Jump to content

നളന്ദ

Coordinates: 25°08′12″N 85°26′38″E / 25.13667°N 85.44389°E / 25.13667; 85.44389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nalanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നളന്ദ
नालंदा
നളന്ദ മഹാവിഹാരത്തിന്റെ അവശേഷിപ്പുകൾ (കാശ്മീരിൻറെ മുകൾ ഭാഗത്തെ മുഴുവൻ പ്രദേശവും ഔദ്യോഗികമായി ഇന്ത്യയുടേതാണ്).
നളന്ദ is located in India
നളന്ദ
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംനളന്ദ ജില്ല, ബീഹാർ, ഇന്ത്യ
Coordinates25°08′12″N 85°26′38″E / 25.13667°N 85.44389°E / 25.13667; 85.44389
തരംCentre of learning
നീളം800 അടി (240 മീ)
വീതി1,600 അടി (490 മീ)
വിസ്തീർണ്ണം12 ഹെ (30 ഏക്കർ)
History
സ്ഥാപിതം5th century CE
ഉപേക്ഷിക്കപ്പെട്ടത്13th century CE
EventsLikely ransacked by Bakhtiyar Khilji in c.
Site notes
Excavation dates1915–1937, 1974–1982[1]
ArchaeologistsDavid B. Spooner, Hiranand Sastri, J.A. Page, M. Kuraishi, G.C. Chandra, N. Nazim, Amalananda Ghosh[2]:59
Public accessYes
WebsiteASI
Official nameArchaeological Site of Nalanda Mahavihara (Nalanda University) at Nalanda, Bihar
Typeസാംസ്കാരികം
Criteriaiv, vi
Designated2016 (40th session)
Reference no.1502
State Partyഇന്ത്യ
ASI No. N-BR-43[3]
നളന്ദയിലെ സരിപുത്രസ്തൂപം

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു[4]. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്[5]. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്[4]. ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്[6]. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു[5].

സമുച്ചയം, പ്രവർത്തനം

[തിരുത്തുക]

ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്[5]. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.[6].

ഷ്വാൻ ത്സാങിന്റെ സന്ദർശനം

[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു[7]‌:-

അദ്ധ്യാപകർ

[തിരുത്തുക]

നളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ്‌ ഷ്വാൻ ത് സാങിനെ നളന്ദ സന്ദർശിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നളന്ദയിലെ അദ്ധ്യാപകനായിരുന്നു[6].

അധഃപതനം

[തിരുത്തുക]

എണ്ണൂറ് വർഷത്തെ ചരിത്രത്തിനിടയിൽ മൂന്നുപ്രാവശ്യമാണ് സർവ്വകലാശാല അക്രമിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ രണ്ടു പ്രാവശ്യം മാത്രമേ ഇത് പുതുക്കിപ്പണിതിട്ടുള്ളൂ.

അവശിഷ്ടങ്ങൾ

[തിരുത്തുക]
നളന്ദ സർ‌വകലാശാലയുടെ മുദ്ര

രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു.

ഏകദേശം 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഈ അവശിഷ്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഹുയാൻസാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാൽ നളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല.

നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നളന്ദ സർവകലാശാല ഇന്ന് ഇപ്പോഴത്തെ ബീഹാർ സർക്കാർ പുനർനിർമിച്ചിട്ടുണ്ട്.[5].

പുനരുദ്ധാരണം

[തിരുത്തുക]

സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ‍,സിംഗപ്പൂർ‍ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം.

സമിതി ചെയർമാൻ അമർത്യസെൻ ആണ്.

  • സ്ഥലം

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്. ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

  • പാഠ്യവിഷയങ്ങൾ

ഗണിതത്തിനും ശാസ്ത്രത്തിനും സുപ്രസിദ്ധമായിരുന്ന നളന്ദയിൽ ഈ വിഷയങ്ങൾക്ക് ഇനി സ്ഥാനമുണ്ടാവില്ല. ബുദ്ധമതപഠനം, തത്വശാസ്ത്രം, മത താരതമ്യപഠനം, സമാധാനം, ബിസിനെസ്സ് മാനേജ്മെന്റ്, ഭാഷയും സാഹിത്യവും, പരിസ്ഥിതി വിഷയങ്ങൾ എന്നിവയാവും.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nalanda". Archaeological Survey of India. Retrieved 18 September 2014.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; phuocle എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Alphabetical List of Monuments – Bihar". Archaeological Survey of India. Retrieved 17 September 2014.
  4. 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2008-09-29.
  5. 5.0 5.1 5.2 5.3 ദ് ഹിന്ദു യങ് വേൾഡ് - 2007 ജൂലൈ 27 - താൾ 2 - ആൻഷ്യെന്റ് സീറ്റ് ഓഫ് ലേണിങ് എന്ന തലക്കെട്ടിൽ രമേഷ് സേഠ് എഴുതിയ ലേഖനം
  6. 6.0 6.1 6.2 സുകുമാർ അഴീക്കോട് (1993). "5-വിദ്യാഭ്യാസം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 115–116. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 105–106. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നളന്ദ&oldid=4092167" എന്ന താളിൽനിന്ന് ശേഖരിച്ചത്