓരോ വാക്യത്തിനുമായാണ് അവലംബം നൽകിയിരിക്കുന്നത്. എല്ലാ വാക്യങ്ങൾക്കും അവലംബത്തിന്റെ പിൻബലമില്ലതാനും. ഇംഗ്ലീഷ് വിക്കിയിലും ഇതേ രീതിയിലാണ് പ്രസ്തുത ലേഖനത്തിൽ കാണുന്നത്. ഇനി ഓരോ ആരോപണത്ഥിനുമുള്ള മറുപടി.
- ഈ ഭാഗത്തിന് അവലംബമില്ലായിരുന്നു എന്ന് മാത്രമല്ല, ഇത് ഏതാണ്ട് പൂർണമായും തെറ്റിദ്ധാരണാജനകവുമായിരുന്നു. യഥാർത്ഥത്തിൽ ഇത് കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷം പറഞ്ഞു തഴച്ച ഒരു അന്ധവിശ്വാസമാണ് എന്ന് ചരിത്രകാരന്മാരുടെ (സ്റ്റീഫൻ നീൽ അടക്കമുള്ളവർ) പുസ്തകങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും ഇതേ ഭാഗം വിക്കിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലാണ് ദൗർഭാഗ്യവശാൽ മലയാളം വിക്കിയിലെ ക്രിസ്തീയയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ലേഖനങ്ങളും. ഈ സാഹചര്യത്തിലാണ് ഞാൻ ഇവ തിരുത്തുന്നത്. അതുതന്നെയാണ് വ്യക്തമായും 'ഉപയോക്താവ്:Johnchacks'നെ പ്രകോപിപ്പിച്ചിരിക്കുന്നത്.
- 1. ഒരു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ പ്രാവീണ്യം നേടി. ഒടുവിൽ സിറിയയിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു, അവിടെ അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോയെ റോമുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് പൂർണമായും വ്യക്തമല്ല എന്ന ഭാഗത്തിനാണ് Neill, p. 317 എന്ന അവലംബം ചേർത്തിരിക്കുന്നത്. അല്ലാതെ ഉപയോക്താവ്:Johnchacks പകർത്തിവച്ചിരിക്കുന്ന ഭാഗത്തിന് മുഴുവനുമല്ല.
- 2. In reality, it appears that Ahatallah did in fact reach Goa, and was then sent on to Lisbon with the ultimate goal of having his case decided in Rome. Evidently, however, he died in Paris in 1655, before reaching Rome എന്ന ഇംഗ്ലീഷ് വിക്കിയിലെ ഭാഗത്തിന്റെ തർജ്ജമയാണ് വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു എന്നത്. അതിൽ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് sent on to Lisbonഎന്നതിനെ ലിസ്ബണിലേക്ക് നാടുകടത്തി എന്ന് തർജ്ജമചെയ്തതാണ്. അതുതമ്മിൽ സാഹചര്യം പരിശോധിച്ചാൽ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. Neill, p. 319,
Vadakkekara, p. 81 എന്നതാണ് അതിലെ അവലംബം. - 3. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. എന്നതിന്റെ അവലംബമാണ് Neill, pp. 316–317. മാർത്തോമാ ക്രിസ്ത്യാനികൾ മെത്രാന്മാരെ ലഭിക്കുന്നതിന് ബന്ധപ്പെട്ടിരുന്നു എന്ന് നീൽ ഇതേ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതേ സന്ദർഭത്തിൽ മൂന്നുപേർക്ക്: ബാബിലോണിലെ കാസോലിക്കാ പാത്രിയർക്കീസ് (Patriarch of the Church of the East), കോപ്റ്റിക് പാത്രിയർക്കീസ്, യാക്കോബായ പാത്രിയർക്കീസ് എന്നിവർക്ക്. അതിൽ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് അല്ല അഹത്തള്ളയെ കേരളത്തിലേക്ക് അയച്ചതെന്ന് നീൽ വ്യക്തമാക്കുന്നുണ്ട്.
- ഇത്തരം ആരോപണങ്ങൾ എനിക്കെതിരേ ഉന്നയിക്കുന്ന ഉപയോക്താവ്:Johnchacks എന്തുകൊണ്ടാണ് ഇതേ ലേഖനത്തിൽ വരുത്തിയ തിരുത്ത് ശ്രദ്ധയിൽ കൊണ്ടുവരാൻ താത്പര്യപ്പെടുന്നു:
- 1. സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട ഭാഗം:
"The facts about Ahatallah are less hair-raising than tradition has made them out to be. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way."ഇതാണ് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ പറയുന്ന അസ്സൽ വിവരണം.- ഉപയോക്താവ്: johnchacks(ജോൺ. സി) ചേർത്ത തർജ്ജമ:
- മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്"
- suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തിരിക്കുന്നത്.
- ഉപയോക്താവ്: Br Ibrahim john തർജ്ജമ ചെയ്തപ്പോൾ ലഭിച്ചത്:
- "പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തിന്റെ വിഷയത്തിൽ വാദം കേട്ട് വിധി പറയേണ്ടതിന് റോമിലേക്ക് പോകേണ്ടതിന്, ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിടുകയുമായിരുന്നു എന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേർന്നിട്ടില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) അന്തരിക്കുകയാണുണ്ടായത്."
- അഥവാ ഉപയോക്താവ്:johnchacks ഇവിടെ കൃത്യമായി തെറ്റ് ചേർത്തിരിക്കുന്നു. സംശയിക്കപ്പെട്ടിട്ടുള്ള എന്നു ചേർക്കണ്ടതിന് പകരം സംശയിക്കപ്പെടുന്ന എന്ന് ചേർത്തതിനാൽ 'മാർ അഹത്തള്ളയെ മതവിരുദ്ധമായ ക്രമക്കേട് നടത്തിയ മെത്രാന്മാരിലൊരാൾ' എന്നനിലയിലാണ് അവതരിപ്പിച്ചത്.Br Ibrahim john (സംവാദം) 12:37, 22 ഏപ്രിൽ 2021 (UTC)
അഹത്തള്ള എന്ന ലേഖനം അവലംബങ്ങളോടൊപ്പം ഉദ്ധരണികളും ചേർത്ത് വിപുലീകരിച്ചു. അതിൽ ഉപയോക്താവ്: Br Ibrahim john ചേർത്തിരുന്ന പഴയവിവരങ്ങൾ അദ്ദേഹം തന്നെ നൽകിയിരുന്ന അവലംബങ്ങൾക്ക് അനുസൃതമായ രീതിയിൽ മാറ്റിയെഴുതിയതും പുതിയ വിവരങ്ങൾ ചേർത്തതും അവയുടെ അവലംബങ്ങളും ആർക്കും പരിശോധിക്കാവുന്നതും ചോദ്യം ചെയ്യാവുന്നതുമാണ്. മുകളിൽ Br Ibrahim john ഉന്നയിച്ചിരിക്കുന്ന മറുവാദങ്ങൾ പ്രസക്തമല്ലാത്തതാണ്. എങ്കിലും സമയം ലഭിക്കുന്നതനുസരിച്ച് 2-3 ദിവസങ്ങൾക്കുള്ളിൽ അവയ്ക്കും ഇവിടെ മറുപടി നൽകുന്നതാണ്. എന്തു കൊണ്ടാണ് അഹത്തള്ള എന്ന ലേഖനത്തിൽ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനും മറുപടി പറയാം. പക്ഷേ മനസ്സിലാകാതെ പോകുന്ന ഒരു കാര്യമുണ്ട് - അദ്ദേഹം എന്തിനാണ് എന്നെ തന്ത്രപൂർവ്വം ഓർത്തഡോക്സ് പൗരസ്ത്യ സഭ, ഓർത്തഡോക്സ് സുറിയാനി സഭ, നെസ്തോറിയൻ പൗരസ്ത്യ സഭ എന്നീ താളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന്? ആദ്യത്തെ ലേഖനം എന്നെയും കുഴക്കിയിട്ടുള്ളതാണ്. ഈ ലേഖനത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായം അതിന്റെ സംവാദത്താളിലും പിന്നെ സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ#കൂട്ടിക്കുഴയ്ക്കരുത് തുടങ്ങി ചിലയിടങ്ങളിൽ കൂടി പങ്കുവെച്ചിട്ടുണ്ട്. പോയി വായിച്ചു നോക്കുക. പിന്നെ മറ്റ് തിരക്കുകൾ കാരണം ഫോളോ-അപ്പ് ചെയ്തില്ല. അല്ലെങ്കിൽ ആ വിഷയം ശ്രദ്ധയിൽ നിന്നും വിട്ടു. മറ്റ് രണ്ട് ലേഖനങ്ങളുമായി എനിക്ക് ഒരു തരത്തിലുമുള്ള ബന്ധവും ഇല്ല. ഈ മൂന്ന് ലേഖനങ്ങളിലും ആ ലേഖനങ്ങൾ തുടങ്ങിയിട്ടവരോ അവയുടെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയവരോ ആണ് ഉത്തരം നൽകേണ്ടത്. എനിക്ക് ഒരു തരത്തിലുമുള്ള ബാധ്യതയും ഇല്ല. പിന്നെ താങ്കളുടെ മറ്റ് തിരുത്തുകളെ പറ്റി. അതിൽ യോജിപ്പും ഒപ്പം വിയോജിപ്പുകളും സംശയങ്ങളും കാണും. യോജിപ്പുള്ള കാര്യങ്ങളിൽ നന്ദി രേഖപ്പെടുത്തുന്ന രീതിയൊന്നും എനിക്ക് ഇല്ല. എന്നാൽ വിയോജിപ്പുകളോ സംശയങ്ങളോ ഉള്ളപ്പോൾ അത് ഉന്നയിക്കും. അവലംബങ്ങളുടെ ലഭ്യതയനുസരിച്ചും അല്ലെങ്കിൽ സ്വന്തം ഉത്തമബോധ്യത്തിന്റെ പുറത്തും അവ മാറ്റം വരുത്തും. അത്തരം മാറ്റങ്ങളെയോ ഇനി എന്റെ തന്നെ മറ്റ് തിരുത്തലുകളെയോ ചോദ്യം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. അവയിൽ എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ സമ്മതിക്കുന്നതിന് മടിയില്ല. അല്ലാതെ ഇവിടെ ഇങ്ങനെയൊക്കെയുള്ള ലേഖനങ്ങൾ ഉണ്ട്, അല്ലെങ്കിൽ ഈ ലേഖനത്തിന്റെ ആദ്യരൂപം ഇങ്ങനെയായിരുന്നു. എന്തു അതു കൊണ്ട് അതു ചോദ്യം ചെയ്തില്ല? ഇപ്പോൾ ഇവിടെ എന്തു കൊണ്ട് ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. മറ്റ് വിഷങ്ങൾ ഉണ്ടെങ്കിൽ അവക്കായി പ്രത്യേകം സംവാദങ്ങൾ തുടങ്ങുക ---ജോൺ സി. (സംവാദം) 05:00, 21 മേയ് 2021 (UTC)
ഞാൻ തുടരട്ടെ. ഇവിടെ വിഷയാധിഷ്ഠിതമായി പ്രശ്നം ഉന്നയിക്കുമ്പോൾ അതിന് വ്യക്തമായി മറുപടി നൽകുന്നതിന് പകരം ഉപയോക്താവ്: Br Ibrahim john പ്രശ്നം ഉന്നയിക്കുന്ന വ്യക്തി എന്തു കൊണ്ട് അത് ഉന്നയിക്കുന്നു കണ്ട് പിടിക്കുവാനും അത് ഉദ്ഘോഷിക്കുവാനും ആണ് ഇവിടെ കൂടുതലും ഉത്സാഹിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ മറുആരോപണങ്ങളിൽ ഒന്ന്: //ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ക്രിസ്തീയതയുമായി ബന്ധപ്പെട്ട കുറേ ലേഖനങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് ചായ്വും തെറ്റായ ഉള്ളടക്കവും ചോദ്യം ചെയ്തതും ചിലയിടത്ത്, പ്രത്യേകിച്ച് മേൽപ്പറഞ്ഞ താളുകളിൽ തിരുത്തലുകൾ നടത്തിയതാണ് ഈ ആരോപണങ്ങളുടെയെല്ലാം പ്രേരകശക്തി. ആരോപണം ഉന്നയിക്കുന്ന ഉപയോക്താവ് ഒരു ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗമായിരിക്കാനാണ് സാധ്യത.// ഹ..ഹ..ഹ.. ചുവന്നതോ നീലയോ ആയ അക്ഷരങ്ങളിൽ ഉള്ള ഉപയോക്തൃനാമത്തിന്റെ സ്വകാര്യതയിലിരുന്നു വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്ന Br Ibrahim john എന്ന ഉപയോക്താവ് മറ്റൊരു ഉപയോക്താവിന്റെ സഭാവിശ്വാസത്തെ പറ്റിയുള്ള നിഗമനങ്ങൾ പങ്കുവെക്കുവാൻ ഇതു പോലെയൊരു സ്പേസ് ഉപയോഗിക്കുകയെന്നത് എന്തു തരം മാന്യതയാണ്?? എന്നെ സംബന്ധിച്ച് അതൊരു പ്രശ്നമല്ല. ഞാൻ ഇവിടെ അത്ര അപരിചിത വ്യക്തിത്വവുമല്ല. എന്നാൽ നാളെ ഇതൊരു കീഴ്വഴക്കമായി മാറ്റാതിരുന്നാൽ മതി. പക്ഷപാതിത്വം, പിശക് തുടങ്ങിയ പ്രശ്നങ്ങൾ ലേഖനങ്ങളിൽ ഉണ്ടെങ്കിൽ മാറ്റിയെഴുതുക. ആ മാറ്റങ്ങൾ ശരിയാണ് എങ്കിൽ അത് എല്ലാവരും അംഗീകരിക്കും എന്നല്ല അംഗീകരിക്കാതിരിക്കാൻ ആർക്കും സാധിക്കുകയില്ല എന്നതാണ് സത്യം. എല്ലാ കാലത്തും പിശകുകളും പക്ഷപാതിത്വങ്ങളും ഉണ്ടായിട്ടുണ്ട്. അത് തിരുത്തുകയും മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്തി തിരുത്തേണ്ടതായ ഇടത്ത് അപ്രകാരം എല്ലാവരും ചെയ്യുന്നതുമാണ്. ഇത് നിരന്തരം ഇവിടെ നടക്കുന്ന പ്രക്രിയയാണ്. പക്ഷേ, ഒരു താളിൽ (അല്ലെങ്കിൽ പല താളുകളിൽ) പ്രശ്നം ഉണ്ടായിരുന്നു, അവിടെ അത് ചോദ്യം ചെയ്തു , അത് തിരുത്തി എന്നതൊന്നും വേറൊരു താളിൽ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് എഴുതി വിടാനുള്ള ലൈസൻസ് അല്ല. അതുപോലെ ഞാനുമായി ബന്ധമില്ലാത്ത തിരുത്തലുകൾക്കോ ലേഖനങ്ങളുടെ ഉള്ളടക്കങ്ങൾക്കോ ഞാൻ ഉന്നയിക്കുന്ന വിഷയങ്ങൾക്കിടയിൽ വലിച്ചു കൊണ്ടു വരരുത്. എന്റെ അറിവിൽ എന്റെ ബന്ധുക്കളാരും ഇതുവരെ വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നുമില്ല. അതിനാൽ അത്തരം കാര്യങ്ങൾക്ക് മറുപടി പറയേണ്ട ഒരു ബാധ്യതയും എനിക്ക് ഇല്ല എന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് വിഷയത്തിലേക്ക് വരാം.
എന്തു കൊണ്ട് അഹത്തള്ള എന്ന ലേഖനത്തിൽ Br Ibrahim john നടത്തിയ തിരുത്തലുകളെ പറ്റി ഇത്രയധികം ഞാൻ ഫോക്കസ് ചെയ്യുന്നു എന്നുള്ളതിന്റെ മറുപടികൾ:
- കേരള ക്രൈസ്തവ ചരിത്രമെഴുതിയ ഒരു ഗ്രന്ഥകാരൻ നിരീക്ഷിച്ചിരിക്കുന്നത് ഏകദേശം ഇങ്ങനെയാണ്: "കേരളത്തിന്റെ മണ്ണിൽ ഒരിക്കലും സ്പർശിക്കാതെ തന്നെ കൂനൻ കുരിശുകലാപത്തെ പ്രചോദിപ്പിച്ച പ്രതീകം എന്ന നിലയിൽ അഹത്തള്ള കേരളചരിത്രത്തിന്റെ അവിഭാജ്യഭാഗമായി മാറി". അതു കൊണ്ട് ഇവിടെ ചരിത്രം വളച്ചാൽ കൂനൻ കുരിശിന് പിന്നോട്ടും അതിന് മുന്നോട്ടും ഉള്ള ചരിത്രം തിരുത്തുവാൻ എളുപ്പമാണ്. അതായത് 'ദൃശ്യം' സിനിമയിൽ ജോർജ്ജുകുട്ടി ധ്യാനം കൂടാൻ പോയ കഥപറഞ്ഞ് മറ്റെല്ലാ സംഭവങ്ങളും അദ്ദേഹത്തിന്റെ വിവരണത്തിന് അനുസരിച്ച് മാറ്റിയെടുക്കുന്നത് പോലെ.
- ഇംഗ്ലീഷ് വിക്കിപീഡിയയിലും അടുത്ത കാലത്ത് കാണുന്ന ഒരു പ്രവണതയാണ് കേരള ക്രിസ്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുതുന്നവർ പുട്ടിന് തേങ്ങാപീര ചേർക്കുന്നത് പോലെ Neill, Frykenberg, Vadakkekara തുടങ്ങിയ പുസ്തകങ്ങളിലെ ചില പ്രത്യേക പേജുകൾ അവലംബങ്ങളായി അവിടവിടെ വാരി വിതറുന്നത്. അല്ലെങ്കിൽ ചോദിച്ചാൽ തരാതെ ഉരുണ്ട് കളിക്കുകയും ചെയ്യും. ഇവിടെയും അത് തന്നെ സംഭവിക്കുകയായിരുന്നു. നാളെകളിൽ ഈ വിവരങ്ങൾ തിരുത്തി ശരിയാക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു. കാരണം ഇവിടെ സമൃദ്ധമായ 'അവലംബങ്ങൾ' ചേർത്തിട്ടുണ്ടല്ലോ? അവലംബങ്ങളെ മാനിക്കാതെ മാറ്റിയെഴുതുവാൻ പ്രയാസമാണ്. ഭാഗികമായി മാത്രം "വർത്തമാനപ്പുസ്തകം" പോലെയുള്ള പുസ്തകങ്ങളിൽ ഇല്ലാത്ത കാര്യങ്ങളിൽ അങ്ങനെയുണ്ട് എന്ന് അവകാശപ്പെടുന്നത്. എന്നാൽ അവയിലെന്താണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഉള്ള quotes ചേർക്കുകയുമില്ല.അക്സസ് ചെയ്യാനാവുന്ന ഇവയുടെ ഗൂഗിൾ ബുക്ക് പതിപ്പുകളിൽ പോയി തപ്പിയെടുത്തു അവ പരിശോധിക്കുവാൻ ആരു സമയം ചെലവഴിക്കും?? (അപ്പോൾ മുമ്പ് ഉണ്ടായിരുന്ന വിവരണം ഒരു അവലംബവും ഇല്ലാത്തതും തെറ്റിദ്ധാരണാജനകവുമായിരുന്നില്ലേ എന്ന് ചോദിച്ചാൽ 'അതെ' എന്നു തന്നെയാണ് മറുപടി. വിജ്ഞാനകോശപരമല്ലാത്ത അത്തരം ഉള്ളടക്കം ലേഖനം സൃഷ്ടിച്ച ആ പുതുമുഖ ഉപയോക്താവ് ഏതെങ്കിലും സഭാ വെബ്‌സൈറ്റിൽ നിന്നോ സഭാനുകൂല വെബ്‌സൈറ്റിൽ നിന്നോ പകർത്തിയിട്ടതാവാം. ആ ഉള്ളടക്കം ശ്രദ്ധയിൽ കൊണ്ടാണ് മറ്റ് ഉപയോക്താക്കൾ 'ആധികാരികതയില്ല', 'വൃത്തിയാക്കേണ്ടവ' ആണെന്നും കാണിച്ചു കൊണ്ടുള്ള ഫലകങ്ങൾ അതിൽ ചേർത്തിരുന്നത്.)
ഇനി ഞാൻ വ്യക്തമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന വൈരുദ്ധ്യങ്ങളിൽ ഉപയോക്താവ് Br Ibrahim john നൽകുന്ന വിശദീകരണങ്ങൾ എത്ര കൗതുകകരം ആണെന്ന് നോക്കുക. വൈരുദ്ധ്യം1 (അഹത്തള്ള റോമിലേക്ക് പോകുവാനുള്ള കാരണം)--> സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്, കത്തോലിക്കാ സഭയുമായി ഐക്യപ്പെടുവാൻ തയ്യാറെടുത്തുവെന്നും അതിനായി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ അഹത്തള്ളയെ റോമിലേക്ക് അയക്കുകയായിരുന്നു എന്ന രീതിയിൽ Br Ibrahim john എഴുതിയത് ഏതു പുസ്തകത്തിലെ അവലംബപ്രകാരം ആണെന്നാണ് എന്നതായിരുന്നു ചോദ്യം? നീൽ അങ്ങനെ എഴുതിയിട്ടില്ല എന്നു ഞാൻ മനസ്സിലാക്കിയതിന് ശേഷമാണ് ആ ചോദ്യം ഉന്നയിച്ചത്. അപ്പോൾ അത് ഏതു പുസ്തകപ്രകാരമാണെന്ന് അദ്ദേഹം വെളിപ്പെത്തുകയല്ലേ വേണ്ടത്? അല്ലാതെ നീൽ പറഞ്ഞ മറ്റ് കാര്യങ്ങൾക്കാണ് അവലംബം ചേർത്തത് എന്ന് പറഞ്ഞ് വീണ്ടും പറ്റിക്കുകയാണോ?
വൈരുദ്ധ്യം-2 (അഹത്തള്ളയുടെ അന്ത്യം) ---> അഹത്തള്ളയുടെ അന്ത്യം ശുഭകരമായിരുന്നു എന്ന് അഭിപ്രായമുള്ളത് ആധുനികരായ ചില കത്തോലിക്കാ സഭാചരിത്രകാരന്മാർക്ക് മാത്രമാണ്. പക്ഷേ അവർ എന്തു രേഖകളാണ് പരിശോധിച്ചത് എന്നോ, ആ രേഖകളുടെ ഒരു ഭാഗമെങ്കിലും പബ്ലിക് ഡൊമൈനിലേക്ക് വിടാത്തത് എന്തെന്നോ, "ഭാഗ്യമരണം" പ്രാപിച്ച അഹത്തള്ള മെത്രാന്റെ കബറിടം എവിടെയാണ് എന്നോ ഈ ചരിത്രകാരന്മാർ വിശദീകരിച്ചിട്ടുണ്ടോ എന്ന് ഒരു പിടിയുമില്ല. ഉപയോക്താവ്-Br Ibrahim john-ന് ഈ വിഷയത്തിൽ കൂടുതൽ അവലംബങ്ങൾ ഉണ്ടെങ്കിൽ അത് ലേഖനത്തിൽ ചേർക്കാമല്ലോ? എത്ര വിലപ്പെട്ട വിവരങ്ങളാണവ!! പിന്നെ അദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള മറ്റ് വാർത്തകളെപ്പറ്റി: അത് മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിലെ ഓറിയന്റ്ൽ ഓർത്തഡോക്സ് വിഭാഗക്കാരുണ്ടാക്കി പ്രചരിപ്പിച്ച കെട്ടുകഥകൾ ഒന്നുമല്ല. അന്ന് എല്ലാ മാർത്തോമാ ക്രിസ്ത്യാനികൾക്കും ഇതേ ചിന്താഗതി തന്നെയായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഒരുക്കിയത് റോമൻ കത്തോലിക്കാ മിഷണറിമാരും പോർത്തുഗീസ് അധികൃതരുമായിരുന്നു. ഇന്ന് നൂറ്റാണ്ടുകൾക്കിപ്പറവും അദ്ദേഹത്തിന്റെ അന്ത്യം ശുഭകരമല്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരിൽ ഓറിയന്റ്ൽ ഓർത്തഡോക്സ് സഭകളോ പുത്തൻകൂർ സഭകൾ മൊത്തമോ അല്ല പഴയകൂർ വിഭാഗത്തിൽ ഉൾപ്പെട്ട രണ്ടു സഭകളിൽ ഒരെണ്ണമായ കൽദായ സുറിയാനി സഭ വരെയുണ്ട്. താങ്കൾ ഈ വാദം ഉയർത്തിയിരിക്കുന്നതിനാൽ മനപൂർവ്വം പുത്തൻകൂർ പക്ഷത്തുള്ള സഭാചരിത്രകാരന്മാരെ ഒഴിവാക്കി കൽദായ സഭയുടെ പ്രാദേശിക തലവനായ മാർ അപ്രേം തിരുമേനിയുടെ പുസ്തകങ്ങളിൽ നിന്നുള്ള വരികളാണ് അവലംബത്തോട് കൂടി ഇപ്പോൾ ചേർത്തിരിക്കുന്നത്.
പിന്നെ Like other bishops suspected of irregularity of heresy എന്നതിന്റെ തർജ്ജമ ഞാൻ തെറ്റിച്ചാണ് ചേർത്തിരിക്കുന്നത് എന്നൊക്കെ പറഞ്ഞിരിക്കുന്നു. ഞാൻ ചേർത്തത്:മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ എന്നാണെന്നും Br Ibrahim john തർജജമ ചെയ്തപ്പോൾ ലഭിച്ചത് : പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ എന്നൊക്കെ വാദിക്കുന്നുണ്ട്. , ഗൂഗിൾ ട്രാൻസ്ലേറ്റർ നൽകുന്ന പരിഭാഷ മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ എന്നാണ് . ഇതിൽ എതു രീതിയിൽ എഴുതിയാലും അവ തമ്മിൽ അത്ര "ഭീകരമായ" വ്യത്യാസമൊന്നുമില്ല. മാത്രമല്ല ഇവിടെ വലിയ വൈരുദ്ധ്യങ്ങളായ ആനക്കാര്യങ്ങൾ കിടക്കുമ്പോൾ ഈ ചേനക്കാര്യത്തിന് തർക്കം ഉണ്ടാക്കേണ്ട എന്ന് കരുതി അദ്ദേഹത്തിന്റെ തർജ്ജമ തന്നെ ഞാൻ പിന്നീട് സ്വീകരിച്ചിട്ടുള്ളതായിരുന്നു. എന്നാൽ അദ്ദേഹം സൗകര്യപൂർവ്വം മറന്നു പോകുന്നതോ ഓർക്കാൻ ഇഷ്ടമല്ലാത്തതോ ആയ കാര്യം അദ്ദേഹം എഴുതിയിരുന്നത് ഇതൊന്നുമല്ല, ഇങ്ങനെയായിരുന്നു : വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു. . മാത്രമല്ല, നീലിന്റെ പുസ്തകത്തിലെ വരികൾ ഇംഗ്ലീഷിൽ തന്നെ എല്ലാവരുടെയും ശ്രദ്ധക്കും പരിശോധനക്കുമായും ഇവിടെ കോപ്പിചെയ്തിട്ടത് ഞാനാണെന്നും :)
വൈരുദ്ധ്യം-3 (അഹത്തള്ളയെ ഇന്ത്യയിലേക്ക് നിയോഗിച്ചത്) ----> / / അതിൽ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് അല്ല അഹത്തള്ളയെ കേരളത്തിലേക്ക് അയച്ചതെന്ന് നീൽ വ്യക്തമാക്കുന്നുണ്ട് / / അങ്ങനെയൊന്നും നീൽ സംശയലേശമന്യേ പറയുന്നില്ല. കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് തന്നെയാണ് അഹത്തള്ളയെ പറഞ്ഞു വിട്ടത് എന്നും അതിന്റെ പശ്ചാത്തലവും നീൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : It appears that in 1646 Ahatallah was in Egypt, and from there wrote to Propaganda. While he was waiting in Cairo for an answer to his letter, the letter from Thomas to the Coptic patriarch arrived. The patriarch, having no one else to send, seems to have suggested to Ahatallah that he might undertake the important work of looking after the Christians of the Serra. Having nothing else to do, Ahatallah gladly accepted this commission. പിന്നെ തൊട്ടടുത്ത പാരഗ്രാഫിൽ അഹത്തള്ള മൈലാപ്പൂരിൽ എത്തി ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസാണെന്നും മാർപ്പാപ്പയിൽ നിന്നുള്ള പൂർണ്ണ അധികാരത്തോടെയാണ് താൻ എത്തിയിരിക്കുന്നത് എന്ന് അവകാശപ്പെടുന്ന ഭാഗത്താണ് നീൽ ഇങ്ങനെ നിരീക്ഷിക്കുന്നത്: It is unlikely that he had received any regular commission from the patriarch of Alexandria, who in any case would have had no right to issue a commission for lands under the jurisdiction of another patriarch. ഇനി നീലിന്റെ പുസ്തകവും കൂടി പരിശോധിച്ച് പുസ്തകം എഴുതിയ Frykenberg-ഉം പറയുന്നത് കോപ്റ്റിക് പാത്രിയർക്കീസ് ആണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയച്ചത് എന്നാണ്. കോപ്റ്റിക് പാത്രിയർക്കീസ് ആണെന്നുള്ളതിന് വേണമെങ്കിൽ ഇനിയും അവലംബങ്ങൾ ലഭ്യമാണ്. ചിലരൊക്കെ അന്ത്യോഖ്യൻ പാത്രിയർക്കീസാണെന്നും മറ്റ് ചിലർ ബാബിലോണിലെ പാത്രിയർക്കീസാണെന്നും ഒക്കെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ നിമിഷം വരെ ഉപയോക്താവ്:Br Ibrahim john എഴുതി ചേർത്തത് പോലെ //ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു// എന്ന മാതിരി ഒരു വിവരണം എവിടെയും കാണാൻ കഴിഞ്ഞില്ല !!!! ഈ വിവരണം വായിക്കുമ്പോൾ ആർക്കെങ്കിലും ഏതെങ്കിലും പ്രിയദർശൻ സിനിമകളിലെ ചില രംഗങ്ങളെ ഓർമ്മ വന്നാൽ അവരെ കുറ്റം പറയാൻ പറ്റില്ല. അമ്മാതിരി ഭാവനാസൃഷ്ടിയാണിത്!!
ഈ വിഷയത്തിലുള്ള എല്ലാ മുൻധാരണകളും മാറ്റി വെച്ച് ഉപയോക്താവ്:Br Ibrahim john ചേർത്തിരുന്ന അവലംബങ്ങളിലൂടെ സഞ്ചരിച്ച് വളരെ കഷ്ടപ്പെട്ടാണ് ആ പുസ്തകങ്ങൾ ഒപ്പിച്ചെടുത്തത്. ഇതേ വരികളിൽ ചിലത് മറ്റൊരു ലേഖനത്തിലും ഇതേ അവലംബങ്ങൾ വ്യാജമായി ഉപയോഗിച്ച് ഇതേ ഉപയോക്താവ് ചേർത്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഞാൻ വ്യക്തമായ അവലംബങ്ങളോടും അവയിലെ ഉദ്ധരണികളോടെയും തിരുത്തി എഴുതിയിട്ടുണ്ട് എന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്. ഇത്രയും നീണ്ട ഒരു കുറിപ്പ് ഇവിടെ എഴുതിയതിന് മറ്റ് ഉപയോക്താക്കൾക്ക് എന്നോട് അലോസരമുണ്ടെങ്കിലും എനിക്ക് പ്രശ്നമില്ല. കാര്യനിർവാഹകർ ഇതു ഓടിച്ച് പോലും വായിച്ചില്ലെങ്കിലും എനിക്ക് ഒരു പരിഭവവുമില്ല. എനിക്ക് പറയാൻ ഉള്ളത് വ്യക്തമായ തെളിവുകളോടെ പറഞ്ഞു കഴിഞ്ഞു. ഇനിയും പറയുകയും ചെയ്യും ---ജോൺ സി. (സംവാദം) 07:42, 25 മേയ് 2021 (UTC)
- അനാവശ്യമായി നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു ചർച്ചയാണ് ഇത് എന്ന് തോന്നുന്നതിനാലും മലയാളം വിക്കിയിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതപരമായ ഉള്ളടക്കങ്ങൾ തിരുത്തുന്നതിലെ തിരക്കുകാരണവും മറുപടി നൽകുന്നതിൽ ശ്രദ്ധിക്കാനായില്ല. എങ്കിലും വീണ്ടും ഉപയോക്താവ് Johnchacks രംഗത്ത് വന്നതുകോണ്ട് അതിനുള്ള മറുപടി നൽകുന്നു.
- ഓർത്തഡോക്സ് പൗരസ്ത്യ സഭ, ഓർത്തഡോക്സ് സുറിയാനി സഭ, നെസ്തോറിയൻ പൗരസ്ത്യ സഭ എന്നീ ലേഖനങ്ങൾ എടുത്തു പറഞ്ഞതിന്റെ കാരണം ആ ലേഖനങ്ങൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന ട്രസ്റ്റിന്റെ ഭരണഘടനയിൽ മാത്രം പ്രതിപാദിച്ചിട്ടുള്ള അല്ലെങ്കിൽ അതിന്റെ വൈദികർ എഴുതിയിട്ടുള്ള ചില സാങ്കൽപ്പിക സൃഷ്ടികളാണ് എന്നതുകൊണ്ടാണ്. അതിൽ മൂന്നാമത്തെ താളിന്റെ പിഴവ് പരിഹരിച്ചുകഴിഞ്ഞു.
- അതു കൊണ്ട് ഇവിടെ ചരിത്രം വളച്ചാൽ കൂനൻ കുരിശിന് പിന്നോട്ടും അതിന് മുന്നോട്ടും ഉള്ള ചരിത്രം തിരുത്തുവാൻ എളുപ്പമാണ്. അതായത് 'ദൃശ്യം' സിനിമയിൽ ജോർജ്ജുകുട്ടി ധ്യാനം കൂടാൻ പോയ കഥപറഞ്ഞ് മറ്റെല്ലാ സംഭവങ്ങളും അദ്ദേഹത്തിന്റെ വിവരണത്തിന് അനുസരിച്ച് മാറ്റിയെടുക്കുന്നത് പോലെ എന്ന പരമാർശത്തിനുള്ള മറുപടി--> യഥാർത്ഥത്തിൽ അതുതന്നെയാണ് ചിലയിടത്തെങ്കിലും നടക്കുന്നത്. ഇന്നും അഹത്തള്ളയെ തീവെച്ചുകൊന്നു എന്ന് പറയുന്നവരും എഴുതുന്നവരുമുണ്ട്. അതുതന്നെയാണ് ഈ ലേഖനത്തിൽ ഞാൻ തിരുത്തിയും.
- അഹത്തുള്ളയുടെ റോമായാത്ര എന്തിന് എന്നുള്ളതും ഏതുസാഹചര്യത്തിൽ എന്നതും ആണ് അടുത്ത വിഷയം. അഹത്തള്ള റോമിൽ പോയി മാർപ്പാപ്പയുമായി യോജിപ്പ് അംഗീകരിച്ചു എന്നുള്ളത് വസ്തുതയാണ്. ഞാൻ സൂചിപ്പിച്ച ചരിത്രകാരന്മാർ എല്ലാം അത് അംഗീകരിക്കുന്നുണ്ട്. ഉപയോക്താവ് Johnchacks നും അതിൽ എതിർപ്പില്ല എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്ന് പുറത്തായിരിക്കണമല്ലോ! അഥവാ ഒരു സഭയിൽനിന്ന് മറ്റൊരു സഭയിലേക്ക് ഒരാൾ പോയാൽ അദ്ദേഹത്തെ പുറത്താക്കും അല്ലെങ്കിൽ മുടക്കും. എന്നാൽ അഹത്തള്ളയെ ഇപ്രകാരം പുറത്താക്കിയതായി കാണുന്നില്ല. മാത്രമല്ല അപ്രകാരമുള്ള ഒരു സാഹചര്യത്തിൽ യാക്കോബായ വിശ്വാസം തന്നെ പിന്തുടരുന്ന കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് അദ്ദേഹത്തെ കേരളത്തിലെ സഭയ്ക്കായി അയച്ചു എന്നു പറയുന്നത് എങ്ങനെ ശരിയാകും. സ്റ്റീഫൻ നീൽ ഇതിനുസാധ്യതയില്ലെന്ന് പറയുന്നു. മറ്റു സ്രോതസ്സുകളിൽ ബാബിലോണിയൻ കാസോലിക്കാ ആണ് അദ്ദേഹത്തെ അയച്ചതെന്ന് പറയുന്നവരുമുണ്ട്. അതിൽ യുക്തിഭദ്രമായത് രണ്ടാമത്തേതാണ്.
- //പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ എന്നൊക്കെ വാദിക്കുന്നുണ്ട്. , ഗൂഗിൾ ട്രാൻസ്ലേറ്റർ നൽകുന്ന പരിഭാഷ മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ എന്നാണ് . ഇതിൽ എതു രീതിയിൽ എഴുതിയാലും അവ തമ്മിൽ അത്ര "ഭീകരമായ" വ്യത്യാസമൊന്നുമില്ല/-->ഇതിൽ Johnchacks വരുത്തിയ പിഴവ് ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ആവർത്തിക്കുന്നില്ല.
- വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു.----> ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള തർജ്ജമയാണ്.
- ഈ വിവരണം വായിക്കുമ്പോൾ ആർക്കെങ്കിലും ഏതെങ്കിലും പ്രിയദർശൻ സിനിമകളിലെ ചില രംഗങ്ങളെ ഓർമ്മ വന്നാൽ അവരെ കുറ്റം പറയാൻ പറ്റില്ല--> പ്രിയദർശൻ സിനിമകൾ മാത്രം കണ്ട് തഴച്ചവർക്ക് എന്തുകണ്ടാലും അങ്ങനെ തോന്നുന്നത് എന്റെ തെറ്റല്ല Johnchacks.
- അവസാനമായി "വർത്തമാനപ്പുസ്തകം" പോലെയുള്ള പുസ്തകങ്ങളിൽ ഇല്ലാത്ത കാര്യങ്ങളിൽ അങ്ങനെയുണ്ട് എന്ന് അവകാശപ്പെടുന്നത്. എന്നാൽ അവയിലെന്താണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഉള്ള quotes ചേർക്കുകയുമില്ല എന്നതിന്റെ മറുപടി. ---->വർത്തമാനപുസ്തകം മുഴുവൻ അങ്ങോളമിങ്ങോളം പറയുന്ന ഒരു വാചകത്തിന് ഏത് പേജാണ് തിരഞ്ഞെടുത്ത് കാണിക്കേണ്ടത്? ഇംഗ്ലീഷ് വിക്കിയിലെ താളുകൾക്ക് ചർച്ചപോലുംകൂടാതെ അനാവശ്യമായും വക്രതയോടുകൂടെ ശീർഷകം മാറ്റുന്നവർ ഇംഗ്ലീഷ് വിക്കിയിലെ തർക്കവിഷയങ്ങൾ മലയാളം വിക്കിയിൽ ഉന്നയിക്കുന്നതിലെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല.Br Ibrahim john (സംവാദം) 07:23, 2 ജൂൺ 2021 (UTC)
- അനാവശ്യമായി നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു ചർച്ചയാണ് ഇത് എന്ന് തോന്നുന്നതിനാലും മലയാളം വിക്കിയിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതപരമായ ഉള്ളടക്കങ്ങൾ തിരുത്തുന്നതിലെ തിരക്കുകാരണവും മറുപടി നൽകുന്നതിൽ ശ്രദ്ധിക്കാനായില്ല. എങ്കിലും വീണ്ടും ഉപയോക്താവ് Johnchacks രംഗത്ത് വന്നതുകോണ്ട് അതിനുള്ള മറുപടി നൽകുന്നു.
അഹത്തള്ള എന്ന ലേഖനത്തിൽ അവലംബം അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. മഴപെയ്തു തോർന്നിട്ടും മരം പെയ്തു കൊണ്ടിരിക്കുന്നത് പോലെ ഇവിടെ തുടർന്നു സംവദിക്കുവാൻ എനിക്കും താത്പര്യമില്ല. ആ ലേഖനത്തിൽ താങ്കളും ഞാനും വരുത്തിയ തിരുത്തലുകളും ലേഖനത്തിലെ സംവാദം താളിലും തുടർന്ന് ഇവിടെയും നടന്ന ചർച്ചകളും വായിച്ച് നോക്കുന്നവർക്ക് തങ്ങളുടേതായ ബോധ്യം ഈ വിഷയത്തിൽ സ്വീകരിക്കാവുന്നതാണ്. പിന്നെ ഉപയോക്താവ്: Br Ibrahim john-നോട് പറയാനുള്ളത്. എപ്പോഴും എല്ലാവരും ഇവിടുത്തെ മാറ്റങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരിക്കില്ല. അഥവാ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തന്നെ ഉടനെ ഇടപെടാൻ പറ്റുന്ന സാഹചര്യമാവണമെന്നുമില്ല. ചിലപ്പോൾ മാസങ്ങൾക്ക് ശേഷമാവും മറ്റുള്ളവർക്ക് അവ വായിച്ചു നോക്കാൻ അവസരം ഉണ്ടാകുന്നത്. അതിനാൽ വ്യത്യസ്ഥ വീക്ഷണങ്ങൾ ഉള്ള വിഷയങ്ങളിൽ അവലംബങ്ങൾ ചേർക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പരിശോധിച്ച് ബോധ്യം വരാവുന്ന രീതിയിൽ അവ ചേർക്കേണ്ടതാണ്.അതായത് ഇത്തരം മാറ്റങ്ങൾക്ക് റഫറൻസായി എതെങ്കിലും ഒരു പുസ്തകത്തിന്റെ പേരു ചേർത്തതു കൊണ്ട് മാത്രം പ്രയോജനം ഉണ്ടാകില്ല. പേജു നമ്പറും യഥാർത്ഥ ഉദ്ധരണിയും കൂടി അവലംബത്തിൽ ചേർക്കേണ്ടതാണ് - --ജോൺ സി. (സംവാദം) 03:05, 14 ജൂൺ 2021 (UTC)
മലയാളം വിക്കിലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് ലിങ്കുകൾ നൽകുന്നതിനെ പറ്റി
മലയാളം വിക്കി ലേഖനങ്ങൾക്കുള്ളിൽ നിന്നും ഇംഗ്ലീഷ് വിക്കിലേഖനങ്ങളിലേക്ക് കണ്ണികൾ നൽകുന്ന ഒരു പ്രവണത അടുത്തിടെയായി കണ്ടു വരുന്നു. ഇത് ശരിയാണോ? ഇക്കാര്യത്തിൽ എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടോ? കാര്യനിർവാഹകരുടെ അഭിപ്രായം തേടുന്നു. - --ജോൺ സി. (സംവാദം) 07:41, 17 ഏപ്രിൽ 2021 (UTC)
- ജോൺ സി. ശരിയല്ല. TheWikiholic (സംവാദം) 14:31, 17 ഏപ്രിൽ 2021 (UTC)
TheWikiholic, പ്രതികരണത്തിന് നന്ദി. ഇക്കാര്യത്തിൽ മലയാളം വിക്കിയിൽ ഏതെങ്കിലും നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലുണ്ടോ? മാർപ്പാപ്പ, സൂനഹദോസുകൾ, അഹത്തള്ള എന്നീ ലേഖനങ്ങളിലാണ് ഞാൻ ഈ രീതി കണ്ടത്. അതൊരു ആശാസ്യമായ രീതിയല്ല എന്ന് ആ ഉപയോക്താവിനോട് സംവാദം:മാർപ്പാപ്പ#ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലേക്ക് ലിങ്കുകൾ ചേർക്കുന്നത് എന്ന ഭാഗത്ത് അറിയിച്ചതുമാണ്. പക്ഷേ ഇക്കാര്യത്തിൽ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലുണ്ടോ എന്നറിയാത്തതിനാൽ ആ തിരുത്തലുകൾ ഞാൻ റിവേർട്ട് ചെയ്തിട്ടില്ല . - --ജോൺ സി. (സംവാദം) 14:53, 17 ഏപ്രിൽ 2021 (UTC)
- ഇംഗ്ലിഷ് വിക്കിയിലേക്കോ മറ്റു വെബ്സൈറ്റിലേക്കോ പാടില്ല.--റോജി പാലാ (സംവാദം) 07:44, 18 ഏപ്രിൽ 2021 (UTC)
- TheWikiholic, Rojypala,
- Interlanguage links പ്രകാരമാണ് അഹത്തള്ള,സൂനഹദോസുകൾ, മാർപ്പാപ്പ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് കണ്ണികൾ നൽകിയിരിക്കുന്നത്.Br Ibrahim john (സംവാദം) 08:39, 19 ഏപ്രിൽ 2021 (UTC)
- Br Ibrahim john ലേഖനത്തിനുള്ളിൽ അന്തർവിക്കി കണ്ണികൾ നൽകുന്നത് മലയാളം വിക്കിയിൽ പ്രസ്തുത ലേഖനത്തെപ്പറ്റിയുള്ള പുതിയ ലേഖനം സൃഷ്ഠിക്കുന്നതിന് തടസ്സമാകും. പൊതുവെ ചുവന്നകണ്ണികൾ ഞ്ഞെക്കിയാണ് പലരും ലേഖനങ്ങൾ നിർമ്മിക്കുന്നത്. താങ്കൾ ചേർത്തകണ്ണികൾ നീക്കം ചെയ്തിട്ടുണ്ട്, ദയവായി ഇത്തരം കണ്ണികൾ ലേഖനത്തിൻ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ? --KG (കിരൺ) 06:51, 20 ഏപ്രിൽ 2021 (UTC)
ഐപി തിരുത്തുകൾ
ഈ ഐപിയുടെ തിരുത്തുകൾ ശ്രദ്ധിക്കുക. Ajeeshkumar4u (സംവാദം) 12:03, 26 ഏപ്രിൽ 2021 (UTC)
ഇറക്കുമതി
ഉപയോക്താവ്:Jacob.jose, മൊഴിമാറ്റങ്ങൾ.--റോജി പാലാ (സംവാദം) 07:30, 29 ഏപ്രിൽ 2021 (UTC)
- ക്ഷമിക്കുക. വിവർത്തനം മെർജ് ചെയ്യാനുള്ള താളുകളുടെ പട്ടികയിൽ നിന്ന് കുറച്ച് താളുകൾ സാങ്കേതികത്തകരാറുമൂലം വിട്ടുപോയിട്ടുണ്ട്. മെർജ് ചെയ്യാം. --ജേക്കബ് (സംവാദം) 16:19, 29 ഏപ്രിൽ 2021 (UTC)
ഫലകം:Infobox person
ഫലകം:Infobox person ഉപയോഗിക്കുന്ന താളുകളുടെ ബോക്സ് അലങ്കോലമാണ്.--റോജി പാലാ (സംവാദം) 12:17, 29 ഏപ്രിൽ 2021 (UTC)
- ഇപ്പോൾ ശെരിയായിട്ടുണ്ടോ? Adithyak1997 (സംവാദം) 16:50, 29 ഏപ്രിൽ 2021 (UTC)
- Adithyak1997, ശരിയായിട്ടുണ്ട്. പക്ഷേ ഇതെങ്ങനെ കുളമാകുന്നു.--റോജി പാലാ (സംവാദം) 09:48, 30 ഏപ്രിൽ 2021 (UTC)
- Infobox എന്ന ഘടകം അടുത്തിടെ പുതുക്കിയിരുന്നു. ആ പുതുക്കലിൽ വന്ന പ്രശ്നമാവാം ഇതിന് കാരണം. പക്ഷെ ആ ഘടകമോ അല്ലെങ്കിൽ അനുബന്ധ ഫലകങ്ങളോ/ഘടകങ്ങളോ ഇനി പുതുക്കുമ്പോൾ വീണ്ടും ഇതേ പ്രശ്നം വരാവുന്നതാണ്. അതിനാൽ നിലവിലുള്ള പ്രശ്നത്തിന് പൂർണ്ണ പരിഹാരമായി എന്ന പറയാൻ സാധിക്കില്ല. Adithyak1997 (സംവാദം) 10:00, 30 ഏപ്രിൽ 2021 (UTC)
- ഫലകഘടകങ്ങളിൽ പണിയുന്നവർ അതുമായി ബന്ധപ്പെട്ട താളുകളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കടമ അവരുടേതാണ്. ആയിരക്കണക്കിനു ലേഖനങ്ങളിലെ ബോക്സിന്റെ വലുപ്പത്തെ ബാധിച്ചിരുന്നു, പേജ് ദൃശ്യവും സുഖകരമായിരുന്നില്ല. കൂടാതെ ഇറക്കുമതി ചെയ്യുമ്പോഴും ശ്രദ്ധയില്ല.--റോജി പാലാ (സംവാദം) 10:08, 30 ഏപ്രിൽ 2021 (UTC)
- പെട്ടെന്ന് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഈ മാറ്റം രണ്ടു ലെവൽ ഫലകങ്ങൾ കടന്നാണ് പ്രശ്നം സൃഷ്ടിച്ചത്, സാധാരണ ബന്ധപ്പെട്ട ഫലകങ്ങളുടെയും അനുബന്ധ താളുകളുടെയും ചെക്കിങ്ങിൽ വിട്ടുപോവും.. (ഈ ഇറക്കുമതി ചെയ്തത് ഞാനായിരുന്നില്ല, പക്ഷേ ഞാൻ ചെയ്താലും ഈ തെറ്റ് വരാൻ സാധ്യതയുണ്ട്). --ജേക്കബ് (സംവാദം) 04:56, 2 മേയ് 2021 (UTC)
- Adithyak1997, ശരിയായിട്ടുണ്ട്. പക്ഷേ ഇതെങ്ങനെ കുളമാകുന്നു.--റോജി പാലാ (സംവാദം) 09:48, 30 ഏപ്രിൽ 2021 (UTC)
ഐപി തിരുത്തലുകൾ
ഈ ഐപി തിരുത്തലുകളിൽ കാര്യനിർവ്വാഹകരുടെ ശ്രദ്ധ പതിയേണ്ടതാണ്. സാധാരണ ഉപയോഗത്തിലുള്ള വാക്കുകൾക്ക് പകരം ദുർഗ്രാഹ്യമായ വാക്കുകൾ ചേർക്കുകയാണ് ആ ഉപയോക്താവ് ചെയ്യുന്നത്, ദൂരദർശൻ താളിൽ ഒരിക്കൽ മുൻപ്രാപനം ചെയ്ത തിരുത്തുകൾ വീണ്ടും അതുപോലെ ചേർത്തിരിക്കുന്നു. മറ്റ് താളുകളിലും സമാന തിരുത്തുകൾ കാണാം. Ajeeshkumar4u (സംവാദം) 07:13, 3 മേയ് 2021 (UTC)
- നശീകരണം പരിഹരിച്ചു. IPയെ തടഞ്ഞിട്ടുണ്ട്.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:45, 3 മേയ് 2021 (UTC)
കുരിശുയുദ്ധങ്ങൾ
കുരിശുയുദ്ധങ്ങൾ എന്ന ലേഖനത്തിൽ christian helpline എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതായിരുന്നു. ഒരു പ്രാവശ്യം നീക്കം ചെയ്തെങ്കിലും വീണ്ടും ചേർത്തിരിക്കുന്നു. പുതിയ ഉപയോക്താവാണ് ഇത് ചെയ്തിരിക്കുന്നത്. പഴയ പതിപ്പിലേക്ക് മാറ്റിയിട്ടുണ്ട്.-- Irshadpp (സംവാദം) 08:11, 22 മേയ് 2021 (UTC)
- ഇവിടെ അറിയിപ്പ് നൽകിയിട്ടുണ്ട്.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:34, 23 മേയ് 2021 (UTC)
- അറിയിപ്പ് കൊണ്ട് കാര്യമൊന്നും കാണുന്നില്ല. അതേ ഉപയോക്താവ് വീണ്ടും അങ്ങനെത്തന്നെ ചെയ്തിരിക്കുന്നു. താൾ സംരക്ഷിക്കുകയോ മറ്റോ വേണ്ടിവരുമെന്ന് തോന്നുന്നു.Irshadpp (സംവാദം) 06:07, 24 മേയ് 2021 (UTC)
- @Ajith maharaja:യ്ക്ക് വാണിംഗ് നൽകിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:10, 24 മേയ് 2021 (UTC)
- വീണ്ടും നശീകരണം തുടരുന്നതിനാൽ, @Ajith maharaja:യെ ഒരു മാസത്തേക്ക് തടയുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:23, 25 മേയ് 2021 (UTC)
ഒരു മാറ്റം അഭ്യർത്ഥിക്കുന്നു
മീഡിയവിക്കി സംവാദം:Licenses താളിലെ അവസാനത്തെ സംവാദം ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:24, 8 ജൂൺ 2021 (UTC)
സുന്നഹദോസ്-സൂനഹദോസ് ലയിപ്പിക്കൽ
@Br Ibrahim john:,ഈ മാറ്റങ്ങൾ പ്രകാരം 2007-ൽ നിലനിന്നിരുന്ന ഒരു താളിനെ 2012-ൽ സൃഷ്ടിക്കപ്പെട്ട അതേ വിഷയത്തിലുള്ള മറ്റൊരു താളുമായി ലയിപ്പിച്ചിരിക്കുന്നു. ഇത് ശരിയായ നടപടിയല്ല. ലയിപ്പിക്കണമെങ്കിൽ അതു സംബന്ധിച്ച് ചർച്ച നടത്തുകയും ആദ്യം സൃഷ്ടിക്കപ്പെട്ട താളിലേക്ക് പിന്നീടുണ്ടായ താളിനെ ലയിപ്പിക്കുകയാണ് വേണ്ടത്. അതുതന്നെയും കാര്യനിർവ്വാഹകർ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണ്. ലയിപ്പിച്ചത് തിരിച്ചിടുകയും ലയിപ്പിക്കൽ നിർദ്ദേശമിടുകയും ചെയ്യുന്നു.-- Irshadpp (സംവാദം) 07:32, 15 ജൂൺ 2021 (UTC)
- ലയിപ്പിക്കൽ നിർദ്ദേശം നീക്കുന്നു. കാരണം @Br Ibrahim john: ഒരു തിരിച്ചുവിടൽ താൾ മാത്രമായിരുന്ന താളിലേക്കാണ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിരുന്നത്. അവ തിരിച്ചാക്കിയിട്ടുണ്ട്.--Irshadpp (സംവാദം) 10:12, 15 ജൂൺ 2021 (UTC)
- Irshadpp, ഉദയംപേരൂർ സൂനഹദോസ് എന്നതാണ് ശരിയായ നാമം. സംഭവത്തിന്റെ മ്യൂസിയത്തിലെ നാമവും ഭൂരിഭാഗം അവലംബങ്ങളും സൂനഹദോസ് എന്നാണ് ഉള്ളത്. അവലംബങ്ങളിലും മ്യൂസിയത്തിലും സൂനഹദോസ് എന്നും ലേഖനത്തിൽ മാത്രം സുന്നഹദോസ് എന്നും കൊടുക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. മാത്രമല്ല ഒരു തിരിച്ചുവിടൽ താൾ നിലനിൽക്കുന്നതിനാൽ സുന്നഹദോസ് എന്നതിനെ സൂനഹദോസ് ആക്കിമാറ്റാൻ കഴിഞ്ഞില്ല. അതുകൊണ്ട് ലയിപ്പിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.Br Ibrahim john (സംവാദം) 10:22, 15 ജൂൺ 2021 (UTC)
- @Br Ibrahim john:, താങ്കൾ ചെയ്തതുപോലെയല്ല ലയിപ്പിക്കൽ എന്ന സംഭവം. എന്നെ സംബന്ധിച്ചേടത്തോളം സുന്നഹദോസ് ആയാലും സൂനഹദോസ് ആയാലും വിഷയമല്ല. പണ്ടൊക്കെ സ്കൂളിലൊക്കെ പഠിച്ചിരുന്നത് സുന്നഹദോസ് എന്നായിരുന്നുതാനും. എനിക്ക് നിർദ്ദേശിക്കാനുള്ളത് താങ്കൾ ഇപ്പോൾ ചേർത്തത് നീക്കുകയും, നാൾവഴികളോടെ ലയിപ്പിക്കാനായി ഏതെങ്കിലും കാര്യനിർവ്വാഹകനോട് ആവശ്യപ്പെടുകയും ചെയ്യുക എന്നാണ്. താങ്കൾ താളിൽ ഒട്ടിച്ചുചേർത്തതിലൂടെ നടന്നത് 2007 മുതൽ തുടങ്ങിയ ഒരുപാട് ആളുകളുടെ സംഭാവനകളുടെ നിരാസമാണ്. അതുകൊണ്ടാണ് കാര്യനിർവ്വാഹകരുടെ സഹായത്തോടെ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. അപ്പോൾ ഓരോ ആളുകളുടെയും തിരുത്തുകളും സംഭാവനകളും നാൾവഴിയിൽ കാണും. ഏതെങ്കിലും കാര്യനിർവ്വാഹകർ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.--Irshadpp (സംവാദം) 11:02, 15 ജൂൺ 2021 (UTC)
- Irshadpp, ഞാൻ വായിച്ചിട്ടുള്ള ചരിത്രപുസ്തകങ്ങളിലെല്ലാം സൂനഹദോസ് എന്നുതന്നെയാണ്. വിശദാംശങ്ങൾക്കായി ഇത് പരിശോധിക്കാവുന്നതാണ്.Br Ibrahim john (സംവാദം) 12:06, 15 ജൂൺ 2021 (UTC)
- പ്രിയ @Br Ibrahim john:, തലക്കെട്ട് മാറ്റമല്ല Irshadpp ചോദ്യംചെയ്തത്. നാൾവഴിയില്ലാത്ത ലയിപ്പിക്കൽ അരുത്. ലയിപ്പിക്കൽ ഫലകം ചേർത്തിട്ടുണ്ട്. ചരിത്രവിഷയത്തിൽ കുറേക്കൂടി അവഗാഹമുള്ള ഒരു കാര്യനിർവ്വാഹകൻ ഇവ ലയിപ്പിക്കട്ടെ. അതുവരേക്കും ക്ഷമിക്കൂ. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:17, 15 ജൂൺ 2021 (UTC)
- @Vijayanrajapuram: മാഷേ, രണ്ടിന്റെയും ഉള്ളടക്കം ഒന്നാണ്. അതായത് @Br Ibrahim john: സുന്നഹദോസ് എന്ന താളിലെ ഉള്ളടക്കം സുനഹദോസ് എന്ന തിരിച്ചുവിടൽ താളിൽ ചേർക്കുകയാണുണ്ടായത്. അതുകൊണ്ട് താങ്കൾക്ക് തന്നെ സുനഹദോസ് എന്ന താൾ മായ്ക്കുകയും പിന്നീട് സുന്നഹദോസ് എന്നതിന്റെ തലക്കെട്ട് മാറ്റുകയും ചെയ്യാവുന്നതാണ് എന്ന് കരുതുന്നു.--Irshadpp (സംവാദം) 12:28, 15 ജൂൺ 2021 (UTC)
- Vijayanrajapuram, തീർച്ചയായും. Irshadpp പറഞ്ഞതിൽ എനിക്ക് സംശയമില്ല. ലയിപ്പിക്കാൻ അഭ്യർത്ഥിക്കാതെ ലേഖനം പഴയ താളിൽനിന്ന് പുതിയതിലേക്ക് വെട്ടിയൊട്ടിച്ചത് എന്റെ പിഴവ് തന്നെ.Br Ibrahim john (സംവാദം) 12:33, 15 ജൂൺ 2021 (UTC)
- Kiran Gopi, എന്തു പ്രശ്നം പരിഹരിച്ചു എന്നാണ് താങ്കൾ മുകളിൽ മാർക്ക് ചെയ്തിരിക്കുന്നത്. ഇവിടെ ഈ ഒരു ദിവസത്തിനുള്ളിൽ എന്താണ് നടന്നിരിക്കുന്നത് എന്നു തന്നെ പിടികിട്ടുന്നില്ല!!. ആദ്യം ചെയ്യേണ്ടിയിരുന്നത് ചർച്ചകൾ കൂടാതെ തലക്കെട്ടു മാറ്റം നടത്തിയത് , തിരിച്ചാക്കിയതുമായി ആ വിഷയത്തിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ അത് പൂർത്തീകരിക്കുവാൻ സമയം നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അനേകം വർഷങ്ങൾ "ഉദയംപേരൂർ സുന്നഹദോസ്" എന്ന തലക്കെട്ടിൽ നിന്നിരുന്ന ലേഖനം 5 ജൂൺ 2021 Br Ibrahim john-എന്ന ഉപയോക്താവ് ഒരു കാരണവും വിശദമാക്കാതെ "ഉദയംപേരൂർ സൂനഹദോസ്" എന്നാക്കി മാറ്റുന്നു. ഈ മാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ "സംവാദം കൂടാതെയുള്ള തലക്കെട്ട് മാറ്റം തിരസ്കരിക്കുന്നു. ചരിത്രപുസ്തകങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് 'ഉദയംപേരൂർ സുന്നഹദോസ്' എന്ന പദമാണ്" എന്ന് സൂചിപ്പിച്ചു കൊണ്ട് 14 ജൂൺ 2021-ന് ഞാൻ ഈ താൾ പഴയ പടിയാക്കി. ഉടനെ Br Ibrahim john ഒരു പുതിയ താൾ തുടങ്ങി അതിൽ സംവാദത്തിൽ മറുപടിയും നൽകി. പിന്നെ ഇന്നു നോക്കുമ്പോൾ ഇതാണ് അവസ്ഥ!! ഞാൻ മനസ്സില്ലാക്കുന്നത് അദ്ദേഹം പുതിയ ഒരു താൾ തുടങ്ങുകയും ഈ ലേഖനം അവിടേക്ക് റീ-ഡയറക്ട് ചെയ്ത് ഈ സ്ഥിതിയിലേക്ക് ആക്കുകയും താങ്കൾ മനപൂർവ്വമല്ലായിരിക്കും പക്ഷേ അദ്ദേഹത്തിന്റെ താത്പര്യങ്ങളെ നിർവ്വഹിച്ചു കൊടുക്കുകയാണ് ചെയ്തത്. എവിടെ തലക്കെട്ടു മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ? ഒരു ദിവസം കൊണ്ട് എല്ലാം കഴിഞ്ഞ് തീരുമാനമെടുത്തുവോ? ഇക്കാര്യത്തിൽ എനിക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ എവിടെയാണ് അവസരം? മുകളിൽ മറ്റൊരു ഉപയോക്താവ് അദ്ദേഹത്തിന് ഈ വിഷയത്തിൽ പ്രത്യേക താത്പര്യങ്ങൾ ഇല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ അദ്ദേഹം പണ്ടൊക്കെ സ്കൂളിലൊക്കെ പഠിച്ചിരുന്നത് സുന്നഹദോസ് ആണെന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ വിട്ട് കളഞ്ഞത് എന്ത്? താങ്കളിൽ നിന്നുണ്ടായ നടപടി അത്യന്തം ഖേദകരവും ഉൾക്കൊള്ളാൻ സാധിക്കാത്തതുമാണ്. എന്റെ അറിവു ശരിയാണെങ്കിൽ താങ്കൾ ഇവിടുത്തെ പ്രധാന കാര്യനിർവ്വാഹകരിൽ ഒരാളാണ്. ഈ താളിന്റെ തലക്കെട്ട് "ഉദയംപേരൂർ സുന്നഹദോസ്" എന്നാക്കി മാറ്റിക്കൊണ്ട് സമയബന്ധിതമായി ചർച്ചകൾ പൂർത്തിയാക്കുവാനുള്ള അവസരം നൽകുകയാണ് വേണ്ടത്. നന്ദി ---ജോൺ സി. (സംവാദം) 04:42, 16 ജൂൺ 2021 (UTC)
- Johnchacks, തലക്കെട്ട് മാറ്റത്തെക്കുറിച്ച് ചർച്ച നടക്കുകയും കാര്യനിർവാഹകർക്കടക്കം സൂനഹദോസ് എന്നതാണ് ശരി എന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. സംഭവത്തിന്റെ മ്യൂസിയത്തിലെയും അതിന്റെ പ്രധാന അവലംബമായ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ എന്ന ഗ്രന്ഥത്തിലും കൂടാതെ മഹാഭൂരിപക്ഷം സ്രോതസ്സുകളിലും സൂനഹദോസ് എന്നുതന്നെയാണ്. സുന്നഹദോസ് എന്ന് അവലംബങ്ങളിൽ ഒരിടത്തും ഉഉണ്ടായിരുന്നില്. താങ്കളുടെ വിഭാഗീയ താത്പര്യങ്ങൾക്ക് അനുസൃതം മാത്രമേ നീക്കം ഉണ്ടാകാവൂ എന്ന് ശഠിക്കരുത്. ഇംഗ്ലീഷ് വിക്കിയിൽ താങ്കൾ അപ്രകാരം നടത്തിയ നീക്കങ്ങൾ കാര്യനിർവ്വാഹകർ നീക്കിയത് മറക്കരുത്.Br Ibrahim john (സംവാദം) 04:50, 16 ജൂൺ 2021 (UTC)
- തലക്കെട്ടിനെപ്പറ്റിയുള്ള ചർച്ച ദയവ് ചെയ്ത് അതാത് താളിന്റെ സംവാദതാളിൽ നടത്തുക, ഇവിടെ ലയനത്തെപ്പറ്റിയുള്ള ചർച്ച വന്നതിനാലാണ് പ്രശ്നം പരിഹരിച്ചതായി അടയാളപ്പെടുത്തിയത്.--KG (കിരൺ) 04:56, 16 ജൂൺ 2021 (UTC)
നന്ദി കിരൺ, സംവാദം താളിലെ ചർച്ചകൾ അനുസരിച്ച് അതിനെക്കുറിച്ചുള്ള തീരുമാനം എടുക്കാവുന്നതാണ്.
Br Ibrahim john, പ്രകോപിതനാകേണ്ട കാര്യമൊന്നുമില്ല സുഹൃത്തേ.നമുക്ക് ചർച്ചകൾക്ക് അനുസരിച്ച് തീരുമാനമെടുക്കാമെല്ലോ. പിന്നെ എനിക്ക് പെട്ടന്ന് ടൈപ്പ് ചെയ്യാനോ, ഉണ്ണിയപ്പം ചുട്ടിടുന്ന ലാഘവത്തോടെ താളുകൾ സൃഷ്ടിച്ചിടുവാനോ ഉള്ള കഴിവില്ല. 24x7 എന്ന നിലയിൽ ഇവിടെ പ്രവർത്തിക്കുവാൻ ഞാൻ ഒരു ആശ്രമസ്ഥനൊന്നുമല്ല. ഔദ്യോഗിക ജീവിതത്തിനും സ്വകാര്യജീവിതത്തിനും ഇടയിൽ ലഭിക്കുന്ന അല്പം സമയം ആണ് ഇവിടെ ചെലവഴിക്കുന്നത്. അതിനാൽ എന്റെ പ്രതികരണങ്ങൾ അല്പം വൈകി എന്നു വരും. ആഴ്ചകളുടെ വ്യത്യാസമൊന്നുമില്ല, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങളുടെ ഇടവേളയൊക്കെ വന്നു എന്നിരിക്കും. ആ ഇടവേള ഒരു സൗകര്യമായി എടുത്ത് ഏകപക്ഷീയമായമായ മാറ്റങ്ങൾ നടത്താൻ മുതിരരുത് എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ ഇംഗ്ലീഷ് വിക്കിയിലെ കാര്യം പരാമർശിച്ചിരിക്കുന്നതിനാൽ ഞാൻ എന്തോ അവിടെ എന്തോ വലിയ അപരാധം അവിടെ നടത്തി എന്നു ഇതു വായിക്കുന്നവർക്ക് തോന്നും. താങ്കൾ ഉദ്ദേശിക്കുന്നത് Holy Qurbana എന്ന താളിന്റെ കാര്യം ആണെന്ന് തോന്നുന്നു. അതെ "Holy Qurbana" അഥവാ "വിശുദ്ധ കുർബ്ബാന" എന്നത് കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം തന്നെ ഉപയോഗിക്കുന്ന പദമാണ് . അവിടെ ഒന്നായിരുന്ന Holy Qurbana എന്ന താൾ താങ്കൾക്ക് ഇഷ്ടമുള്ള കൂട്ടർക്ക് മാത്രമായി പതിച്ചെടുക്കുകയും മറ്റുള്ളവരെ Holy Qurobo എന്ന പേരിൽ ഒരു താളുണ്ടാക്കി കേരളത്തിലെ ഒരു സഭകളും ഉപയോഗിക്കാത്ത "വിശുദ്ധ കുറോബോ" എന്ന് അവരുടെ പുരോഹിതർ പോലും ഉപയോഗിക്കാത്ത പദമുള്ള ഒരു താളിലേക്ക് മാറ്റി വിടുകയും ചെയ്തു. അതിനെ ഞാൻ Holy Qurbana (East Syriac), Holy Qurbana (West Syriac) എന്നാക്കി മാറ്റുകയും ആണ് ചെയ്തത്. അവിടെ സംവാദം ഇല്ലാതെ താൾമാറ്റം/page move നടത്തി എന്നു കാണിച്ച് താങ്കൾ നടത്തിയ Undiscussed Page Move Request-പ്രകാരം കാര്യനിർവ്വാഹകർ അത് തിരിച്ചാക്കി. അത്ര മാത്രം. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ സംവാദം നടത്താൻ എനിക്ക് സമയമില്ലാത്തതിനാലും West Syriac രീതിയിലുള്ള കുർബ്ബാന ആരംഭിച്ച സ്ഥലങ്ങളിലുള്ള സഭകൾ ഉപയോഗിക്കുന്നത് Holy Qurobo എന്ന പദമാണ് എന്ന താങ്കളുടെ വാദം പരിശോധിച്ചപ്പോൾ ശരിയാണെന്ന് തോന്നിയതിനാലും താങ്കൾ പിന്നീട് സൃഷ്ടിച്ച disambiguation പേജ് ഒരു solution ആയി സ്വീകരിച്ചു. ഇത് അല്ലാത്ത മറ്റ് എന്തെങ്കിലും വിഷയമാണ് താങ്കൾ ഉദ്ദേശിക്കുന്നത് അത് തുറന്ന് പറയുക. അല്ലാതെ ആളൂകളെ പുകമറയിൽ നിർത്തുന്ന തന്ത്രം പ്രയോഗിക്കാതെ. ഇംഗ്ലീഷ് വിക്കിയിൽ discuss ചെയ്ത ശേഷം മാത്രം തലക്കെട്ട് മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുന്ന താങ്കൾ എന്തു കൊണ്ടാണ് ഇവിടെ സംവാദം ഇല്ലാതെ തന്നെ തലക്കെട്ട് മാറ്റം നടത്തുകയും തലക്കെട്ട് മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ ഏകപക്ഷീയമായ രീതിയിൽ വളഞ്ഞവഴിയിൽ തലക്കെട്ട് മാറ്റുകയും ചെയ്യുന്നത്? പിന്നെ ഇംഗ്ലീഷ് വിക്കിയിലെ കാര്യം പറയുമ്പോൾ തിരുത്തൽ യുദ്ധം നടത്തിയതിന് താങ്കളെ 3 ദിവസം കാര്യനിർവ്വാഹകർ ബ്ലോക്ക് ചെയ്തതും nasrani.net എന്ന ഒരു സഭാനുകൂല താളിൽ നിന്നും പകർത്തിയെഴുതിയതിന് കാര്യനിർവ്വാഹകർ താങ്കളെ വാണിംഗ് നൽകിയതും കൂടി ഇവിടെ പറയുക. page blank ചെയ്തതതിനടക്കം താങ്കൾക്ക് നിരന്തരം അവിടെ ലഭിക്കുന്ന വാണിംഗുകളും മറ്റും താങ്കളുടെ അവിടുത്തെ സംവാദം താളിൽ നിന്നും താങ്കൾ കൂടെ കൂടെ remove ചെയ്താലും മറ്റുള്ളവർക്ക് അത് വായിച്ചെടുക്കാൻ സാധിക്കും എന്നും ഓർക്കുക. ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനത്തോടെ മാന്യമായി സംവദിക്കാൻ താങ്കൾ എന്നാണ് പഠിക്കുന്നത്? പലയിടത്തായി ഇത്തരം പ്രവണതകൾ താങ്കൾ കാണിക്കുന്നുന്നുണ്ട്. അതിനെക്കുറിച്ചുള്ള പരാതിയും കാര്യനിർവ്വാഹകരെ അറിയിക്കുവാൻ തീരുമാനിച്ചു കഴിഞ്ഞു. ---ജോൺ സി. (സംവാദം) 06:11, 16 ജൂൺ 2021 (UTC)
- പ്രിയ Johnchacks, //അനേകം വർഷങ്ങൾ "ഉദയംപേരൂർ സുന്നഹദോസ്" എന്ന തലക്കെട്ടിൽ നിന്നിരുന്ന ലേഖനം// അതേ ഉള്ളടക്കമുള്ള മറ്റൊരു ലേഖനവുമായി ലയിപ്പിച്ച് തലക്കെട്ട് മാറ്റം തെളിവുകളുടെയടിസ്ഥാനത്തിൽ, അനിവാര്യമെങ്കിൽ അത് ചെയ്യുന്നതിന്, കാര്യനിർവ്വാഹകർക്ക് ആരുടെയനുമതിയാണാവശ്യം? ഈ കണ്ണിയിലും ഈ കണ്ണിയിലും ഈ കണ്ണിയിലും, ഈ കണ്ണിയിലും, ഈ കണ്ണിയിലും, ഈ കണ്ണിയിലും എല്ലാം സൂനഹദോസ് എന്നാണല്ലോ കാണുന്നത്? സുന്നഹദോസ് എന്നെവിടേയും കാണുന്നുമില്ല. ഇനി, പരിശോധനായോഗ്യമായ തെളിവുകളുണ്ടെങ്കിൽ, അവ നൽകൂ. തലക്കെട്ട് മാറ്റം ആവശ്യമെങ്കിൽ ഇനിയുമാവാമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:23, 16 ജൂൺ 2021 (UTC)
വിജയൻ മാഷേ, ഇക്കാര്യം ഇവിടെ ചർച്ച ചെയ്യാനാണോ, ആ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാനാണോ താങ്കൾ താത്പര്യപ്പെടുന്നത്? ഏതിനും ഞാൻ തയ്യാറാണ്. പക്ഷേ താങ്കൾ ഇക്കാര്യങ്ങൾക്ക് കൂടി മറുപടി തരിക: താങ്കൾ സൂചിപ്പിച്ചിരിക്കുന്ന അതേ ഉള്ളടക്കം ഉള്ള ലേഖനം ഉണ്ടായത് എന്നാണ്? ഇന്നലെ. എന്തിനാണ് അതേ ഉള്ളടക്കം ഉള്ള മറ്റൊരു ലേഖനം ഉണ്ടാക്കിയത്? അതിന് താങ്കൾക്ക് വെല്ല മറുപടിയുമുണ്ടോ? നാലു കണ്ണികൾ പരിശോധിച്ചതിന്റെ പേരിൽ താങ്കൾക്ക് അത്ര ഉത്തമബോധ്യം ഉണ്ടായിരുന്നെങ്കിൽ താങ്കൾ ആ തലക്കെട്ട് നേരേ ആ ഉപയോക്താവ് പറഞ്ഞതു പോലെ അങ്ങ് മാറ്റി കൊടുത്താൽ പോരായിരുന്നോ? എന്തിനാണ് ആ സംവാദത്താളിൽ ഞാൻ എന്റെ സമയവും അധ്വാനവും പാഴാക്കിയത്? തലക്കെട്ടു മാറ്റത്തെക്കുറിച്ചുള്ള സംവാദത്തിൽ രണ്ട് ഉപയോക്താക്കളോ ഒരു കാര്യനിർവ്വാഹകനോ മാത്രമായിരിക്കില്ല, മറ്റ് ഉപയോക്താക്കൾക്കും അഭിപ്രായം പറയാനുണ്ടാവും. പിന്നെ ആ ലേഖനത്തിന്റെ സംവാദം താളിൽ ഉപയോക്താവ്:Br Ibrahim john എന്ന ഉപയോക്താവ് മറ്റൊരു ഉപയോക്താവിന്റെ (എന്റെ) സഭാവിശ്വാസത്തെക്കുറിച്ച് അനാവശ്യ പരാമർശം നടത്തിയതും ഭൂരിപക്ഷം-ന്യൂനപക്ഷം എന്നുള്ള വേർതിരിവ് ഒക്കെ കൊണ്ടു വന്നതും കണ്ടില്ലായിരുന്നോ? ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ അത് ആശാസ്യമായ ഒരു പ്രവണതയല്ലെന്നും ലേഖനവിഷയത്തെക്കുറിച്ചുളള ചർച്ചകളാണ് ഈ താളിൽ നടത്തേണ്ടത് എന്നു ഉപദേശിക്കാനും അറിയില്ലായിരുന്നോ? ഇത് ആദ്യമല്ല, മുമ്പ് ഈ നോട്ടീസ് ബോർഡ് താളിൽ തന്നെ ഇതേ രീതിയിലുള്ള പരാമർശം നടത്തിയപ്പോൾ ഇത് ഒരു ശീലമായെടുക്കരുത് എന്ന് ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചതാണ്. ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ അത്തരം പരാമർശങ്ങൾ നാൾവഴിയടക്കം ഒഴിവാക്കുകയും അദ്ദേഹത്തിന്റെ ഉപയോക്തൃതാളിൽ അത്തരം പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം എന്നുള്ള താക്കീത്/നിർദ്ദേശം/ഉപദേശം ആ ഉപയോക്താവിന്റെ സംവാദം താളിൽ നൽകുകയും ചെയ്യേണ്ടതാണ്. സ്നേഹബഹുമാനങ്ങളോടെ ---ജോൺ സി. (സംവാദം) 07:05, 16 ജൂൺ 2021 (UTC)
- Johnchacks, ഞാൻ താങ്കളോട് പറഞ്ഞുകഴിഞ്ഞു താങ്കൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന ഓരു പ്രസ്ഥാനത്തിന്റെ നിലപാട് മാത്രമാണ് ഉയർത്തിക്കാണിക്കുന്നത്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുർബാന എന്നുവിളിച്ചാൽ കൂറോബോ കുർബാനയാകണം തുടങ്ങിയ പക്ഷപാതം മാത്രമാണ് താങ്കൾ ചെയ്യുന്നത്. ഇംഗ്ലീഷ് വിക്കിയിൽ വിലക്കുകളും മുന്നറിയിപ്പുകളും എനിക്ക് കിട്ടിയിട്ടുണ്ട്, അതിന് എനിക്ക് വ്യക്തമായ കാരണവുമുണ്ട്. താങ്കളേപ്പോലെതന്നെയുള്ള ഒരു അസ്സീറിയൻ പക്ഷാപാതക്കാരനുമായി നടത്തിയ ഇടപടെലാണ് അതിന് കാരണം. അവസാനം ഞാൻ എടുത്ത നിലപാട് തന്നെയാണ് കാര്യനിർവാഹകരും മറ്റുപയോക്താക്കളും അംഗീകരിച്ചത് എന്നുള്ളത് താങ്കൾക്ക് പോയി പരിശോധിച്ചാൽ മനസ്സിലാകും. ഇംഗ്ലീഷ് വിക്കിയിൽ ഒരു ചർച്ചപോലും കൂടാതെ താളുകൾ പേരുമാറ്റുന്ന താങ്കൾ മലയാളം വിക്കിയിൽ നടത്തുന്ന ഇരട്ടത്താപ്പ് വ്യക്തമാണ്. ഞാൻ സംവാദം തുറന്നതാണ്. താങ്കളുടെ പ്രതികരണത്തിൽ താങ്കൾ സുന്നഹദോസ് എന്നുള്ളതിന് പക്ഷപാതരഹിതമായ ഒരു മറുപടിയും, എന്തിന് ഒരു അവലംബവും മുന്നോട്ട് വച്ചിട്ടില്ല. അവിടെ വന്ന് അഭിപ്രായം പറഞ്ഞ മൂന്നാമത്തെ ആളും എന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്. അതിനാലാണ് മുമ്പ് പേരുമാറ്റം നടന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലയാളം വിക്കിയിലെ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതിത്വം അവസാനിപ്പിക്കുക, അതിന്റെ ക്രൈസ്തവസംബന്ധിയായ ലേഖനങ്ങളെ നിഷ്പക്ഷമാക്കുക എന്നതിൽ നിന്ന് ഞാൻ പിന്നോട്ടില്ല. ഇതിനോടകംതന്നെ കിഴക്കിന്റെ സഭ, പൗരസ്ത്യ കാതോലിക്കോസ്, എദേസ്സ, എദേസ്സൻ സഭാപാരമ്പര്യം, അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം, തുടങ്ങിയ ലേഖനങ്ങളിലൂടെ ഞാൻ ശ്രമിക്കുന്നതും അതിനുതന്നെ. അതിൽ താങ്കൾ ആക്രോശിച്ചിട്ട് കാര്യമില്ല. ആശംസകൾ.Br Ibrahim john (സംവാദം) 07:40, 16 ജൂൺ 2021 (UTC)
- @Br Ibrahim john:, Johnchacks, ഏതെങ്കിലുമൊരു ലേഖനവുമായുള്ള അനുബന്ധ ചർച്ചകൾ അതാത് സംവാദം താളിൽ നടത്താം. എന്നാൽ, കാര്യനിവ്വാഹകരുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കുമാത്രം ഇവിടെ മറുപടി പറയുന്നു.
- ഒരേ വിവരങ്ങളുളള രണ്ട് ലേഖനങ്ങൾ ലയിപ്പിക്കുമ്പോൾ, ആദ്യം തുടങ്ങിയതിലേക്ക് പിന്നീട് തുടങ്ങിയത് ലയിപ്പിക്കുക എന്നത് മാത്രമേ ഇവിടേയും ചെയ്തിട്ടുള്ളൂ. 2007, 2012 വർഷങ്ങളിൽ തുടങ്ങിയ ലേഖനങ്ങളാണിവ. //പക്ഷേ താങ്കൾ ഇക്കാര്യങ്ങൾക്ക് കൂടി മറുപടി തരിക: താങ്കൾ സൂചിപ്പിച്ചിരിക്കുന്ന അതേ ഉള്ളടക്കം ഉള്ള ലേഖനം ഉണ്ടായത് എന്നാണ്? ഇന്നലെ. // എന്ന് ജോൺ സി. അഭിപ്രായപ്പെട്ടത് ശരിയല്ല.
- കാര്യനിർവ്വാഹകർ സർവ്വജ്ഞപീഠം കയറിയവരല്ല. എന്തിനുമേതിനും തീർപ്പുകൽപ്പിക്കാൻ പരിമിതികളുണ്ട്. എന്നാൽ, അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ അവലംബങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനത്തിലെത്തുക. അതുമാത്രമേ കാര്യനിർവാഹകൻ (ഞാനല്ല) ഈ ലേഖനത്തിൽ ചെയ്തിട്ടുള്ളൂ. താങ്കൾക്ക് തെളിവുകൾ ഹാജരാക്കാനുണ്ടെങ്കിൽ, ആ ലേഖനത്തിന്റെ ബന്ധപ്പെട്ട ഭാഗത്ത് ചേർത്തശേഷം സംവാദം താളിൽ അക്കാര്യം സ്ഥാപിക്കുക, അതല്ലാതെ //എന്തിനാണ് ആ സംവാദത്താളിൽ ഞാൻ എന്റെ സമയവും അധ്വാനവും പാഴാക്കിയത്?// എന്നെന്നോട് ചോദിച്ച്, ദയവായി വീണ്ടും സമയനഷ്ടമുണ്ടാക്കരുത്.
- //പിന്നെ ആ ലേഖനത്തിന്റെ സംവാദം താളിൽ ഉപയോക്താവ്:Br Ibrahim john എന്ന ഉപയോക്താവ് മറ്റൊരു ഉപയോക്താവിന്റെ (എന്റെ) സഭാവിശ്വാസത്തെക്കുറിച്ച് അനാവശ്യ പരാമർശം നടത്തിയതും ഭൂരിപക്ഷം-ന്യൂനപക്ഷം എന്നുള്ള വേർതിരിവ് ഒക്കെ കൊണ്ടു വന്നതും കണ്ടില്ലായിരുന്നോ? ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ അത് ആശാസ്യമായ ഒരു പ്രവണതയല്ലെന്നും ലേഖനവിഷയത്തെക്കുറിച്ചുളള ചർച്ചകളാണ് ഈ താളിൽ നടത്തേണ്ടത് എന്നു ഉപദേശിക്കാനും അറിയില്ലായിരുന്നോ? // എന്നുംമറ്റുമുള്ള സാരോപദേശങ്ങൾ ഒഴിവാക്കണേ. അഹത്തള്ളയുടെ സംവാദം താളിൽ നിങ്ങൾ രണ്ടുപേരും നടത്തിയ സംവാദത്തിൽ ആദ്യം ഇടപെട്ടിരുന്നുവെങ്കിലും പിന്നീട് മറ്റാരും അതിലിടപെടാതിരുന്നതെന്തുകൊണ്ട് എന്ന് അലോചിക്കുക. പരസ്പരം അംഗീകരിക്കാനാവാത്തത് കാര്യനിർവ്വാഹകരുടെ ഇടപെടലില്ലാത്തിനാലല്ല, സ്വയം അതിന് തയ്യാറാകാത്തതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
ഇവിടെയുള്ള സന്ദേശം കാണുക. ഇതിൽ അവസാനഭാഗത്തായിച്ചേർത്തിരിക്കുന്ന // പ്രിയ @Br Ibrahim john:, @Johnchacks:, ഇവിടേയും ഇവിടേയും ഇവിടേയും നടത്തുന്ന സംവാദങ്ങൾക്ക് നന്ദി. സംവാദത്തിലെ വാക്കുകൾ ചിലപ്പോഴെങ്കിലും കടുത്തതായിത്തീരുന്നുവോ എന്ന് സംശയിക്കുന്നു. വിക്കിനയങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ് അഭികാമ്യം. അവലംബമായി നൽകുന്ന സ്രോതസ്സുകളിലില്ലാത്തതോ വിരുദ്ധമായതോ ആയ വിവരങ്ങൾ ചേർക്കുന്നില്ല എന്ന് ഉറപ്പാക്കുമല്ലോ? ഒരുപയോക്താവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ അത് തിരികെപ്പിടിക്കുക അത്ര എളുപ്പമല്ല എന്നതുകൂടി ഓർമ്മിപ്പിക്കുന്നു. .// എന്നെഴുതേണ്ടിവന്നതും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഇതിൽക്കൂടുതൽ, ഉപയോക്താക്കളെ ഉപദേശിക്കാനാവില്ല, അതിന്റെയാവശ്യവുമില്ല. കാര്യനിർവ്വാഹകരെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. നിങ്ങളാരും പ്രൈമറിക്ലാസ്സിലെ കുട്ടികളല്ല. മനസ്സിലാക്കിയിടത്തോളം, വിവരവും വിദ്യാഭ്യാസവുമുള്ളവരാണ്. വിവേകം സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്. അതിൽ കാര്യനിർവ്വാഹകർക്കെന്ത് റോൾ?
- അനാവശ്യ ചർച്ചകൾക്കായി സമയം കളയേണ്ടിവരുന്നു എന്നത് മാത്രമാണ് ഇതിന്റെ ബാക്കിപത്രം. ഇത്തരം ഒന്നോ രണ്ടോ ലേഖനങ്ങൾ മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. വിവരമന്വേഷിച്ചെത്തുന്നവർക്ക് നൽകാൻ, നല്ല നാല് ലേഖനങ്ങൾ സംഭാവന ചെയ്യാനാകട്ടെയെന്ന് ആശംസിക്കുന്നു. ലേഖനവുമായി ബന്ധപ്പെട്ടുള്ള തുടർചർച്ചകൾ അതാതിന്റെ സംവാദം താളിലേക്ക് മാറ്റണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:15, 16 ജൂൺ 2021 (UTC)
ആർ.എസ്.എസ്
ഇവിടെ നശീകരണം നല്ലരീതിയിൽ നടക്കുന്നുണ്ട്. കാര്യവിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.-- Irshadpp (സംവാദം) 10:05, 17 ജൂൺ 2021 (UTC)
- സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ തിരുത്തൽ അനുവദിക്കുന്നതായി ക്രമീകരിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:18, 17 ജൂൺ 2021 (UTC)
മാർഗ്ഗനിർദ്ദേശപ്രകാരമുള്ള തിരുത്തിനെ Disruptive edit എന്ന് പറഞ്ഞ് റിവേർട്ട് ചെയ്തത്
നയരൂപീകരണത്തിലെ കരട് രൂപരേഖ തലക്കെട്ടിന്റെ തൊട്ടുതാഴേക്ക് ഞാൻ മാറ്റിയിരുന്നു. എന്നാൽ അതിനെ disruptive edit എന്ന് വിശേഷിപ്പിച്ചുകൊണ്ട് @TheWikiholic: താഴേക്ക് മാറ്റിയിരിക്കുന്നു. മാർഗ്ഗനിർദ്ദേശപ്രകാരമാണ് മുകളിലേക്ക് നീക്കുന്നത് എന്ന് സമ്മറിയിൽ വ്യക്തമാക്കിയിരുന്നിട്ടും disruptive edit എന്ന് അദ്ദേഹത്തിന്റെ സമ്മറിയിൽ ചേർത്തത് ഉചിതമല്ലാത്തതുകൊണ്ട് ഇവിടെ നടക്കുന്ന ചർച്ചയിൽ അതിന്റെ നാൾവഴി ദർശനീയത മറച്ചുകൊണ്ട് മുൻപ്രാപനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് അദ്ദേഹം തയ്യാറല്ല, വേണമെങ്കിൽ എന്നോട് റിവെർട്ട് ചെയ്തോളൂ എന്നാണ് പറയുന്നത്. ഞാൻ റിവെർട്ട് ചെയ്താലും disruptive edit എന്ന അദ്ദേഹത്തിന്റെ സമ്മറി അവിടെത്തന്നെ കിടക്കും എന്നതാണ് പ്രശ്നം. മറ്റു കാര്യനിർവ്വാഹകർ ഇടപെടുമെന്ന വിശ്വാസത്തോടെ.-- Irshadpp (സംവാദം) 13:26, 30 ജൂൺ 2021 (UTC)
- വിക്കി നയപ്രകാരം കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. ഈ പദ്ധതി താളിനു സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി താൾ ആണിത് അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. നാൾവഴി ദർശനീയത മറക്കുന്നത് ഏതൊക്കെ അവസരത്തിൽ ആണെന്നു ഇവിടെ നോക്കുക. ഇതിൽ ഏത് മാനദണ്ഡം പാലിച്ചുകൊണ്ടാണ് താങ്കൾക്ക് റിവിഷൻ മറക്കേണ്ടത്?.-- TheWikiholic (സംവാദം) 14:28, 30 ജൂൺ 2021 (UTC)
- മാർഗ്ഗനിർദ്ദേശം നിലനിൽക്കെ എങ്ങനെയാണ് disruptive edit എന്ന് വിശേഷിപ്പിക്കാൻ കഴിയുക. താങ്കൾ അത് കണ്ടിരുന്നില്ലെങ്കിൽ അത് പറയൂ.--Irshadpp (സംവാദം) 12:57, 1 ജൂലൈ 2021 (UTC)
- കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. അതിനാൽ കൊണ്ട് തന്നെ ആയിരിക്കണം പദ്ധതി താളിൽ നടന്ന മറ്റു സമാന ചർച്ചകളിലും ഉപയോക്താക്കൾ ഈ നിർദ്ദേശം പാലിച്ചുകാണാത്തത്. സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി താളിലും ഇത്തരം നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. അതിനാൽ ആണ് താങ്കളുടെ തിരുത്ത് റെവേർട് ചെയ്തത്. TheWikiholic (സംവാദം) 02:50, 4 ജൂലൈ 2021 (UTC)
- പ്രിയ @TheWikiholic:, @Irshadpp:, ഇവിടെയുള്ള //ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.// എന്ന വിവരണമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് കരുതുന്നു. ഈ വിവരണം തെറ്റാണെങ്കിൽ തിരുത്തി ശരിയാക്കേണ്ടതായിട്ടുണ്ട്. ഇതുൾക്കൊണ്ടുകൊണ്ട്, Disruptive editing എന്ന സമ്മറി മറച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നും ഈ ചർച്ചയ്ക്ക് സൗഹൃദപരമായ ഒരു പരിസമാപ്തിയുണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:24, 4 ജൂലൈ 2021 (UTC)
- Vijayanrajapuramഎഡിറ്റ് ഹിസ്റ്ററി മറക്കുക എന്ന പ്രവർത്തി ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കുന്ന ഒന്നല്ല. ഇവിടെ നോക്കുക. ഉപയോതാക്കളുടെ ഇത്തരം ആവശ്യങ്ങൾ തെറ്റായ പ്രവണത ഉണ്ടാക്കുന്നതാണ്.-- TheWikiholic (സംവാദം) 03:42, 4 ജൂലൈ 2021 (UTC)
താളുകൾ മായ്ക്കൽ-നടപടിക്രമം (ചർച്ച)
- ഇവിടെയൊരു ചർച്ച നടക്കുന്നുണ്ട് . ദയവായി, ഇക്കാര്യത്തിൽ എല്ലാവരും അഭിപ്രായം കുറിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:30, 4 ജൂലൈ 2021 (UTC)
ഉപയോക്താവിന്റെ താളിലും സംവാദത്തിലും പരസ്യം ചേർക്കൽ
പരസ്യത്തിനു വേണ്ടിമാത്രമായി ധാരാളം ഉപയോക്തൃ താളുകളും സംവാദം താളുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉപയോക്താവ്:Vhtbangalore123 ഉപയോക്താവ്:Vhtnow45 ഉപയോക്താവ്:123GirlpandaBangalore എന്നിവയും അവയുടെ സംവാദം താളുകളും ശ്രദ്ധിക്കുക. എല്ലാം ഒരാൾ തന്നെ സൃഷ്ടിക്കുന്നതാണെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. തടയേണ്ട സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുക. Ajeeshkumar4u (സംവാദം) 08:55, 16 ജൂലൈ 2021 (UTC)
- വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗിക്കുന്ന ഇത്തരം ഉപയോക്തൃതാൾ മായ്ക്കുകയും, ആവശ്യമെങ്കിൽ, മുന്നറിയിപ്പ് നൽകിയശേഷം തടയുകയും ചെയ്യുന്നതായിരിക്കും നല്ലത്.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:08, 16 ജൂലൈ 2021 (UTC)
- താളുകൾ നീക്കം ചെയ്തു.--KG (കിരൺ) 09:18, 16 ജൂലൈ 2021 (UTC)
@Kiran Gopi: ആ ഗണത്തിൽ ഇവ കൂടെയുണ്ട് ഉപയോക്താവ്:Vhtnow852, ഉപയോക്താവ്:GirlpandaBangalore99999 ഉപയോക്താവ്:GirlpandaBangalore456 Ajeeshkumar4u (സംവാദം) 09:56, 16 ജൂലൈ 2021 (UTC)
- അവസാന രണ്ടു താളുകളുടെ സംവാദം താളുകളിൽ നിന്ന് ഇത്തരത്തിൽ പുറം കണ്ണികളിലേക്ക് ലിങ്ക് ചേർത്ത രീതിയിൽ നിന്നും രണ്ടു അക്കൗണ്ടും ഒരേ രീതിയിൽ പ്രവർത്തിക്കുന്നവയാണെന്നു വ്യക്തമാക്കുന്നവയാണ് ആയതിനാൽ രണ്ടു അക്കൗണ്ടുകളും നീക്കം ചെയ്യുകയും തടയുകയും ചെയ്തിട്ടുണ്ട്. TheWikiholic (സംവാദം) 13:12, 16 ജൂലൈ 2021 (UTC)
ഫലകം:Location map
ഫലകം:Location map Ecuador എന്ന ഫലകം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത്? ഉദാ:ചിംബോറാസോ അഗ്നിപർവതം. ലുവ പിഴവ് എന്നാണ് കാണിക്കുന്നത്. ഫലകം:Location map Ecuador, ഫലകം:Location map ഇവ രണ്ടും തമ്മിൽ ബന്ധമില്ല? ഫലകം:Location map-ൽ [[1]]-യിൽ Ecuador കാണുന്നുമില്ല ചെങ്കുട്ടുവൻ (സംവാദം) 19:53, 20 ഓഗസ്റ്റ് 2021 (UTC)
താൾ സംരക്ഷണം- വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
താളിൽ കാര്യമായി നശീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംരക്ഷണം വേണമെന്ന് തോന്നുന്നു. Irshadpp (സംവാദം) 07:56, 25 ഓഗസ്റ്റ് 2021 (UTC)
- വാൻഡലിസം നടക്കുന്നതിന് മുൻപുള്ള ഒരു നാൾവഴി പതിപ്പിലേക്ക് റോൾബാക്ക് ചെയ്തിട്ടുണ്ട്. IP edit -ൽ നിന്നും കുറച്ചുകാലത്തേക്ക് സംരക്ഷണം വേണം.--Irshadpp (സംവാദം) 06:39, 26 ഓഗസ്റ്റ് 2021 (UTC)
- Thank you--Irshadpp (സംവാദം) 11:38, 26 ഓഗസ്റ്റ് 2021 (UTC)
Template importing
en:Template:The Cambridge History of Iran മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാമോ. അൽ ദാരിമി എന്ന ലേഖനത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.-- Irshadpp (സംവാദം) 08:53, 25 ഓഗസ്റ്റ് 2021 (UTC)
- Thank you--Irshadpp (സംവാദം) 11:38, 26 ഓഗസ്റ്റ് 2021 (UTC)
തീരുമാനം
ഇതിൽ എന്തെങ്കിലും സമവായമായെങ്കിൽ പത്തായത്തിലേകും ലേഖനത്തിന്റെ സംവാദത്തിലേക്കും മാറ്റുന്നത് നന്നാകുമെന്ന് കരുതുന്നു.-- Irshadpp (സംവാദം) 11:18, 26 ഓഗസ്റ്റ് 2021 (UTC)
ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ-പദ്ധതി താൾ
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രേംരാജ് പു. എന്നത് പദ്ധതി താളിൽ വരുന്നില്ല, എന്താണെന്ന് പരിശോധിക്കാമോ?-- Irshadpp (സംവാദം) 12:39, 29 ഓഗസ്റ്റ് 2021 (UTC)
--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:33, 29 ഓഗസ്റ്റ് 2021 (UTC)
ഭീകര ഐപി
ഈ ഐപി എഡിറ്റിന്റെ സമ്മറി ഒന്നു നോക്കൂ. ഭയാനകം തന്നെ.-- Irshadpp (സംവാദം) 13:36, 29 2021 (UTC)
- ഐപി തടഞ്ഞിട്ടുണ്ട്---Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:25, 29 ഓഗസ്റ്റ് 2021 (UTC)
- സമ്മറി മറച്ചിട്ടുണ്ട്. TheWikiholic (സംവാദം) 16:02, 29 ഓഗസ്റ്റ് 2021 (UTC)
തെറ്റിദ്ധരിപ്പിക്കുന്ന പുതിയ ഉപയോക്താവ്
- നിലവിലുള്ള ഒരു കാര്യനിർവ്വാഹകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഉപയോക്താവിന്റെ രജിസ്ടേഷൻ കാണുന്നു. ഇത്തരമൊരു തിരുത്തലുമുണ്ട്--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:24, 29 ഓഗസ്റ്റ് 2021 (UTC)
- ഉപയോക്താവ്:Vijayanrajapuram ആ ലേഖനത്തിന്റെ സൃഷ്ട്ടാവ് തന്നെയാവണം അത്, ആ ലേഖനം മായ്ക്കുകയും ആ ഉപയോക്താനാമം തടയുകയും വേണം --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 14:48, 29 ഓഗസ്റ്റ് 2021 (UTC)
- എന്റെ പേരുപോലെയും മീനാക്ഷിയുടെ പേരുപോലെയും ഓരോന്ന് enwiki യിലും ഉണ്ടാക്കിയിട്ടുണ്ട്--Vinayaraj (സംവാദം) 14:52, 29 ഓഗസ്റ്റ് 2021 (UTC)
- user:BrahmShankerSrivastava, user:Georggechurch, user:Richardhodin, user:Meenakshinandini എന്നീ നാല് ഉപയോക്തൃനാമവും ഈയൊരു ലേഖനത്തിന് മാത്രമായി സൃഷ്ടിക്കപ്പെട്ടതാണ്.
ഇവിടേയും സംഭാവന ചെയ്തിട്ടുണ്ട്. IP 14.139.185.120 തടഞ്ഞിട്ടുണ്ട്.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:57, 29 ഓഗസ്റ്റ് 2021 (UTC)
- ഒരു മലയാളം വിക്കിപ്പീഡിയനെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു സംബോധനയും ചെയ്തിട്ടുണ്ട്, ഇത് വെച്ച് പൊറുപ്പിക്കാൻ പാടില്ല, വേറെ ഐപി ഉപയോക്തനാമം എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ കൂടെ ശ്രദ്ധിക്കണം , ഒന്നിൽ കൂടുതൽ ഉപയോക്താ നാമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഈ കക്ഷി --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:13, 29 ഓഗസ്റ്റ് 2021 (UTC)
- ഒരെണ്ണം വിജയൻ സാറിനും ഉണ്ടാക്കിയിട്ടുണ്ട്.--Vinayaraj (സംവാദം) 16:33, 29 ഓഗസ്റ്റ് 2021 (UTC)
- പ്രശ്നക്കാരായ എല്ലാ ഉപയോക്താക്കളേയും തടഞ്ഞിട്ടുണ്ട്.--KG (കിരൺ) 10:44, 30 ഓഗസ്റ്റ് 2021 (UTC)
മൊഴിമാറ്റം
ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ ഇംഗ്ലിഷ് അടക്കം മറ്റു ഭാഷാവിക്കികളിൽ നിന്നും യാന്ത്രിക വിവർത്തനങ്ങളാണ്. കാര്യനിർവാഹകർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 08:31, 3 സെപ്റ്റംബർ 2021 (UTC)
- നയങ്ങൾ ചിലർക്കു മാത്രം ബാധകമാണോ?--റോജി പാലാ (സംവാദം) 06:46, 7 സെപ്റ്റംബർ 2021 (UTC)
കൂനൻ കുരിശുസത്യം
ഒരു തിരുത്തൽ 'ജുത്തം' നടക്കുന്നുണ്ട്. ആരെങ്കിലും ഒന്നു ഗുണദോഷിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:11, 15 സെപ്റ്റംബർ 2021 (UTC)
- @ ഉ:Ajeeshkumar4u, ഉ:Vinayaraj, ഉ:Vijayanrajapuram, ഉ:Meenakshi nandhini, ഉ:Malikaveedu, ഉ:TheWikiholic, ഉ:Kiran Gopi --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:21, 15 സെപ്റ്റംബർ 2021 (UTC)
- രണ്ടു പേരെയും തുടർച്ചായി തിരുത്തൽ യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ മൂന്നു ദിവസത്തേക്ക് തടയുകയും. പ്രസ്തുത താൾ ഒരാഴ്ചത്തേക്ക് അഡ്മിൻസ് ഒൺലി ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.TheWikiholic (സംവാദം) 13:04, 15 സെപ്റ്റംബർ 2021 (UTC)
- @ഉ:TheWikiholic വളരെ നന്ദി . ഇനി ഈ കാര്യങ്ങൾ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ആ താൾ ഒന്ന് നോക്കിക്കണം. എന്താണ് അവിടെ വരേണ്ട വിവരം എന്ന്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:08, 15 സെപ്റ്റംബർ 2021 (UTC)
- അതെ. ലേഖനത്തിലെ ഭൂരിഭാഗം വിവരങ്ങളും അവലംബം ഇല്ലാത്ത അവസ്ഥയിലാണുള്ളത്.TheWikiholic (സംവാദം) 13:13, 15 സെപ്റ്റംബർ 2021 (UTC)
- @ ഉ:Manuspanicker, @ഉ:TheWikiholic, ക്രിസ്തീയചരിത്രപ്രാധാന്യമുള്ള കൂനൻ കുരിശുസത്യം ലേഖനത്തിൽ ഇടപെടാനാവാത്തത് ആ വിഷയത്തിലുള്ള ധാരണക്കുറവുകൊണ്ടാണ്. User:Johnchacks, User:Br Ibrahim john എന്നിവർ പല ലേഖനങ്ങളിലും ഇത്തരം തിരുത്തൽയുദ്ധം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവിടേയും ഇവിടേയും ഇവിടേയും ഒക്കെ, രമ്യമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നപ്പോഴാണ് സമവായമില്ലാതെയിങ്ങനെ മാറ്റേണ്ടിവന്നതും സംരക്ഷിക്കേണ്ടിവന്നതും. ലേഖനങ്ങളും തലക്കെട്ടുകളും ഇങ്ങനെ സംരക്ഷിക്കുന്നത് ആശാസ്യമല്ലെന്നറിയാം. പക്ഷേ, നിർബന്ധിക്കപ്പെടുന്നു. എന്നിട്ടും തിരുത്തൽയുദ്ധം തുടരുകയാണ്.
കൂനൻ കുരിശുസത്യം ഈ അവസ്ഥയിലേക്ക് പുനഃസ്ഥാപിച്ചശേഷം ഈ മേഖലയിൽ ധാരണയുള്ള നിഷ്പക്ഷ ഉപയോക്താക്കൾ ചേർന്ന് മെച്ചപ്പെടുത്തേണ്ടിവരുമെന്നു തോന്നുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:24, 15 സെപ്റ്റംബർ 2021 (UTC)
- @ഉ:Vijayanrajapuram എനിക്കും അതുതന്നെയാണ് പരാധീനത. മുൻപ് ജോർജ്ജൂട്ടിയാണ് ഇതേപ്പോലുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് സഹായിച്ചിട്ടുള്ളത്. പുള്ളിയോടും കൂടി ചോദിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:34, 15 സെപ്റ്റംബർ 2021 (UTC)
- തടയലിനു ശേഷം അവർ തിരിച്ചു വന്ന് തിരുത്താൻ തുടങ്ങിയിട്ടുണ്ട്. ഒരു കണ്ണ് അവരുടെ മേൽ വേണേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:22, 20 സെപ്റ്റംബർ 2021 (UTC)
@ഉ:Manuspanicker, എന്തു തരം പരാമർശമാണ് താങ്കൾ മുകളിൽ നടത്തിയിരിക്കുന്നത് എന്ന് താങ്കൾക്ക് ബോധ്യമുണ്ടോ? ഒരു തസ്കരനെയോ കടന്നുകയറ്റക്കാരനെയോ സൂചിപ്പിക്കുന്നത് പോലെയാണോ താങ്കൾ എന്നെയും കൂടി ചേർത്ത് ഇങ്ങനെ പരാമർശിക്കുന്നത്? താങ്കളെപ്പോലെ ഉത്തരവാദിത്തബോധമുള്ള ഒരു ഉപയോക്താവ് തന്നെയാണ് ഞാനും. അതു കൊണ്ട് തന്നെയാണ് എന്റെ സ്വകാര്യസമയം നഷ്ടപ്പെടുത്തി ഈ വിഷയത്തിൽ ഇടപെടുന്നത്. താങ്കളുടെ തൊട്ടു മുകളിലുള്ള പരാമർശം എനിക്ക് മനോവിഷമം ഉളവാക്കുന്നതും അപമാനം തോന്നുന്നതും ആണ്. 2010 മുതൽ മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന എനിക്ക് കൂനൻ കുരിശുസത്യം പോലെയുള്ള താളുകളിൽ എന്തെങ്കിലും വിവരങ്ങൾ ഏകപക്ഷീയമായി ചേർക്കണം എങ്കിൽ എന്നേ അത് ആകാമായിരുന്നു. 2021-ന് ശേഷം ഒരു ഉപയോക്താവ് അവലംബങ്ങളിൽ ഇല്ലാത്തവ അവലംബങ്ങളിൽ ഉണ്ടെന്ന വ്യാജേനെ ഈ ലേഖനങ്ങളിൽ അസൂത്രിതമായ രീതിയിൽ കടത്തിവിടാൻ തുടങ്ങിയപ്പോൾ 2021 ഏപ്രിൽ 21-നാണ് ഈ ലേഖനത്തിൽ ആദ്യമായി ഞാൻ തിരുത്തി തുടങ്ങുന്നത്. താങ്കളുടെ വാക്കു കേട്ട് ഉപയോക്താവ്:TheWikiholic എന്ന കാര്യനിർവ്വാഹകൻ എന്നെ 3 ദിവസത്തേക്ക് തടഞ്ഞത് ഏതു നയപ്രകാരം ആണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. മൂന്ന് റിവേർട്ട് ഞാൻ നടത്തിയിട്ടില്ല. ഉപയോക്താക്കളെ തടയുക, താൾ സംരക്ഷിക്കുക എന്നതിന് അപ്പുറം ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ ക്രിയാത്മകമായി ഈ വിഷയത്തിൽ എന്തു ചെയ്യാൻ ഉപയോക്താവ്:TheWikiholic-ന് സാധിക്കും എന്ന് കൂടി അദ്ദേഹം ഇവിടെ വെളിപ്പെടുത്തട്ടെ. //ലേഖനത്തിലെ ഭൂരിഭാഗം വിവരങ്ങളും അവലംബം ഇല്ലാത്ത അവസ്ഥയിലാണുള്ളത്// എന്നൊരു പൊതുപ്രസ്താവന കൂടി അദ്ദേഹം നടത്തിക്കാണുന്നു. അങ്ങനെയെങ്കിൽ എവിടെയൊക്കെയാണ് അവലംബം വേണ്ടത് അവിടെ "തെളിവ്" ഫലകം ചേർക്കുകയാണ് ആദ്യം ചെയ്യേണ്ടത് . ഏതായാലും ഞാൻ ചേർത്തിട്ടുള്ള വിവരങ്ങൾ വ്യക്തമായ അവലംബങ്ങളോടെ തന്നെയാണ് ചേർത്തിട്ടുള്ളത്. പലയിടത്തും അവലംബത്തിൽ തന്നെ റഫറൻസിൽ നിന്നുമുള്ള ഉദ്ധരണികൾ തന്നെ ചേർത്തിട്ടുണ്ട്. മനൂ, താങ്കൾ പറയുന്നു //തടയലിനു ശേഷം അവർ തിരിച്ചു വന്ന് തിരുത്താൻ തുടങ്ങിയിട്ടുണ്ട്. ഒരു കണ്ണ് അവരുടെ മേൽ വേണേ! // അകാരണമായി തടയപ്പെട്ടതിന് ശേഷമുള്ള എന്റെ അദ്യത്തെ തിരുത്താണ് ഇത്. മാത്രമല്ല്ല ഈ കാര്യനിർവ്വാഹകരോട് ഞാൻ അവരുടെ ഒരു കണ്ണല്ല. അവരുടെ രണ്ടു കണ്ണും വേണമെന്ന് വളരെ മുൻപേ ഞാൻ തന്നെ അഭ്യർത്ഥിച്ചതാണ്. ഉപയോക്താവ്:Vijayanrajapuram എന്ന കാര്യനിർവ്വാഹകൻ മാത്രമാണ് ഈ വിഷയങ്ങളിൽ ശ്രദ്ധിക്കുവാൻ ശ്രമിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെടാതെ തന്നെ പലപ്പോഴും വിജയൻ മാഷ് ഈ വിഷയങ്ങളിൽ ഇടപെടുകയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് എന്നതും വിസ്മരിക്കുന്നില്ല. അദ്ദേഹത്തെ എപ്പോഴും ക്ഷണിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് സംവാദം:ഉദയംപേരൂർ സിനഡ്#കാരണം വ്യക്തമാക്കാതെയുള്ള തിരസ്കരണം എന്നതിന് ശേഷം ഞാൻ ഇവിടെ ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താതായത് . എന്നാൽ അതിനു ശേഷവും biased editing തുടർന്നു കൊണ്ടിരിക്കുന്നു. ഇവിടെ ഏറ്റവും രസകരമായ കാര്യം പ്രസ്തുത ഉപയോക്താവിന്റെ പല വാദങ്ങളും സഭകൾ പോലും ഉയർത്തുന്നവയല്ല അവക്കും അപ്പുറമാണ്. ഇങ്ങനെ വരുമ്പോൾ ഞാൻ എന്തു ചെയ്യണം എന്നാണ് താങ്കൾ നിർദ്ദേശിക്കുന്നത്? താങ്കൾ സൂചിപ്പിച്ചിരിക്കുന്നതു പോലെ മറ്റ് ഉപയോക്താക്കളെ ഇവിടേക്ക് ക്ഷണിക്കുന്നതിലും അവരുടെ അഭിപ്രായം ആരായുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ - ജോൺ സി. (സംവാദം) 01:47, 21 സെപ്റ്റംബർ 2021 (UTC)
- @ഉ:Johnchacks എന്റെ പരാമർശം താങ്കളെ വേദനിപ്പിച്ചെങ്കിൽ ഞാൻ നിരുപാധികമായി ക്ഷമ ചോദിക്കുന്നു. എനിക്ക് നിങ്ങൾ രണ്ടുപേരും പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. അതിനാലാണ് അതിൽ ഇടപെടാതെ ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും സന്ദേശം അയച്ചത്. പിന്നെ ആരെങ്കിലും തെറ്റായ വിവരം എഴുതി എന്നു തോന്നുന്നെങ്കിൽ Confront ചെയ്ത് മറ്റെ ആളെക്കൊണ്ട് നമ്മുടെ കാഴ്ചപ്പാട് ശരിയാണ് അല്ലെങ്കിൽ അയാളുടെ തെറ്റാണെന്ന് സമ്മതിപ്പിക്കുകയല്ല ഇവിടെ ചെയ്യേണ്ടത്. താങ്കൾക്ക് ഉള്ള അഭിപ്രായം സംവാദത്തിൽ കുറിച്ച് ഒരു സമവായത്തിലൂടെ തിരുത്തലുകൾ വരുത്തുകയാണ് വേണ്ടത്. ഇനി സമവായം ഉണ്ടാകുന്നില്ലെങ്കിൽ മറ്റൊരു അറിവുള്ള ഉപയോക്താവിന്റെ സഹായം ആവശ്യപ്പെട്ട്, അതെ തിരുത്തലുകൾ വീണ്ടും വരുത്തുന്നതിൽ നിന്നും മാറിനിൽക്കുകയാണ് കരണീയം. നിങ്ങൾ രണ്ടുപേരും തിരുത്തിക്കൊണ്ടിരുന്ന താളിന്റെ നാൾവഴി നോക്കിയാൽ നിങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഉള്ളടക്കങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ ഇങ്ങനെയുള്ള പ്രവണതകളെ നേരിടാനുള്ള ഒരു "നയം" നേരത്തേ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്. വിക്കിപീഡിയ:തിരുത്തൽ യുദ്ധം - ഇതനുസരിച്ച് ആരായാലും തടയൽ ആണ് സാധാരണ നടപടി. അതിനാലാണ് സംവാദം എന്ന വഴി അവലംബിക്കാൻ ശുപാർശ ചെയുന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും സന്ദേശം അയച്ചെങ്കിലും രണ്ടുപേരും മറുപടി തരാതെ തിരുത്തലുകൾ തുടരുന്നത് കാണുമ്പോൾ മറ്റുള്ളവർക്ക് - നിങ്ങളെ "വ്യക്തമായ അജണ്ടയോടു കൂടി വിക്കിപീഡിയ അലങ്കോലപ്പെടുത്തുന്നവരെ" പോലെ തോന്നിക്കാനിടവരും (വിക്കിപീഡിയ:ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത്). അങ്ങനെയൊരു തോന്നലിൽ നിന്നാണ് നിങ്ങൾ വീണ്ടും അതേ പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ ഒരു മെസ്സേജ് ഇട്ടത്. ദയവായി ക്ഷമിക്കുക. തിരുത്തൽ യുദ്ധങ്ങളിലൂടെയല്ലാതെ തിരുത്തലുകളും ആയി മുന്നോട്ട് പോകുക. ആശംസകൾ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:34, 21 സെപ്റ്റംബർ 2021 (UTC)
@ഉ:TheWikiholic, കൂനൻ കുരിശുസത്യം എന്ന ലേഖനത്തിൽ താങ്കൾ ആവശ്യപ്പെട്ടയിടങ്ങളിൽ അവലംബങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. തീരെ അവലംബങ്ങൾ ലഭിക്കാത്തവ ഒഴിവാക്കുകയോ മാറ്റിയെഴുതുകയോ ചെയ്തിട്ടുണ്ട്. ചില ഭാഗങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. പരിശോധിച്ചു നോക്കുക. ലേഖനത്തിൽ താങ്കൾ ചേർത്ത NPOV, Unreferenced ഫലകങ്ങൾ ഒഴിവാക്കുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. ഏതെങ്കിലും മാറ്റങ്ങളെ പറ്റി concern ഉണ്ടെങ്കിൽ അതും അറിയിക്കുക.---ജോൺ സി. (സംവാദം) 09:47, 29 ഡിസംബർ 2021 (UTC)
- @TheWikiholic, നന്ദി...അഭ്യർത്ഥന അംഗീകരിച്ച് ഈ ഫലകങ്ങൾ നീക്കം ചെയ്തതിന് ---ജോൺ സി. (സംവാദം) 16:48, 6 ജനുവരി 2022 (UTC)
nasrani.net ലേഖനങ്ങൾ വിക്കിപീഡിയ എഡിറ്റിങ്ങിന് അടിസ്ഥാനമായി ഉപയോഗിക്കാമോ?
കാര്യനിർവ്വാഹകർ ദയവായി പരിശോധിച്ചു മറുപടി നൽകണം:
കൂനൻ കുരിശുസത്യം എന്ന ലേഖനത്തിലെ തർക്കവിഷയമായിരിക്കുന്ന ഒരു ഭാഗത്ത് nasrani.net എന്ന വെബ്‌സൈറ്റിലെ
https://www.nasrani.net/amp/2009/09/13/catalogue-of-ancient-nasrani-churches-their-affiliations-and-population-statistics-in-the-background-of-division-and-attempts-of-reconciliation/ എന്ന ലേഖനം അടിസ്ഥാനമാക്കി തിരുത്തലുകൾ നടത്തിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. എന്താണ് ഈ ലേഖനത്തിന്റെയും ലേഖകന്റെയും nasrani.net എന്ന വെബ്‌സൈറ്റിന്റെയും ആധികാരികത? ഇതു പോലെയുള്ള വെബ്‌സൈറ്റുകൾ തർക്കമുള്ള വിഷയങ്ങളുടെ എഡിറ്റിങ്ങിനായി ഉപയോഗിക്കുന്നത് അനുവദനീയമാണോ? - ജോൺ സി. (സംവാദം) 01:55, 21 സെപ്റ്റംബർ 2021 (UTC)
- @ഉ:Johnchacks (ഞാൻ ഇപ്പോൽ കാര്യനിർവ്വാഹകനല്ല.) ഈ വിഷയത്തിൽ എന്റെ പരിമിതമായ അറിവ് വെച്ചും ഇവിടുത്തെ സാധരണ കീഴ്വഴക്കം അനുസരിച്ചും ആ സൈറ്റിനെ വിലയിരുത്താൻ ഞാൻ ഒരു ശ്രമം നടത്തി.
- ആ സൈറ്റ് ഒരു പ്രത്യേക വിഭാഗം ക്രിസ്തീയ വിശ്വാസധാരയുടെ പ്രയോക്താക്കളാണ് നടത്തുന്നതെന്ന് എനിക്കു തോന്നുന്നു.
- ഉപയോക്താക്കൾ സ്വയം പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോലുള്ള ഒരു സൈറ്റല്ല അത്.
- വിഷയത്തിൽ അവഗാഹമുള്ള മറ്റുള്ളവർ റിവ്യു ചെയ്യുന്ന പ്രസിദ്ധീകരണം ആണെന്ന് തോന്നിക്കുന്നു/അവർ അവകാശപ്പെടുന്നു എന്നാണെന്റെ ഓർമ്മ.
- ഇപ്പോൾ പൊട്ടിമുളച്ച ഒരു ഉള്ളടക്കമല്ല അതിലുള്ളത്.
- അവരുടെ വിശ്വാസ ധാരയെ പറ്റി ശരിയായ വിവരമില്ല എങ്കിലും അതൊരു സ്വതന്ത്രാവലംബമായി തോന്നുന്നില്ല.
- അതു കൊണ്ട് തന്നെ എവിടെയൊക്കെ ഇത് അവലംബമാക്കാൻ സാധിക്കും എന്നതിലും സന്ദേഹമുണ്ട്.
ഇതനുസരിച്ച് എന്റെ അഭിപ്രായത്തിൽ "nasrani.net" എന്ന സൈറ്റ് വിക്കിയിൽ ഉപയോഗിക്കാവുന്നതാണ്. എങ്കിലും തർക്കവിഷയമായ കാര്യങ്ങളിൽ ഇങ്ങനെ ഒരു സൈറ്റ് ഉപയോഗിക്കുന്നത് കരുതലോടെ വേണം എന്നും വിചാരിക്കുന്നു. ഒരു പക്ഷേ, ഈ സെക്ട്കാരുടെ സ്വയം വിമർശനാത്മകമായ ഒരു കാര്യത്തിന് ഈ സൈറ്റ് തീർച്ചയായും ഉപയോഗിക്കാം. ഇവിടെ നടന്നിരുന്ന തിരുത്തൽ യുദ്ധങ്ങളിൽ ഇത് ഏത് ഭാഗത്തിന്റെ പക്ഷം പിടിക്കുന്ന ലേഖനമാണെന്ന് അറിയാത്തതിനാൽ ഇതിലുപരി മറ്റൊരു സ്വതന്ത്രാവലംബം ഉപയോഗിക്കുന്നതാണ് നല്ലത്. --:- എന്ന് - അ.സു.മനു✆ 14:54, 7 ഒക്ടോബർ 2021 (UTC)
നന്ദി മനു, അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും. കൂടുതൽ പേരുടെ (കാര്യനിർവ്വാഹകരുടെയും മുൻകാര്യനിർവ്വാഹകരുടെയും എല്ലാം) അഭിപ്രായങ്ങൾക്കായി കാത്തിരിക്കുകയാണ് ---ജോൺ സി. (സംവാദം) 12:12, 8 ഒക്ടോബർ 2021 (UTC)
സമദാനി സംരക്ഷിക്കാമോ
സമദാനിയുടെ ആദ്യകാല സിമി പ്രവർത്തനം വിക്കിപീഡിയയിൽ വരരുതെന്ന് ഒരു ഐ.പിക്ക് നല്ല താല്പര്യമുണ്ടെന്ന് തോന്നുന്നു. ദയവായി ഉപയോക്താക്കൾക്ക് മാത്രം തിരുത്താവുന്നതായി താൾ സംരക്ഷിക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:03, 4 ഒക്ടോബർ 2021 (UTC)
--Meenakshi nandhini (സംവാദം) 07:27, 4 ഒക്ടോബർ 2021 (UTC)
- ഇപ്പോൾ അത് രണ്ട് ഉപയോക്താക്കൾ ആണ് തിരുത്തുന്നത്. അവർക്ക് കുറിപ്പ് ഇട്ടിട്ടുണ്ട്. ഇനിയും തിരുത്തൽ തുടരുകയാണെങ്കിൽ വീണ്ടും ഇടപെടേണ്ടി വന്നേക്കാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:11, 7 ഒക്ടോബർ 2021 (UTC)
- സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നതാവും നന്നാവുക. ഇപ്പോൾ മുൻപ്രാപനം വീണ്ടും നടന്നിട്ടുണ്ട്.--Irshadpp (സംവാദം) 10:26, 7 ഒക്ടോബർ 2021 (UTC)
ഈ ഉപയോക്താവിന്റെ തിരുത്തലുകൾ
Arjun Madathiparambil Muraleedharan - ഇദ്ദേഹത്തിന്റെ തിരുത്തലുകൾ മിക്കവാറും എല്ലാം താളുകളിൽ നിലവിലുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതാണ്. ഇദ്ദേഹത്തിന്റെ തിരുത്തലുകൾ വിലയിരുത്തി പലതും തിരിച്ചിടേണ്ടി വരികയും പുള്ളിയെ പുരസ്കരിക്കേണ്ടിയും വരും. ആരെങ്കിലും നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:32, 5 ഒക്ടോബർ 2021 (UTC)
- ആ സുഹൃത്തിന് ഇവിടെ സന്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:59, 5 ഒക്ടോബർ 2021 (UTC)
പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിക്കുന്നു
ഈ ലേഖനത്തെ പെട്ടെന്ന് മായ്ക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം മൊത്തത്തിൽ പകർപ്പാണ്. ഇംഗ്ലീഷിൽ നിന്ന് വിവർത്തനം തുടങ്ങിയിട്ടുണ്ട്. Irshadpp (സംവാദം) 08:07, 9 ഒക്ടോബർ 2021 (UTC)
--Meenakshi nandhini (സംവാദം) 13:59, 9 ഒക്ടോബർ 2021 (UTC)
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
താൾ സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രം തിരുത്താവുന്ന രൂപത്തിൽ സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നശീകരണത്തിന് മുൻപുള്ള ഒരു വേർഷനിലേക്ക് തിരിച്ചിടുകയും വേണം.-- Irshadpp (സംവാദം) 11:57, 31 ഒക്ടോബർ 2021 (UTC)
സംരക്ഷണം ആവശ്യമാണ്
ഈ താളിന് സംരക്ഷണം (സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളിൽ നിന്നൊഴികെ) ആവശ്യമെന്ന് കരുതുന്നു. നശീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തിരിച്ചിട്ടശേഷം പ്രൊട്ടക്റ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. Irshadpp (സംവാദം) 08:37, 9 നവംബർ 2021 (UTC)
--Meenakshi nandhini (സംവാദം) 08:56, 9 നവംബർ 2021 (UTC)
IP ഒരു ഫോൺ നമ്പർ സ്പാം ചെയ്യുന്നു. Tol (സംവാദം) 04:31, 20 നവംബർ 2021 (UTC)
- തടഞ്ഞിട്ടുണ്ട് Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:15, 20 നവംബർ 2021 (UTC)
ചരിത്രം വെളുപ്പിക്കൽ ശ്രമങ്ങൾ
ഇസ്ലാമിസ്റ്റ് അജണ്ടകളെ പ്രൊമോട്ട് ചെയ്യാനുള്ള ഉദ്ദേശത്തോടെ മലയാളം വിക്കിപ്പീഡിയയിൽ വ്യാപകമായ ചരിത്രം വെളുപ്പിക്കൽ ചിലർ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പ്രവർത്തികൾ പൊതുവേ കൗണ്ടർ പ്രോഡക്റ്റീവ് ആണെന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ഇവർ എഴുതി വിടുന്നത് ഒന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല. മറിച്ച് മലയാളം വിക്കിപ്പീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കൂ. അഡ്മിനിസ്ട്രേറ്റർമാരും സീനിയർ എഡിറ്റർമാരും സംശയകരമായ (dubious sounding) എഡിറ്റുകളെ കണ്ട പാടെ വെരിഫൈ ചെയ്യണം എന്നും തെറ്റാണെന്ന് കണ്ടാൽ ചോദ്യം ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു. --സാഹിർ 13:38, 7 ഡിസംബർ 2021 (UTC)
- വെളുപ്പിക്കമാണ് നടക്കുന്നത് എന്ന് ഉറപ്പുണ്ടെങ്കിൽ, അത്തരം തിരുത്തലുകളെ നീക്കം ചെയ്യാൻ താങ്കൾക്കും സാധിക്കുമല്ലോ? അതിന് തടസ്സം നേരിടുന്നുവെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തൂ. //മലയാളം വിക്കിപ്പീഡിയയിൽ വ്യാപകമായ ചരിത്രം വെളുപ്പിക്കൽ ചിലർ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.// എന്നെല്ലാമെഴുതുന്നതിന് പകരം, ഏത് ലേഖനത്തിലാണ് ഇത്തരം നശീകരണം നടക്കുന്നത് എന്ന് വ്യക്തമാക്കൂ. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:04, 8 ഡിസംബർ 2021 (UTC)
- ഇതാണ് പ്രകോപനമെന്ന് കരുതുന്നു.-- Irshadpp (സംവാദം) 05:53, 9 ഡിസംബർ 2021 (UTC)
കാവി ഭീകരത- താൾ സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
കാവി ഭീകരത എന്ന താൾ സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രം തിരുത്താവുന്ന വിധത്തിൽ ആക്കണമെന്ന് ആവശ്യപ്പെടുന്നു.-- Irshadpp (സംവാദം) 12:38, 13 ഡിസംബർ 2021 (UTC)
--Meenakshi nandhini (സംവാദം) 12:49, 13 ഡിസംബർ 2021 (UTC)
Citation ഫലകങ്ങൾ
കുറച്ച് കാലം കൂടിയിട്ട് citation ഫലകങ്ങൾ പുതുക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ഇവിടെ ഒരു കുറിപ്പിടുമല്ലോ.--ജേക്കബ് (സംവാദം) 00:36, 16 മേയ് 2022 (UTC)
- ഘടകം:Citation/CS1, ഘടകം:Citation/CS1/Date validation, ഘടകം:Citation/CS1/Utilities എന്നീ ഘടകങ്ങളിൽ ഇറക്കുമതി ചെയ്ത മാറ്റങ്ങൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. ഇതോടെ ഇപ്പോൾ കണ്ടിരുന്ന ചില പ്രശ്നങ്ങൾ ഒഴിവാകേണ്ടതാണ്. എന്നിരുന്നാലും ഈ ഫലകങ്ങളിലെ മാറ്റങ്ങൾ ഓരോന്നായി മെർജ് ചെയ്യേണ്ടിയിരിക്കുന്നു. --ജേക്കബ് (സംവാദം) 21:56, 16 മേയ് 2022 (UTC)
നന്ദി! ഇപ്പോൾ ശരിയായിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:38, 17 മേയ് 2022 (UTC)
രാജേന്ദുവിന്റെ ലേഖനങ്ങൾ
രാജേന്ദു വിക്കിപീഡിയയിൽ ചേർത്തുകൊണ്ടിരിക്കുന്ന പല ലേഖനങ്ങൾക്കും അവലംബമായിച്ചേർക്കുന്നത് അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധീകരണങ്ങളാണ്. ഇതുകൂടാതെ, തന്റെ തന്നെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും കാണുന്നുണ്ട്. മാരായമംഗലം ദേശമാതൃക, നായാട്ടുവിധി ഗ്രന്ഥവരി, കേരളത്തിലെ നീതിശാസ്ത്രങ്ങൾ തുടങ്ങിയവ കാണുക. പുസ്തകങ്ങൾ പലതും ശ്രദ്ധേയതയുള്ളതാവാം. പക്ഷേ, എഴുത്തുകാരനും ഉപയോക്താവും ഒരാൾത്തന്നെയാകുന്നു എന്നതാണ് ശ്രദ്ധയിൽപ്പെടുത്തുന്നത്. അഭിപ്രായം പറയുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:36, 7 ജൂലൈ 2022 (UTC)
Move a file
Hello! Please move പ്രമാണം:Knight_Riders.JPG which has an incorrect file extension. Jonteemil (സംവാദം) 01:25, 10 ജൂലൈ 2022 (UTC)
ഉപയോക്താവിന്റെ സംവാദം
- പ്രിയ @Jacob.jose:, @Razimantv:, @Kiran Gopi:, @Sreejithk2000:, @Drajay1976:, @Fotokannan:, @Irvin calicut:, @Ranjithsiji:, @TheWikiholic:, @Malikaveedu:, @Meenakshi nandhini:, @Vinayaraj:, @Ajeeshkumar4u:, ഇവിടേയും, ഇവിടേയും Prabhakm1971 എഴുതുന്ന മറുപടികൾ ദയവായി കാണുക. വസ്തുതകൾക്ക് മറുപടി നൽകുന്നതിന് പകരം മറ്റ് ഉപയോക്താക്കളെ പരിഹസിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ശ്രമം. ലേഖനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ലഭിക്കുന്ന ഇത്തരം അതിരുവിട്ട അപഹസിക്കൽ കാര്യനിർവ്വാഹകപ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുന്നു. കാര്യനിർവ്വാഹകരുടെ ഇടപെടൽ അഭ്യർത്ഥിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:39, 9 ഓഗസ്റ്റ് 2022 (UTC)
സാങ്കേതികപദങ്ങളുടെ വിവർത്തനം
ഈ ഉപയോക്താവിന്റെ ലേഖനതലക്കെട്ടുകൾക്കൊക്കെ വിവർത്തനത്തിന്റെ അരോചകത്വം ഉണ്ട്. ആഘാതാനന്തര മാനസികസംഘർഷം, മജ്ജയിലെ രക്തകോശപ്പെരുപ്പം, അവബോധ പെരുമാറ്റ ചികിത്സ, ചിന്താപ്രേരിത നിർബന്ധിതാവസ്ഥ, അതിർരേഖാ വ്യക്തിത്വവൈകല്യം എന്നീ ലേഖനങ്ങൾക്കെല്ലാം തലക്കെട്ട് തിരുത്തേണ്ടി വരും. -- Irshadpp (സംവാദം) 06:08, 10 ഓഗസ്റ്റ് 2022 (UTC)
- സർച്ച് ചെയ്തപ്പോൾ കണ്ട പദങ്ങളൊഴികെ ബാക്കിയെല്ലാം തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 09:35, 10 ഓഗസ്റ്റ് 2022 (UTC)
- Prabhakm1971 ആ താളുകളുടെയെല്ലാം തലക്കെട്ട് തിരിച്ച് മാറ്റി. റിവർട്ട് ചെയ്ത ശേഷം തലക്കെട്ട് മാറ്റം സംരക്ഷിച്ചിട്ടുണ്ട്. ഉചിതമല്ലെങ്കിൽ റിവർട്ട് ചെയ്യാൻ മറ്റ് കാര്യനിർവാഹകരോട് അപേക്ഷിക്കുന്നു -- റസിമാൻ ടി വി 12:51, 10 ഓഗസ്റ്റ് 2022 (UTC)
Prabhakm1971 എന്ന ഉപയോക്താവിന്റെ പ്രതികരണം
സുഹൃത്തുക്കളേ, Prabhakm1971 എന്ന ഉപയോക്താവ് വിക്കിനയങ്ങൾ പാലിക്കാതെ നടത്തുന്ന തിരുത്തൽയുദ്ധവും സംവാദം താളിൽ നടത്തുന്ന തുടർച്ചയായ മര്യാദകളുടെ ലംഘനവും കാണുക. പുതിയ ഉപയോക്താവെന്നതിനാൽ, വീഴ്ചകൾ പരിഹരിക്കട്ടെയെന്ന ഉദ്ദേശ്യത്തിൽ നൽകുന്ന സന്ദേശങ്ങൾക്ക് ഇവിടേയും, ഇവിടേയും, ഇവിടേയും, ഇവിടേയും, ഇവിടേയും എഴുതിയ മറുപടികൾ തികച്ചും അപമാനകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ, ഈ ഉപയോക്താവിനെ തടയേണ്ടിവരും എന്നത് ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:47, 20 ഓഗസ്റ്റ് 2022 (UTC)
- നിലവിലുള്ള സ്ഥിതിവച്ച് ഈ ഉപയോക്താവിന് ഒരു വാണിംഗ് കൊടുത്ത് തടയാവുന്നതാണ് രൺജിത്ത് സിജി {Ranjithsiji} ✉ 02:42, 31 ഓഗസ്റ്റ് 2022 (UTC)
വിക്കിപീഡിയ ലേഖനത്തിന്റെ തെറ്റായ പേര് തിരുത്താൻ അഭ്യർത്ഥന
തലശ്ശേരി സിറോ-മലബാർഅതിരൂപത എന്ന പേര് അബദ്ധവശാൽ തെറ്റായി പോയിരിക്കുന്നു. രണ്ട് വാക്കുകൾ തമ്മിൽ അകലം ഇടാൻ കഴിഞ്ഞില്ല. ഈ ലേഖനത്തിന്റെ പേര് തലശ്ശേരി സിറോ-മലബാർ അതിരൂപത എന്നാക്കണമെന്ന് അപേക്ഷ.Logosx127 (സംവാദം) 02:23, 25 സെപ്റ്റംബർ 2022 (UTC)
അപരമൂർത്തി അന്വേഷണം
അപരമൂർത്തി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യനിർവ്വാകർ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Br Ibrahim john എന്ന താളിൽ എത്രയും പെട്ടന്ന് ശ്രദ്ധ പതിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ---ജോൺ സി. (സംവാദം) 02:22, 28 സെപ്റ്റംബർ 2022 (UTC)
ഏകപക്ഷീയമായ ലേഖനത്തിന്റെ പേര് മാറ്റം പൂർവ്വ സ്ഥിതിയിലേക്ക് മാറ്റാൻ അഭ്യർത്ഥന
പൗരസ്ത്യ കാതോലിക്കോസ് എന്ന പേരിൽ ഉണ്ടായിരുന്ന ലേഖനത്തിന്റെ പേര് Johnchacks എന്ന ഉപയോക്താവ് ഏകപക്ഷീയമായി പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്നാക്കി മാറ്റിയിരിക്കുകയാണ്. കാര്യനിർവ്വാഹകർ ഇടപെട്ട് ഇത് പൂർവ്വസ്ഥിതിയിലാക്കി വിശദമായ ചർച്ചയ്ക്ക് വഴിതുറക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Logosx127 (സംവാദം) 01:03, 30 സെപ്റ്റംബർ 2022 (UTC)
- കാര്യനിർവ്വാഹകർ ദയവായി അല്പം ക്ഷമിക്കുക. നമുക്ക് വിശദമായി ഈ വിഷയം ആ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാം. മാത്രമല്ല 'കിഴക്കിന്റെ സഭ' പലതായി പിരിഞ്ഞു, ആ സഭയുടെ വിവിധ ശാഖയിലുള്ളവർ ഉപയോഗിക്കുന്നത് Patriarch of the Church of the East എന്ന നാമമാണ്. അതിനാൽ "പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന ഈ തലക്കെട്ടും മാറ്റി "കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ്'" എന്നാക്കേണ്ടി വന്നേക്കാം. അതിനെ പറ്റി കൂടി ചർച്ച നടത്താൻ ഇരിക്കുകയാണ്. ഒരു പ്രാവശ്യം അങ്ങനെ മാറ്റിയിരുന്നതാണ്. അഞ്ച് കാര്യനിർവ്വാഹകരെ ഇടപെടുവിച്ച് കാര്യം ബോധിപ്പിച്ച് മൂന്നാഴ്ച കാത്തിരുന്ന നടത്തിയ ഈ മാറ്റത്തെ ഒരു സംവാദവും എന്തിന് തിരുത്തൽ സംഗ്രഹം പോലുമില്ലാതെ Br Ibrahim john എന്ന ഉപയോക്താവ് Logosx127 എന്ന പുതിയ പേരിൽ എത്തി മാറ്റി മറിച്ചതിന് ശേഷം ഇപ്പോൾ കാര്യനിർവ്വാഹകരെ ക്ഷണിക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷേ അല്പം കാത്തിരിക്കുക, നമുക്ക് ചർച്ച ചെയ്യാം. തൽക്കാലം ഇത്രയും മനസ്സിലാക്കുക : പല സഭാതലവന്മാർ ഒരേ സ്ഥാനനാമം ഉപയോഗിക്കുമ്പോൾ ആശയവ്യക്തതക്കു വേണ്ടി വലയം ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ ആശയ വ്യക്തതക്കു വേണ്ടി വലയം ആവശ്യമാണ്. ---ജോൺ സി. (സംവാദം) 02:36, 30 സെപ്റ്റംബർ 2022 (UTC)
- കാര്യനിർവ്വാഹകരുടെ ശ്രദ്ധക്ക്, സംവാദം:പൗരസ്ത്യ കാതോലിക്കോസ്#ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ് എന്ന ഭാഗത്ത് മുന്നേ വിവരം നൽകി സമയമെടുത്ത് നടത്തിയ തിരുത്തലുകളെയാണ് Br Ibrahim john എന്ന ഉപയോക്താവ് Logosx127 എന്ന പുതിയ പേരിലെത്തി മാറ്റം വരുത്തിയത്. അപരമൂർത്തിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണിത് എന്നു കൂടി ഞാൻ വിനയപൂർവ്വം ഓർപ്പിച്ചു കൊള്ളുന്നു. മാത്രമല്ല, മറ്റ് ഉപയോക്താക്കളെയും എന്തിന് കാര്യനിർവ്വാഹകരെ പോലും മാനിക്കാത്ത പെരുമാറ്റങ്ങൾ പുതിയ പേരിലൂടെയും അദ്ദേഹം നിർബാധം തുടരുന്നു എന്ന ദൗർഭാഗ്യകരമായ സ്ഥിതി വിശേഷം നിലനിൽക്കുന്നു. ---ജോൺ സി. (സംവാദം) 03:01, 30 സെപ്റ്റംബർ 2022 (UTC)
ഉപയോക്താവ് ജോൺചാക്ക്സ് ഏകപക്ഷീയമായി ചെയ്ത മാറ്റം ന്യായീകരിക്കുകയാണ്. കാര്യനിർവാഹകർ ആ താൾ പൂർവ്വസ്ഥിതിയിലെ പേരിൽ കൊണ്ടുവന്ന് ചർച്ചയിൽ ആശയസമന്വയം ഉണ്ടാക്കാൻ അവസരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയത്തിന്റെ കാര്യങ്ങൾ അതിന്റെ സംവാദതാളിൽ പറഞ്ഞുകൊള്ളാം. ഇപ്പോൾ ഏകപക്ഷീയമായ പേജ് മൂവ് തിരുത്തി പഴയ സ്ഥിതിയിലാക്കുന്നതാണ് ആദ്യത്തെ കടമ്പ.Logosx127 (സംവാദം) 03:17, 30 സെപ്റ്റംബർ 2022 (UTC)
അപരമൂർത്തി ആരോപണങ്ങൾക്ക് ഞാൻ അതിന്റെ അന്വേഷണ താളിൽ ഇതിനോടകം മറുപടി പറഞ്ഞിട്ടുണ്ട്. അപരമൂർത്തി ആരോപണത്തിന് തെളിവില്ല എന്ന് കാര്യനിർവ്വാഹകൻ അവിടെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എന്റെ വിശ്വാസ്യതയെ മാനിച്ച് സത്യസന്ധമായ കാര്യം ഞാൻ തുറന്നു പറഞ്ഞ് അംഗീകരിച്ചിട്ടുള്ളതാണ്.Logosx127 (സംവാദം) 03:20, 30 സെപ്റ്റംബർ 2022 (UTC)
- @Logosx127, 9 ഡിസംബർ 2021-ന് അഞ്ച് കാര്യനിർവ്വാഹകരെ (അതായത് മലയാളം വിക്കിപീഡിയയിൽ സജീവരായ അഡ്മിന്മാരിൽ പകുതിയിലേറെ പേരെ) അഡ്രസ് ചെയ്ത് തുടങ്ങിയിട്ട സംവാദപ്രകാരം 31 ഡിസംബർ 2021-ന് (ഏകദേശം മൂന്നാഴ്ചക്കു ശേഷം) വ്യക്തമായ തിരുത്തൽ സംഗ്രഹത്തോടെ, വരുത്തിയ മാറ്റങ്ങളെ പുതിയ പേരിലെത്തി ഒരു വ്യക്തതയും വരുത്താതെ മാറ്റി മറിച്ച കളഞ്ഞതിന് ശേഷം താങ്കൾ കാര്യനിർവ്വാഹകരിൽ നിന്നും ഇപ്പോൾ എന്തു ഇടപെടലാണ് പ്രതീക്ഷിക്കുന്നത്? അപ്പോൾ "ആശയസമന്വയം" എന്ന ആശയം എവിടെ ആയിരുന്നു? Br Ibrahim john എന്ന പേരിൽ പ്രവൃത്തിച്ചിരുന്ന കാലത്ത് എത്ര താളുകളാണ് ആണ് താങ്കൾ ആശയസമന്വയത്തിലൂടെ തലക്കെട്ട് മാറ്റിയിട്ടുള്ളത്? പിന്നെ അപരമൂർത്തിന് ഉള്ള തെളിവ് സാങ്കേതിക രീതികളിൽ വിക്കിമീഡിയ ടൂളുകൾ വഴി കണ്ടു പിടിച്ചതിന്റെ തെളിവ് അപരമൂർത്തത്തിനെക്കുറിച്ചുള്ള താളിൽ ഞാൻ കാര്യനിർവ്വാഹകർക്ക് കൈമാറാം. പിന്നെ ദയവായി താങ്കൾ അങ്ങയുടെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ച് മാത്രം പറയാതിരിക്കുക. ഒന്നല്ല, രണ്ട് അപരമൂർത്തികളെയാണ് താങ്കളുടെ പേരിൽ വിക്കിമീഡിയയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. - --ജോൺ സി. (സംവാദം) 03:56, 30 സെപ്റ്റംബർ 2022 (UTC)
കാര്യനിർവ്വാഹകർ ആരെങ്കിലും എത്രയും വേഗം ഇവിടെ ഇടപെടണമെന്ന് അപേക്ഷിക്കുകയാണ്. ഇവിടെ ഒരു ഉപയോക്‌താാവ് എന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ് വിക്കിമീഡിയയിൽ ഇദ്ദേഹം പറയുന്ന ആരോപണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തുടർച്ചയായി ഇദ്ദേഹം ഇംഗ്ലീഷ് വിക്കിയിലെ കാര്യങ്ങൾ ഇവിടെ വലിച്ചിഴയ്ക്കുകയാണ്. എനിക്ക് ഇവിടത്തെ വിഷയത്തിനുള്ളിൽ നിന്ന് പ്രതികരിക്കാനാണ് തത്പര്യം. ഇദ്ദേഹം ചർച്ച തുടങ്ങിയിരുന്നെങ്കിലും അതിൽ ആരും പങ്കെടുത്തിട്ടുമില്ല, അവിടെ ഒരു തരത്തിലുമുള്ള അഭിപ്രായ സമന്വയം ഉണ്ടായിട്ടുമില്ല. ഏകപക്ഷീയമായ നീക്കങ്ങളാണ് അവിടെ നടന്നത്. ലേഖനവുമായി യാതൊരു ബന്ധവിമില്ലാത്ത ആളുകളെ മാത്രമാണ് ഇദ്ദേഹം അവിടെ അറിയിച്ചത്. ആ വിഷയം ശ്രദ്ധിക്കാനിടയായത് തന്നെ ഏകപക്ഷീയമായ പേരു മാറ്റത്തിന് ശേഷമാണ്. അതിനാലാണ് ഈ ലേഖനം പഴയ പേരിൽ പുനഃസ്ഥാപിക്കപ്പെടണമെന്നും പേരിൽ പുതിയ മാറ്റം വേണമെങ്കിൽ ചർച്ച നടത്തണമെന്നും ആവശപ്പെട്ടത്. എന്തെങ്കിലും തരത്തിലുള്ള ഫലമുള്ള ചർച്ചകൾ നടക്കണമെങ്കിൽ ഏകപക്ഷീയമായി നടത്തിയ നീക്കങ്ങൾ താത്കാലികമായി എങ്കിലും തിരുത്തപ്പെടേണ്ടത് ആവശ്യമാണ്. Logosx127 (സംവാദം) 04:26, 30 സെപ്റ്റംബർ 2022 (UTC)
- @Logosx127, സംവാദം:പൗരസ്ത്യ കാതോലിക്കോസ്#ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ് എന്ന ഭാഗം താങ്കൾക്കും മറ്റുള്ളവർക്കും ചർച്ചകൾക്കായി ഉപയോഗിക്കാവുന്നതാണ്. ഞാൻ മുൻപ് ക്ഷണിച്ച 5 കാര്യനിർവ്വാഹകർ ഈ വിഷയത്തിൽ ബന്ധമില്ലാത്തവരാണെങ്കിൽ, ബന്ധപ്പെട്ടവരെ കൂടി ഇപ്പോൾ അവിടേക്ക് ക്ഷണിച്ചു കൊള്ളുക. ചർച്ചകൾ പുനരാരംഭിക്കട്ടെ. എന്നിട്ട് തീരുമാനമെടുക്കാം. ---ജോൺ സി. (സംവാദം) 04:46, 30 സെപ്റ്റംബർ 2022 (UTC)