മൈസൂർ റെയിൽ മ്യൂസിയം
ദൃശ്യരൂപം
(Railway Museum Mysore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈസൂർ റെയിൽ മ്യൂസിയം പഴയ റെയിൽ എൻജിനുകളും വിവിധ ഘടക ഭാഗങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമാണ്. ഇത് മൈസൂർ റെയിൽവേ സ്റ്റേഷനു സമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്നു. 1979ലാണ് ഇന്ത്യൻ റെയിൽവേ ഈ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ഇത്. ഇവിടെ വിവിധ തരം റെയിൽ എൻജിനുകളും തീവണ്ടിയുടെ ഘടകഭാഗങ്ങളും കൂടാതെ ഒരു ചിത്രഗാലറിയും ഉണ്ട്.മ്യൂസിയത്തിൽ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു ചെറിയ തീവണ്ടി കുട്ടികൾക്കായി ഓടിക്കുന്നു.
പ്രദർശന വസ്തുക്കൾ
[തിരുത്തുക]- ഇഎസ് 506 4-6-2 തീവണ്ടി
- ഓസ്റ്റിൻ റെയിൽ കാർ
- പരിശോധനാ ബോഗികൾ
- മൈസൂർ മഹാരാജാവിന്റെ രണ്ട് ബോഗികൾ
- മഹാറാണി സലൂൺ. ഇതിൽ ഒരു അടുക്കളയും തീൻമേശയും ശൗചാലയവും ഉണ്ട്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- Chugging through Time [1]
- Mysore Railway Museum mysore.org.uk
- Mysore Railway Museum trainweb.org
- Source for Technical and Historical information: Indian Locomotives by Hugh Hughes
Railway Museum Mysore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.