Jump to content

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CPI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജനറൽ സെക്രട്ടറി ഡി. രാജ
ലോകസഭാ നേതാവ് കെ. സുബ്ബരായൻ
രാജ്യസഭാ നേതാവ് ബിനോയ് വിശ്വം
സ്ഥാപിത വർഷം 26 ഡിസംബർ 1925 (99 വർഷങ്ങൾക്ക് മുമ്പ്) (1925-12-26)
മുഖ്യ കാര്യാലയം അജോയ് ഭവൻ , കോടലാ മാർഗ്ഗ്, ന്യൂ ഡൽഹി - 110002
മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണി
ആശയ സംഹിതകൾ കമ്യൂണിസം
പ്രസിദ്ധീകരണങ്ങൾ
വിദ്യാർഥി സംഘടന എ.ഐ.എസ്.എഫ്.
യുവ സംഘടന എ.ഐ.വൈ.എഫ്.
മഹിള സംഘടന എൻ.എഫ്.ഐ.ഡബ്ല്യു.
തൊഴിലാളി സംഘടന എ.ഐ.ടി.യു.സി. ബി.കെ.എം.യു
കർഷക സംഘടന എ.ഐ.കെ.എസ്.
തിരഞ്ഞെടുപ്പു ചിഹ്നം
അരിവാൾ നെൽകതിർ
അരിവാൾ നെൽകതിർ
വെബ്‌സൈറ്റ് cpikerala.org
അനുബന്ധ ലേഖനങ്ങൾ ഇന്ത്യൻ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്

സി.പി.ഐ. സംസ്ഥാന സമ്മേളനം കൊല്ലം-2012
സംസ്ഥാന സമ്മേളനം 2015
22 -ാ‍ം പാർട്ടി കോൺഗ്രസ്
സംസ്ഥാന സമ്മേളനം

ഭാരതത്തിലെ ഏറ്റവും പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്.[1]

ആന്ധ്രാ പ്രദേശ്‌, മണിപ്പൂർ, ഝാ‍ർഖണ്ഡ്‌, കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാൾ, ത്രിപുര, തെലങ്കാന, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയുടെ ശക്തി കേന്ദ്രങ്ങളാണ്.

കേരളത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സി.പി.ഐ. കാനം രാജേന്ദ്രൻ കേരള ഘടകത്തിന്റെ സെക്രട്ടറി. പതിനഞ്ചാം കേരള നിയമസഭയിൽ നാലു പ്രധാന വകുപ്പുകളുടെ ചുമതല കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ജി. ആർ. അനിൽ, എന്നീ സി.പി.ഐ. മന്ത്രിമാർക്കാണ്.

ചരിത്രം

[തിരുത്തുക]

1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി.

കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സി പി ഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സി പി ഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർഥി സംഘടനയായ എഐഎസ്എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

കോൺഗ്രസ്സ്‌ സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939-ൽ മലബാറിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായിമാറി. ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്.[2] 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലായിരുന്ന കേരള പ്രദേശ് കോൺഗ്രസ്സ്‌ കമ്മറ്റി ബ്രിട്ടീഷ്‌ ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു. 1939-ൽ കോൺഗ്രസ്സ്‌ മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ്‌ കോൺഗ്രസ്സിലെ തീവ്രവാദികളിൽ ഉത്സഹമുണ്ടാക്കിയില്ല.സെപ്റ്റംബർ 15-ആം തിയതി സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്ത അനാദരിച്ചു കൊണ്ട് മലബാറിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു . തലശ്ശേരി, മട്ടന്നൂർ, മൊറാഴ, കയ്യൂർ, മുതലായ സ്ഥലങ്ങളിൽ ബഹുജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ എട്ടുമുട്ടലുകലുണ്ടായി. ഈ ഏറ്റുമുട്ടലുകളിൽ പലർ കൊല്ലപ്പെട്ടു. കയ്യൂർ സമരവുമായ് ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു. മലബാറിലെ സംഭവവികാസങ്ങളുടെ ഭാഗമായി കെ.പി.സി.സി. പിരിച്ചുവിടപ്പെടുകയും കോൺഗ്രസ്സ്‌ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോൺഗ്രസ്സ്‌ നേതാവായ നന്ധകൊളിയർ പ്രസിഡൻറായും സി കെ ഗോവിന്ദൻ നായർ സെക്രട്ടറിയും ഒരു താത്കാലികസമിതി നിയോഗിക്കപെടുകായും ചെയ്തു ഈ അവസരത്തിൽ ഇടതുപക്ഷക്കാർ ഒന്നായ്‌ കോൺഗ്രസ്സ്‌ വിട്ടു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അണികളിൽ ചേർന്നു.

പി. കൃഷ്ണപിള്ള,കെ.ദാമോദരൻ, ഇ.എം.എസ്, എൻ.ഇ. ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ.കെ. ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ,എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി. എച്ച്. കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ആർ ഗോപാലൻ, വി വി കുഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്നേലക്സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു കേരളത്തിൽ പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുംബായിയിലുമെല്ലാം സി പി ഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സി പി ഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്‌, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സി പി ഐ പോതുപനിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു. ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമര സഖാക്കളെ തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി. 1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു.തുടർന്ന് ഇ എം സ്സിനെ സെക്രെട്ടറി ചുമതല ഏൽപ്പിച്ചു. 1952ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സി പി ഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സി പി ഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സി പി ഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സി പി ഐ യുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി.

Cpipkvtvnd (87)

1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ധത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൗൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

കേരളത്തിൽ 1967 ൽ സി പി ഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർട്ടികളും വ്യത്യസ്ത മുന്നണികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. 1970 ജനുവരി 1 നു ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. ജന്മിത്തം നിയമം മൂലം റദ്ദു ചെയ്തു.1957 ലെ സി പി ഐ സർക്കാർ ലക്‌ഷ്യം വച്ച നടപടികൾ പൂർണ്ണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. മാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവാക്കാതെ ലക്ഷം വീടുകൾ നിർമ്മിച്ച്‌ ജനങ്ങൾക്ക്‌ നൽകാൻ ഭവന നിർമ്മാണ മന്ത്രിയായിരുന്ന എം എൻ കാട്ടിയ വൈഭവം സർക്കാരിന്റെ ശോഭകൂട്ടി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മാതൃകയായ സർക്കാരായിരുന്നു അച്യുതമേനോൻ സർക്കാർ. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യുടെ ഭട്ടിന്ടയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ്‌ ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സി പി ഐ, സി പി എം, ആർ എസ് പി , ഫോർവേഡ് ബ്ലോക്ക്‌ എന്നീ പാർട്ടികൾ ഇടതുമുന്നണിയായി യോജിച്ചു പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

പാർട്ടി കോൺഗ്രസ്സുകൾ

[തിരുത്തുക]

ഒന്നാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1943 മെയ്‌ 28 തൊട്ട് ജൂൺ 1 വരെ ബോംബെയിൽ വെച്ചാണ് ഒന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പി. സി. ജോഷിയെ ജനറൽ സെക്രട്ടറിയായും, ജി. അധികാരി, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യൂറോ മെമ്പർമാരായും കേന്ദ്രകമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തു [3].വിവിധ പ്രദേശങ്ങളിലെ മൂന്നുലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 22 തൊഴിലാളി പ്രവർത്തകരും, നാലുലക്ഷം കർഷകരെ പ്രതിനിധീകരിച്ച് 25 കർഷകരും വൻകിട ജന്മി വിഭാഗത്തിൽപ്പെട്ട മൂന്നുപേരും, ചെറുകിട ജന്മി വിഭാഗത്തിൽപ്പെട്ട രണ്ടുപേരും, ഒരു കച്ചവടക്കാരനും പങ്കെടുത്തു. എഴുന്നൂറു വനിതാ അംഗങ്ങളെ പ്രതിനിധീകരിച്ച് 13 സ്ത്രീകൾ പങ്കെടുത്തു.[4]

ബോംബെയിലെ കാംഗർ മൈതാനത്തിനടുത്തുള്ള എം.ആർ.ഭട്ട് സ്കൂൾ ഹോളിലാണ് കോൺഗ്രസ്സ് ചേർന്നത്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടാൻ അണികളോടായി കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. ജപ്പാന്റെ ആക്രമണവും, രാജ്യത്തു വളർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങളും വൻവിപത്തു സൃഷ്ടിച്ചിരിക്കുന്നുവെന്നും ദേശീയസുരക്ഷക്കുവേണ്ടി നിലകൊള്ളുന്ന നമ്മുടെ പാർട്ടിയെ മറ്റു പാർട്ടികൾ ഒറ്റപ്പെടുത്തിയിരിക്കുന്നതായും കോൺഗ്രസ്സിൽ അവതരിപ്പിച്ച് പ്രമേയത്തിൽ പറയുന്നു.

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ഹാരിപോളിറ്റ്, രജനിപാംദത്ത്, വില്യം റസ്സ്, വില്യം ഗല്ലാക്കർ എന്നിവർ ഒപ്പിട്ടയച്ച സന്ദേശങ്ങളും, ചിറ്റഗോങ് വീരന്മാരുടെ അമ്മമാർ അയച്ച സന്ദേശങ്ങളും കോൺഗ്രസ്സിൽ വായിച്ചു. ദേശീയസുരക്ഷ, നേതാക്കളുടെ മോചനം, ഭക്ഷ്യപ്രതിസന്ധി, ഉല്പാദനവർദ്ധനവ്, രാജ്യരക്ഷ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. [5]

കേന്ദ്ര കമ്മറ്റി

[തിരുത്തുക]

പോളിറ്റ് ബ്യൂറോ അംഗങ്ങൾ

[തിരുത്തുക]

രണ്ടാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1948 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ കൽക്കട്ടയിൽ വെച്ചാണ് രണ്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ബി.ടി. രണദിവെയെ സെക്രട്ടറി ആയും, ഭവാനി സെൻ, സോമനാഥ്‌ ലാഹിരി, ജി. അധികാരി, അജയ്‌ഘോഷ്‌, എൻ. കെ. കൃഷ്‌ണൻ, സി. രാജേശ്വരറാവു, എം. ചന്ദ്രശേഖരറാവു, എസ്‌. എസ്‌. യൂസഫ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇതോടൊപ്പം പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [3]. രണ്ടാം ലോകമഹായുദ്ധത്തിൽ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യമരത്തേയും ചേർക്കേണ്ടതുണ്ടെന്ന ശരിയായ തീരുമാനം കൈക്കൊണ്ടത് രണ്ടാം പാർട്ടി കോൺഗ്രസ്സായിരുന്നു. അതുപോലെ തന്നെ ഈകാലഘട്ടത്തിൽ ദേശീയ തലത്തിൽ നടന്ന സമരങ്ങൾക്ക് ഊർജ്ജം പകരുവാൻ പാർട്ടിക്കു കഴിയാതെപോയി. അന്താരാഷ്ട്ര തലത്തിൽ നടന്ന മുന്നേറ്റങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുകൊണ്ടായിരുന്നു ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തോടെടുത്ത തെറ്റായ നിലപാടുകാരണം ദേശീയതലത്തിൽ പാർട്ടി ഒറ്റപ്പെടുകപോലുമുണ്ടായി.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 632 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ 1950 മേയ് മാസത്തിൽ കൂടിയ കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രകമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയെയും പുനസംഘടിപ്പിക്കുകയുണ്ടായി. കൽക്കട്ടാ തീസിസ് നിരാകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംഭവിച്ചത്. ഈ കൂടിച്ചേരലിൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ 9 ആയി ചുരുക്കി. ട്രോട്സ്കി-ടിറ്റോ നയങ്ങൾ പിന്തുടരുന്നു എന്ന ആരോപണത്തിനു വിധേയനായ ബി.ടി,രണദിവെക്കു പകരം പുതിയ സെക്രട്ടറി ആയി സി. രാജേശ്വരറാവുവിനെയും, പൊളിറ്റൂ ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, ബിമേഷ്‌ മിശ്ര എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി. [3] രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പ്രധാനമായും മൂന്നു രേഖകൾ അവതരിപ്പിക്കപ്പെട്ടു. ബി.ടി.രണദിവെ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, ഭവാനിസെൻ അവതരിപ്പിച്ച പാകിസ്താൻ റിപ്പോർട്ട്, പോയ അഞ്ചു വർഷക്കാലത്തെ പാർട്ടി നയങ്ങളുടെ സ്വയം വിമർശനരേഖ എന്നിവയായിരുന്നു അത്.

കേന്ദ്ര കമ്മറ്റി

[തിരുത്തുക]

[6]

പോളിറ്റ് ബ്യൂറോ

[തിരുത്തുക]

മൂന്നാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1953 ഡിസംബർ 27 മുതൽ ജനുവരി 4 വരെയാണ് മൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. തമിഴ്നാട്തമിഴ്നാട്ടിലെ മധുരയിൽ വെച്ചായിരുന്നു ഇത്. അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയും, ഹർകിഷൻ സിംഗ് സുർജിത്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, രണേൻ സെൻ, സി. രാജേശ്വരറാവു, പി. സുന്ദരയ്യ, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും 39 പേരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു [3].

നാലാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ചാണ് നാലാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ഈ സമ്മേളനത്തിൽ അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, ഭൂപേഷ്‌ ഗുപ്‌ത, പി. സുന്ദരയ്യ, സി. രാജേശ്വരറാവു, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെയും തിരഞ്ഞെടുത്തു [3].

അഞ്ചാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1958 ഏപ്രിൽ 6 മുതൽ 13 വരെ അമൃത്സറിൽ വെച്ചാണ് അഞ്ചാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിൽ 101 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 25 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി സെക്രട്ടേറിയറ്റിലേക്ക് എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, ബി.ടി. രണദിവെ, പി. സി. ജോഷി, എ. കെ. ഗോപാലൻ, എം. ബസവപുന്നയ്യ എന്നിവരെയും ജനറൽ സെക്രട്ടറി ആയി അജയ്‌ഘോഷിനേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [3].

ആറാം പാർട്ടി കോൺഗ്രസ്സ്

[തിരുത്തുക]

1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ വെച്ചാണ് ആറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിലേക്ക് 110 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 24 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. അജയ്ഘോഷ് ജനറൽ സെക്രട്ടറി ആയും, എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, എം.എൻ. ഗോവിന്ദൻ നായർ എന്നിവരെ നാഷണൽ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. എന്നാൽ 1962-ൽ അജയ്‌ഘോഷിന്റെ നിര്യാണത്തെ തുടർന്ന് എസ്.എ. ഡാങ്കെയെ ചെയർമാനായിട്ടും, ഇ.എം.എസ്-നെ ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുത്തു.[3].

സി പി ഐ ജനറൽ സെക്രട്ടറിമാർ

[തിരുത്തുക]

സംസ്ഥാന സമ്മേളനങ്ങൾ

[തിരുത്തുക]

മലബാർ പാർട്ടി സമ്മേളനങ്ങൾ

[തിരുത്തുക]
വർഷം മാസം സ്ഥലം സെക്രട്ടറി
1 1953 നവംബർ 20–25 വടകര കെ. ദാമോദരൻ
2 1956 ജനുവരി 17–22 മാഹി

തിരു–കൊച്ചി പാർട്ടി സമ്മേളനങ്ങൾ

[തിരുത്തുക]
വർഷം മാസം സ്ഥലം സെക്രട്ടറി
1 1953 ഡിസംബർ 10 കൊല്ലം
2 1956 ഫെബ്രുവരി 6–13 ആലുവ സി. അച്യുതമേനോൻ

സംസ്ഥാന സമ്മേളങ്ങൾ

[തിരുത്തുക]
വർഷം മാസം ജില്ല സെക്രട്ടറി
1 1948 മാർച്ച് കോഴിക്കോട് പി. കൃഷ്ണപിള്ള
2 1951 ജൂലൈ ആലപ്പുഴ സി. അച്യുതമേനോൻ
3 1956 ജൂൺ 22–24 തൃശൂർ എം.എൻ. ഗോവിന്ദൻ നായർ
4 1958 മേയ് കോഴിക്കോട്
5 1959 നവംബർ തൃശൂർ ഇ.എം.എസ്. നമ്പൂതിരിപ്പാട്
6 1960 ഡിസംബർ കണ്ണൂർ
7 1965 നവംബർ തൃശൂർ സി. അച്യുതമേനോൻ
8 1968 ഫെബ്രുവരി കോട്ടയം എസ്. കുമാരൻ
9 1971 ഓഗസ്റ്റ് തിരുവനന്തപുരം എൻ.ഇ. ബാലറാം
10 1975 ജനുവരി കൊല്ലം
11 1978 മാർച്ച് എറണാകുളം
12 1982 ഫെബ്രുവരി ആലപ്പുഴ
13 1986 ഫെബ്രുവരി തൃശൂർ പി.കെ. വാസുദേവൻ നായർ
14 1989 ഫെബ്രുവരി കോഴിക്കോട്
15 1992 മാർച്ച് കോട്ടയം
16 1995 ഡിസംബർ തിരുവനന്തപുരം
17 1998 ഓഗസ്റ്റ് കണ്ണൂർ വെളിയം ഭാർഗവൻ
18 2002 ജനുവരി പാലക്കാട്
19 2005 മാർച്ച് കോട്ടയം
20 2008 മാർച്ച് തൃശൂർ
21 2012 ഫെബ്രുവരി കൊല്ലം സി.കെ. ചന്ദ്രപ്പൻ
22 2015 ഫെബ്രുവരി കോട്ടയം കാനം രാജേന്ദ്രൻ
23 2018 മാർച്ച് മലപ്പുറം

[7]

സി പി ഐ സംസ്ഥാന സെക്രട്ടറിമാർ

[തിരുത്തുക]
  1. പി. കൃഷ്ണപിള്ള (1939-1948)
  2. സി. അച്യുതമേനോൻ (1949-1956) (1962-1968)
  3. എം.എൻ. ഗോവിന്ദൻ നായർ (1956-1959) (1970-1971)
  4. ഇ.എം.എസ്.(1948-1949) (1959-1962)
  5. എസ്. കുമാരൻ (1968-1970)
  6. എൻ.ഇ. ബാലറാം (1971-1984)
  7. പി.കെ. വാസുദേവൻ നായർ (1984-1998)
  8. വെളിയം ഭാർഗവൻ (1998-2010)
  9. സി.കെ. ചന്ദ്രപ്പൻ (2010-2012)
  10. പന്ന്യൻ രവീന്ദ്രൻ (2012-2015)
  11. കാനം രാജേന്ദ്രൻ (2015-2023)
  12. ബിനോയ് വിശ്വം (2023-തുടരുന്നു)

ബഹുജന സംഘടനകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-22. Retrieved 2020-09-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-02. Retrieved 2020-09-26.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "പാർട്ടി കോൺഗ്രസ്സുകൾ". സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012. Archived from the original on 2012-01-18. Retrieved 15 ജനുവരി 2012.
  4. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറം 21- ഒന്നാം പാർട്ടി കോൺഗ്രസ്സ് - പ്രതിനിനികളുടെ വിവരങ്ങൾ
  5. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറങ്ങൾ 22-23 - ഒന്നാം പാർട്ടി കോൺഗ്രസ്സ് - തീരുമാനങ്ങൾ
  6. പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺപുറം 36 - രണ്ടാം പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത കേന്ദ്ര കമ്മറ്റി അംഗങ്ങൾ
  7. https://www.manoramaonline.com/news/latest-news/2021/08/09/cpi-m-and-cpi-worry-about-conducting-party-congress-amid-covid-concerns.html

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]