സുകുമാർ റേ
സുകുമാർ റേ | |
---|---|
ജനനം | ഒക്ടോബർ 30, 1887 കൊൽക്കത്ത , ഇന്ത്യ |
മരണം | സപ്റ്റംബർ 9, 1923 കൊൽക്കത്ത ,ഇന്ത്യ |
ഭാഷ | ബംഗാളി |
ദേശീയത | ഭാരതീയൻ |
Period | ബംഗാൾ നവോത്ഥാനം |
Genre | ബാല സാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | അബോൽ തബോൽ , പഗ്ലാ ദഷു, ഹജബരല |
ബംഗാളി ബാലസാഹിത്യത്തിൽ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള കവിയും, കഥാകൃത്തും ചിത്രകാരനുമാണ് സുകുമാർ റേ (ബംഗാളി: সুকুমার রায়). സുപ്രസിദ്ധ ചലച്ചിത്രസംവിധായകൻ സത്യജിത് റേ ഇദ്ദേഹത്തിന്റെ പുത്രനാണ്.
ജീവിതരേഖ
[തിരുത്തുക]ഉപേന്ദ്രകിഷോർ റേയുടേയും ബിധുമുഖി ദേവിയുടേയും രണ്ടാമത്തെ സന്താനമായിരുന്നു സുകുമാർ . പിതാവിന്റെ സാഹിത്യാഭിരുചിയും പാടവവും പുത്രനും പകർന്നു കിട്ടി. വീട്ടിലെ സാഹിത്യസദസ്സുകൾ ഇതിനു സഹായകമായി ഭവിച്ചു. [1]. സുകുമാർ പിന്നീട് ലണ്ടനിൽ ചെന്ന് ഫോട്ടോഗ്രഫിയിൽ പ്രത്യേക പരിശീലനം നേടുകയുണ്ടായി.[2] സ്വന്തമായ ഒരു പ്രിൻറിംഗ് &പബ്ലിഷിംഗ് കമ്പനി സ്ഥാപിച്ചതിനോടൊപ്പം ഉപേന്ദ്രകിഷോർ റേ കുട്ടികൾക്കു വേണ്ടി സന്ദേഷ് എന്ന മാസികയും തുടങ്ങി. പിതാവിന്റെ മരണശേഷം, കമ്പനിയുടേയും മാസികയുടേയും ഉത്തരവാദിത്തം സുകുമാർ ഏറ്റെടുത്തു. ലെഷ്മാന്യ ബാധിതനായി 1923 സെപ്റ്റംബർ 10-ന് അന്തരിച്ചു. [3]
സുകുമാർ റേ എന്ന പേരിൽ സത്യജിത് റേ 1987-ൽ ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. തിരക്കഥയും സംഗീതവും, സംവിധാനവും റേ തന്നെ നിർവ്വഹിച്ചു. മുഖ്യ അഭിനേതാക്കൾ സൌമിത്ര ചാറ്റർജി, ഉത്പൽ ദത്ത്, സന്തോഷ് ദത്ത, തപൻ ചാറ്റർജി എന്നിവരായിരുന്നു.[4]
കൃതികൾ
[തിരുത്തുക]നിരർത്ഥകപദങ്ങൾ കോർത്തിണക്കി രചിച്ച കവിതകളിലെ ഫലിതവും കുസൃതിയും പ്രായഭേദമെന്യെ എല്ലാവരേയും ആകർഷിക്കുന്നു. സുകുമാർ റേയുടെ കൃതികളുടെ സമ്പൂർണ്ണ സംഗ്രഹം അദ്ദേഹത്തിന്റെ ജന്മശതവാർഷികത്തോടനുബന്ധിച്ച് ആനന്ദ പബ്ലിക്കേഷൻ പുറത്തിറക്കുകയുണ്ടായി. [5] പലകൃതികളുടേയും ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്.[6]
- അബോൽ തബോൽ
- പഗ്ലാ ദഷു
- ഖായ്-ഖായ്
- ഹേഷോരാം ഹുഷിയാരേർ ഡയറി
- ഹജബരല
- ഝലപല ഒ അനന്യ നാടക്
- ലഖനേർ ഷൊക്തിഷേൽ
- ചലചിത്തചഞ്ചരി
- ശബ്ദകല്പദ്രും
- ബഹുരൂപി
- ഭാഷാർ അത്യാചാർ [7]
അവലംബം
[തിരുത്തുക]- ↑ Satyajit Ray (1998). Childhood Days- A Memoir. Penguin India (South Asia Books). ISBN 13: 978-0140250794.
{{cite book}}
: Check|isbn=
value: invalid character (help); Cite has empty unknown parameter:|1=
(help); Unknown parameter|7 edition=
ignored (help) - ↑ Sukumar Ray
- ↑ "LIfe Of Sukumar Ray". Freehostia.
- ↑ Satyajit Ray (2011). Sandip Ray (ed.). Deep Focus. HarperCollins, India Today Group. ISBN 978-93-5029-135-1.
- ↑ Satyajit Ray, ed. (1989). Sukumar Sahithya Samagra. Kolkata: Ananda Publishers Private Ltd. ISBN 81-7066-172-2.
{{cite book}}
: Cite has empty unknown parameter:|1=
(help); Unknown parameter|coeditor=
ignored (help) - ↑ Ray, Sukumar. Nonsense rhymes. , Writers Workshop. 1970. ISBN 0882535870.
{{cite book}}
: Unknown parameter|translated=
ignored (help) - ↑ Torture of Language