ഷിൻസോ ആബേ
- ഈ ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര് Abe എന്നാണ്.
ഷിൻസോ ആബേ | |
---|---|
安倍 晋三 | |
Prime Minister of Japan | |
പദവിയിൽ | |
ഓഫീസിൽ 26 December 2012 | |
Monarch | Akihito |
Deputy | Tarō Asō |
മുൻഗാമി | Yoshihiko Noda |
ഓഫീസിൽ 26 September 2006 – 26 September 2007 | |
Monarch | Akihito |
മുൻഗാമി | Junichiro Koizumi |
പിൻഗാമി | Yasuo Fukuda |
President of the Liberal Democratic Party | |
പദവിയിൽ | |
ഓഫീസിൽ 26 September 2012 | |
Deputy | Masahiko Kōmura |
മുൻഗാമി | Sadakazu Tanigaki |
ഓഫീസിൽ 20 September 2006 – 26 September 2007 | |
മുൻഗാമി | Junichiro Koizumi |
പിൻഗാമി | Yasuo Fukuda |
Chief Cabinet Secretary | |
ഓഫീസിൽ 31 October 2005 – 26 September 2006 | |
പ്രധാനമന്ത്രി | Junichiro Koizumi |
മുൻഗാമി | Hiroyuki Hosoda |
പിൻഗാമി | Yasuhisa Shiozaki |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nagato, Japan | 21 സെപ്റ്റംബർ 1954
മരണം | 8 July 2022 |
രാഷ്ട്രീയ കക്ഷി | Liberal Democratic Party |
പങ്കാളി | Akie Matsuzaki |
അൽമ മേറ്റർ | Seikei University University of Southern California |
ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബേ(Shinzō Abe 1954-2022). ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആബേ 2006 മുതൽ 2007 വരേയും പിന്നീട് 2012 മുതൽ 2020 വരേയും പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നയാളാണ്.[2][3] ഏഴു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയൽ രാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്.[4] 2022 ജൂലൈ 8 ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആബെ വെടിയേറ്റ് മരിച്ചു.
ജീവിതരേഖ
[തിരുത്തുക]1954 സെപ്റ്റംബർ 21-ന് ഷിൻഡാരോ ആബെയുടേയും യൂകോ ആബെയുടെയും മകനായി ടോക്കിയോയിലാണ് ഷിൻസോ ആബേയുടെ ജനനം. ആബെയുടെ മുത്തച്ഛൻ കിഷി നൊബുസുകെയും അമ്മാവൻ സാറ്റോ ഐസാകുവും ജപ്പാൻ പ്രധാനമന്ത്രി പദമലങ്കരിച്ചവരാണ്. അച്ഛൻ ഷിൻഡാരോ ആബെ വിദേശകാര്യ മന്ത്രിയുമായിരുന്നു. ടോക്കിയോയിലെ സെയ്‌കെ സർവകലാശാലയിലും ലോസ് ആഞ്ജലിസിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലുമായി ബിരുദ പഠനം. 1979-ൽ കോബെ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്ക് ചേർന്ന ആബേ പിന്നീട് ലിബറൽ-ഡെമോക്രാറ്റിക് പാർട്ടിയുടെ (LDP) സജീവ പ്രവർത്തകനായി. 1982-ൽ ജപ്പാന്റെ വിദേശകാര്യ മന്ത്രിയായിരുന്ന പിതാവ് ആബെ ഷിൻഡാരോയുടെ സെക്രട്ടറിയായി.[5]
1993-ലാണ് ജപ്പാൻ പാർലമെന്റായ ഡയറ്റിന്റെ അധോസഭയിലേക്ക് ഷിൻസോ ആബെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് സർക്കാർ പദവികളുടെ ഒരു പരമ്പര തന്നെയാണ് ഷിൻസോ ആബെയെ തേടിയെത്തിയത്. ഉത്തര കൊറിയയോടുള്ള തന്റെ കടുത്ത നിലപാട് ജപ്പാൻ പൗരർക്കിടയിൽ ആബെയെ സ്വീകാര്യനാക്കി. 1970-കളിലും 80-കളിലും 13 ജപ്പാൻകാരെ തങ്ങൾ തട്ടിക്കൊണ്ടുപോയിരുന്നു എന്ന ഉത്തരകൊറിയയുടെ വെളിപ്പെടുത്തലായിരുന്നു ഷിൻസോ ആബെയുടെ ചൊടിപ്പിച്ചത്. ഇതേതുടർന്നുള്ള ചർച്ചകൾക്ക് മേൽനോട്ടം വഹിച്ചതും ആബെയായിരുന്നു. പിന്നീട് 2003-ൽ അദ്ദേഹം എൽഡിപിയുടെ സെക്രട്ടറി ജനറലായി.
2006-ൽ പ്രധാനമന്ത്രിയായിരുന്ന കൊയ്സുമി ജുനിചിറോ രാജിവെച്ചതോടെയാണ് ഷിൻസോ ആബെയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിതെളിഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായി അങ്ങനെ ആബെ മാറി. 2006ന് ശേഷം ഒരു വർഷവും 2012 മുതൽ 2020 വരേയും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. 2019-ൽ നവംബറിൽ ജപ്പാനെ ഏറ്റവും കൂടുതൽ കാലം സേവിച്ച പ്രധാനമന്ത്രിയെന്ന നേട്ടം ആബെയെ തേടിയെത്തി.ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ഓഗസ്റ്റിൽ ഷിൻസോ ആബെ രാജിവെച്ചു. ആബെയുടെ ചീഫ് കാബിനറ്റ് സെക്രട്ടറിയായിരുന്ന സുഗ യോഷിഹിഡെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുംവരെ അദ്ദേഹം കെയർടേക്കർ പദവിയിൽ തുടർന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വിദേശത്തേക്ക് യുദ്ധം ചെയ്യാൻ സൈന്യത്തെ അയച്ചത് ഷിൻസോ ആബെയുടെ നേട്ടമായി പരിഗണിക്കപ്പെട്ടു. പ്രതിരോധ ചെലവ് വർധിപ്പിച്ച് രാജ്യത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്. ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളോടുള്ള പ്രതിരോധമാണ് ആബേയെ കൂടുതൽ ജനകീയനാക്കിയത്. പ്രതിരോധ സഹകരണം ഉറപ്പാക്കാനായി അമ്പതിലധികം രാജ്യങ്ങളിലാണ് ആബെ സന്ദർശനം നടത്തി
അബെനോമിക്‌സ്
[തിരുത്തുക]2008-ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ജപ്പാനെ കരകയറ്റാൻ ഷിൻസോ ആബെ ആവിഷ്‌കരിച്ച സാമ്പത്തിക-സാമൂഹിക നയങ്ങൾ 'അബെനോമിക്‌സ്' എന്ന പേരിൽ അറിയപ്പെട്ടു. ആബെയുടെ രണ്ടാമൂഴത്തിലേക്ക് വഴിതെളിച്ചത് ഈ സാമ്പത്തികനയമാണെന്നു കരുതപ്പെടുന്നു. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങൾ, സൈനിക ശക്തി വർധിപ്പിക്കൽ തുടങ്ങി ഷിൻസോ ആബെയുടെ ഭരണമികവ് അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു.
ഭരണഘടനാ പരിഷ്കരണ ശ്രമങ്ങൾ
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാൻ സൈന്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ-9 പരിഷ്‌കരിക്കുമെന്ന് ആബെ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധാവശ്യത്തിനുമാത്രമുള്ള സൈന്യം മതിയെന്നായിരുന്നു അമേരിക്ക ഇടപെട്ട് നിർമ്മിച്ച ആർട്ടിക്കിളിലെ വ്യവസ്ഥ. 'the Japanese people forever renounce war as a sovereign right of the nation' എന്ന വ്യവസ്ഥ ആണ് ആബെ ഭേദഗതി ചെയ്യുമെന്ന് പ്രസ്താവിച്ചത്. ആക്രമണത്തിനിരയാകുന്ന സാഹചര്യത്തിൽ പ്രത്യാക്രമണത്തിനുള്ള അധികാരം മാത്രമായിരുന്നു ഇതുപ്രകാരം സൈന്യത്തിനുണ്ടായിരുന്നത്. എന്നാൽ എതിർപ്പുകൾക്കൊടുവിൽ തീരുമാനത്തിൽ നിന്ന് ആബേക്ക് പിൻവാങ്ങേണ്ടി വന്നു.
ഇന്ത്യയും ആബെയും
[തിരുത്തുക]2014-ൽ അദ്ദേഹം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. രണ്ടുഘട്ടങ്ങളിലായി പ്രധാനമന്ത്രിപദം വഹിച്ച ആബെ നാലുവട്ടം ഇന്ത്യയിലെത്തി. 2007-ൽ യു.പി.എ. ഭരണകാലത്തായിരുന്നു ആദ്യം. അന്ന് പാർലമെന്റിനെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ജനാധിപത്യധാരയെ അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും 1957-ൽ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന തന്റെ മുത്തച്ഛൻ നോബുസ്‌കെ കിഷിയും തമ്മിൽ മികച്ചബന്ധമായിരുന്നുവെന്ന് അനുസ്മരിച്ചു. രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ മൂന്നുതവണയാണ് ആബെ ഇന്ത്യയിലെത്തിയത്. 2021-ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളിൽ ജപ്പാൻ പങ്കാളിയായത് ആബെയുടെ കാലത്താണ്.[6]
ഇന്ത്യ-ജപ്പാൻ-അമേരിക്ക- ആസ്‌ട്രേലിയ പ്രതിരോധസഖ്യം
[തിരുത്തുക]ഇന്ത്യ-ജപ്പാൻ-അമേരിക്ക- ആസ്‌ട്രേലിയ പ്രതിരോധസഖ്യ (ക്വാഡ്) ത്തിന് പിന്നിലെ പ്രധാനി യായിരുന്നു ആബെ. പസഫിക് സമുദ്രമേഖലയിലെ ചൈനീസ് സ്വാധീനത്തിന് തടയിടാൻ രൂപീകരിച്ച സഖ്യമാണ് ഇന്ത്യ-ജപ്പാൻ-അമേരിക്ക- ആസ്‌ട്രേലിയ പ്രതിരോധസഖ്യം (ക്വാഡ്).
അവലംബം
[തിരുത്തുക]- ↑ Seinseiren.org[പ്രവർത്തിക്കാത്ത കണ്ണി] [1] Archived 2009-11-27 at the Wayback Machine.
- ↑ Sposato, William. "Shinzo Abe Can't Afford to Rest on His Laurels".
- ↑ "Japanese PM Shinzo Abe resigns for health reasons". BBC News. 28 August 2020. Retrieved 28 August 2020.
- ↑ http://www.madhyamam.com/news/206095/121226[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://web.archive.org/web/20220709023522/https://www.mathrubhumi.com/news/world/shinzo-abe-passes-away-1.7674804
- ↑ "മാതൃഭൂമി". https://newspaper.mathrubhumi.com/news/world/shinzo-abe-and-india-shinzo-abe-and-narendra-modi-1.7675359. മാതൃഭൂമി. 8 July 2022. Archived from the original on 2022-07-09. Retrieved 8 July 2022.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|website=
പുറം കണ്ണികൾ
[തിരുത്തുക]- Official website (in Japanese)
- ഷിൻസോ ആബേ ട്വിറ്ററിൽ
- ഷിൻസോ ആബേ ഫേസ്ബുക്കിൽ
- Prime Minister of Japan Official Website (in English)
- Discussion of the Prime Minister's policies and actions Archived 2007-01-18 at the Wayback Machine. (in English)
- Biography by CIDOB Foundation Archived 2007-12-21 at the Wayback Machine. (in Spanish)