സംവാദം:അഹത്തള്ള
അഹത്തുള്ളയുടെ വരവിനെക്കുറിച്ചും മരണത്തെക്കുറിച്ചും നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട്. പറങ്കികളുടെ പാശ്ചാത്യ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്ത യാഥാസ്ഥിതിക ക്രിസ്ത്യാനികൾ തങ്ങളെ നയിക്കാനും മറ്റുമായി ഒഎസ് നേതാവിനെ ബാബിലോണയിൽ നിന്ന് വരുത്തിച്ചതായും രേഖകൾ ഉണ്ട്. ബാബിലോണയിൽ നിന്ന് വന്ന സിറിൽ അതല്ലാഹ് ഇബ്‌നു തുസാഹ് അഹത്തുള്ള എന്ന മെത്രാനെ പോർത്തുഗീസുകാർ പിടികൂടി വധിച്ച് മൃതദേഹം കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നും പറയപ്പെടുന്നു.ഇതേതുടർന്ന് അന്നത്തെ കൊച്ചിരാജാവ് ഹൃദയം പൊട്ടി മരിക്കുകയും, കുപിതരായ മാല്യങ്കര ക്രിസ്ത്യാനികൾ കൂനൻകുരിശ് സത്യത്തിലേക്കും നയിക്കപ്പെടുന്നു. യഥാർത്ഥത്തിൽ അഹത്തുള്ള മരിച്ചിരുന്നോയെന്ന ചോദ്യത്തിന് ഉത്തരമില്ല എന്നൊരു പക്ഷമുണ്ട്. കാരണം അഹത്തുള്ളയെ പറങ്കികൾ വധിച്ചെന്നും മൃതദേഹം അർത്തുങ്കൽ കടപ്പുറത്തു അടിഞ്ഞെന്നും പ്രചരിപ്പിച്ചത് യാഥാസ്ഥിതിക ക്രിസ്ത്യാനികൾ എന്നു അവകാശപ്പെടുന്ന മാല്യങ്കര( ഇന്നത്തെ മലങ്കര) ക്രിസ്ത്യാനികൾ ആണ്. എന്നാൽ ഇതിനെക്കുറിച്ച് കത്തോലിക്കർ പറയുന്നത്, മദിരാശി വഴി കൊച്ചിയിൽ എത്തിയ അഹത്തുള്ളയെ അവർ പിടികൂടി ഗോവയിലും, അവിടുന്ന് ലിസ്ബണിലും എത്തിച്ച് വിചാരണ ചെയ്ത് ശിക്ഷിച്ചു എന്നാണ്.
@Sangeetha Sailaja Ramachandran: - സംവാദം താൾ ലേഖനത്തെ കുറിച്ചുള്ള ചർച്ചക്ക് ഉപയോഗിപ്പെടേണ്ട താൾ ആണ്. മേൽപറഞ്ഞ കാര്യങ്ങൾ ഇവിടെ പറഞ്ഞത് എന്ത് കാര്യത്തിനാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. പിന്നെ സംവാദങ്ങൾ ചേർക്കുമ്പോൾ നാല് ടിൽഡെ ചിന്ഹം (~) ചേർത്ത് ഒപ്പ് ഇടാൻ മറക്കരുത്. ലിജോ | ^ സംവാദം ^ 10:23, 8 ഫെബ്രുവരി 2020 (UTC)
അവലംബങ്ങളുടെ വ്യക്തത
[തിരുത്തുക]Br Ibrahim john, അവലംബങ്ങളും വ്യക്തതയും ഇല്ലാത്ത ലേഖനങ്ങളിലെ വരികളെ സമൂലം മാറ്റി അവലംബങ്ങളോടെ പുതിയവ ചേർക്കുന്നതിനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഒരു ചോദ്യം. താങ്കൾ ചേർക്കുന്ന വിവരങ്ങളുടെ അവലംബങ്ങളെ മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാക്കാനും പരിശോധിക്കാനും സാധിക്കും? ഉദാഹരണത്തിന് ഈ ലേഖനത്തിൽ താങ്കൾ ചേർത്ത Vadakkekara, pp. 80–81 and note എന്ന അവലംബം. ആരാണ് ഈ വടക്കേക്കര? അദ്ദേഹത്തിന്റെ ഏതു പുസ്തകത്തിലെ പേജുകളാണ് pp. 80–81? ആരാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ? എന്നിങ്ങനെയുള്ള വിവരങ്ങൾ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? ---ജോൺ സി. (സംവാദം) 09:45, 13 ഏപ്രിൽ 2021 (UTC)
- ഉള്ളടക്കം ചേർക്കൽ അവസാനിച്ചിട്ടില്ല. ചൂണ്ടിക്കാണിച്ച പിശകുകൾ പരിഹരിച്ചു. Br Ibrahim john (സംവാദം) 13:32, 13 ഏപ്രിൽ 2021 (UTC)
- പ്രിയ @Br Ibrahim john:, പരിശോധനായോഗ്യമായ അവലംബകണ്ണികൾ ചേർക്കാതെതന്നെ താങ്കൾ ആധികാരികതാ ഫലകം നീക്കിയതായിക്കാണുന്നു. //ഉള്ളടക്കം ചേർക്കൽ അവസാനിച്ചിട്ടില്ല// എന്നും കാണുന്നു. ആദ്യം ലേഖനം മെച്ചപ്പെടട്ടെ, പിന്നെ, ലേഖനം അവലംബങ്ങൾ സഹിതം മെച്ചപ്പെട്ടു എന്നുറപ്പുണ്ടെങ്കിൽ മാത്രം, ഫലകം നീക്കുന്നതല്ലേ ശരി?. മുകളിൽ ചൂണ്ടിക്കാണിച്ച വസ്തുതകൂടി പരിഗണിക്കുമല്ലോ? ആശംസകൾ --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:28, 13 ഏപ്രിൽ 2021 (UTC)
- ലേഖനത്തിന്റെ ഉള്ളടക്കം ചേർക്കൽ പൂർത്തിയായി. അവലംബം ചേർത്തിട്ടുണ്ട്. ആധികാരികത ഇല്ലെങ്കിൽ ഫലകം പുനഃസ്ഥാപിക്കാം. വ്യക്തതയില്ലെങ്കിൽ ബന്ധപ്പെട്ട ഫലകങ്ങൾ ചേർക്കാം. Br Ibrahim john (സംവാദം) 16:28, 13 ഏപ്രിൽ 2021 (UTC)
- . തീർച്ചയായും ആധികാരികതാ ഫലകം മാറ്റാവുന്ന നിലയിലെത്തിയിട്ടുണ്ട്. സംശയങ്ങൾ വഴിയേ ചോദിക്കാം ---ജോൺ സി. (സംവാദം) 16:44, 13 ഏപ്രിൽ 2021 (UTC)
- ലേഖനത്തിന്റെ ഉള്ളടക്കം ചേർക്കൽ പൂർത്തിയായി. അവലംബം ചേർത്തിട്ടുണ്ട്. ആധികാരികത ഇല്ലെങ്കിൽ ഫലകം പുനഃസ്ഥാപിക്കാം. വ്യക്തതയില്ലെങ്കിൽ ബന്ധപ്പെട്ട ഫലകങ്ങൾ ചേർക്കാം. Br Ibrahim john (സംവാദം) 16:28, 13 ഏപ്രിൽ 2021 (UTC)
തലക്കെട്ട് മാറ്റൽ
[തിരുത്തുക]'ഇഗ്നാത്തിയൂസ് അഹത്തുള്ള' എന്ന തലക്കെട്ട് മാറ്റി "അഹത്തള്ള" എന്നാക്കാൻ ആഗ്രഹിക്കുന്നു. കാരണം 'അഹത്തുള്ള' എന്നതിനേക്കാളധികവും "അഹത്തള്ള" എന്നാണ് എഴുതിക്കണ്ടിരിക്കുന്നത്. അതു പോലെ അദ്ദേഹത്തിന്റെ മുഴുവൻ പേരിനെ പറ്റി വ്യക്തത ഇല്ല. എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കുക - --ജോൺ സി. (സംവാദം) 16:53, 13 ഏപ്രിൽ 2021 (UTC)
- തലക്കെട്ട് ഇഗ്നാത്തിയൂസ് അഹത്തുള്ള എന്നു തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ ഇഗ്നാത്തിയോസ് അഹത്തള്ള എന്നാക്കിയാൽ കൂടുതൽ ഉചിതം. കാരണം കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ പ്രസിദ്ധനായത്. അദ്ദേഹം കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളോട് സ്വയം അവതരിപ്പിച്ചത് ഇഗ്നാത്തിയോസ് അഹത്തള്ള എന്ന പേരിലായിരുന്നു. Br Ibrahim john (സംവാദം) 17:04, 13 ഏപ്രിൽ 2021 (UTC)
"ഇഗ്നാത്തിയോസ്" എന്ന പേർ അദ്ദേഹം സ്വയം എടുത്തണിഞ്ഞതാണെന്നല്ലേ പറയുന്നത്? അപ്പോൾ "അഹത്തള്ള" എന്ന് തലക്കെട്ടാക്കുകയും "ഇഗ്നാത്തിയോസ് അഹത്തള്ള" എന്നത് റീ-ഡയറക്ഷൻ പേജാക്കുകയും ഒപ്പം ആമുഖ വാചകങ്ങളിൽ തന്നെ പരാമർശിക്കുകയും ചെയ്താൽ പോരേ? മാത്രമല്ല മലയാളം പുസ്തകങ്ങളടക്കം മിക്കയിടത്തും ഇദ്ദേഹത്തെ അഹത്തള്ള എന്ന് മാത്രമാണ് പരാമർശിച്ച് കാണുന്നത്. ---ജോൺ സി. (സംവാദം) 01:02, 14 ഏപ്രിൽ 2021 (UTC)
- ഇഗ്നാത്തിയോസ് അഹത്തള്ള എന്നപേരിലാണ് അദ്ദേഹം പ്രസിദ്ധനായിരിക്കുന്നത് എന്നാണ് പറഞ്ഞത്. അഹത്തള്ള എന്നത് തിരിച്ചുവിടൽ ആക്കുന്നതാണ് കൂടുതൽ ഗുണകരം. Br Ibrahim john (സംവാദം) 01:36, 14 ഏപ്രിൽ 2021 (UTC)
പല സഭകളുടെയും സെക്യുലർ ചരിത്രകാരന്മാരുടെയും പുസ്തകങ്ങൾ പരിശോധിച്ചു. അവർ ആരും തന്നെ അദ്ദേഹത്തെ 'ഇഗ്നാത്തിയോസ്' എന്നു വിശേഷിപ്പിക്കുന്നില്ല. ഓൺലൈനിലും ചെക്ക് ചെയ്ത് നോക്കിക്കോളൂ എന്നിട്ട് തുലനം ചെയ്ത് നോക്കൂ എത്ര "അഹത്തള്ള" എത്ര "ഇഗ്നാത്തിയോസ് അഹത്തള്ള" എന്ന് :) - --ജോൺ സി. (സംവാദം) 01:45, 14 ഏപ്രിൽ 2021 (UTC)
- അതിൻപ്രകാരം തിരുത്തൽ ആവശ്യമാണെങ്കിൽ ആകട്ടെ. പക്ഷേ, ലേഖനഭാഗത്തിനുള്ളിൽനിന്ന് മേൽപ്പറഞ്ഞ സംജ്ഞ നീക്കം ചെയ്യരുത്. Br Ibrahim john (സംവാദം) 02:02, 14 ഏപ്രിൽ 2021 (UTC)
തീർച്ചയായും ഇല്ല. ഇനി നാളെകളിൽ ലേഖനത്തിനുള്ളിൽ നീക്കം വരുത്തേണ്ട ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പോലും ഒരു പുതിയ സംവാദത്തിലൂടെ അവധാനതയോടു കൂടി മാത്രമേ അത് ചെയ്യുകയുള്ളു. ---ജോൺ സി. (സംവാദം) 02:22, 14 ഏപ്രിൽ 2021 (UTC)
തലക്കെട്ട് മാറ്റം വരുത്തി - --ജോൺ സി. (സംവാദം) 04:53, 14 ഏപ്രിൽ 2021 (UTC)
അല്പം വൈരുദ്ധ്യം(?)
[തിരുത്തുക]Br Ibrahim john, മലയാളം വിക്കിയിലെ ഈ ഭാഗം നോക്കുക :
"1590-ൽ സിറിയയിലെ ആലപ്പോയിൽ ജനിച്ച അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ (ഇഗ്നാത്തിയോസ് ഹിദായത്തുള്ള) കത്തോലിക്കാസഭയിലേക്ക് ഐക്യപ്പെടുവാൻ തയ്യാറെടുത്തപ്പോൾ അദ്ദേഹത്തിൻറെ പ്രതിനിധിയായി 1632-ൽ അദ്ദേഹം റോമിലേക്ക് പോയി. ഒരു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ പ്രാവീണ്യം നേടി. ഒടുവിൽ സിറിയയിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു, അവിടെ അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോയെ റോമുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് പൂർണമായും വ്യക്തമല്ല"
ഇവിടെ വരെ വായിച്ചു വന്നപ്പോൾ ഒരു സംശയം തോന്നി. എന്തു കൊണ്ട് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസ് റോമുമായി ചേരാൻ ആഗ്രഹിച്ചു എന്ന്
അതിനാൽ ഇംഗ്ലീഷ് വിക്കി ഒന്നു വായിച്ചു നോക്കി, അവിടെ ഇങ്ങനെയാണ് നൽകിയിരിക്കുന്നത്:
"He was born in Aleppo, Syria, in 1590, and did enter the Syriac Orthodox Church, eventually being consecrated Bishop of Damascus. While bishop he converted to the Catholic Church, and in 1632 he traveled to Rome. He stayed there for over a year, and became fluent in Italian. Eventually he requested to return to Syria, where he vowed he would bring the Syriac Orthodox Patriarch of Antioch, Ignatius Hidayat Aloho, into communion with Rome. What happened thereafter is unclear"
ഇംഗ്ലീഷ് വിക്കി വേർഷൻ അനുസരിച്ച് അഹത്തള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തയായതിനു ശേഷം കത്തോലിക്കാ സഭയിലേക്ക് ചേർന്നു. സിറിയൻ ഓർത്തഡോക് പാത്രിയർക്കീസ് താല്പര്യം പ്രകടിപ്പിച്ച് തനിക്കു വേണ്ടി അദ്ദേഹത്തെ റോമിലേക്ക് പറഞ്ഞയച്ചതായി കാണുന്നില്ല. അഹത്തള്ള സ്വയം റോമിലേക്ക് യാത്ര ചെയ്തതാണ്. റോമിൽ നിന്നും തിരികെ പോകണമെന്ന് അഭ്യർത്ഥിച്ച അഹത്തള്ള പാത്രിയർക്കീസിനെ റോമുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരാമെന്ന് അവിടെ വെച്ച് സത്യം ചെയ്യുകയാണുണ്ടായത്. അതിനാൽ താങ്കൾ ചേർത്തിരിക്കുന്ന അവലംബങ്ങളിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമല്ലോ...(ബാക്കി ഭാഗം നാളെ വായിച്ച് അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കുന്നതാണ്...എന്റെ ഭാഗത്ത് നിന്നുള്ള തിരുത്തലുകളും നാളെ മാത്രം...) - --ജോൺ സി. (സംവാദം) 05:40, 14 ഏപ്രിൽ 2021 (UTC)
- Neill, p. 317., Vadakkekara, pp. 80, 81 and note., Neill, pp. 316–317., Neill, p. 316. (പുസ്തകങ്ങളുടെ പേര്, പ്രാസാദകർ, വർഷം എന്നിവ ലേഖനത്തിന്റെ അവലംബത്തിൽ ചേർത്തിട്ടുണ്ട്) എന്നിവയനുസരിച്ച് മാർ അഹത്തള്ള സ്വന്തം ഇഷ്ടപ്രകാരം മാത്രം റോമിലേക്ക് പോവുകയായിരുന്നില്ല. അദ്ദേഹം വ്യക്തിപരമായി റോമൻ കത്തോലിക്കനായി എങ്കിൽ അദ്ദേഹത്തെ പാത്രിയർക്കാ തെരഞ്ഞെടുപ്പിനുള്ള സൂനഹദോസിൽ പങ്കെടുപ്പിച്ചത് ആരാണ്? അദ്ദേഹം പാത്രിയർക്കാ സ്ഥാനത്തിനായി മത്സരിക്കുകപോലും ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാത്രിയർക്കീസ് ഹിദായത്തുള്ള കാലം ചെയ്തതുകൊണ്ട് മാത്രമാണ് പുനഃരൈക്യം പൂർണ്ണമാകാഞ്ഞത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മിഷനറിമാരുടെ പ്രവർത്തനവും ഉസ്മാനിയ ഖിലാഫത്തിൽ ക്രിസ്ത്യാനികളോട് കാണിച്ചിരുന്ന ചിറ്റമ്മനയവും അടക്കം പല കാരണങ്ങളാൽ സുറിയാനി ഓർത്തഡോക്സ് സഭയിലെ ചില മെത്രാന്മാരെങ്കിലും റോമുമായി പുനരൈക്യം സാധ്യമാക്കാൻ ആഗ്രഹിച്ചിരുന്നു. ഇറാഖ് മേഖലയിൽ ഈ വിചാരത്തിന് നല്ല പിന്തുണയുമുണ്ടായി. പാത്രിയർക്കീസ് ഹിദായത്തുള്ള കത്തോലിക്കാ പുനരൈക്യത്തോട് അനുഭാവം പുലർത്തിയിരുന്നു എന്നതും വ്യക്തമാണ്. എന്നാൽ അഹത്തുള്ളയോ പാത്രിയർക്കീസ് ഹിദായത്തുള്ളയോ റോമൻ കത്തോലിക്കരാകാനല്ല മറിച്ച് തങ്ങളുടെ സഭാസംസർഗ്ഗം പൂർണമായും പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. കത്തോലിക്കാ സഭയുമായി സഭാസംസർഗ്ഗം പുനഃസ്ഥാപിച്ചാൽ പ്രാധനമായും കത്തോലിക്കരുള്ള യൂറോപ്പ്യൻ രാജ്യങ്ങളുടെ സഹായം തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതിനാൽതന്നെ കത്തോലിക്കാസഭയോടുള്ള പുനഃരൈക്യശ്രമത്തോട് ഉസ്മാനിയ സുൽത്താന് താത്പര്യമില്ലായിരുന്നു. 1600കളിൽ കത്തോലിക്കാപുനഃരൈക്യം സാധിച്ച ഒരു പാത്രിയർക്കീസിനെയും (ഇഗ്നാത്തിയോസ് ഗ്രിഗോറിയൂസ് പത്രോസ് നാലാമൻ ഷാഹബദ്ദീൻ) അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മുഴുവൻ മെത്രാപ്പോലീത്തമാരെയും സുൽത്താന്റെ പ്രാദേശിക അമീർ നിഷ്ഠൂരമായി വധിച്ച സംഭവവും ഇതിനോട് ചേർത്തു വായിക്കണം. തുടർന്ന് സുറിയാനി കത്തോലിക്കാ സഭ അതിന്റെ മാഫ്രിയാന്റെ (ബസേലിയോസ് ഇസ്ഹാഖ് ജുബേറിന്റെ) ഭരണത്തിന് കീഴിലായിരുന്നു. പിന്നീട് അത് സുറിയാനി ഓർത്തഡോക്സ് സഭയിൽ ലയിക്കുകയും 1700കളിൽ വീണ്ടും വേർപെടുകയുമായിരുന്നു.
ഞാൻ മനസ്സിലാക്കുന്നത് ഇംഗ്ലീഷ് വിക്കിയിൽ ഉള്ളടക്കം പൂർണ്ണമായും ചേർത്തിട്ടില്ല അല്ലെങ്കിൽ ചേർത്തത് ആരോ പക്ഷപാതപരമായി നീക്കം ചെയ്തതാകാം. എന്തായാലും രേഖപ്പെടുത്തിയിടുത്തിയതിൽ കുറച്ചുമാത്രമേ ഇംഗ്ലീഷ് വിക്കിയിൽ നിലവിൽ കാണുന്നുള്ളൂ. എന്തായാലും ചൂണ്ടിക്കാണിച്ചത് നന്നായിരിക്കുന്നു. വ്യക്തത ഇല്ലെങ്കിൽ തിരുത്താവുന്നതാണ്. Br Ibrahim john (സംവാദം) 06:20, 14 ഏപ്രിൽ 2021 (UTC)
Br Ibrahim john, അഹത്തള്ള കത്തോലിക്കനായി (റോമൻ കത്തോലിക്കൻ തന്നെ ആകണമെന്നില്ല അവിടുത്തെ പതിവ് പോലെ സുറിയാനി കത്തോലിക്കനും ആകാം) എങ്കിൽ അദ്ദേഹത്തെ പാത്രിയർക്കാ തെരഞ്ഞെടുപ്പിനുള്ള സൂനഹദോസിൽ പങ്കെടുപ്പിച്ചത് ആരാണ്? അദ്ദേഹത്തിന് എങ്ങനെയാണ് പാത്രിയർക്കാ സ്ഥാനത്തിനായി മത്സരിക്കുവാൻ സാധിച്ചത് എന്ന ചോദ്യം എന്റെ മുൻപിലും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എന്തായാലും കാര്യങ്ങൾ ക്രമാനുഗതമായി മനസ്സിലാക്കി വരാമെന്ന് കരുതുന്നു. മാത്രമല്ല സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ആയിരുന്ന അബ്ദേദ് ആലോഹോ രണ്ടാമൻ മെത്രാപ്പോലീത്താസ്ഥാനത്തിരുന്നപ്പോൾ സുറിയാനി കത്തോലിക്കനാവുകയും 9 വർഷങ്ങൾക്ക് ശേഷം സുറിയാനി ഓർത്തഡോക്സ് സഭയിൽ തിരികെയെത്തുകയും പിന്നീട് പാത്രിയർക്കീസ് തന്നെ ആവുകയും ചെയ്തിട്ടുണ്ട് (തെരഞ്ഞടുപ്പിലൂടെ ആണെങ്കിലും അല്ലെങ്കിലും) എന്ന് വായിച്ചിട്ടുള്ളത് കൊണ്ട് മധ്യപൂർവ്വദേശത്ത് മെത്രാന്മാർ മറുകണ്ടം ചാടുകയും തിരികെ വരികയും ഒക്കെ ചെയ്യുന്നതിൽ അസ്വഭാവികത തോന്നിയില്ല. എന്നാൽ പാത്രിയർക്കീസ് ആയ വ്യക്തി തന്നെ പാപ്പായുടെ സാമന്തനാകാൻ എന്തു കൊണ്ട് താത്പര്യപ്പെട്ടു എന്നതാണ് ചിന്തിപ്പിച്ചത്? റഫറൻസായി നൽകിയിരിക്കുന്ന സ്റ്റീഫൻ നീലിന്റെ പുസ്തകത്തിന്റെ 316 മുതൽ 317 വരെയുള്ള പേജുകൾ വായിക്കുവാൻ സാധിച്ചു. ഞാൻ മുൻപ് ചൂണ്ടിക്കാണിച്ച ഇംഗ്ലീഷ് വിക്കി വേർഷനാണ് ഇതുമായി പൊരുത്തപ്പെട്ട് പോകുന്നത്. സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ വരികൾ അതേ പടി നൽകുന്നു (പേജ് 317): "Ahatallah was born in Aleppo in 1590. Sometime before 1632 he was elected monophysite bishop of Damascus. While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience." ഈ ഉദ്ധരണിക്കനുസൃതമായ രീതിയിലുള്ള തിരുത്തലുകൾ ലേഖനത്തിൽ വരുത്തുന്നതാണ്. ---ജോൺ സി. (സംവാദം) 03:26, 15 ഏപ്രിൽ 2021 (UTC)
- Johnchacks, തിരുത്തുന്നതിൽ എതിർപ്പുണ്ട്. ആദ്യം ബന്ധപ്പെട്ട ഭാഗങ്ങളിൽ ഫലകം ചേർക്കുക. അതിനുശേഷം അവധാനതയോടെ തിരുത്തൽ പ്രക്രിയ സമാരംഭിക്കുക. സ്റ്റീഫൻ നീലിന്റെ പുസ്തകം പഴയതാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ അഹത്തുള്ളയെക്കുറിച്ച് കാര്യമായി പറയുന്നില്ല. പക്ഷേ, ആ കാലഘട്ടത്തിന്റെ പൊതുശൈലിനോക്കുമ്പോൾ അദ്ദേഹത്തിന്റെ ഗ്രന്ഥം അമൂല്യമായ വിവരങ്ങൾ നൽകുന്നുണ്ട്. ഈ ലേഖനത്തിൽ കൃത്യമായി പറയുന്നുണ്ട് ജോസഫ് തെക്കേടത്തിന്റെ ഗവേഷണങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ബനഡിക്ട് വടക്കേക്കരയുടെ പുസ്തകം അവലോകനം ചേർത്തിട്ടുണ്ട്. ഇനി താങ്കൾ ഉന്നയിച്ച സംശയങ്ങളുടെ ഉത്തരം നൽകാം. മാർ അഹത്തുള്ളയുടെ കാലഘട്ടം 1600കളുടെ മധ്യംവരെയാണ്. ഈ കാലഘട്ടത്തിൽ സുറിയാനി സഭയിൽ ഓർത്തഡോക്സ്, കത്തോലിക്കാ സഭകൾ വേർപെട്ടിട്ടില്ല. യാക്കോബായ എന്ന പേരിൽ ഒരൊറ്റ സഭയാണ് ഉണ്ടായിരുന്നത്. അതിനാൽതന്നെ അഹത്തുള്ള എന്ന സുറിയാനി മെത്രാന് സ്വമേധയാ കത്തോലിക്കനാകാനും അതേസമയം സുറിയാനി സഭയുടെ ഭാഗമായിരിക്കാനും കഴിയില്ല. ഒരു സാധ്യത മോറോനായ സുറിയാനി സഭയായിരുന്നു. പക്ഷേ, ആ സഭയുമായി അഹത്തള്ള ബന്ധപ്പെട്ടിട്ടില്ല. അതിനാൽതന്നെ അഹത്തുള്ള മെത്രാൻ പാത്രിയർക്കീസിന്റെ അനുമതികൂടാതെ റോമിൽപ്പോയി കത്തോലിക്കനാകുകയും തിരിച്ചുചെന്ന് സൂനഹദോസിൽ പങ്കെടുക്കുകയും ചെയ്യുന്നത് യുക്തിപരമല്ല. അതുപോലെ //പാത്രിയർക്കീസ് ആയിരുന്ന വ്യക്തി മാർപാപ്പയുടെ സാമന്തനാകാൻ എന്തിന് പരിശ്രമിച്ചു// എന്നതിന്റെ ഉത്തരം മുൻ മറുപടിയിൽ സൂചിപ്പിച്ചിരുന്നതാണ്, അതിനാൽ ആവർത്തിക്കുന്നില്ല. ഇനി താങ്കൾ സൂചിപ്പിച്ച മോർ ഇഗ്നാത്തിയോസ് അബ്ദ് ആലോഹോയുടെ വിഷയത്തിലേക്ക്. കേരളത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരംവാദങ്ങളുടെ പിന്നിൽ എന്നു പറയുന്നതാണ് ശരി. അതിനെക്കുറിച്ച് വ്യക്തതമാകാൻ ജോൺ മാത്യു നരേക്കാട്ട് എഴുതിയ "The Genocide of Syriac Christians in the Ottoman Empire and the split in the Malankara Church" എന്ന പുസ്തകം വായിച്ചാൽ മതിയാകും. മോർ അബ്ദ് ആലോഹാ രണ്ടാമൻ ഒരിക്കലും കത്തോലിക്കൻ ആയിരുന്നില്ല. അർമ്മേനിയൻ കൂട്ടക്കൊലയുടെ സമയത്ത് കുറേ അധികം ആളുകളെ സംഘടിപ്പിച്ച് സുൽത്താന് ഒരു പരാതിസമർപ്പണവും ഒപ്പ് ശേഖരണവും നടത്തിയതിന് സ്ഥലത്തെ അമീർ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നു. അന്നത്തെ പാത്രിയർക്കീസ് അബ്ദ് മിശിഹോ രണ്ടാമന് അദ്ദേഹം അഭയാർത്ഥന സമർപ്പിച്ചു എങ്കിലും അദ്ദേഹത്തിൽനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മോർ അബ്ദ് ആലോഹോ തന്നെ ദമാസ്കസിലെ അന്നത്തെ മെത്രാപ്പോലീത്തയ്ക്ക് കത്തയച്ചതും വ്യക്തമാണ്. ഇതേത്തുടർന്ന് അദ്ദേഹം അർമ്മേനിയൻ കത്തോലിക്കർക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ദിയർബക്കീറിലും പിന്നീട് മോറോനായ കത്തോലിക്കാ കേന്ദ്രമായിരുന്ന ബെയ്റൂട്ടിലും അവസാനം സുറിയാനി കത്തോലിക്കർക്ക് സ്വാധീനം കൂടുതലുള്ള ഹോംസിലും അഭയം തേടുകയായിരുന്നു. അതേസമയം കേരളത്തിൽ പ്രചരിക്കപ്പെട്ടിട്ടുള്ളതുപോലെ അദ്ദേഹം സുറിയാനി കത്തോലിക്കനാകുകയോ ഹോംസിലെ സുറിയാനി കത്തോലിക്കാ മെത്രാപ്പോലീത്തയാകുകയോ ചെയ്തിട്ടില്ല. അക്കാലത്ത് മറ്റോരാൾ (മോർ ഗ്രീഗോറിയോസ് ജോർജ്) ആയിരുന്നു ഹോംസിലെ സുറിയാനി കത്തോലിക്കാ മെത്രാപ്പോലീത്ത. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് 'ഗ്രിഗോറിയൂസ് അബ്ദ് ആലോഹോ അല്ല, താനാണ് ഹോംസിലെ മെത്രാപ്പോലീത്ത' എന്ന്. ആകായാൽ മേൽപ്പറഞ്ഞ തരം നിക്ഷിപ്തതാൽപ്പര്യക്കാരുടെ ഇത്തരം ചരിത്രവക്രീകരണങ്ങളെ ആശ്രയിക്കാതിരിക്കുക. Br Ibrahim john (സംവാദം) 06:22, 15 ഏപ്രിൽ 2021 (UTC)
Br Ibrahim john, ശരി, പെട്ടന്നുള്ള തിരുത്തലുകൾ നടത്തുന്നില്ല. ഫലകങ്ങൾ ചേർത്തു പോകാം. ദീർഘമായ മറുപടിക്ക് നന്ദി. അതിൽ യോജിപ്പും വിയോജിപ്പും ഉണ്ട്. അവ അറിയിക്കാം. അതിനു മുമ്പായി ഒരു സംശയം കൂടി, ലേഖനത്തിലെ റഫറൻസുകളിൽ ഒന്നായ "Origin of Christianity in India: a historiographical critique" എന്ന പുസ്തകത്തിന്റെ കർത്താവായ ബനഡിക്ട് വടക്കേക്കര ഒരു കത്തോലിക്കാ പുരോഹിതൻ കൂടിയാണോ? ---ജോൺ സി. (സംവാദം) 13:41, 15 ഏപ്രിൽ 2021 (UTC)
Br Ibrahim john, ആദ്യമേ യോജിപ്പുള്ള പോയിന്റ് - അഹത്തള്ള കത്തോലിക്കാ സഭയിലേക്ക് മാറിയിരുന്നെങ്കിൽ അത് റോമൻ കത്തോലിക്കാ സഭയിലേക്കാണ്, സുറിയാനി കത്തോലിക്കാ സഭയിലേക്കല്ല എന്ന കാര്യം. താങ്കൾ സൂചിപ്പിച്ചത് പോലെ അഹത്തള്ളയുടെ കാലഘട്ടത്തിന് ശേഷമാണ് സുറിയാനി സഭയിലെ ഓർത്തഡോക്സ്-കത്തോലിക്കാ പിളർപ്പുണ്ടായത് എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. ഇനി വിയോജിപ്പുള്ള കാര്യങ്ങൾ. #1. സ്റ്റീഫൻ നീലിന്റെ പുസ്തകം പഴയതാണ് എന്ന വാദത്തിൽ വലിയ കഴമ്പില്ല. കാരണം സ്റ്റീഫൻ നീൽ തന്റെ പുസ്തകത്തിൽ പലവട്ടം ജോസഫ് തെക്കേടത്തിനെ അവലംബം ആക്കുന്നുണ്ട്. അഹത്തള്ളയുടെ വിഷയത്തിൽ തന്നെ നീൽ ഫാ: തെക്കേടത്തിന്റെ ഗവേഷണത്തെ അക്നോളഡ്ജ് ചെയ്യുന്നുണ്ട്. ഇനി വടക്കേക്കര പറയുന്നുണ്ടോ പാത്രിയർക്കീസാണ് അദ്ദേഹത്തെ റോമിലേക്കയച്ചത് എന്ന്? ഉണ്ടെങ്കിൽ അതിന്റെ കാരണം പറയുന്നുണ്ടോ? നിർഭാഗ്യവശാൽ വടക്കേക്കരയുടെ പുസ്തകം ഇതു വരെയും access ചെയ്യാൻ സാധിച്ചില്ല. ഓൺലൈനായി അക്‌സസ് ചെയ്യാൻ മാർഗ്ഗമുണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യുക. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് താങ്കളെ മുഷിപ്പിക്കുന്നത് ഒഴിവാക്കാം. #2.സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ (അബ്ദുള്ള പാത്രിയർക്കീസ്) മെത്രാപ്പോലീത്തയായിരുന്നപ്പോൾ സുറിയാനി കത്തോലിക്കനാവുകയും പിന്നീട് തിരികെയെത്തുകയും ചെയ്തു എന്നത് "കേരളത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരുടെ" വാദമാണ് എന്ന് പറയുന്നത് തെറ്റാണ്. അത് ഒരു ഇൻഫർമേഷനായി തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് Bethmardutho എന്ന സുറിയാനി പഠനകേന്ദ്രത്തിന്റെ Encyclopedic Dictionary-യിൽ അദ്ദേഹം പോയതും ഇരുന്നതും തിരികെ വന്നതും എല്ലാം തീയതികളടക്കം കൊടുക്കുന്നുണ്ട്. ഇതാ നോക്കൂ : ... In 1890 he became the bishop of Amid. In 1895 or 1896, the Armenians persuaded ʿAbdullāh to sign a petition which, according to Shahīn, ‘went against the wishes of the Ottoman government’. The government issued an order for his exile, but ʿAbdullāh took refuge with the French consul where he joined the Syriac Catholic Church. In the Syriac Catholic Synod of 1898 in Mardin, ʿAbdullāh was appointed Syriac Catholic bishop. of Ḥimṣ and Ḥama, and on 9 Oct. 1898 he participated in the election of Patr. Ignatius Ephrem Raḥmani, and accompanied him in 1902 to Rome, France, and Constantinople. After the deposition of the Syr. Orth. Patr. ʿAbdulmasīḥ II on 10 Nov. 1903, ʿAbdullāh was elected and then consecrated Syr. Orth. patr. on 5 Aug. 1906. ഇനി ഇതു സുറിയാനിക്കാരുടെ ഇടയിലെ "ചരിത്രവക്രീകരണം" ആണെന്ന് പറഞ്ഞ് എഴുതി തള്ളാൻ വരട്ടെ. കത്തോലിക്കാ സഭയുടെ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ട്ലെ പ്രൊഫസർ ആയ Fr. Edouard Rene Hambye തന്റെ Eastern Churches in India and the Syrian Tradition എന്ന ലേഖനത്തിൽ പറയുന്നത് നോക്കൂ: "In 1909 the recently elected Syrian Orthodox patriarch Abdallah Sattuf, who had been a Catholic bishop for more than ten years, thought it was time to come and settle matters in India". ഇനി പ്രൊഫസർ Hambye-യും നിക്ഷിപ്തതാത്പര്യക്കാരനും ചരിത്രവക്രീകരണക്കാരനും ആണെന്ന് താങ്കൾ പറയുമോ? #3. വീണ്ടും അഹത്തള്ളയിലേക്ക് വരാം ലേഖനത്തിലെ ഈ വരികളിൽ നിന്ന് എന്താണ് മൻസ്സിലാക്കേണ്ടത് ഽഽ "..ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ (ഇഗ്നാത്തിയോസ് ഹിദായത്തുള്ള) കത്തോലിക്കാസഭയിലേക്ക് ഐക്യപ്പെടുവാൻ തയ്യാറെടുത്തപ്പോൾ അദ്ദേഹത്തിൻറെ പ്രതിനിധിയായി 1632-ൽ അദ്ദേഹം റോമിലേക്ക് പോയി ഒരു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ പ്രാവീണ്യം നേടി. ഒടുവിൽ സിറിയയിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു.., "ഽഽ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് ? അഹത്തള്ള ഒരിക്കലും കത്തോലിക്കനായില്ല, ദമസ്കോസിൽ വെച്ചും, റോമിൽ വെച്ചും ഒന്നും തന്നെ...എന്നാണോ ? ഇറ്റാലിയനും പഠിച്ച് അവിടെ അംബാസഡർ ആയി ജീവിക്കുക ആയിരുന്നു എന്നാണോ? അങ്ങനെയെങ്കിൽ പാത്രിയർക്കീസിന്റെ പ്രതിനിധി നാട്ടിലേക്ക് മടങ്ങി പോകാൻ എന്തിനാണ് റോമിനോട് അഭ്യർത്ഥിക്കുന്നത്? അങ്ങ് പോയാൽ പോരേ? ഇനി അദ്ദേഹം കത്തോലിക്കനായി എന്നു പറഞ്ഞാൽ മറു ചോദ്യങ്ങളുമുണ്ട്. ഒപ്പം നീൽ ഫാ:തെക്കേടത്തെ അവലംബമാക്കി എഴുതിയ വരികൾ " .. While there, he "made his submission to Rome", and arrived in Rome itself about the middle of the year 1632" നമ്മുടെ മുൻപിലുമുണ്ട് - --ജോൺ സി. (സംവാദം) 03:18, 16 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഇന്നലത്തെ ചോദ്യം ഒന്നു കൂടി ആവർത്തിക്കട്ടെ --> ഈ ലേഖനത്തിലെ കാതലായ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന റഫറൻസുകളിൽ ഒന്നായ "Origin of Christianity in India: a historiographical critique" എന്ന പുസ്തകത്തിന്റെ കർത്താവായ ബനഡിക്ട് വടക്കേക്കര ഒരു കത്തോലിക്കാ പുരോഹിതൻ കൂടിയാണോ? ഈ ചോദ്യത്തിനു കൂടി ഉത്തരം തരുമോ? ---ജോൺ സി. (സംവാദം) 01:59, 16 ഏപ്രിൽ 2021 (UTC)
- ജോൺ സി., മാർ അഹത്തള്ളയുടെ കാലത്ത് സുറിയാനി കത്തോലിക്കാ സഭ എന്ന ഒരു സഭ രൂപപ്പെട്ടിട്ടില്ല എന്ന് താങ്കൾ അംഗീകരിച്ചതിൽ സന്തോഷം. പക്ഷേ മാർ അഹത്തള്ള കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു എന്ന് വ്യക്തമാണുതാനും. അപ്പോൾ രണ്ടു സാധ്യതകളാണുള്ളത്.
- മാർ അഹത്തള്ള റോമൻ കത്തോലിക്കാ സഭാംഗമായി മാറി- അങ്ങനെയാണെങ്കിൽ അദ്ദേഹത്തെ അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് ആലോഹോ സഭാ സംസർഗത്തിൽ എന്ന വേർപെടുത്തുമായിരുന്നു. അദ്ദേഹത്തിന് തുടർന്ന് സുറിയാനി സഭയുടെ പാത്രിയർക്കീസ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല സൂനഹദോസിൽ പങ്കെടുക്കാൻ പോലും അനുമതി ലഭിക്കില്ലായിരുന്നു. കാരണം റോമൻ കത്തോലിക്കാ സഭാഗമായാൽ അദ്ദേഹം സ്വന്തം സഭയിൽ നിന്ന് വിട്ടു മാറുകയാണ്, പാത്രിയർക്കീസിനെ അനുമതി കൂടാതെ പോയാൽ അദ്ദേഹം സഭയോട് മറുതലിക്കുകയാണ്.
- അപ്പോഴാണ് രണ്ടാമത്തെ സാധ്യത മാത്രമാണ് യുക്തിപരം എന്ന് മനസ്സിലാവുക. അദ്ദേഹം സുറിയാനി കത്തോലിക്കനായി. പക്ഷേ അന്ന് സുറിയാനി കത്തോലിക്കാ എന്ന ഒരു സഭയില്ല. അപ്പോൾ ഇഗ്നാത്തിയോസ് ഹിദായത്തുള്ള പാത്രിയർക്കീസിന്റെ അനുമതിയോടുകൂടി തന്നെയാണ് അദ്ദേഹം റോമിൽ പോയതും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും. കാരണം അന്ന് സുറിയാനി സഭയ്ക്ക് ഒരു പാത്രിയാർക്കീസ് മാത്രമേ ഉള്ളൂ. അദ്ദേഹത്തിൻറെ അംഗീകാരം കൂടാതെ എന്തായാലും ആർക്കും സുറിയാനി സഭാംഗം ആയിരിക്കാൻ സാധിക്കുകയില്ല. പാത്രിയർക്കീസിന്റെ അനുമതിയോടെയാണ് മാർ അഹത്തള്ള റോമിൽ പോയത് എന്നാണെങ്കിൽ അദ്ദേഹത്തിന് സൂനഹദോസിൽ തുടർന്നും പങ്കുചേരാനാകും, പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും മത്സരിക്കാനും യോഗ്യനുമായിരിക്കും.
- ഇതിൽ നിന്ന് വ്യക്തമാണ് മാർ അഹത്തള്ള റോമിൽ പോയത് മാർ ഇഗ്നാത്തിയോസ് ഹിദായത്തുള്ളയുടെ അനുമതിയോടുകൂടിയാണ് എന്നുള്ളത്. ഇനി സ്റ്റീഫൻ നീലിന്റെ പുസ്തകം: അത് പഴയതാണെന്ന് ഞാൻ പറഞ്ഞതിന്റെ കാരണം അത് 1984 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും ബനഡിക്റ്റ് വടക്കേക്കരയുടെ പുസ്തകം 2007ൽ പ്രസിദ്ധീകരിക്കപ്പെട്ടതായതുകൊണ്ടുമാണ്. ഫാ. ബനഡിക്ട് വടക്കേക്കര ഒരു കപ്പൂച്ചിൻ വൈദികനാണ്.
അവലംബത്തിൽ OFM. Cap എന്ന രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ഇനി താങ്കൾ പറഞ്ഞ ഇഗ്നാത്തിയോസ് അബ്ദുല്ല രണ്ടാമന്റെ കാര്യം. ആ വിഷയം ഈ ലേഖനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. താങ്കളുടെ ഒരു മറുപടിയിൽ ഇതിനെ പറ്റി സൂചിപ്പിച്ചതു കൊണ്ട് മാത്രം തിരിച്ച് മറുപടി നൽകിയതാണ്. അതിൽ മറുപടി പറഞ്ഞ് സമയം കളയാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് വിഫലം ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. റോമൻ കത്തോലിക്കനോ സുറിയാനി ഓർത്തഡോക്സ്കാരനോ സുറിയാനി കത്തോലിക്കനോ ആകട്ടെ ആരായാലും ചരിത്രകാരന്മാർ എഴുതിയിരിക്കുന്ന പുസ്തകങ്ങൾക്ക് ആധികാരികത ഉണ്ട്, തീർച്ചയായും. ചരിത്ര വക്രീകരണം ഇത് ഞാൻ ഉദ്ദേശിച്ചത് കേരളത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരായ ആളുകളെയാണ്. തങ്ങളുടെ ഒരു മാഫ്രിയാനേറ്റ് (പിന്നീട് കാതോലിക്കേറ്റായും സെലൂഷ്യാ-ടെസിഫോൺ കാതോലിക്കേറ്റിന്റെ പുനഃസ്ഥാപനമായും പരിണമിച്ചുകഴിഞ്ഞു) സ്ഥാപനം നടത്തിയ പാത്രിയാർക്കീസ് ഇഗ്നാത്തിയൂസ് അബ്ദ് മിശിഹോ രണ്ടാമനാണ് യഥാർത്ഥ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന് സ്ഥാപിക്കാനും അന്നത്തെ യഥാർത്ഥ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ (അന്നത്തെ തങ്ങളുടെ സഭാധ്യക്ഷൻ ആയിരുന്ന വട്ടശ്ശേരി തിരുമേനിയെ മുടക്കിയ പാത്രിയർക്കീസ്) കത്തോലിക്കനായിരുന്ന ആളായിരുന്നു അതിനാൽ സഭയോട് കൂറില്ലാത്തവനായിരുന്നു എന്നും സ്ഥാപിച്ചെടുക്കാൻ വേണ്ടി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെയാണ് ചരിത്ര വക്രീകരണം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്. യഥാർത്ഥത്തിൽ ഇവർ പറയുന്ന ഇഗ്നാത്തിയൂസ് അബ്ദ് മിശിഹോ രണ്ടാമനാണ് സുറിയാനി കത്തോലിക്കനായി മാറിയത്. ഇനി താങ്കൾ പറഞ്ഞ സ്രോതസ്സുകൾ എന്തുകൊണ്ട് യുക്തിഭദ്രമല്ല എന്ന് ഞാൻ വ്യക്തമാക്കാം. അബ്ദുല്ല രണ്ടാമൻ കത്തോലിക്കരുടെ ഇടയിൽ മൂന്നു സ്ഥലങ്ങളിലായി അഭയംപ്രാപിച്ചതാണെന്നത് വ്യക്തമാണ്. അതിൻറെ കാരണം മുൻപ് ചേർത്ത മറുപടിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്, അതിനാൽ ആവർത്തിക്കുന്നില്ല. 2009 ൽ ജോൺ മാത്യു നരേക്കാട്ട് എഴുതിയ "The Genocide of Syriac Christians in the Ottoman Empire and the split in the Malankara Church" പുസ്തകമാണ് അതിൻറെ ആധികാരിക തെളിവുകൾ ഉൾക്കൊള്ളുന്നത്. അതിലൊന്ന് അന്ന് ഗ്രിഗോറിയോസ് അബ്ദുള്ള എന്ന് അറിയപ്പെട്ടിരുന്ന ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ്, താൻ ഒട്ടോമൻ സുൽത്താന് നൽകിയ ഭീമഹർജിയുടെ പേരിൽ പ്രാദേശിക ഗവർണറും കുർദിഷ് പോരാളികളും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു എന്നും അതിൽ നിന്ന് തന്നെ സംരക്ഷിക്കാൻ അന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദ് മിശിഹാ രണ്ടാമന് താൻ പലതവണ അപേക്ഷയും അഭയാർത്ഥനയും നൽകിയെന്നും എന്നാൽ പാത്രിയർക്കീസ് തൻറെ അപേക്ഷയ്ക്ക് ചെവിതന്നില്ല എന്നും, അതിനാലാണ് താൻ കത്തോലിക്കരുടെ ഇടയിൽ കഴിയുന്നതെന്നും കത്തോലിക്കർ തനിക്ക് യാതൊരു കുറവും വരുത്തുന്നില്ലെന്നും, എന്നിരുന്നാലും പാത്രിയർക്കീസ് തൻറെ ശിരസ്സാണെന്നും പറഞ്ഞുകൊണ്ട്, കത്തോലിക്കരുടെ ഇടയിൽ താമസിക്കുമ്പോൾ തന്നെ മർദ്ദീനിലേയും ദിയാർബക്കീറിലേയും ബിഷപ്രിക്ക് ബോർഡുകൾക്ക് അയച്ച രണ്ടു കത്തുകളും നരേക്കാട്ട് ഉദ്ധരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റൊരാരോപണം ഉള്ളത് അബ്ദുല്ല രണ്ടാമൻ സുറിയാനി കത്തോലിക്കരുടെ ഹോംസിനെ മെത്രാപ്പോലീത്ത ആയി പ്രവർത്തിച്ചിരുന്ന ആളായിരുന്നു എന്നതാണ്. ഇതും തെറ്റാണ്. ഹോംസിൽ അബ്ദുല്ല രണ്ടാമൻ അഭയംതേടുക മാത്രമാണ് ചെയ്തത്. അവിടുത്തെ അന്നത്തെ സുറിയാനി കത്തോലിക്കാ മെത്രാപ്പൊലീത്തയുടെ പേര് ഗ്രിഗോറിയോസ് ജോർജ് എന്നാണ് എന്ന് ഞാൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അബ്ദുല്ല രണ്ടാമന്റെ പേരും ഗ്രിഗോറിയോസ് എന്നായിരുന്നു. അതിനാൽ പലർക്കും സംശയം ഉണ്ടായി. ഇതേതുടർന്ന് അന്നത്തെ യഥാർത്ഥ മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് ജോർജ് താൻ തന്നെയാണ് ഹോംസിലെ നിലവിലെ കത്തോലിക്കാ മെത്രാപോലിത്ത എന്നും ഗ്രിഗോറിയോസ് അബ്ദുല്ല രണ്ടാമൻ തൻറെ അതിഥി ആണെന്നും ഒന്നും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് കൊണ്ട് ആധികാരികമായി ലേഖനം ഇറക്കിയിട്ടുണ്ട്. ആ ലേഖനവും നരേക്കാട്ടിൻറെ പുസ്തകത്തിൽ ലഭ്യമാണ്. അതിനാൽ ഈ രണ്ടു ചരിത്ര രേഖകളുടെയും അടിസ്ഥാനത്തിൽ താങ്കൾ ഉന്നയിച്ച വാദങ്ങൾ ശരിയല്ല.
- അബ്ദുള്ള രണ്ടാമൻ കത്തോലിക്കാനായില്ല, മറിച്ച് സ്വന്തം പാത്രിയർക്കീസിൽനിന്ന് അർഹിക്കുന്ന സംരക്ഷണം ലഭിക്കാഞ്ഞതിനാൽ പ്രാണഭയംകൊണ്ട് കത്തോലിക്കരുടെ ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ചുകാരുടെ സഹായവുംതേടി അഭയം തേടുകയായിരുന്നു.
- അദ്ദേഹം അവസാനകാലത്ത് അഭയത്തിൽ പാർത്ത ഹോംസ് മാത്രമാണ് സുറിയാനി കത്തോലിക്കരുടെ കേന്ദ്രം. അവിടെ അദ്ദേഹം അഭയാർത്ഥി ആയിരുന്നു, ഒരിക്കലും മെത്രാപ്പോലീത്ത അല്ല. അക്കാലത്തെ ഹോംസിലെ സുറിയാനി കത്തോലിക്കാ മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോർജ് ആയിരുന്നു.
- താങ്കളുടെ ചോദ്യത്തിന് മറുപടിയായി എന്ന് കരുതുന്നു. Br Ibrahim john (സംവാദം) 06:33, 16 ഏപ്രിൽ 2021 (UTC)
Br Ibrahim john, //താങ്കളുടെ ചോദ്യത്തിന് മറുപടിയായി എന്ന് കരുതുന്നു.//എന്നതിന് മറുപടി: ഇല്ല, ഇല്ല, ഇല്ല (വിശദമായി അല്പം വൈകി എഴുതാം). കത്തോലിക്കാ-അകത്തോലിക്കാ സഭകൾ തമ്മിൽ സാരമായ അഭിപ്രായഭിന്നതയുള്ളതും സെക്യുലർ ചരിത്രകാരന്മാർക്കിടയിൽ തന്നെ ഏകാഭിപ്രായം ഇല്ലാത്തതുമായ വിഷയങ്ങളിൽ കത്തോലിക്കാ സഭയിലെ ഒരു കപ്പൂച്ചിൻ വൈദികന്റെ പുസ്തകം മുഖ്യമായും അവലംബമാക്കി വിക്കി ലേഖനം എഴുതുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് തന്നെ ചോദിക്കുകയാണ് ഫാ. ബനഡിക്ട് വടക്കേക്കരയുടെ ആ പുസ്തകം ഏതെങ്കിലും രൂപത്തിൽ ഓൺലൈനിൽ കാണാൻ കഴിയുമോ? കുറഞ്ഞ പക്ഷം പേജുകൾ 80,81,82? പിന്നെ അവലംബത്തിൽ എവിടെ OFM. Cap രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ് താങ്കൾ പറഞ്ഞിരിക്കുന്നത് ? - --ജോൺ സി. (സംവാദം) 10:13, 16 ഏപ്രിൽ 2021 (UTC)
- ബെനഡിക്റ്റ് വടക്കേക്കരയുടെ പുസ്തകം വായിക്കാതെതന്നെ അതിനെ വിമർശിക്കുന്ന താങ്കളുടെ നിലപാടിൽ ഞാൻ എന്തു പറയണം! ലേഖനത്തിന്റെ അവലംബത്തിലല്ല o.f.m. cap എന്നുള്ളത്. മറിച്ച്, അവലംബത്തിൽ കൊടുത്തിരിക്കുന്ന ലിങ്ക് ചെന്നെത്തുന്ന പേജിലാണ്. അതു പരിശോധിച്ചു നോക്കിയാൽ ഒരു പരിധിവരെ താങ്കൾക്ക് പ്രയോജനപ്രദം ആയേക്കാം. ബനഡിക്ട് വടക്കേക്കരയുടെ പുസ്തകം മാത്രം ആധാരമാക്കിയല്ല ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. ഈ ലേഖനത്തിന്റെ സിംഹഭാഗവും ഉദ്ധരിച്ചിരിക്കുന്നത് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ നിന്നാണ്. അതിനെ വികസിപ്പിക്കാനാണ് മറ്റ് സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നത് തന്നെ. പിന്നെ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങൾ മാത്രം ചോദിക്കുക. അബ്ദുല്ല രണ്ടാമന്റെയും മലങ്കരയിലെ കക്ഷിവഴക്കിന്റെയും അതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ചരിത്രവക്രീകരണങ്ങളുടെയും വിഷയത്തിൽ ഇതിനോടകം പൂർണമായി മറുപടി നൽകിയിട്ടുണ്ട്. അതേ വിഷയത്തിൽ ഒരേ ചോദ്യങ്ങൾ വീണ്ടും വീണ്ടും പലരീതിയിൽ ആവർത്തിക്കുന്നതിലും മറുപടി വീണ്ടും ഇടേണ്ടിവരുന്നതിലും എനിക്ക് താത്പര്യമില്ല. ചരിത്രരേഖകൾ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പുസ്തകം താങ്കൾക്ക് ഞാൻ ശുപാർശചെയ്തുകഴിഞ്ഞു. ഇനിയും ലേഖനവുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത വിഷയങ്ങളിൽ ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നില്ല. Br Ibrahim john (സംവാദം) 13:08, 16 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഫാദർ ബെനഡിക്റ്റ് വടക്കേക്കരയുടെ പുസ്തകത്തെ ഞാൻ ഇതു വരെ വിമർശിച്ചിട്ടില്ല. ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത് . അതിന് കാരണവും പറഞ്ഞു കഴിഞ്ഞു. അവലംബത്തിലെ ലിങ്ക് ചെന്നെത്തുന്നത് ഈ പേജിലാണ് . ഇവിടെ എവിടെയെങ്കിലും OFM. Cap കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പുസ്തകത്തിന്റെ പ്രിവ്യൂ ആയി കൊടുത്തിരിക്കുന്ന ഇമേജിലും അത് കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും പിന്നെയും ഒരു ലിങ്കിൽ അമർത്തിയാൽ o.f.m.cap കാണാൻ കഴിഞ്ഞേക്കും. അതു കണ്ടാൽ ഉടനെ അത് ഒരു പുരോഹിതനാണെന്നൊന്നും എല്ലാവർക്കും മനസ്സിലാകുകേല. പോട്ടെ, അതൊന്നുമല്ല പ്രശ്നം. അദ്ദേഹം കത്തോലിക്കാ പുരോഹിതനായ ചരിത്രകാരൻ ആണെങ്കിൽ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും എടുത്ത വരികൾക്ക് ഒപ്പം മറ്റ് സഭകളിലെ ചരിത്രകാരന്മാരുടെ കാഴ്ചപ്പാടുകൾ കൂടി ഈ ലേഖനത്തിൽ ചേർക്കുന്നതാണ്. അത്രമാത്രം. ഒരു പന്തിയിൽ രണ്ടു തരം വിളമ്പ് പാടില്ലല്ലോ. മാത്രമല്ല വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട് നിലനിർത്താൻ അതാവശ്യവുമാണ്. അബ്ദുള്ള രണ്ടാമന്റെ വിഷയത്തിൽ ഞാൻ ഒരു സംശയവും ചോദിച്ചില്ല. അദ്ദേഹത്തിന്റെ കാര്യം ഒരു ഉദാഹരണമായി പറഞ്ഞുവെന്നേ ഉള്ളൂ. കേരളത്തിന്/മലങ്കരക്ക് പുറത്തുള്ള സോഴ്സുകളും കൂടി ഞാൻ പറഞ്ഞതിനെ ശരി വെക്കുന്നുണ്ട്. അപ്പോൾ "ഓട്ടൊമൻ സാമ്രാജ്യത്തിലെ വംശഹത്യയും മലങ്കരയിലെ പിളർപ്പും" എന്ന വിഷയത്തിലുള്ള ഒരു പുസ്തകത്തിന്റെ പേരും പറഞ്ഞു വന്ന് രണ്ടാം പ്രാവശ്യവും അബ്ദുള്ള രണ്ടാമന്റെ കാര്യത്തിൽ അമിത വാചാലനായത് താങ്കളാണ്. ഏതായാലും ആ പുസ്തകത്തിന്റെ പേരും ചരിത്രകാരനെന്നു താങ്കൾ പരിചയപ്പെടുത്തിയ ആ എഴുത്തുകാരന്റെ പേരും ഒന്നിച്ചും വെവ്വേറെയും ആയി മലയാളത്തിലും ഇംഗ്ലീഷിലും ഗൂഗിളിൽ സേർച്ച് ചെയ്തിട്ട് കിട്ടിയ റിസൾട്ടുകളുടെ എണ്ണം പറയാതിരിക്കുകയാണ് ഭേദം! ഈ ലേഖനത്തിനു പുറത്തുള്ളതെന്നല്ല ലേഖനത്തിനുള്ളിലുള്ള വിഷയത്തെക്കുറിച്ചും കഴിയുന്നതും താങ്കളോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. വളരെ സ്പെസിഫിക് ആയ ചോദ്യങ്ങൾക്ക് പോലും നേരിട്ടുള്ള ഉത്തരമല്ല താങ്കൾ നൽകുന്നത്. ഉദാഹരണത്തിന് "കത്തോലിക്ക" എന്ന ജനറൽ പദം സംവാദത്തിൽ ഞാൻ ഉപയോഗിച്ചാൽ "റോമൻ കത്തോലിക്കാ" എന്ന് താങ്കൾ കടത്തി പറയും, മധ്യപൂർവ്വദേശത്തെ സുറിയാനി ക്രൈസ്തവികതയെ കുറിച്ച് കുറച്ചൊക്കെ അറിയാവുന്നത് കൊണ്ട് തുടർ സംവാദത്തിൽ കത്തോലിക്കൻ എന്നെഴുതി ബ്രാക്കെറ്റിൽ "റോമൻ കത്തോലിക്കൻ തന്നെ ആകണമെന്നില്ല അവിടുത്തെ പതിവ് പോലെ സുറിയാനി കത്തോലിക്കനും ആകാം" എന്ന് കൂടി ഞാൻ ചേർത്താൽ അപ്രധാനമായ അതിൽ പിടിച്ചു തൂങ്ങി സുറിയാനി കത്തോലിക്കാ സഭ അപ്പോൾ രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു പറയും. മാത്രമല്ല ഇവിടെ ഞാൻ പരാമർശിക്കാത്ത മാറോനൈറ്റ് കത്തോലിക്കനുമല്ല എന്നും കൂടി വിശദീകരിക്കും . ഓ! ഇദ്ദേഹം വളരെ ടെക്നിക്കലായി സംസാരിക്കുന്ന ആളാണെല്ലോ, എന്നാൽ ശരി . അദ്ദേഹം റോമൻ കത്തോലിക്കനായതാണ് എന്ന് ഞാൻ സമ്മതിക്കും. കാരണം സംവാദം മുന്നോട്ട് പോകേണ്ടതുണ്ടല്ലോ. അപ്പോഴാണ് ശരിക്കും ട്വിസ്റ്റ് വരുന്നത്. താങ്കൾ രണ്ടു ഓപ്ഷനുകളും നിരത്തി വെച്ചിട്ട് അവസാനം "അദ്ദേഹം സുറിയാനി കത്തോലിക്കനായി. പക്ഷേ അന്ന് സുറിയാനി കത്തോലിക്കാ എന്ന ഒരു സഭയില്ല" എന്ന് സ്ഥാപിക്കും!! എന്റെ പൊന്നു മാഷേ, അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. അല്ലാതെ എസ്റ്റാബ്ലിഷ്ഡ് ആയ സുറിയാനി കത്തോലിക്കാ സഭ തന്നെ ആണെന്നു പറഞ്ഞില്ല. അല്ല, അവിടെ കൊണ്ടും സംശയം തീരുമോ, റോമനാണെങ്കിലും സുറിയാനിയാണെങ്കിലും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഒരാളെ സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസിൽ ഇരുത്തുമോ? പാത്രിയർക്കീസും അഹത്തള്ളയും മാത്രമുള്ള ഒരു സമിതിയാണോ ഈ സുന്നഹദോസ്? അവിടെ വേറെയും മെത്രാന്മാരില്ലേ? അപ്പോൾ പറഞ്ഞേക്കാം ഈ മെത്രാന്മാരെല്ലാം കൂടി കത്തോലിക്കരാകാനിരുന്നതാണെന്ന്. ഇനി അവലംബങ്ങളുടെ കാര്യത്തിൽ, സ്റ്റീഫൻ നീലിന്റെ അവലംബവും വടക്കേക്കരയുടെ അവലംബവും ഒന്നിച്ചു വെക്കും, അസ്വാഭാവികത തോന്നുന്ന ലേഖനഭാഗം എടുത്ത് നീലിന്റെ പുസ്തകവുമായി വായിച്ചു നോക്കുമ്പോൾ അത് അവിടെയില്ല! അപ്പോൾ പറയും അത് വടക്കേക്കരയുടെ പുസ്തകത്തിൽ നിന്നാണെന്ന് എന്നാൽ കൃത്യമായി ചോദിച്ചാൽ, ഉദാഹരണത്തിന് അഹത്തള്ളയെ റോമിലേക്ക് വിട്ടത് പാത്രിയർക്കീസ് ആണെന്ന് വടക്കേക്കര പറയുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഉത്തരം നൽകുകയുമില്ല!! ഒരപേക്ഷയേ ഉള്ളൂ കൺവിൻസ് ചെയ്തില്ലെങ്കിലും കൺഫ്യൂസ് ചെയ്യരുത് ---ജോൺ സി. (സംവാദം) 17:36, 16 ഏപ്രിൽ 2021 (UTC)
- Johnchacks, താങ്കളുടെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒരു വസ്തുതയും പറയാനില്ലാത്തതുകൊണ്ടാകും മാഷിപ്പോൾ വ്യക്തിവിമർശനത്തിലേക്ക് കടന്നിരിക്കുന്നത്. താങ്കളുടെ സുബോധം ഞാൻ സംശയിക്കുന്നു. ആദ്യം ഒരു സാമാന്യ വിവരം മനസ്സിലാക്കുക: ഒരാൾക്ക് വെറുതെ കത്തോലിക്കനാകാൻ കഴിയില്ല. ഏതെങ്കിലും കത്തോലിക്കാ സഭയിൽ, റോമനോ, സുറിയാനിയോ ആകട്ടെ, അതിൽ സ്പെസിഫിക്കായി അംഗമാകണം. ഞാൻ പറഞ്ഞ വസ്തുതകൾ ഉൾക്കൊള്ളാൻ വക്രബുദ്ധികൾക്ക് കഴിയുന്നില്ലാത്തതിൽ ഖേദമില്ല. ആക്കാഡമിക്കായി ചർച്ച നടത്താൻ കഴിയില്ലങ്കിൽ അതിന് തുനിയരുത്. അഹത്തള്ള ഏതു കത്തോലിക്കാ സഭയിലാണ് അംഗമായത് എന്ന ചോദ്യത്തിന് താങ്കൾക്ക് ഒരു മറുപടിയുമില്ലല്ലോ. ഞാൻ വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്നതിൽ വിമർമിച്ചിട്ടുകാര്യമില്ല. ബനഡിക്ട് വടക്കേക്കരയുടെയും സ്റ്റീഫൻ നീലിന്റെയും പുസ്തകങ്ങൾ പരസ്പരപൂരകമായാണ് ഞാൻ കണ്ടത്. ഇനി അഥവാ ബനഡിക്ട് വടക്കേക്കരയുടെ പുസ്തകത്തിൽനിന്നുള്ള താങ്കളെ കുത്തിനോവിക്കുന്ന ആ വാക്യങ്ങൾ നീക്കം ചെയ്താൽപോലും ലേഖനത്തിന്റെ പൊതുഘടനയ്ക്ക് കാര്യമായി ഒരുമാറ്റവും വരില്ല. കാരണം ഈ ലേഖനത്തിന്റെ സിംഹഭാഗവും ഉദ്ധരിച്ചിരിക്കുന്നത് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ നിന്നാണ്. പിന്നെ താങ്കൾ ചോദിച്ച അഹത്തള്ളയെ ആരയച്ചു തുടങ്ങിയ കാര്യങ്ങൾക്ക് ലിങ്ക് കൊടുത്തിരിക്കുന്ന് പരിശോധിക്കുക, അല്ലെങ്കിൽ പുസ്തകം തേടി വായിക്കുക. പിന്നെ അബ്ദുള്ള രാണ്ടാമൻ. അദ്ദേഹത്തെ ഇവിടെ വലിച്ചുകൊണ്ടുവന്ന് തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് താങ്കളാണ്. //പാത്രിയർക്കീസ് ആയിരുന്ന അബ്ദേദ് ആലോഹോ രണ്ടാമൻ മെത്രാപ്പോലീത്താസ്ഥാനത്തിരുന്നപ്പോൾ സുറിയാനി കത്തോലിക്കനാവുകയും 9 വർഷങ്ങൾക്ക് ശേഷം സുറിയാനി ഓർത്തഡോക്സ് സഭയിൽ തിരികെയെത്തുകയും പിന്നീട് പാത്രിയർക്കീസ് തന്നെ ആവുകയും ചെയ്തിട്ടുണ്ട് (തെരഞ്ഞടുപ്പിലൂടെ ആണെങ്കിലും അല്ലെങ്കിലും)// അതിന് അക്കാദമിക്കായി അന്നത്തെതന്നെ തെളിവുകളും സാക്ഷിമോഴികളും ഉദ്ധരിച്ച് ഞാൻ മറുപടി നൽകുകയാണുണ്ടായിട്ടുള്ളത്. അതിനുശേഷം മുൻ മറുപടിയിൽ സൂചിപ്പിച്ചിരുന്നതാണ് ഇനി അതിൽ സംവാദത്തിന് താത്പര്യമില്ല എന്ന്. പക്ഷേ, താങ്കൾ ഇതാ വീണ്ടും അതേ പണിയുമായി തിരിച്ചെത്തിയിരിക്കുന്നു. താങ്കൾക്ക് എതിർപ്പുകൾ ഉണ്ടെങ്കിൽ അത് മാന്യമായി, അക്കാദമിക്കായി എണ്ണി എണ്ണി ചോദിക്കുക. അല്ലാതെ മറുപടി കിട്ടിക്കഴിയുമ്പോൾ വ്യക്ത്യാക്ഷേപവുമായി വരാതിരിക്കുക. അയാൾ ഏതോ കത്തോലിക്കനാ, റോമനല്ല, സിറിയനല്ല, മോറോനായും അല്ല... എന്നൊക്കെ പറഞ്ഞ് ബാലിശമായ മറുപടി ഇടാതിരിക്കുക. Br Ibrahim john (സംവാദം) 01:15, 17 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഞാൻ ഇവിടെ മാന്യതയും ബഹുമാനവും ഒന്നും വിട്ട് സംസാരിച്ചതായി തോന്നുന്നില്ല. മുകളിൽ ഞാൻ പറഞ്ഞിരിക്കുന്നത് പൂർണ്ണ ഉത്തരവാദിത്തത്തോട് തന്നെയാണ്. പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ട് തന്നെയാണ് മറുപടി പറയുന്നത്. അവലംബത്തിലെ വാചകങ്ങൾക്ക് ഘടകവിരുദ്ധമായി താങ്കൾ എഴുതിയിരിക്കുന്ന വാക്യങ്ങളിലെ അവ്യക്തയെ പറ്റി ലളിതമായി ചോദിക്കുമ്പോൾ അതിന് കൃത്യമായി മറുപടി നൽകാതെ ഇതുവരെ നടത്തിയ രീതിയിലുള്ള താത്വികമായ അവലോകനങ്ങൾ ആണ് ഇനിയും താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് വേണ്ടി ചോദ്യങ്ങൾ ചോദിച്ചു സമയം കളയാൻ എനിക്ക് താല്പര്യമില്ല. താങ്കളെ ആശ്രയിക്കാതെ തന്നെ ഞാൻ തിരുത്തലുകൾ വരുത്തിക്കോളാം. പിന്നെ // താങ്കളുടെ സുബോധം ഞാൻ സംശയിക്കുന്നു// തുടങ്ങിയ ക്ലീഷേ വാചകങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. ---ജോൺ സി. (സംവാദം) 02:12, 17 ഏപ്രിൽ 2021 (UTC)
- Johnchacks, അവലംബം തേടുന്നവർ ബന്ധപ്പെട്ട സ്ഥലത്ത് ചേർക്കപ്പെട്ട അവലംബളെ ആശ്രയിക്കുക. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ, മലങ്കരയിലെ കക്ഷിപ്പോരും വക്രീകരണങ്ങളും ഉദാഹരണമായി കൊണ്ടുവന്ന് അപഹാസ്യരാകാതിരിക്കുക. കക്ഷിപ്പോരും മറ്റും ബന്ധപ്പെട്ട ലേഖനങ്ങളിൽ മാത്രംപോയി പരാമർശിക്കുക, അല്ലെങ്കിൽ സ്വയം പറഞ്ഞ് സംതൃപ്തി അടയുക. എന്നെ ഇത്തരം പരസ്പരബന്ധമില്ലാത്ത കാര്യങ്ങളിൽ മെൻഷൺ ചെയ്യാതിരിക്കുക. Br Ibrahim john (സംവാദം) 05:39, 17 ഏപ്രിൽ 2021 (UTC)
മലങ്കരയിലെ കക്ഷി വഴക്കിലൊന്നും താങ്കളുടെ അഭിപ്രായവും വിശദീകരണവും ഈ താളിൽ ഞാൻ തേടിയില്ല. ഒരു ഉദാഹരണം പറഞ്ഞു. പക്ഷേ താങ്കൾ അതിൽ വീണ്ടും വീണ്ടും പിടിച്ചു തൂങ്ങി ആ വിഷയത്തിലുള്ള താങ്കളുടെ വിജ്ഞാനം ഈ പേജിൽ നിരത്തിവെക്കുന്നത് എന്തിനാണ് എന്നറിയില്ല. ഞാൻ പറഞ്ഞ ഉദാഹരണത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. എന്നിരുന്നാലും ഇവിടെ എന്തെങ്കിലും തുടർചർച്ച നടക്കുകയാണെങ്കിൽ ആ ഉദാഹരണം ഞാൻ തന്നെ ഒഴിവാക്കിയിരിക്കുന്നു. താങ്കൾക്ക് ഇനിയും പിടി കിട്ടിയില്ലെങ്കിൽ ഞാൻ വ്യക്തമായി പറയാം - ഈ സംവാദം താളിൽ എനിക്ക് അഹത്തള്ള ലേഖനത്തെ കുറിച്ചും ആ ലേഖനത്തിനു അവലംബം ആക്കിയിരിക്കുന്ന അവലംബങ്ങളെ കുറിച്ചും മാത്രം സംസാരിക്കുവാനാണ് താത്പര്യം. മറ്റ് വിഷയങ്ങൾ ഈ താളിൽ അപ്രസക്തമാണ്. //അവലംബം തേടുന്നവർ ബന്ധപ്പെട്ട സ്ഥലത്ത് ചേർക്കപ്പെട്ട അവലംബളെ ആശ്രയിക്കുക// എന്നൊന്നും പറഞ്ഞാൽ നടക്കില്ല. താങ്കൾ ചേർത്ത അവലംബങ്ങൾക്ക് വിശദീകരണവും വ്യക്തതയും നൽകാൻ താങ്കൾക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ ഇവിടെ ആർക്ക് വേണമെങ്കിലും എന്തെങ്കിലും എഴുതിയിട്ടിട്ട് , അവലംബം പോയി തപ്പിയെടുത്തു വായിക്ക് എന്ന് പറഞ്ഞാൽ മതിയല്ലോ!! ---ജോൺ സി. (സംവാദം) 07:12, 17 ഏപ്രിൽ 2021 (UTC)
Johnchacks, താങ്കളുടെ നിലപാടുമാറ്റത്തിൽ സന്തോഷം. ഇതേ നിലപാട് നേരത്തെ എടുത്തിരുന്നു എങ്കിൽ താങ്കൾക്ക് കക്ഷി വഴക്കുമായി ബന്ധപ്പെട്ട വിഷയവും വക്രീകരണങ്ങളും പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാമായിരുന്നു. വിഷയത്തിൽ നിന്നും തെന്നിമാറുന്ന ഉദാഹരണങ്ങൾ വേണ്ടെന്നുവെക്കാമായിരുന്നു. അതിൽനിന്ന് വ്യതിചലിച്ചെങ്കിൽ ആ വിഷയത്തേപ്പറ്റി പരാമർശിക്കാതിരിക്കുക. തെറ്റായ തർജ്ജമ ചേർത്തു ലേഖനം വികൃതവും തെറ്റിദ്ധാരണാജനകവുമാക്കുന്ന താങ്കളുടെ ഇപ്പോഴത്തെ നടപടിയിൽനിന്ന് പിന്മാറുക. കൃത്യമായ തർജ്ജമ മാത്രം ചേർക്കുക. അല്ലെങ്കിൽ ലേഖനം വികൃതമാക്കുന്ന തിരുത്തലുകൾ ഒഴിവാക്കുക. അവലംബത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് പുസ്തകത്തിന്റെ പേര്, ലിഖിതാവ്, പ്രസാധകൻ, വർഷം, പരാമർശമുള്ള താളുകൾ എന്നിവ. കൂടാതെ ഒരു ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതലൊന്നും അതിൽ പറയാനില്ല. Br Ibrahim john (സംവാദം) 12:21, 17 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഒരു നിലപാടു മാറ്റവുമില്ല. അക്കാദമിക് തല ചർച്ചകൾ എന്ന പേരിൽ താങ്കൾ എസ്കേപ്പ് റൂട്ടുകൾ നോക്കുകയാണ് എന്ന് എനിക്ക് ബോധ്യമായി. //"തെറ്റായ തർജ്ജമ ചേർത്തു ലേഖനം വികൃതവും തെറ്റിദ്ധാരണാജനകവുമാക്കുന്ന താങ്കളുടെ ഇപ്പോഴത്തെ നടപടിയിൽനിന്ന് പിന്മാറുക. കൃത്യമായ തർജ്ജമ മാത്രം ചേർക്കുക" // എന്ന താങ്കളുടെ ഉപദേശം എനിക്ക് നന്നേ പിടിച്ചു. താങ്കൾ തന്നെയാണ് അത് പറയാൻ സർവഥാ യോഗ്യൻ. മലയാളം വിക്കിപീഡിയയിൽ ഉള്ളവർ വായിച്ചു മനസ്സിലാക്കട്ടെ ആരാണ് തർജ്ജമ തെറ്റിക്കുന്നത് എന്ന്. ഈ ലേഖനത്തിലെ എന്റെ തിരുത്തലുകളെ പറ്റി താങ്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ എന്ന ഭാഗത്തോ (ഞാൻ തന്നെ തുടങ്ങി വെച്ചിരിക്കുന്ന ഡിസ്കഷൻ ആണിത്) അല്ലെങ്കിൽ താങ്കൾക്ക് താത്പര്യം ഉള്ള മറ്റ് ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ കാര്യനിർവ്വാഹകരോട് എന്റെ തിരുത്തലുകളെ പറ്റി പരാതി പറയുക. ഈ ചർച്ചയിൽ ഒരു സ്വതന്ത്ര മൂന്നാം കക്ഷിയുടെ സാന്നിധ്യം ഞാനും ഇഷ്ടപ്പെടുന്നു. താങ്കളോട് സംസാരിച്ച് എനിക്ക് ഊർജ്ജം പാഴാക്കാനില്ല. ലേഖനത്തിലെ തിരുത്തലുകൾ ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ ---ജോൺ സി. (സംവാദം) 12:53, 17 ഏപ്രിൽ 2021 (UTC)
- Johnchacks, താങ്കൾക്ക് നിലപാടുണ്ടോ അതോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. താങ്കൾക്ക് ആരുടെ വേണമെങ്കിലും സഹായം തേടാം. എനിക്ക് ഈ ലേഖനത്തിന്റെ വിഷയത്തിൽ കടന്ന് മറ്റ് വക്രീകരണങ്ങളും തെറ്റായ ഉദാഹരിക്കലുകളും കേൾക്കാൻ താത്പര്യമില്ല.
- "The facts about Ahatallah are less hair-raising than tradition has made them out to be. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way." എന്നതാണ് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ പറയുന്ന അസ്സൽ വിവരണം. അതിൽ "Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon," എന്ന ഭാഗം മാത്രം പരിശോധിക്കാം.
- താങ്കളുടെ തർജ്ജമ: //മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും//
- യഥാർത്ഥത്തിൽ അതിന്റെ തർജ്ജമ ഇപ്രകാരമാണ് ആയിരിക്കേണ്ടത്: "പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിട്ടു."
- താങ്കൾ suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തത്.Br Ibrahim john (സംവാദം) 14:35, 17 ഏപ്രിൽ 2021 (UTC)
റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)
[തിരുത്തുക]Br Ibrahim john, ലേഖനത്തിൽ ചേർത്തിരിക്കുന്ന ഈ ഭാഗം നോക്കൂ: "വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു"
ഇനി റഫറൻസുകളിലൊന്നായ സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ വരികൾ എങ്ങനെയാണെന്ന് നോക്കൂ: "Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way." ഇതിന്റെ തർജ്ജമ ഏകദേശം ഇങ്ങനെയല്ലേ വരേണ്ടത്? "മതവിരുദ്ധമായ ക്രമക്കേടുകൾ (നടത്തിയെന്ന്) സംശയിക്കപ്പെടുന്ന മറ്റേതൊരു മെത്രാന്മാരെയും പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്നും അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും നിർബന്ധിതമായി കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, വഴിമധ്യേ പാരീസിൽ വെച്ച് (1654-ൽ) മരണം സംഭവിക്കുകയാണുണ്ടായത്."
അപ്പോൾ ലേഖനത്തിൽ ചേർത്തിരിക്കുന്ന വരികൾ റഫറൻസിന് ഘടകവിരുദ്ധമായ നിലയിലല്ലേ? അതോ എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത് ?! ---ജോൺ സി. (സംവാദം) 18:33, 15 ഏപ്രിൽ 2021 (UTC)
- അതിൽ വൈരുദ്ധ്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ, 1655/1654 എന്ന വ്യത്യാസം ഉണ്ട്. അതു പരിശോധിച്ചതിൽനിന്ന് 1654 എന്നതാണ് സ്ഥിരീകരിച്ചത്. പക്ഷേ, താങ്കൾ എടുത്തുകാണിച്ച ലേഖനഭാഗത്തിന് അവലംബവുമായി പ്രകടമായ വൈരുദ്ധ്യം ഉള്ളതായി തോന്നുന്നില്ല. //Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon// എന്നാണ് അവലംബം നൽകിയിട്ടുള്ള ഭാഗത്തിൽ പറയുന്നത്. അതിൽനിന്ന് മനസ്സിലാക്കുന്നത് താങ്കൾ തർജ്ജമ ചെയ്തതല്ല. എനിക്ക് മനസ്സിലായത് താഴെപ്പറയുന്നതാണ്.
- മാർ അഹത്തള്ളയെ ഗോവയിലെത്തിച്ചു, ഉടനെ ലിസ്ബണിലേക്കും അയച്ചു.
- അഹത്തള്ളയ്ക്കു മുമ്പ് വന്ന പല മെത്രാന്മാരുടെയുംമേൽ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. അവരെ ലിസ്ബണിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
- അഥവാ, അഹത്തള്ള പാഷാണ്ഡത പിന്തുടർന്നിരുന്നെന്നല്ല, മറിച്ച് അത് ആരോപിക്കപ്പെട്ട അതിനുമുമ്പ് വന്ന മെത്രാന്മാരെപ്പോലെ അദ്ദേഹം ലിസ്ബണിലേക്ക് അയയ്ക്കപ്പെട്ടു എന്നതാണ് കാണുന്നത്. പാഷണ്ഡതാക്രമക്കേട് ആരോപിക്കപ്പെടാതെതന്നെ അദ്ദേഹത്തെ തിരിച്ചയച്ചിരിക്കാനാണ് സാധ്യത, കാരണം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്ന മാർത്തോമാ ആർക്കദിയാക്കനോട് പോർച്ചുഗീസുകാർ പറഞ്ഞത് തങ്ങളുടെ അംഗീകാരം കൂടാതെ ഒരു പാത്രിയർക്കീസിനും ഇന്ത്യയിലേക്ക് നിയമപരമായി നിയോഗിക്കാൻ കഴിയില്ല എന്നാണ്. മാത്രമല്ല അഹത്തള്ളയെ ഇന്ത്യയിൽ പ്രാഥമിക വിചാരണയെങ്കിലും നടത്തിയതായും കാണുന്നില്ല. ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. അവലംബത്തിൽ രേഖപ്പെടുത്തിയത് ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്താൽ വരുന്ന അർത്ഥം അതേപടി ചേർത്തിട്ടില്ല. അതുകൊണ്ട് അവലംബത്തിൽ നിന്ന് വ്യതിചലിക്കാതെതന്നെ മറ്റു അവലംബങ്ങളിലെ വിവരങ്ങൾകൂടി കണിക്കിലെടുത്താണ് ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്. Br Ibrahim john (സംവാദം) 00:47, 16 ഏപ്രിൽ 2021 (UTC)
Br Ibrahim john, "Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way." എന്ന നീലിന്റെ വാചകം അതിന്റെ വാച്യാർത്ഥവും വ്യംഗ്യാർത്ഥവും മനസ്സിലാക്കി മലയാളത്തിലേക്ക് ഞാൻ സ്വന്തമായി ഭാഷാന്തരം ചെയ്തതായിരുന്നു ഇന്നലെ ഈ സംവാദം താളിൽ മുകളിലായി ചേർത്തിരിക്കുന്നത്. യാതൊരു യാന്ത്രിക പരിഭാഷാ മാർഗ്ഗവും ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് നോക്കിയപ്പോൾ കിട്ടിയത് ഏതാണ്ട് അതുപോലൊക്കെ തന്നെയാണ്. ഗൂഗിൾ ട്രാൻസ്‌ലേറ്റ് നൽകുന്നത് ഇങ്ങനെയാണ്: "മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ, റോമിലേക്കുള്ള യാത്രാമധ്യേ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതായി തോന്നുന്നു. പാരീസിൽ (1654) മരണമടഞ്ഞ അദ്ദേഹം റോമിലെത്തിയില്ല" അതിൽ ഇടക്ക് പരിഭാഷ വരാത്ത " where his case could be heard and decided" എന്ന ഭാഗം വീണ്ടും പ്രത്യേകമായി ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്തു നോക്കി. അപ്പോൾ ലഭിച്ചത് ഇങ്ങനെയാണ്: "അവിടെ അവന്റെ കേസ് കേൾക്കാനും തീരുമാനിക്കാനും കഴിയും" . അതും ഏകദേശം ഞാൻ പറഞ്ഞതു പോലെ തന്നെ. അപ്പോൾ ഒരു സാധാരണ മനുഷ്യനും സാങ്കേതിക വിദ്യയാൽ നിർമ്മിതമായ മെഷീനും മനസ്സിലാക്കുന്നത് ഒന്നു തന്നെയാണ്. അതിനാൽ ആ രീതിയിലുള്ള തിരുത്തലുകൾ ഞാൻ ലേഖനത്തിൽ വരുത്തുകയാണ്. അവലംബത്തിന് വിരുദ്ധമായി പോർത്തുഗീസുകാർ അഹത്തള്ളയെ കപ്പലിൽ കയറ്റി ലിസ്ബണിൽ കൊണ്ട് ഇറക്കി വിടുകയായിരുന്നുവെന്നും അവിടെ നിന്നും അഹത്തള്ള പോർത്തുഗീസ്‌കാർക്കെതിരെ കേസു കൊടുക്കാൻ ഫയലുകെട്ടുകളുമായി റോമിലേക്ക് പോകുന്ന വഴിയിൽ വെച്ച് മരിച്ചു വീഴുകയാണുണ്ടായതുമായതെന്ന് അനുമാനിക്കുവാനുള്ള അസാധാരണ ഭാവനാശേഷി ഒന്നും എനിക്കില്ല. അഹത്തള്ളയെ 'കൊച്ചിക്കായലിൽ കെട്ടിത്താഴ്ത്തിയെന്നും' 'ഗോവയിൽ വെച്ച് ചുട്ടുകരിച്ചു'വെന്നുമുള്ള പഴയകാല കഥകൾക്ക് പകരമായി ഉണ്ടാക്കിയ ഒരു ന്യൂജനറേഷൻ കഥ മാത്രമാണ് ഈ ഭാഷ്യം - --ജോൺ സി. (സംവാദം) 02:36, 17 ഏപ്രിൽ 2021 (UTC)
- Johnchacks, താങ്കളുടെ ഭാവനാത്മകമായ തർജ്ജമ: //മതവിരുദ്ധമായ ക്രമക്കേടുകൾ (നടത്തിയെന്ന്) സംശയിക്കപ്പെടുന്ന മറ്റേതൊരു മെത്രാന്മാരെയും പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്നും അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും നിർബന്ധിതമായി കൊണ്ടുപോകുകയാണുണ്ടായതെന്ന് //
ഗൂഗിൾ തർജ്ജമ://മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ, റോമിലേക്കുള്ള യാത്രാമധ്യേ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതായി// - ഇവ രണ്ടും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്.
മറ്റേതൊരു മെത്രാനെയും പോലെ എന്നു പറഞ്ഞാൽ ആ മെത്രാന്മാരുടെ ഗണത്തിൽ (ഹെരസി) മാർ അഹത്തള്ള ഉൾപ്പെടുന്നു എന്ന് വരുന്നു. എന്നാൽ മറ്റു മെത്രാന്മാരെപ്പോലെ(ബിഷപ്പുമാരെപ്പോലെ) എന്നാണെങ്കിൽ മാർ അഹത്തള്ള ആ മെത്രാന്മാരുടെ ഗണത്തിൽ ഉൾപ്പെടുന്നു എന്ന് പറയാനാകില്ല, മറിച്ച് അവരോട് ചെയ്തതുപോലെ അഹത്തള്ളയോടും ചെയ്തു എന്ന് അർഥാമുകുന്നു. അതിനാൽ താങ്കളുടെ വാദം മുഖവിലയ്ക്കെടുക്കാനാകില്ല. Br Ibrahim john (സംവാദം) 05:32, 17 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഇങ്ങനെയാണ് ഞാൻ ലേഖനത്തിൽ ചേർത്തത്: "മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്". താങ്കൾ അതു ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഈ വാചകങ്ങളിലും താങ്കൾക്ക് എതിരഭിപ്രായം കാണും. താങ്കളോട് സംവാദം നടത്താനുള്ള അക്കാദിമകത എനിക്ക് ഇല്ലെന്ന് തോന്നുന്നു. അതിനാൽ കാര്യനിർവ്വാഹകരെ ഇവിടേക്ക് ക്ഷണിച്ചേക്കാം. അവർ കൂടി വായിച്ചിട്ട് തീരുമാനമെടുക്കട്ടെ. ---ജോൺ സി. (സംവാദം) 06:15, 17 ഏപ്രിൽ 2021 (UTC)
- Johnchacks, താങ്കൾ നിലവിൽ ചേർത്തിരിക്കുന്ന തർജ്ജമ കൃത്യമല്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്. തിരുത്തുക. Br Ibrahim john (സംവാദം) 12:24, 17 ഏപ്രിൽ 2021 (UTC)
Br Ibrahim john, നമ്മൾ തമ്മിൽ ഇവിടെ കിടന്ന് എന്റെ തർജ്ജമ ശരി, താങ്കളുടേത് തെറ്റ് എന്ന രീതിയിൽ കടിപിടി കൂടുന്നത് കൊണ്ട് അർത്ഥമില്ലെന്ന് മാത്രമല്ല ഈ സംവാദതാൾ റബറിന്റെ ഒട്ടുപാൽ പോലെ വലിഞ്ഞു പോവുകയേ ഉള്ളൂ. അതിനാൽ ഒരു സ്വതന്ത്ര മൂന്നാം കക്ഷിയോട് ഈ തർജ്ജമകൾ പരിശോധിക്കുവാൻ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ എന്ന ഭാഗത്ത് അഭ്യർത്ഥിച്ചിട്ടുണ്ട്. അവരുടെയും ഇപ്പോൾ ഇവിടെയുള്ള സജീവരായ ഉപയോക്താക്കളുടെയും ഇനി ഭാവിയിൽ ആരെങ്കിലും ഈ സംവാദം വായിക്കാനിടയായാൽ അവരുടെയും ബോധ്യത്തിലേക്ക് അവലംബത്തിലെ വരികളും നമ്മുടെ രണ്ടു പേരുടെയും തർജ്ജമകളും താഴെ ചേർക്കുന്നു. അവർക്ക് മനസ്സിലാകുമല്ലോ എതാണ് ശരിയായ പരിഭാഷയെന്നും ആരാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് അല്ലെങ്കിൽ ശ്രമിക്കുന്നത് എന്ന്:
- സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ വരികൾ:
"Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way."
- ഉപയോക്താവ്: Br Ibrahim john ലേഖനത്തിൽ ചേർത്തിരുന്ന തർജ്ജമ:
"വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു."
- ഉപയോക്താവ്: johnchacks(ജോൺ. സി) ചേർത്ത തർജ്ജമ (ഇപ്പോൾ ലേഖനത്തിൽ നിലവിലിരിക്കുന്നതും Br Ibrahim john-ന് ആക്ഷേപമുള്ളതുമായ തർജ്ജമ ) :
"മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്"
@Br Ibrahim john, പിന്നെ, ലേഖനത്തിൽ എന്റെ പരിഭാഷയിൽ താങ്കൾ ഇപ്പോൾ "clarify" ഫലകം ചേർത്തിരിക്കുന്നതായി കണ്ടു. എന്ത് ക്ലാരിഫിക്കേഷൻ കൂടുതലായി നൽകാനാണ്. "clarify" ഫലകങ്ങൾ മാറ്റി നീലിന്റെ പുസ്തകത്തിലെ അതേ വാചകങ്ങൾ |quote ഓപ്ഷൻ മുഖേനെ അവലംബത്തിൽ നൽകും. അപ്പോൾ ലേഖനം വായിക്കുന്ന എല്ലാവർക്കും പരിശോധിക്കാം അവലംബത്തിലെ ഏതു വരികൾ ആണ് ഉപയോക്താവ് ഉപയോഗിച്ചത്, ആ വരികൾ എപ്രകാരമാണ്, ഇംഗ്ലീഷിലാണെങ്കിൽ പരിഭാഷയിൽ ഉപയോക്താവ് മനപൂർവ്വമോ അല്ലാതെയോ എന്തെങ്കിലും പിഴവുകൾ വരുത്തിയിട്ടുണ്ടോ എന്നെല്ലാം... ---ജോൺ സി. (സംവാദം) 14:35, 17 ഏപ്രിൽ 2021 (UTC)
- Johnchacks, സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട ഭാഗം:
"The facts about Ahatallah are less hair-raising than tradition has made them out to be. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way."എന്നതാണ് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ പറയുന്ന അസ്സൽ വിവരണം.
- Johnchacks, സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട ഭാഗം:
- ഉപയോക്താവ്: johnchacks(ജോൺ. സി) ചേർത്ത തർജ്ജമ:
- മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്"
- suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തിരിക്കുന്നത്.
- ഉപയോക്താവ്: Br Ibrahim john തർജ്ജമ ചെയ്തപ്പോൾ ലഭിച്ചത്:
- "പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തിന്റെ വിഷയത്തിൽ വാദം കേട്ട് വിധി പറയേണ്ടതിന് റോമിലേക്ക് പോകേണ്ടതിന്, ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിടുകയുമായിരുന്നു എന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേർന്നിട്ടില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) അന്തരിക്കുകയാണുണ്ടായത്."
- ഉപയോക്താവ്: Br Ibrahim john ഇതിന്റെ ആരംഭത്തിൽ ചേർത്തിരുന്ന ഭാഗം, ഇംഗ്ലീഷ് വിക്കിയിൽ en:Ahatallah എന്ന താളിൽനിന്നുള്ള ഉള്ളടക്കം തർജ്ജമ ചെയ്തപ്പോൾ (സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽനിന്നുള്ള തർജ്ജമ അല്ല) ലഭിച്ചത്:
- "വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു."
- Br Ibrahim john (സംവാദം) 14:56, 17 ഏപ്രിൽ 2021 (UTC)
തികഞ്ഞ വൈരുദ്ധ്യം(?)
[തിരുത്തുക]Br Ibrahim john, താഴെ കാണുന്ന ലേഖനഭാഗം താങ്കൾ ചേർത്തല്ലേ?
"അതിനായി അവർ വ്യാപാരികൾ മുഖേന ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു".
ഈ വരികൾക്ക് താങ്കൾ തെളിവായി ചേർത്തിരിക്കുന്ന ഏക അവലംബം Neill, pp. 316–317 ആണ്. അതായത് സ്റ്റീഫൻ നീലിന്റെ A History of Christianity in India: The Beginnings to AD 1707 എന്ന പുസ്തകത്തിന്റെ 316, 317 പേജുകൾ.
പക്ഷേ, സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ ഈ പേജുകളിലെ വിവരണം (കൃത്യമായി പറഞ്ഞാൽ 317-ആം പേജിൽ) താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ് :
"It appears that in 1646 Ahatallah was in Egypt, and from there wrote to Propaganda. While he was waiting in Cairo for an answer to his letter, the letter from Thomas to the Coptic
patriarch arrived. The patriarch, having no one else to send, seems to have suggested to Ahatallah that he might undertake the important work of looking after the Christians of the Serra.
Having nothing else to do, Ahatallah gladly accepted this commission."
ഇവ തമ്മിൽ തികഞ്ഞ വൈരുദ്ധ്യമില്ലേ?? ---ജോൺ സി. (സംവാദം) 18:34, 19 ഏപ്രിൽ 2021 (UTC)
- ഇന്ത്യയിലേക്ക് യാത്ര തിരിച്ചു എന്നതിന്റെ അവലംബമാണത്. കോപ്റ്റിക് പാത്രിയർക്കീസ് ചുമതലപ്പെടുത്തിയീട്ടില്ല എന്നാണ് നീൽ പറയുന്നത് അടുത്ത ഭാഗത്തിൽ(p 317). അതുകൊണ്ടാണ് ആ ഭാഗം ഉൽപ്പെടുത്താത്തത്(പൊരുത്തക്കേട് ഉൾപ്പെടുത്താതിരിക്കാൻ). ഇന്ത്യയിലെ ക്രിസ്ത്യാനികൾ കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസിന് തുടർച്ചയായി കത്തുകൾ അയച്ചിരുന്നു എന്നതും വാസ്തവമാണ്(സാധ്യത).Br Ibrahim john (സംവാദം) 01:08, 20 ഏപ്രിൽ 2021 (UTC)
Br Ibrahim john, ഇന്ത്യയിലേക്ക് യാത്ര തിരിച്ചു എന്നതിന് എന്തിനാണ് ഒരു അവലംബം? എവിടെ നിന്നെങ്കിലും തിരിച്ചത് കൊണ്ടല്ലേ അദ്ദേഹം ഇവിടെ (പോർട്ടുഗീസ് അധികാരത്തിലിരുന്ന ഇന്ത്യയിൽ) എത്തിയത്. താങ്കളുടെ ഭാഗം കൂടുതൽ മനസ്സിലാക്കുവാനും ലേഖനത്തിന്റെ പൊതുനന്മയെ കരുതിയും മുകളിൽ താങ്കൾ നൽകിയ (വിചിത്ര) വാദം അംഗീകരിച്ചാൽ പോലും, ഈ ചോദ്യത്തിന് കൂടി താങ്കൾ മറുപടി നൽകേണ്ടിയിരിക്കുന്നു: താങ്കൾ ലേഖനത്തിൽ ചേർത്ത ".....ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു". എന്ന ഭാഗം ഏതു പുസ്തകത്തിലെ എത്രാം പേജിൽ (പേജുകളിൽ) നിന്നെടുത്തതാണ്? എങ്ങനെയാണ് ആ പുസ്തകത്തിൽ ഇതിനെക്കുറിച്ചുള്ള വിവരണം? റഫറൻസ് പുസ്തകത്തിലെ വരികൾ ഇവിടെ ഒന്നു quote ചെയ്യുമോ? ---ജോൺ സി. (സംവാദം) 02:08, 20 ഏപ്രിൽ 2021 (UTC)
Br Ibrahim john, താങ്കളുടെ സംവാദം താളിൽ ഉപയോക്താവിന്റെ സംവാദം:Br Ibrahim john#അവലംബമില്ലാതെ വിവരങ്ങൾ മാറ്റരുത് എന്ന ഭാഗത്ത് , താങ്കൾ ഒരു പ്രസ്താവന നടത്തിയതായി ശ്രദ്ധയിൽ പെട്ടു - "മലയാളം വിക്കിയിലെ ക്രൈസ്തവമതവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. എല്ലാം ഒറിയന്റൽ ഓർത്തഡോക്സ് വീക്ഷണത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എല്ലാത്തിലും തികച്ചും തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് കാണുന്നത്. ഉദാഹരണത്തിന് അഹത്തള്ള എന്ന ലേഖനം: ആ ലേഖനത്തിൽ, ഞാൻ അത് തിരുത്തി ഇംഗ്ലീഷ് വിക്കിയോട് അനുരൂപമാക്കുന്നതുവരെ തികച്ചും തെറ്റായ കഥകളാണ് ഉണ്ടായിരുന്നത്. അതുവരെ ആ താളിൽ താൽപര്യമില്ലാതിരുന്നവർ എന്റെ തിരുത്തലിനുശേഷം അവിടെ വീണ്ടും പഴയ സ്ഥിതിയിലാക്കാൻ ആകുന്നതെല്ലാം ചെയ്യുന്നു." . ഇങ്ങനെ ഒരു ആരോപണം ഉയർത്തിയ സ്ഥിതിക്ക് താങ്കൾ എന്റെ മുകളിലത്തെ ചോദ്യത്തിന് വ്യക്തവും കൃത്യവുമായ മറുപടി നൽകേണ്ടതാണ്. വ്യക്തിഗത കാഴ്ചപ്പാടുകൾ (Point of Views) അരുത്. ---ജോൺ സി. (സംവാദം) 02:27, 20 ഏപ്രിൽ 2021 (UTC)
- അങ്ങനെ ആ പുസ്തകത്തിൽ വിവരണമുണ്ടെന്ന് തോന്നുന്നില്ല. നീലിന്റെ പുസ്തകത്തിൽ നിന്നാണ് ആ ഭാഗം എന്ന് ഞാൻ പറഞ്ഞിട്ടുമില്ല.
- എന്തായാലും അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണെന്ന് നീൽ പറയുന്നില്ല. കോപ്റ്റിക് പോപ്പിന്റെ പേര് ഇക്കാര്യത്തിൽ സാധ്യതയിൽനിന്ന് പോലും നീൽ വെട്ടിയിരിക്കുന്നു. മാത്രമല്ല മാർപാപ്പ അയച്ചതാകാൻ വഴിയില്ല എന്നും നീൽ പറയുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ എക്കാലവും മെത്രാന്മാർക്കായി ബന്ധപ്പെട്ടിട്ടുള്ളതും വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളതും ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിനോടാണ്. കിഴക്കിന്റെ സഭയ്ക്ക് ഈജിപ്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. മുൻപ് കേരളം സന്ദർശിച്ച സന്ദർശിച്ച കോസ്മോസ് ഇന്ഡികൊപ്ലീസ്റ്റസ് ഈജിപ്തുകാരനായ കിഴക്കിന്റെ സഭാംഗമായിരുന്നു. മാത്രമല്ല അക്കാലത്ത് വർത്തകസംഘങ്ങളുടെ പ്രധാന കേന്ദ്രം ഈജിപ്തായിരുന്നു. സ്വാഭാവികമായും വ്യാപാരികൾ മുഖേന മാർത്തോമാ നസ്രാണികൾ ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് ഈജിപ്തിൽ എത്തുകയും അതെങ്ങനെയോ മാർ അഹത്തള്ളയുടെ പക്കലാവുകയും ചെയ്തു എന്നു കരുതുന്നതാണ് ഒരേയൊരു സാധ്യത. പക്ഷേ, ഈ ഭാഗത്തിൽ എനിക്ക് യാതൊരു കടുംപിടുത്തവും ഇല്ല. താങ്കൾക്ക് വേണമെങ്കിൽ തിരുത്താം. അതിനുശേഷം ഞാനും അത് പരിശോധിക്കും. Br Ibrahim john (സംവാദം) 02:36, 20 ഏപ്രിൽ 2021 (UTC)
- ആ ആരോപണത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. അതു പൂർണമായും ശരിതന്നെയാണ്. കാരണം മലയാളം വിക്കിയിലെ ക്രിസ്തീയപയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ലേഖനുങ്ങളും തികച്ചും ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വം പുലർത്തുന്നവയാണ്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളാണ് ഓർത്തഡോക്സ് പൗരസ്ത്യ സഭ, നെസ്തോറിയൻ പൗരസ്ത്യ സഭ തുടങ്ങിയ ലേഖനങ്ങൾ. ഈ ലേഖനം തന്നെ ഞാൻ തിരുത്തുന്നതിന് മുമ്പ് "മാർ അഹത്തള്ളയെ പോർട്ടുഗീസുകാർ കടലിൽ മുക്കിക്കൊന്നു" എന്നാണ് പറഞ്ഞിരുന്നത്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ ക്രിസ്തീയ ലേഖനങ്ങളും തികച്ചും വസ്തുതാവിരുദ്ധമായതും പക്ഷപാതപരമായതുമായ വിവരങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്നു, ശീർഷകങ്ങൾപോലും അപ്രകാരമുള്ളതാണ്. Br Ibrahim john (സംവാദം) 02:44, 20 ഏപ്രിൽ 2021 (UTC)
Br Ibrahim john, താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു. തിരുത്തലും പരിശോധനയും വീണ്ടും തിരുത്തലുകളും ഒക്കെ വിക്കിപീഡിയയിലെ മുറ പോലെ അങ്ങ് നടക്കും. അതിൽ എനിക്കും താങ്കൾക്കും പ്രത്യേകമായി ഒരു നടപടിക്രമങ്ങളും ഇല്ല. താങ്കൾ മറ്റുള്ളവർ കുറ്റക്കാരാണെന്നും നിലവിലുള്ള ലേഖനങ്ങൾ മോശവും പക്ഷപാതം നിറഞ്ഞതുമാണെന്ന് കാണിക്കുവാൻ വ്യഗ്രത പെടേണ്ട കാര്യമില്ല. കുറച്ചു നാൾ മുൻപ് ഒരു വിഷയത്തിൽ മലയാളം വിക്കിയിൽ ഉള്ള ഒരു ലേഖനം അത്ര നിലവാരം പുലർത്തുന്നതായിരുന്നില്ല. അതങ്ങനെ തന്നെ വളരെ നാൾ കിടന്നു. ആ വിഷയത്തിൽ അറിവുള്ള ഒരു വ്യക്തി വന്നു. ആ ലേഖനം മെച്ചപ്പെടുത്തുകയും തെരഞ്ഞെടുത്ത ലേഖനമാക്കുകയും ആ പരമ്പരയിൽ പെട്ട ധാരാളം ലേഖനങ്ങളും സൃഷ്ടിക്കപ്പെടുകയ്യും ചെയ്തു. വിക്കിപീഡിയ ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ്. അതാണ് വിക്കിപീഡിയയുടെ ശക്തിയും ദൗർബല്യവും. തെറ്റുണ്ടെങ്കിൽ തിരുത്തുക. പക്ഷപാതം ഉണ്ടെങ്കിൽ അവ മാറ്റുക. ആവശ്യമായ അവലംബങ്ങൾ ചേർക്കുക. അവലംബങ്ങളിൽ സത്യസന്ധത കാണിക്കുക അത്ര തന്നെ. പിന്നെ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ച ലേഖനത്തിലെ വരികൾ എവിടെ നിന്നാണ് എന്നതിന്റെ താങ്കളുടെ ഈ മറുപടിയിൽ //"ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ എക്കാലവും മെത്രാന്മാർക്കായി ബന്ധപ്പെട്ടിട്ടുള്ളതും വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളതും ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിനോടാണ്. കിഴക്കിന്റെ സഭയ്ക്ക് ഈജിപ്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. മുൻപ് കേരളം സന്ദർശിച്ച സന്ദർശിച്ച കോസ്മോസ് ഇന്ഡികൊപ്ലീസ്റ്റസ് ഈജിപ്തുകാരനായ കിഴക്കിന്റെ സഭാംഗമായിരുന്നു. മാത്രമല്ല അക്കാലത്ത് വർത്തകസംഘങ്ങളുടെ പ്രധാന കേന്ദ്രം ഈജിപ്തായിരുന്നു. സ്വാഭാവികമായും വ്യാപാരികൾ മുഖേന മാർത്തോമാ നസ്രാണികൾ ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് ഈജിപ്തിൽ എത്തുകയും അതെങ്ങനെയോ മാർ അഹത്തള്ളയുടെ പക്കലാവുകയും ചെയ്തു എന്നു കരുതുന്നതാണ് ഒരേയൊരു സാധ്യത".// നിന്നും താങ്കൾ ഒരു അവലംബങ്ങളെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ എഴുതിയതാണ് ലേഖനത്തിലെ ആ ഭാഗം എന്ന് മനസ്സിലാക്കുന്നു. ഞാൻ മനസ്സിലാക്കിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുക ---ജോൺ സി. (സംവാദം) 04:20, 20 ഏപ്രിൽ 2021 (UTC)
- താങ്കളുടെ വിഷയം ലേഖനമല്ല, ലേഖനത്തെ പഴയ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വത്തിന്റെ നിലവാരത്തിലേക്ക് മാറ്റുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനാണ് അനാവശ്യമായി ഇപ്രകാരം വിങ്ങിപ്പൊട്ടുന്നത് മിസ്റ്റർ!!! താങ്കൾക്ക് എന്തെങ്കിലും തിരുത്തണമെങ്കിൽ അവലംബം സഹിതം തിരുത്തിയിട്ട് പോണം. അല്ലാതെ വിഷമിച്ചിട്ട് കാര്യമില്ല. //താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു// ഇതു ഞാൻ താങ്കളോടും ചോദിച്ചില്ല. ഞാൻ പറഞ്ഞതെന്താണെന്ന് താങ്കൾ ഒഴികെ മറ്റാർക്കും മനസ്സിലാകും. താങ്കൾ താങ്കളുടെ ജോലിനോക്കുക, എന്നെ ശല്യപ്പെടുപ്പെടുത്താതെ. Br Ibrahim john (സംവാദം) 04:33, 20 ഏപ്രിൽ 2021 (UTC)
ഈ വിഷയത്തിന്റെ ബാക്കിയായുള്ള ഭാഗം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന ഭാഗത്ത് ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഈ സെക്ഷന്റെ തലക്കെട്ടു മാറ്റുന്നത് മര്യാദയല്ല. ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് കത്ത് അയച്ചു എന്നതോ കത്ത് എങ്ങനെ അഹത്തള്ളക്ക് കിട്ടി എന്നതു മാത്രമല്ല വൈരുദ്ധ്യം. കാര്യങ്ങളെ അങ്ങനെ അമിതമായി നിസ്സരവൽക്കരിക്കരുത്. ഇവിടെ ഞാൻ തുടങ്ങിവെച്ച തലക്കെട്ടിൽ വ്യക്തിഹത്യയോ അശ്ലീലമോ ഇല്ലാത്തിടത്തോളം അകാരണമായി ഇത്രയും സംഭാഷണങ്ങൾ നടന്നതിന് ശേഷം മാറ്റുന്നത് ഭൂഷണമല്ല. ---ജോൺ സി. (സംവാദം) 07:02, 20 ഏപ്രിൽ 2021 (UTC)
Johnchacks, താങ്കൾക്ക് ഇഷ്ടമുള്ളത് പോലെയല്ല, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നതുപോലെ വസ്തുനിഷ്ഠമായ ശീർഷകങ്ങൾ വേണം ചേർക്കാൻ. Br Ibrahim john (സംവാദം) 08:44, 20 ഏപ്രിൽ 2021 (UTC)
- ഞാൻ തുടങ്ങിവെക്കുകയും താങ്കൾ മറുപടി നൽകുകയും ചെയ്തു കഴിഞ്ഞ സംവാദത്തിന്റെ തലക്കെട്ടിന് വസ്തുനിഷ്ഠതയില്ല എന്ന് എപ്പോഴാണ് തോന്നിയത്? എന്തേ പറഞ്ഞാൽ മനസ്സിലാകുകയില്ല എന്നുണ്ടോ? ഇത് ബാബിലോൺ പാത്രിയർക്കീസിന് കത്ത് അയച്ചോ, അത് അഹത്തുള്ളക്ക് കിട്ടിയോ എന്ന നിലയിലുള്ള സംവാദം അല്ല. 'കണ്ട് പിടിത്തങ്ങൾ അരുത്' എന്ന അടിസ്ഥാന വിക്കിപീഡിയ നയത്തെ മറികടക്കുകയാണ് താങ്കൾ ചെയ്തത്. അത് താങ്കളുടെ വാക്കുകളിൽ നിന്ന് മുകളിൽ വ്യക്തമാകുന്നുണ്ട്. ഈ സെക്ഷന്റെ തലക്കെട്ടു മാറ്റം അംഗീകരിക്കില്ല. വെറുതേ തിരുത്തൽ യുദ്ധത്തിലേക്ക് കടക്കരുത്- --ജോൺ സി. (സംവാദം) 09:56, 20 ഏപ്രിൽ 2021 (UTC)