Jump to content

സാനിയ ഹബ്ബൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Dr Saniya M. Habboub died 1983.jpg
ഡോ സാനിയ ഹബ്ബൂബ്

സാനിയ എം. ഹബ്ബൂബ് (Saniya Habboub) (ആദ്യ നാമം സാനിയ) ( അറബി: سنية حبوب سنية  ; 1901 - സെപ്റ്റംബർ 1983) ഒരു ലെബനോൻ സ്വദേശിയായ മെഡിക്കൽ ഡോക്ടറായിരുന്നു. വിദേശത്ത് വൈദ്യശാസ്ത്രം പഠിക്കുകയും പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടുകയും ചെയ്ത ആദ്യത്തെ ലെബനീസ് വനിതയായി അറിയപ്പെടുന്ന അവർ, അവിടെനിന്ന് 1931 ൽ വൈദ്യശാസ്ത്ര ബിരുദം നേടി. പിന്നീട് ലെബനീസ് റെഡ് ക്രോസിൽ അവർ ജോലി ചെയ്തു.

ആദ്യകാലജീവിതം

[തിരുത്തുക]

ബെയ്റൂട്ടിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സാനിയ ഹബ്ബൂബ് ജനിച്ചത്.[1] സാനിയ മുസ്തഫ ഹബ്ബൂബ് ലെബനനിലെ ഒരു തുകൽ വ്യാപാരിയായിരുന്ന മുസ്തഫ ഹബ്ബൂബിന്റെയും തുർക്കിയിൽ നിന്നുള്ള അദ്ദേഹത്തിൻറെ ഭാര്യ അദ്‌ല അൽ-ജസൈറിയുടെയും മകളായിരുന്നു.[1] മാതാവ് നിരക്ഷരയായിരുന്നുവെങ്കിലും അവർ വിദ്യാസമ്പന്നരായ സ്ത്രീകളെ ആരാധിക്കുകയും ഒപ്പം സാനിയയുടെ സ്കൂൾ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും ചെയ്തു.[2] സാനിയ ഹബ്ബൂബ് അമേരിക്കൻ ജൂനിയർ കോളേജ് ഫോർ വിമൻ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് (AUB) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. ആ സമയത്ത് AUB യുടെ മെഡിക്കൽ പ്രോഗ്രാമിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നതിനാൽ, പകരം അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യശാസ്ത്ര ബിരുദം നേടാൻ അവൾ തീരുമാനിക്കുകയും അങ്ങനെ ചെയ്യുന്ന ആദ്യത്തെ ലെബനീസ് വനിതയായി മാറുകയും ചെയ്തു.[3] [4] "അവളുടെ മുടി ബോബ് ചെയ്തിരിക്കുന്നു," ഒരു അമേരിക്കൻ പത്ര ലേഖകൻ അത്ഭുതപ്പെട്ടു, "എല്ലാ വിധത്തിലും അവർ ആകസ്മികമായ വഴികൾ സ്വീകരിച്ചു."

1931-ൽ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ[5] ഹബ്ബൂബ് വിദ്യാലയത്തിലെ ഏക അറബ് ബിരുദധാരിയായിരുന്നു.[6] ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഒരു ഇന്റേൺ ആയി [7] തുടർ പരിശീലനത്തിനായി 1932-ൽ അവർ അമേരിക്കയിൽ താമസിച്ചു.[2] പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽനിന്ന് തനിക്ക് ലഭിച്ച വിദ്യാഭ്യാസത്തിനുള്ള നന്ദിസൂചകമായി അവർ അവിടെ ഒരു സ്കോളർഷിപ്പും സ്ഥാപിച്ചു. [3]

1932-ൽ ലെബനനിലേക്ക് മടങ്ങിയ ഹബ്ബൂബ്, ഫീസ് താങ്ങാൻ കഴിയാത്ത സ്ത്രീകൾക്കായി സൗജന്യ സേവനങ്ങളുള്ള ഒരു ചെറിയ ക്ലിനിക്ക് തുറന്നു. [8] ബെയ്റൂട്ടിൽ പ്രാക്ടീസ് ആരംഭിക്കാൻ വിദേശത്ത് പരിശീലനം നേടിയ ആദ്യത്തെ വനിതാ ഫിസിഷ്യൻ ആയിരുന്നു അവർ.[6] പിന്നീട് ലെബനീസ് റെഡ് ക്രോസിൽ ജോലി ചെയ്തു.[9] മുസ്ലീം ഓർഫൻസ് ഹോം, യംഗ് വിമൻസ് മുസ്‌ലിം അസ്സോസിയേഷൻ എന്നിവയിൽ പ്രവർത്തിച്ചിരുന്ന അവർക്ക് മെഡിക്കൽ ഡോക്ടറായി അൻപതാം വർഷം ആഘോഷിക്കുന്ന സമയത്ത് ലെബനീസ് സർക്കാരിൽ നിന്ന് 1982-ൽ "ഹെൽത്ത് മെഡൽ ഓഫ് മെറിറ്റ്" ലഭിച്ചുിരുന്നു.[10]

സ്വകാര്യ ജീവിതം

[തിരുത്തുക]

പത്രപ്രവർത്തകനായ മുഹമ്മദ് അൽ നഖാഷിനെയാണ് സാനിയ ഹബ്ബൂബ് വിവാഹം കഴിച്ചത്. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. [11] 1983-ൽ 82-ാം വയസ്സിൽ അവൾ മരിച്ചു. [10] ബെയ്‌റൂട്ടിലെ റാംലെറ്റ് അൽ-ബൈദ സെക്ഷനിൽ സാനിയ ഹബ്ബൂബ് സ്ട്രീറ്റ് ഉണ്ട്, അവരുടെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. [11]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 When the Lebanese Woman Shed the Veil
  2. 2.0 2.1 F. Najia, "When the Lebanese Woman Shed the Veil" Mid-East Posts/Voices of the Middle East (March 13, 2011).
  3. 3.0 3.1 "Dr. Saniyya Habboub: Fifty Years of Devoted Medical Service" Al-Raida (November 1, 1982): 2.
  4. "Medical Co-eds from Far-Away Lands" Archived 2019-12-15 at the Wayback Machine. (January 1, 1929), newspaper clipping, Legacy Center, Drexel University College of Medicine.
  5. "Foreign Girls Graduate" Archived 2020-05-11 at the Wayback Machine. (June 11, 1931), newspaper clipping, Legacy Center, Drexel University College of Medicine.
  6. 6.0 6.1 Ghassan Ghosn, "'We Dared to Venture'" Aramco World (November/December 1995).
  7. Womecho: the 1932 yearbook of the Hospital of the Woman's Medical College of Pennsylvania School of Nursing (1932): 13.
  8. Nicole Khoury, "Pioneering Feminisms in Lebanon and the Middle East: A Timeline" Archived 2017-10-12 at the Wayback Machine. CWSHRC.org (2015).
  9. "Achievements of LAU Women Graduates Throughout History" LAU Magazine & Alumni Bulletin (Winter 2011): 30.
  10. 10.0 10.1 W. Stephan, "Dr. Saniyya Habboub: Death of a Pioneer" Al-Raida (November 1983): 4.
  11. 11.0 11.1 Hosn Abboud, "Who is She?" Archived 2016-09-14 at the Wayback Machine. AMEWS E-Bulletin (October 2014): 8.
"https://ml.wikipedia.org/w/index.php?title=സാനിയ_ഹബ്ബൂബ്&oldid=3972382" എന്ന താളിൽനിന്ന് ശേഖരിച്ചത്