Jump to content

ഹദ്ദാദ് റാത്തീബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാന്ദ്ര വർഷമായ ഹിജ്റ 1044ഇൽ യമനിലെ ഹളർമൗത്തിൽ ജീവിച്ച പ്രമുഖ ഇസ്‌ലാമക പണ്ഡിതനും, സൂഫി ഗുരുവും ആയ സയ്യിദ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്[1] ഹിജ്റ 1071 ഇൽ ക്രോഡീകരിക്കുകയും കോർത്തിണക്കുകയും ചെയ്ത ദൈവിക സ്തോത്ര പ്രകീർത്തനങ്ങളായ ദിക്ർ, തസ്ബീഹ് എന്നിവയുടെ സമാഹാരമാണ് ഹദ്ദാദ് റാത്തീബ്.[2]

ഹിജ്റ 1072 ഇൽ മെക്കയിലെ മസ്ജിദുൽ ഹറാമിലെ ബാബു സ്വഫ, മദീനയിലെ പ്രവാചക സമാധി എന്നിവിടങ്ങളിലെ സൂഫി കൂട്ടായ്മയിൽ വെച്ച് ഇത് സാധൂകരിക്കപ്പെടുകയും[3] തുടർന്ന് ഇസ്ലാമിക സംസ്കരണവും പ്രബോധനവുമായി സൂഫികൾ പ്രതേകിച്ചും ഹള്റമി സയ്യിദുകൾ യാത്ര ചെയ്ത മുഴുവൻ ഇടങ്ങളിലും ഈ റാത്തീബ് പ്രാചുര്യം നേടുകയുമുണ്ടായി.[4] മുൻ കാല മുസ്‌ലിങ്ങളുടെ ദിനചര്യയിൽ രാത്രി (ഇഷാ) നിസ്ക്കാരത്തിനു ശേഷം ഒഴിച്ച് കൂടാനാവാത്ത കർമ്മമായിരുന്നു ഇത്. യെമെനിൽ നിന്നും എത്തിയ ബാ അലവിയ്യ സൂഫികൾ മുഖേനെ ഹദ്ദാദ് റാത്തീബ് കേരളത്തിലും പ്രചുരപ്രചാരം നേടിയിരുന്നു. കേരളത്തിലെ പാരമ്പര്യ വാദികൾക്ക് സ്വാധീനമുള്ള പള്ളികളിൽ രാത്രി നിസ്‌കാരത്തിന് ശേഷം ദിനേന ഇന്നും ഈ റാത്തീബ് ചൊല്ലി വരുന്നുണ്ട്.[5]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Badawî, Mostafâ (2005). Sufi Sage of Arabia: Imām ʻAbdallāh Al-Ḥaddād (illustrated ed.). Fons Vitae. ISBN 978-1-887752657.
  2. Abdallāh b. ʿAlawī al-Ḥaddād Profile image of Ismail AlatasIsmail Alatas Encyclopaedia of Islam, Three
  3. Daily Litanies of Imam al-Haddad Sakina Publishing (UK)
  4. Islamic Intellectual History in the Seventeenth Century Scholarly Currents in the Ottoman Empire and the MaghrebKhaled El-Rouayheb, Harvard University, MassachusettsPublisher:Cambridge University Press:2015
  5. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഹദ്ദാദ് (റ): ജീവിതം, സന്ദേശം; സിറാജ് ഡെയിലി Aug 10, 2016