2008
ദൃശ്യരൂപം
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
വർഷം 2008-ൽ നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളിൽ കാണാം.
- ഏപ്രിൽ 8 - കേരള സർക്കാരിന്റെ 2007-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: മോഹൻലാൽ (പരദേശി), മികച്ച നടി:മീരാ ജാസ്മിൻ (ഒരേ കടൽ), മികച്ച കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകൻ :എം.ജെ. രാധാകൃഷ്ണൻ (അടയാളങ്ങൾ). തിരക്കഥാകൃത്ത്: സത്യൻ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). മികച്ച ചലച്ചിത്രത്തിനടക്കം അഞ്ചു പുരസ്കാരങ്ങൾ അടയാളങ്ങൾ എന്ന ചലച്ചിത്രം നേടി.
- ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേർസും തമ്മിൽ ബെംഗളൂരുവിൽ ആയിരുന്നു ആദ്യ മത്സരം.
- ഏപ്രിൽ 28 - ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്തു് ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
- മേയ് 2- 'സാൽവേഷൻ' അന്താരാഷ്ട്ര പ്രദർശനത്തിന് കൊച്ചിയിൽ തുടക്കം
- മേയ് 3 - യാഹൂ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറി
- മേയ് 4 - മ്യാൻമറിൽ ചുഴലിക്കൊടുങ്കാറ്റ്,നിരവധി പേർ മരിച്ചു
- മേയ് 10 - കർണാടക നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ്.
- മേയ് 12 - ഭൂകമ്പമാപിനിയിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ചൈനയിൽ.19,000-ത്തിൽ അധികം പേർ മരിച്ചതായി റിപ്പോർട്ട്
- മേയ് 13 - രാജസ്ഥാനിലെ ജയ്പൂരിൽ ബോംബ് സ്ഫോടന പരമ്പര. 80-ൽ അധികം മരണം
- മേയ് 25 - ഫീനിക്സ് ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി
- മേയ് 25 - കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ആകെയുള്ള 224 സീറ്റുകളിൽ ബി.ജെ.പി. ക്ക് 110 സീറ്റ്, കോൺഗ്രസിന് 80 സീറ്റ്, ജനതാദൾ-എസ്സിന് 28 സീറ്റ്,ബാക്കി 6 സീറ്റ് സ്വതന്ത്രരും നേടി.
- മേയ് 28 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു.
- ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി
- ജൂലൈ 1 - കൂടിയാട്ട കലാകാരൻ അമ്മന്നൂർ മാധവ ചാക്യാർ അന്തരിച്ചു.
- ജൂലൈ 12 - സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രൺ എന്ന കൃതിക്ക് ബെസ്റ്റ് ഓഫ് ദ ബുക്കർ പുരസ്കാരം ലഭിച്ചു.
- ജൂലൈ 12 - കേരളത്തിലെ കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസ്സ് സർവ്വീസുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് നാലു രൂപയായി പുതുക്കി നിശ്ചയിച്ചു.
- ജൂലൈ 18 - ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിർത്തി (3-2).
- ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ വാലില്ലാപ്പുഴ എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായ ജയിംസ് അഗസ്റ്റിൻ മരിച്ചു.
- ജൂലൈ 21 - ബംഗാളി ചലച്ചിത്രസംവിധായകൻ തപൻ സിൻഹയ്ക്ക് 2006-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ്.
- ജൂലൈ 21 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
- ജൂലൈ 22 - ഇന്ത്യയിലെ മൻമോഹൻ സിംഗ് സർക്കാർ വിശ്വാസവോട്ടിൽ വിജയിച്ചു (275 - 256).
- ജൂലൈ 23 - ലോക്സഭാ സ്പീക്കർ ആയ സോമനാഥ് ചാറ്റർജിയെ സി.പി.ഐ.(എം) -ൽനിന്ന് പുറത്താക്കി.
- ജൂലൈ 25 - ബാംഗ്ലൂരിൽ തീവ്രവാദി അക്രമണം എന്ന് സംശയിക്കപ്പെടുന്ന ബോംബ് സ്ഫോടന പരമ്പര. ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജൂലൈ 26 - അഹമ്മദാബാദിൽ ബോംബ് സ്ഫോടന പരമ്പര. അമ്പതിൽ അധികം പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജൂലൈ 26 - ചലച്ചിത്ര പിന്നണിഗായിക ശാന്താ പി. നായർ അന്തരിച്ചു.
- ജൂലൈ 29 - കൊച്ചിയിലെ സ്മാർട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
- ജൂലൈ 29 - 2008-ലെ മലയാറ്റൂർ അവാർഡിന് കെ.പി. രാമനുണ്ണി അർഹനായി.
- ജൂലൈ 30 - സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
- ജൂലൈ 31 - ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെയ്ക്കും മരുമകൾ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമൺ മഗ്സാസെ അവാർഡ്.
- ഓഗസ്റ്റ് 1 - കാനഡ, ഗ്രീൻലൻഡ്, ഉത്തരധ്രുവമേഖല, ചൈന, മംഗോളിയ, മധ്യറഷ്യ എന്നിവിടങ്ങളിൽ പൂർണസൂര്യഗ്രഹണം ദൃശ്യമായി.
- ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് നേതാവ് സയ്യിദ് ഉമർ ബാഫഖി തങ്ങൾ അന്തരിച്ചു.
- ഓഗസ്റ്റ് 1 - സി.പി.ഐ.എം മുതിർന്ന നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഹർകിഷൻസിങ് സുർജിത് ഉച്ചയ്ക്ക് 1.35 ന് അന്തരിച്ചു.
- ഓഗസ്റ്റ് 1 - ഇന്ത്യയിൽ 29 പുതിയ പ്രത്യേക സാമ്പത്തിക മേഖല (സെസ്) കൂടി അനുവദിച്ചു. കേരളത്തിൽ കാസർഗോഡ്, തളിപ്പറമ്പ്, ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലും സെസ് വരും.
- ഓഗസ്റ്റ് 1 - ആന്ധ്രാപ്രദേശിലെ മെഹ്ബൂബാബാദിനടുത്ത് ട്രെയിനിന് തീപിടിച്ച് 30-ലേറെ പേർ മരിച്ചു.
- ഓഗസ്റ്റ് 3 - ഹിമാചൽ പ്രദേശിലെ നൈനാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 146 പേർ മരിച്ചു.
- ഓഗസ്റ്റ് 3 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ അന്തരിച്ചു.
- ഓഗസ്റ്റ് 5 - സിമിക്കെതിരായ നിരോധനം ഡൽഹി സ്പെഷ്യൽ ട്രൈബ്യൂണൽ നീക്കി.
- ഓഗസ്റ്റ് 6 - സിമിക്കെതിരായ നിരോധനം നീക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
- ഓഗസ്റ്റ് 7 - പാകിസ്താൻ പ്രസിഡന്റ് പർവെസ് മുഷറഫിനെ ഇംപീച്ച് ചെയ്യാൻ ഭരണകക്ഷികളായ പാകിസ്താൻ മുസ്ലീം ലീഗും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും തീരുമാനിച്ചു.
- ഓഗസ്റ്റ് 8 - ഇരുപത്തിയൊൻപതാമത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ ആരംഭിച്ചു.
- ഓഗസ്റ്റ് 9 - പലസ്തീൻ കവി മഹ്മൂദ് ദാർവിഷ് അന്തരിച്ചു.
- ഓഗസ്റ്റ് 9 - ഹോളിവുഡ് ഹാസ്യതാരം ബെർണി മാക്ക് അന്തരിച്ചു.
- ഓഗസ്റ്റ് 11 - ഇന്ത്യയെ 2-1-ന് തോല്പിച്ച് ശ്രീലങ്ക മൂന്ന് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.[1]
- ഓഗസ്റ്റ് 11 - ബെയ്ജിങ്ങ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്വർണ്ണം നേടി. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണ്ണമാണിത്.[2]
- ഓഗസ്റ്റ് 12 - അമർനാഥ് ക്ഷേത്രഭൂമി പ്രശ്നത്തിൽ ജമ്മുകശ്മീരിൽ അക്രമം: 13 പേർ കൊല്ലപ്പെട്ടു.[3]
- ഓഗസ്റ്റ് 13 - ബെയ്ജിങ് ഒളിമ്പിക്സിലെ 200 മീ. ബട്ടർഫ്ളൈ നീന്തലിൽ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് സ്വർണ്ണം നേടി. ഇതോടെ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി ഫെൽപ്സിന് സ്വന്തമായി.[4]
- ഓഗസ്റ്റ് 13 - എ.എഫ്.സി. കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ നേടി. ഫൈനലിൽ തജാക്കിസ്ഥാനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.[5]
- ഓഗസ്റ്റ് 14 - നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ എസ്.എൽ. പുരം പുരസ്കാരത്തിന് നിലമ്പൂർ ആയിഷ അർഹയായി.[6]
- ഓഗസ്റ്റ് 16 - പ്രമുഖ നാടക നടൻ കെ.പി.എ.സി ഖാൻ അന്തരിച്ചു.[7]
- ഓഗസ്റ്റ് 16 - ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (7 എണ്ണം) നേടുന്ന കായികതാരം എന്ന ബഹുമതി മാർക്ക് സ്പ്ലിറ്റ്സുമായി പങ്കുവെച്ചു.[8]
- ഓഗസ്റ്റ് 16 - ജമൈക്കയുടെ ഉസൈൻ ബോൾട്ട് ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ 9.69 സെക്കന്റ് സമയം എന്ന പുതിയ ലോകറെക്കോർഡോടെ സ്വർണ്ണം നേടി. [9]
- ഓഗസ്റ്റ് 16 - നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി പുഷ്പകമൽ ദഹാൽ പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടു.[10]
- ഓഗസ്റ്റ് 17 - ബെയ്ജിങ് ഒളിമ്പിക്സിലെ നീന്തലിൽ 8 സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി. ഒളിമ്പിക്സിൽ വ്യക്തിഗതയിനത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (14) നേടിയതും ഇദ്ദേഹമാണ്.[11]
- ഓഗസ്റ്റ് 18 - പാകിസ്താൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് രാജി പ്രഖ്യാപിച്ചു.[12]
- ഓഗസ്റ്റ് 18 - കേരളത്തിലെ വൈദ്യുതി നിരക്കിനുമേൽ യൂണിറ്റിന് 50 പൈസ വീതം ഇന്ധന സർച്ചാർജ് ഏർപ്പെടുത്തി.[13]
- ഓഗസ്റ്റ് 19 - സാംബിയ പ്രസിഡന്റ് ലെവി മ്വാനവാസ അന്തരിച്ചു.[14]
- ഓഗസ്റ്റ് 20 - വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് നടന്നു. കേരളത്തിൽ പൂർണ്ണം.[15]
- ഓഗസ്റ്റ് 20 - ബെയ്ജിങ് ഒളിമ്പിക്സിൽ 66 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ സുശീൽകുമാറിന് വെങ്കലം.[16]
- ഓഗസ്റ്റ് 22 - ബെയ്ജിങ് ഒളിമ്പിക്സിൽ75 കിലോ മിഡിൽ വെയ്റ്റ് ബോക്സിങ്ങിൽ ഇന്ത്യയുടെ വിജേന്ദർ കുമാർ വെങ്കലം നേടി.[17]
- ഓഗസ്റ്റ് 24 -ബെയ്ജിങ് ഒളിമ്പിക്സിന് തിരശ്ശീല വീണു. [18] 51 സ്വർണ്ണമുൾപ്പടെ 100 മെഡലുകൾ നേടിയ ആതിഥേയരായ ചൈന ഓവറോൾ ചാമ്പ്യന്മാരായി. 36 സ്വർണ്ണമുൾപ്പെടെ 110 മെഡലുകൾ നേടിയ അമേരിക്ക രണ്ടാമതും. ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 50-ആം സ്ഥാനത്താണ്. [19]
- ഓഗസ്റ്റ് 25 - നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പാകിസ്താൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.[20]
- ഓഗസ്റ്റ് 26 - തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി പ്രജാരാജ്യം എന്ന രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു.[21]
- ഓഗസ്റ്റ് 27 - ഝാർഖണ്ഡിന്റെ 6-ആമത്തെ മുഖ്യമന്ത്രിയായി ഷിബു സോറൻ അധികാരമേറ്റു.[22]
- ഓഗസ്റ്റ് 29 - ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ നിയമസഭയിൽ വിശ്വാസവോട്ട് നേടി.[23]
- ഓഗസ്റ്റ് 29 - രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് സമ്മാനിച്ചു. മലയാളി താരങ്ങളായ ചിത്ര കെ. സോമൻ, ജോൺസൺ വർഗീസ് എന്നിവർ അർജുന അവാർഡും ഏറ്റുവാങ്ങി.[24]
- ഓഗസ്റ്റ് 29 - ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 3-2-ന് ഇന്ത്യ വിജയിച്ചു.[25][26] നേരത്തെ നടന്ന ടെസ്റ്റ് പരമ്പയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.[1]
- ഓഗസ്റ്റ് 30 - പ്രമുഖ വ്യവസായിയും മുൻ രാജ്യസഭാംഗവുമായ കെ.കെ. ബിർള അന്തരിച്ചു.[27]
- സെപ്റ്റംബർ 1 - ഭാരതീയ റിസർവ് ബാങ്കിന്റെ പുതിയ ഗവർണ്ണറായി ഡി. സുബ്ബറാവുവിനെ നാമനിർദ്ദേശം ചെയ്തു.[28]
- സെപ്റ്റംബർ 4 - സിംബാബ്വെയുടെ കാര ബ്ലാക്കുമായി ചേർന്ന് ഇന്ത്യയുടെ ലിയാണ്ടർ പേസ് 2008-ലെ യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ മിക്സഡ് ഡബിൾസ് കിരീടം ചൂടി.[29]
- സെപ്റ്റംബർ 7 - യു.എസ്. ഓപ്പൺ സിംഗിൾസ് ഫൈനലിൽ ആന്റി മുരാരിയെ തോല്പിച്ച് റോജർ ഫെഡറർ പുരുഷന്മാരുടെ സിംഗിൾസ് കിരീടവും,ജെലേന ജാങ്കോവിക്കിനെ തോല്പിച്ച് സെറീന വില്യംസ് വനിതകളുടെ സിംഗിൾസ് കിരീടവും നേടി.[30][31]
- സെപ്റ്റംബർ 8 - പ്രശസ്ത വയലിൻ വാദികൻ കുന്നക്കുടി വൈദ്യനാഥൻ അന്തരിച്ചു[32]
- സെപ്റ്റംബർ 9 - പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ പി.എൻ. മേനോൻ അന്തരിച്ചു.[33]
- സെപ്റ്റംബർ 13 - ഡൽഹിയിൽ സ്ഫോടനപരമ്പര. 30-ൽ അധികം പേർ കൊല്ലപ്പെട്ടു.[34]
- സെപ്റ്റംബർ 15 - പ്രസിഡണ്ട് റോബർട്ട് മുഗാബെയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംബാബ്വെയുടെ പുതിയ പ്രധാനമന്ത്രിയായി മോർഗൻ സ്വാൻഗിരായ് ചുതലയേറ്റു.[35]
- സെപ്റ്റംബർ 17 - ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി മഹാരാജ കിഷൻ കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. 1988-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു. നിലവിൽ വനിതാ ഹോക്കി ടീമിന്റെ പരിശീലനകാണ്.[36]
- സെപ്റ്റംബർ 18 - ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയുടെ ഭാഗമായ ചാന്ദ്രയാൻ IIന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.[37]
- സെപ്റ്റംബർ 20 - പാക്കിസ്താനിലെ ഇസ്ലാമാബാദിൽ മാരിയട്ട് ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[38]
- സെപ്റ്റംബർ 20 - രാഷ്ട്രീയ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് താബോ എംബക്കി രാജിവെക്കാൻ തീരുമാനിച്ചു.[39]
- സെപ്റ്റംബർ 21 - മുൻ ശ്രീലങ്കൻ പ്രസിഡണ്ട് ഡിംഗിരി ബന്ദ വിജേതുംഗ അന്തരിച്ചു.[40]
- സെപ്റ്റംബർ 22 - രാജിവെച്ച പ്രസിഡണ്ട് താബോ എംബക്കിക്ക് പകരം ഗലേമ മോൾട്ടാന്തേ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡണ്ടാകും.[41]
- സെപ്റ്റംബർ 22 - 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൻറെ ഔദ്യോഗിക ലോഗോ സകുമി പുറത്തിറക്കി.[42]
- സെപ്റ്റംബർ 24 - 2008 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ വെള്ളക്കരം കൂട്ടാൻ കേരള മന്ത്രിസഭ തീരുമാനിച്ചു.[43]
- സെപ്റ്റംബർ 24 - ജപ്പാൻറെ പുതിയ പ്രധാനമന്ത്രിയായി ടാറോ അസോ തിരഞ്ഞെടുക്കപ്പെട്ടു.[44]
- സെപ്റ്റംബർ 25 - കേന്ദ്രസർക്കാരിൻറെ നിർദ്ദേശത്തിനനുസരിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി.) കമ്പനിയാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.[45]
- സെപ്റ്റംബർ 25 - ഗൂജറാത്തിലെ ഗോധ്രയിൽ തീവണ്ടി കത്തിച്ച സംഭവം ഗൂഢാലോചനയാണെന്ന കണ്ടെത്തലുള്ള നാനാവതി കമ്മിഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ചു.[46][47]
- സെപ്റ്റംബർ 27 - ക്രിക്കറ്റിൽ ഡെൽഹിയെ 187 റണ്ണിന് തോല്പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി നേടി.[48]
- സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടർ ആയി കൃഷ്ണമാചാരി ശ്രീകാന്തിനെ നിയമിച്ചു.[49]
- സെപ്റ്റംബർ 27 - ഡെൽഹിയിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ മരിച്ചു.[50]
- സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡണ്ടായി ശശാങ്ക് മനോഹർ തിരഞ്ഞെടുക്കപ്പെട്ടു.[51]
- സെപ്റ്റംബർ 27 - അമേരിക്കൻ നടനും സംവിധായകുമായ പോൾ ന്യൂമാൻ അന്തരിച്ചു.[52]
- സെപ്റ്റംബർ 28 - ബോളിവുഡ് ചലച്ചിത്ര പിന്നണിഗായകൻ മഹേന്ദ്രകപൂർ അന്തരിച്ചു.[53]
- സെപ്റ്റംബർ 30 - രാജസ്ഥാനിലെ ജോധ്പൂരിലെ ചാമുണ്ഡിദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും,തിരക്കിലും പെട്ട് 150 ഓളം പേർ മരിച്ചു.[54]
- ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് ആണവക്കരാർ പാസാക്കിയത്. [55][56]
- ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.[57]
- ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സംരക്ഷണപുരസ്കാരത്തിന് പ്രകാശ് ആംതെ അർഹനായി.[58]
- ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[59]
- ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാംപൂ എന്നിവർ അർഹരായി.[60] .
- ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [61]
- ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന് എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.[62]
- ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ് ഇവർക്ക് പുരസ്ക്കാരം ലഭിച്ചത്.[63]
- ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന് ഫ്രഞ്ച് നോവലിസ്റ്റ് ജീൻ മാരി ഗുസ്താവ് ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക് നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കിയത്..[64]
- ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ് മാർട്ടി അഹ്തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് പുരസ്കാരം.[65]
- ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[66]
- ഒക്ടോബർ 12 - അൽഫോൻസാമ്മയെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[67]
- ഒക്ടോബർ 13 - 2008-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ പോൾ ക്രഗ്മാൻ അർഹനായി.[68]
- ഒക്ടോബർ 15 - 2008-ലെ ബുക്കർ സമ്മാനത്തിന് ഇന്ത്യക്കാരനായ അരവിന്ദ് അഡിഗ അർഹനായി. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി വൈറ്റ് ടൈഗർ' ആണ് സമ്മാനത്തിനർഹമായത്.[69]
- ഒക്ടോബർ 17 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതിക്ക് സച്ചിൻ തെൻഡുൽക്കർ അർഹനായി. ബ്രയൻ ലാറയുടെ 11,953 റൺസ് എന്ന റെക്കോർഡാണ് മൊഹാലിയിലെ ബോർഡർ -ഗവാസ്കർ ,ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ മറികടന്നത്.[70]
- ഒക്ടോബർ 19 - ഡെൽഹി മെട്രോയുടെ മേൽപ്പാലം തകർന്ന് വീണ് 2 പേർ മരിച്ചു.[71]
- ഒക്ടോബർ 22 - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചന്ദ്രയാൻ എന്ന ബഹിരാകാശപേടകത്തെ വിജയകരമായി വിക്ഷേപിച്ചു.[72]
- ഒക്ടോബർ 29 - പാകിസ്താനിലെ ബലോചിസ്താനിലുണ്ടായ ഭൂകമ്പത്തിൽ 160-ഓളം പേർ മരിച്ചു.[73]
- ഒക്ടോബർ 29 - ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ലോക ചെസ് ചാമ്പ്യനായി. റഷ്യയുടെ വ്ലാദിമിർ ക്രാംനിക്കിനെയാണ് ആനന്ദ് തോല്പിച്ചത്.[74]
- ഒക്ടോബർ 30 - മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് നഷീദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിനെയാണ് നഷീദ് തോല്പിച്ചത്.[75]
- ഒക്ടോബർ 30 - അസമിലുണ്ടായ സ്ഫോടനപരമ്പരകളിൽ 77 പേർ മരിച്ചു.[76]
- ഒക്ടോബർ 31 - 2008-ലെ എഴുത്തച്ഛൻ പുരസ്കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അർഹനായി.[77]
- നവംബർ 2 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[78]
- നവംബർ 4 - ഭീംസെൻജോഷിക്ക് ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[79]
- നവംബർ 4 - ബരാക്ക് ഒബാമ അമേരിക്കയുടെ 44-ആമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.[80]
- നവംബർ 6 - ഭൂട്ടാന്റെ പുതിയ രാജാവായി ജിഗ്മെ ഖേസർ നാംഗിയേൽ വാങ്ചുക്ക് അധികാരമേറ്റു. 28-കാരനായ ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ്.[81]
- നവംബർ 8 - ഹെയ്തിയിലെ ഷാന്റി ടൗൺ സ്കൂൾ ഇടിഞ്ഞുവീണ് 90ഓളം കുട്ടികളും അദ്ധ്യാപകരും കൊല്ലപ്പെട്ടു.[82]
- നവംബർ 10 - ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി (2-0) ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കരസ്ഥമാക്കി.[83]
- നവംബർ 10 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.[84]
- നവംബർ 11 - മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി മുഹമ്മദ് നഷീദ് അധികാരമേറ്റു.[85]
- നവംബർ 14 - ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി.[86]
- നവംബർ 19 - ചലച്ചിത്രനടൻ എം.എൻ. നമ്പ്യാർ അന്തരിച്ചു.[87]
- നവംബർ 19 - സിസ്റ്റർ അഭയ കൊലക്കേസ്: ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[88]
- നവംബർ 23 - കുൻവാര് നാരായൺ, രവീന്ദ്ര കേൽക്കർ, സത്യവ്രത ശാസ്ത്രി എന്നിവർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ലെ പുരസ്കാരമാണ് നാരായണിന്. 2006-ലേത് കേൽക്കറും ശാസ്ത്രിയും പങ്കിട്ടെടുത്തു.[89]
- നവംബർ 26 - മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണ പരമ്പരയിൽ 195 പേർ മരിക്കുകയും 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[90]
- നവംബർ 27 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി വി.പി. സിംഗ് അന്തരിച്ചു.[91]
- നവംബർ 30 - കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി ശിവരാജ് പാട്ടീൽ രാജിവെച്ചു.[92] ധനമന്ത്രിയായിരുന്ന പി. ചിദംബരം പുതിയ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു.[93]
- ഡിസംബർ 3 - മുംബൈയിലെ ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് രാജിവെച്ചു.[94]
- ഡിസംബർ 4 - കണ്ണൂരിലെ ഇരിക്കൂറിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ ഇടിച്ചുകയറി 9 കുട്ടികൾ മരിച്ചു.[95]
- ഡിസംബർ 5 - വിലാസ്റാവു ദേശ്മുഖ് രാജിവെച്ചതിനെത്തുടർന്ന് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[96]
- ഡിസംബർ 13 - 2008-ലെ മിസ് വേൾഡ് ആയി റഷ്യയുടെ സെനിയ സുഖിനോവയും, ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യയുടെ പാർവ്വതി ഓമനക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.[97]
- ഡിസംബർ 15 - മലയാള സാഹിത്യ നിരൂപകൻ കെ.പി. അപ്പൻ അന്തരിച്ചു.[98]
- ഡിസംബർ 23- കെ.പി. അപ്പന്റെ മധുരം നിന്റെ ജീവിതം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[99]
- ഡിസംബർ 23-ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി.[100]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Clinical Sri Lanka clinch series". Cricinfo India. Retrieved 2008 ഓഗസ്റ്റ് 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ സുവർണ വെടിനാദം
- ↑ 13 dead as J-K burns, PM calls another meet
- ↑ Phelps wins Olympic Men's 200m Butterfly gold in world record time
- ↑ Sunil shines in India triumph
- ↑ നിലമ്പൂർ ആയിഷയ്ക്ക് എസ്.എൽ.പുരം അവാർഡ്
- ↑ മാതൃഭൂമി വാർത്ത
- ↑ Phelps Ties Spitz for Golds at a Single Olympics
- ↑ Usain Bolt the world's fastest man ever
- ↑ Prachanda elected Prime Minister of Nepal
- ↑ Historic eighth gold for Michael Phelps
- ↑ Musharaf quits as Pak President
- ↑ വൈദ്യുതി നിരക്ക് കൂടുന്നു; യൂണിറ്റിന് 50 പൈസ സർചാർജ് മാതൃഭൂമി 2008 ഓഗസ്റ്റ് 18
- ↑ Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
- ↑ പണിമുടക്ക് പൂർണം; തീവണ്ടികൾ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
- ↑ WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
- ↑ വിജേന്ദറിന് വെങ്കലം മാത്രം
- ↑ "Curtains down on 'truly exceptional' Games". IBNLIve. Retrieved 2008 ഓഗസ്റ്റ് 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Overall Medal Standings". The official website of the BEIJING 2008 Olympic Games. Retrieved 2008 ഓഗസ്റ്റ് 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Nawaz pulls out of Pakistan's coalition government". IBNLive. Retrieved 2008 ഓഗസ്റ്റ് 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Chiranjeevi launches Praja Rajyam". Rediff. Retrieved 2008 ഓഗസ്റ്റ് 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Shibu Soren sworn in as Jharkhand CM". Rediff. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Jharkhand CM Shibu Soren wins trust vote". Rediff. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ചിത്രയും ജോൺസണും അർജുന അവാർഡ് ഏറ്റുവാങ്ങി". മാതൃഭൂമി. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "India seal maiden series triumph in Sri Lanka". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Bowlers power SL to consolation win". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Noted industrialist KK Birla dies at 90". Hindustan Times. Retrieved 2008 ഓഗസ്റ്റ് 30.
{{cite web}}
: Check date values in:|accessdate=
(help) - ↑ "D Subbarao new RBI chief, to take chage on Sept 5". IBNLive. Retrieved 1 September 2008.
- ↑ "Black, Paes Take Mixed Doubles Title". The US Open 2008 - Grand Slam Tennis - Official Site. Retrieved 5 September 2008.
- ↑ http://www.usopen.org/en_US/scores/cmatch/20ws.html
- ↑ http://www.usopen.org/en_US/scores/cmatch/21ms.html
- ↑
News&contentId=4482788&BV_ID=@@@ "കുന്നക്കുടി അന്തരിച്ചു". മലയാളമനോരമ. Retrieved 9 September 2008.
{{cite web}}
: Check|url=
value (help) - ↑ "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. Retrieved 9 September 2008.
- ↑ "Delhi terror mail traced to Mumbai, death toll 22". IBNLive. Retrieved 14 September 2008.
- ↑ "Zimbabwe political rivals sign historic power-sharing deal". AFP. Retrieved 15 September 2008.
- ↑ "MK Kaushik back as Indian men's hockey coach". IBNLive. Retrieved 17 September 2008.
- ↑ "Cabinet nod for Chandrayaan-II". PTI. Retrieved 18 September 2008.
- ↑ "60 killed in Islamabad suicide blast". Rediff. Retrieved 21 September 2008.
- ↑ "Mbeki to resign as South African President". Times Online. Retrieved 21 September 2008.
- ↑ "Former President D.B.Wijetunga passed away". Asian Tribune. Retrieved 21 September 2008.
- ↑ "Motlanthe to be sworn in as president". The Times, South Africa. Retrieved 24 September 2008.
- ↑ "Zakumi - Official Mascot unveiled". FIFA. Retrieved 24 September 2008.
- ↑ "വെള്ളക്കരം കൂട്ടി; മിനിമം ചാർജിൽ മാറ്റമില്ല". മാതൃഭൂമി. Retrieved 24 September 2008.
- ↑ "Japan parliament votes for Aso as prime minister". Times of India. Retrieved 24 September 2008.
- ↑ "കെ.എസ്.ഇ.ബി കമ്പനിയാക്കാൻ സംയുക്ത രാഷ്ട്രീയയോഗതീരുമാനം". മാതൃഭൂമി. Retrieved 25 September 2008.
- ↑ "Godhra report says train carnage a conspiracy". IBNLive. Retrieved 25 September 2008.
- ↑ "ഗോദ്ര സംഭവം: ഗൂഢാലോചനയെന്ന് നാനാവതി കമ്മീഷൻ". മാതൃഭൂമി. Retrieved 25 September 2008.
- ↑ "Delhi collapse to hand ROI trophy". Cricinfo. Retrieved 27 September 2008.
- ↑ "Srikkanth is new cricket selection panel chief". Rediff. Retrieved 27 September 2008.
- ↑ "Death toll in Delhi blast rises to three". IBNLive. Retrieved 28 September 2008.
- ↑ "ശശാങ്ക് മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്". മാതൃഭൂമി. Retrieved 27 September 2008.
- ↑ "Paul Newman dies at 83". CNN. Retrieved 27 September 2008.
- ↑ "Singer Mahendra Kapoor passes away". Rediff. Retrieved 28 September 2008.
- ↑ "ജോധ്പുർ ക്ഷേത്രത്തിൽ തിക്കും തിരക്കും 150 മരണം". Rediff. Retrieved 30 September 2008.
- ↑ "ഭേദഗതികളില്ലാതെ ആണവക്കരാറിന് സെനറ്റിന്റെ അനുമതി". മാതൃഭൂമി. Retrieved ഒക്ടോബർ 2, 2008.
- ↑ "N-deal: A dream come true". Rediff. Retrieved ഒക്ടോബർ 2, 2008.
- ↑ "ഡോ. പുതുശ്ശേരി രാമചന്ദ്രന് വള്ളത്തോൾ പുരസ്കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 5, 2008.
- ↑ "wildlife awards given today". PIB. Retrieved ഒക്ടോബർ 7, 2008.
- ↑ "The Nobel Prize in Physiology or Medicine 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
- ↑ "The Nobel Prize in Physics 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
- ↑ "Sourav Ganguly: A born fighter". sify.com. Retrieved ഒക്ടോബർ 7, 2008.
- ↑ "വയലാർ അവാർഡ് എം.പി.വീരേന്ദ്രകുമാറിന്". മാതൃഭൂമി. Retrieved ഒക്ടോബർ 8, 2008.
- ↑ "The Nobel Prize in Chemistry 2008". Nobelprize.org. Retrieved ഒക്ടോബർ 8, 2008.
- ↑ "The Nobel Prize in Literature 2008". Nobelprize.org. Retrieved ഒക്ടോബർ 9, 2008.
- ↑ "The Nobel Peace Prize 2008". Nobelprize.org. Retrieved ഒക്ടോബർ 10, 2008.
- ↑ "It's done: India signs N-deal with US". Rediff. Retrieved ഒക്ടോബർ 11, 2008.
- ↑ "India watches as Sister Alphonsa declared saint". IBNLive. Retrieved ഒക്ടോബർ 12, 2008.
- ↑ "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008". Nobelprize.org. Retrieved ഒക്ടോബർ 14, 2008.
- ↑ "Aravind Adiga's The White Tiger wins Booker". IBNLive. Retrieved ഒക്ടോബർ 15, 2008.
- ↑ "Tendulkar breaks Lara's record". IBNLive. Retrieved ഒക്ടോബർ 17, 2008.
- ↑ "2 dead after part of Delhi Metro flyover collapses". IBNLive. Retrieved ഒക്ടോബർ 19, 2008.
- ↑ "Chandrayaan-1 launched". IBNLive. Retrieved ഒക്ടോബർ 22, 2008.
{{cite web}}
: Text "Sends signals across world" ignored (help) - ↑ "Scores dead after Pakistan quake". BBC News. Retrieved ഒക്ടോബർ 29, 2008.
- ↑ "Anand retains World Chess Championship title". IBNLive. Retrieved ഒക്ടോബർ 29, 2008.
- ↑ "ഗയൂം ഭരണത്തിന് അന്ത്യം; മാലെദ്വീപ് ജനാധിപത്യത്തിലേക്ക്". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.
- ↑ "Terror group claims it carried out Assam blasts". IBNLive. Retrieved ഒക്ടോബർ 30, 2008.
- ↑ "കവി അക്കിത്തത്തിന് എഴുത്തച്ഛൻ പുരസ്കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 31, 2008.
- ↑ "Anil Kumble retires from cricket". Cricinfo. Retrieved നവംബർ 6, 2008.
- ↑ "Pandit Bhimsen Joshi to get Bharat Ratna". Times of India. Retrieved നവംബർ 6, 2008.
- ↑ "Obama wins historic US election". BBC News. Retrieved നവംബർ 6, 2008.
- ↑ "Bhutan crowns young king to guide young democracy". Reuters India. Retrieved നവംബർ 6, 2008.
- ↑ "Haiti school building collapse toll rises to 90". The Hindu. Retrieved നവംബർ 10, 2008.
- ↑ "India reclaim the Border-Gavaskar Trophy". Cricinfo. Retrieved നവംബർ 10, 2008.
- ↑ "End of an era as Ganguly walks into sunset". CricketNDTV. Retrieved നവംബർ 10, 2008.
- ↑ "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.
- ↑ "Chandrayaan-I Impact Probe lands on moon". Times of India. Retrieved നവംബർ 14, 2008.
- ↑ "നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. Retrieved നവംബർ 19, 2008.
- ↑ "അഭയ കൊലക്കേസ്: രണ്ട് വൈദികരെയും കന്യാസ്ത്രീയെയും സി.ബി.ഐ. അറസ്റ്റു ചെയ്തു". മാതൃഭൂമി. Retrieved നവംബർ 20, 2008.
- ↑ "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. Retrieved നവംബർ 24, 2008.
- ↑ "Mumbai attacks: Taj Mahal siege ends as total death toll rises to 195" (in ഇംഗ്ലീഷ്). Telegraph. നവംബർ 29, 2008. Retrieved ഡിസംബർ 4, 2008.
- ↑ "മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് അന്തരിച്ചു". മാതൃഭൂമി. നവംബർ 27, 2008. Retrieved നവംബർ 27, 2008.
- ↑ "Home Minister Shivraj Patil steps down" (in ഇംഗ്ലീഷ്). IBNLive. നവംബർ 30, 2008. Retrieved നവംബർ 30, 2008.
- ↑ "Patil quits, Chidambaram takes charge of Home" (in ഇംഗ്ലീഷ്). The Hindu. ഡിസംബർ 1, 2008. Retrieved ഡിസംബർ 1, 2008.
- ↑ "Deshmukh gone, Cong delays successor announcement" (in ഇംഗ്ലീഷ്). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. Retrieved ഡിസംബർ 4, 2008.
- ↑ "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2008. Retrieved ഡിസംബർ 4, 2008.
- ↑ "Ashok Chavan appointed new Maharashtra CM; Rane revolts" (in ഇംഗ്ലീഷ്). Money Control. ഡിസംബർ 5, 2008. Retrieved ഡിസംബർ 7, 2008.
- ↑ "Ms Russia is Miss World, Ms India first runner up" (in ഇംഗ്ലീഷ്). IBNLive. ഡിസംബർ 13, 2008. Retrieved ഡിസംബർ 15, 2008.
- ↑ "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. Retrieved ഡിസംബർ 15, 2008.
- ↑ "കെ.പി.അപ്പന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
- ↑ "An improbable target" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട് | ||
---|---|---|
2001 • 2002 • 2003 • 2004 • 2005 • 2006 • 2007 • 2008 • 2009 • 2010 • 2011 • 2012 • 2013 • 2014 • 2015 • 2016 • 2017 • 2018 • 2019 • 2020 • 2021 • 2022 • 2023 • 2024 • 2025 • 2026 • 2027 • 2028 • 2029 • 2030 • 2031 • 2032 • 2033 • 2034 • 2035 • 2036 • 2037 • 2038 • 2039 • 2040 • 2041 • 2042 • 2043 • 2044 • 2045 • 2046 • 2047 • 2048 • 2049 • 2050 • 2051 • 2052 • 2053 • 2054 • 2055 • 2056 • 2057 • 2058 • 2059 • 2060 • 2061 • 2062 • 2063 • 2064 • 2065 • 2066 • 2067 • 2068 • 2069 • 2070 • 2071 • 2072 • 2073 • 2074 • 2075 • 2076 • 2077 • 2078 • 2079 • 2080 • 2081 • 2082 • 2083 • 2084 • 2085 • 2086 • 2087 • 2088 • 2089 • 2090 • 2091 • 2092 • 2093 • 2094 • 2095 • 2096 • 2097 • 2098 • 2099 • 2100 |