സെമിറ്റിക്
മദ്ധ്യപൂർവേഷ്യയിൽ ഉടലെടുത്ത സെമിറ്റിക് ഭാഷ സംസാരിക്കുന്ന, സെമിറ്റിക് മതങ്ങളിൽ വിശ്വസിക്കുന്ന ജന വിഭാങ്ങളെയാണ് സെമിറ്റിക് ജനത എന്നതുകൊണ്ട് വംശശാസ്ത്ര, ഭാഷാശാസ്ത്ര പഠനങ്ങളിൽ ഉദ്ദേശിക്കുന്നത് യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ(മുസ്ലിംകൾ), അസ്സീറിയൻ (ഇറാക്കിലും സിറിയയിലുമുള്ള ഒരു ന്യൂനപക്ഷ ജനത. മൊത്തം ജനസംസ്ഖ്യ 33 ലക്ഷം), ഫീനീഷ്യൻ (പ്രധാനമായും ലെബനോണിൽ കാണപ്പെടുന്ന ഒരു ജനവിഭാഗം. മൊത്തം ജനസംഖ്യ രണ്ട് ലക്ഷം), മാൾട്ടീസ് എന്നിവർ സെമിറ്റിക് ജനത്കളാണ്.
അബ്രഹാമിനാൽ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഏകദൈവ വിശ്വാസം പുലർത്തുന്ന ഒരു പ്രാചീന വംശത്തിന്റെ ശാഖകളാണ് വിവിധ സെമിറ്റിക് ജനതകൾ. ഇവർ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി സെമിറ്റിക് ഭാഷകൾ എന്ന് പറയുന്നു. അക്കാദിയൻ, അരമായ, ഹീബ്രു, അറബി (Akkadian, Aramaic, Hebrew, Arabic) എന്നീ ഭാഷകൾ ഈ വിഭാഗത്തിൽ പെടും. ലോകത്തിലെ പ്രധാന മൂന്നു മതങ്ങൾ ആയ യഹൂദമതം, ക്രിസ്തുമതം, ഇസ്‌ലാം ഈ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ ആണ് ഉത്ഭവിച്ചത്, അതുകൊണ്ട് ഈ മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്നു വിശേഷിപ്പിക്കുന്നു. [2] [3]
അവലംബം
[തിരുത്തുക]- ↑ Einleitung in die synchronistische universalhistorie, Gatterer, 1771. Described first ethnic use of the term Semitic by: (1) A note on the history of 'Semitic', 2003, by Martin Baasten; and (2) Taal-, land- en volkenkunde in de achttiende eeuw, 1994, by Han Vermeulen (in Dutch).
- ↑ http://www.britannica.com/EBchecked/topic/534157/Semite
- ↑ http://en.wikisource.org/wiki/Catholic_Encyclopedia_%281913%29/Semites