സംവാദം:പി. കുഞ്ഞിരാമൻ നായർ
ഇദ്ദേഹത്തിന്റെ ജന്മദിനം, ജീവിതരേഖയിലും വിവരപ്പെട്ടിയിലും വ്യത്യസ്തമായാണല്ലോ കാണുന്നത്. --Vssun 17:44, 21 ഫെബ്രുവരി 2010 (UTC)
- ഒക്ടോബർ 4 എന്നാണ് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിരുന്നത്. മാതൃഭൂമി കലണ്ടറിലും ഒക്ടോബർ 4 എന്നു കാണുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:21, 4 ഒക്ടോബർ 2013 (UTC)
ജന്മദിനം 1906 ഒക്ടോബർ 26 (1082 തുലാം 9, തിരുവോണം) എന്നാണ് ഡി.സി ബുക്സ് ൻടെ കവിയുടെ കാൽപ്പാടുകൾ(2006) പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിൽ കാണുന്നത്. --...യക്ഷി... 14:06, 13 ജനുവരി 2014 (UTC)
- കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിൽ 4.11.1905 ആണ്. --കണ്ണൻഷൺമുഖം (സംവാദം) 14:13, 13 ജനുവരി 2014 (UTC)
മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം
[തിരുത്തുക]മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം എന്ന താൾ ഇതിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.--ജോസഫ് 💬 14:19, 6 ജനുവരി 2021 (UTC)
ശ്രദ്ധേയത രണ്ടിനും ഉണ്ട്. ലയിപ്പിക്കേണ്ടതില്ലെന്ന് കരുതുന്നു Irshadpp (സംവാദം) 20:11, 13 ജനുവരി 2021 (UTC)
- സ്വതന്ത്രമായി നിലനിർത്താവുന്ന ലേഖനമായിരുന്നു മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം. 13 November 2016 ന് കാഞ്ഞങ്ങാട് വെച്ച് നടന്ന വിക്കിപീഡിയ പരിചയപ്പെടുത്തൽ ക്ലാസ്സിൽ വെച്ച് പുതിയ ഉപയോക്താക്കളെ എഡിറ്റിംഗ് പരിചയപ്പെടുത്താനായി @Vijayakumarblathur: സൃഷ്ടിച്ച ലേഖനമായിരുന്നു അത്. എന്റെ വിക്കിയിലേക്കുള്ള യാത്ര അവിടം മുതലാണ്. കോമൺസിലേക്കുള്ള എന്റെ ആദ്യ ചിത്രവും [1] ഈ ലേഖനത്തിലായിരുന്നു. ഇത്തരം വൈകാരികത ഒരു ലേഖനം നിലനിർത്താനുള്ള കാരണങ്ങളല്ല എന്നറിയാം. എന്നാൽ, സാഹിത്യ- കലാ പ്രവർത്തനങ്ങളുമായി സ്വതന്ത്രമായി സജീവമായിരിക്കുന്ന ഈ സ്ഥാപനത്തിന് ഒരു സ്വതന്ത്രലേഖനം ആവാമായിരുന്നു. ശുപാർശ ചെയ്യപ്പെട്ട് രണ്ട് മിനിറ്റിനകം ലയിപ്പിക്കൽ [2] നടന്നതായിക്കാണുന്നു. @Meenakshi nandhini:, ഒരഭിപ്രായം രേഖപ്പെടുത്താൻ പോലും സമയംകിട്ടിയില്ല എന്നത് ഒരു ന്യൂനതയായിത്തോന്നുന്നത് എനിക്ക് മാത്രമായിരിക്കുമോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:03, 14 ജനുവരി 2021 (UTC)
ലയിപ്പിക്കൽ നടന്നു എന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്. പുന:സ്ഥാപിച്ച് ചർച്ച നടക്കണമെന്ന് അഭിപ്രായപ്പെടുന്നു.--Irshadpp (സംവാദം) 10:31, 14 ജനുവരി 2021 (UTC)
സ്മാരകത്തിന്റെ ലേഖനം പുന:സ്ഥാപിക്കേണ്ടേ?--Irshadpp (സംവാദം) 11:34, 14 ജനുവരി 2021 (UTC)
ലേഖനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. KG, ഈ താൾ ഒന്നു പുനഃസ്ഥാപിക്കാമോ.--Meenakshi nandhini (സംവാദം) 12:04, 14 ജനുവരി 2021 (UTC)
- ലേഖനങ്ങൾ രണ്ടും പുനഃസ്ഥാപിച്ചിട്ടുണ്ട്, നാൾ വഴിയിൽ പ്രശ്നങ്ങളുണ്ടങ്കിൽ അറിയിക്കുക.--KG (കിരൺ) 15:06, 14 ജനുവരി 2021 (UTC)
നന്ദി.--Meenakshi nandhini (സംവാദം) 15:33, 14 ജനുവരി 2021 (UTC)
- നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:27, 14 ജനുവരി 2021 (UTC)
- സ്വതന്ത്രലേഖനമായി നിൽക്കാൻതക്കവിധത്തിൽ ഉള്ളടക്കമില്ല എന്ന പരിമിതിയുണ്ട്. കഴിവയും പെട്ടെന്ന് തന്നെ കുറേക്കൂടി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:30, 14 ജനുവരി 2021 (UTC)