ആർട്ടിക് വൃത്തം
ഭൂമിയിലെ പ്രധാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഏറ്റവും വടക്കുള്ള സാങ്കല്പിക വൃത്തമാണ് ആർട്ടിക് വൃത്തം (ഇംഗ്ലീഷ്: Arctic Circle). അതായത് ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് 66°33′ അക്ഷാംശരേഖയാണ് ആർട്ടിക് വൃത്തം എന്ന് അറിയപ്പെടുന്നത്. ആർട്ടിക് വൃത്തത്തിനു വടക്കുള്ള മേഖല ആർട്ടിക് പ്രദേശം എന്ന് അറിയപ്പെടുന്നു.
ആർട്ടിക് വൃത്തത്തിന്റെ സ്ഥാനം സ്ഥിരമല്ല; 2017 ഏപ്രിൽ 27-പ്രകാരം, ആർട്ടിക് വൃത്തം ഭൂമദ്ധ്യരേഖയിൽനിന്നും 66°33′46.7″ വടക്കയി സ്ഥിതിചെയ്യുന്നു. ഇതിന്റെ രേഖാംശം ഭൂമിയുടെ ആക്സിയൽ ടിൽറ്റിനെ ആശ്രയിച്ചിരിക്കുന്നു. 40,000വർഷം കാലയളവിൽ ഇതിൻ 2° എന്ന പരിധിയിൽ സ്ഥാനചലനം ഉണ്ടാകാറുണ്ട്. ചന്ദ്രന്റെ പരിക്രമണം മൂലമുണ്ടാകുന്ന ടൈഡൽ ഫോർസ് കാരണമാണിങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ പരിണതഫലമായി ആർട്ടിക് വൃത്തത്തിന് ഇപ്പോൾ വർഷത്തിൽ 15 മീ. (49 അടി) എന്ന അളവിൽ വടക്കോട്ട് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യവാസം
[തിരുത്തുക]കഠിനമായ കാലാവസ്ഥ കാരണം ഏകദേശം 4 ദശലക്ഷം മാത്രമാണ് ആർട്ടിക് പ്രദേശത്തെ ആകെ ജനസംഖ്യ; എങ്കിലും ചില പ്രദേശങ്ങളിൽ ആയിരം വർഷം മുൻപ്തന്നെ ജനവാസം ഉണ്ടായിരുന്നു. ഈ തദ്ദേശീയ ജനവിഭാഗം, ഇന്ന് ആർട്ടിക് ജനസംഖ്യയുടെ ഏകദേശം 10%ത്തോളം വരും.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ആർട്ടിക് വൃത്തം കടന്നുപോകുന്ന രാജ്യങ്ങൾ
[തിരുത്തുക]പ്രൈം മെറിഡിയനിൽ നിന്ന് ആരംഭിച്ച് കിഴക്ക് ദിക്കിലേക്കു പോകുമ്പോൾ ആർട്ടിക് വൃത്തം കടന്നുപോകുന്ന പ്രദേശങ്ങൾ: