അൽ ദാരിമി
ദൃശ്യരൂപം
അബൂമുഹമ്മദ് അബ്ദുല്ലാഹ് അൽ ദാരിമി ابومحمد عبدالله بن عبدالرحمن الدارمي | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 181 ഹിജ്‌രി. (797 CE) സമർഖണ്ഡ്, ഉസ്ബെകിസ്താൻ |
മരണം | 255 ഹിജ്‌രി. (869 CE) മസ്കറ്റ്, ഒമാൻ |
സിഹാഹുസ്സിത്തയിൽ പെട്ട സുനൻ അൽ ദാരിമി[1] എന്ന ഹദീഥ് സമാഹാരത്തിന്റെ കർത്താവായ പ്രശസ്തനായ ഇസ്‌ലാമികപണ്ഡിതനായിരുന്നു[2] അൽ-ദാരിമി എന്നറിയപ്പെട്ട അബൂമുഹമ്മദ് അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്‌മാൻ അൽ ദാരിമി( അറബി: الدارمي ) (181 AH – 255 AH/ 869 CE). ഇമാം തമീമി[3], ഇമാം ദാരിമി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടു വന്നു.
ജീവചരിത്രം
[തിരുത്തുക]ഹിജ്റവർഷം 181 (797CE) -ലാണ് അബൂമുഹമ്മദ് അബ്ദുല്ലായുടെ ജനനം[4]. സമർഖന്ദിൽ അറബ്-പേർഷ്യൻ പാരമ്പര്യമുള്ള കുടുംബത്തിലാണ് ദാരിമി വളർന്നത്[5]. ബനൂതമീം[6] ഗോത്രത്തിന്റെ ഭാഗമായിരുന്ന ബനൂ ദാരിം ആയിരുന്നു കുടുംബം. യസീദ് ഇബ്ൻ ഹാറൂൻ, അബ്ദുല്ലാഹ് ഇബ്ൻ ഔൻ എന്നിവരിൽ നിന്നെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്ന ദാരിമിയിൽ നിന്ന് പ്രശസ്ത ഹദീഥ് പണ്ഡിതരായ ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമുദി എന്നിവരെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്നു. രചനകൾ
- സുനൻ അൽ ദാരിമി - ഹദീഥ് സമാഹാരം.
- തഫ്‌സിർ അൽ ദാരിമി (അൽ ദഹബി ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇന്ന് ലഭ്യമല്ല) [7]
- അൽ-ജാമിഅ (ഖതീബ് അൽ ബാഗ്ദാദി ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇന്ന് ലഭ്യമല്ല)[8]
- അർറദ്ദ് അലാ അൽ ജഹ്‌മിയ
അവലംബം
[തിരുത്തുക]- ↑ Studia Orientalia (in ഇംഗ്ലീഷ്). The Society. 2006. ISBN 978-951-9380-66-7.
- ↑ Brown, Jonathan A. C. (2012-12-01). "al-Dārimī". Encyclopaedia of Islam, THREE (in ഇംഗ്ലീഷ്).
- ↑ (Al Ansaab – Volume 1 – Page 478)
- ↑ (Tahzibul Kamaal – Volume 15 – Page 216)
- ↑ Frye, Richard N., ed. (1975). "The science of Hadith". The Cambridge History of Iran, Volume 4: From the Arab Invasion to the Saljuqs. Cambridge: Cambridge University Press. p. 471. ISBN 0-521-20093-8.
Besides the authors of the six canonical collections there were two other outstanding scholars of hadith of Persian background who are especially worthy of note: *Abd-Allah b. 'Abd al-Rahman al-Samarqandi, known as Darimi, the author of the Sunan of Darimi (...)
- ↑ (Lubbul Lubaab – Volume 1 – Page 308)
- ↑ (Sir A'lam al-Nubala - Volume 12 - Page 228)
- ↑ (Ta'rikh al-Baghdad - Volume 10 - Page 29)