സംവാദം:ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങൾ
മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ
[തിരുത്തുക]മതഗ്രന്ഥങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സത്യവും ആധികാരികവും ആയിരിക്കാം. എന്നാൽ വൈജ്ഞാനികതലത്തിൽ അവ അങ്ങനെയല്ല. വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. യുക്തിയോ സത്യമോ ശാസ്ത്രബോധമോ അല്ല.
ഈ നിലപാടിൽ നിന്നു നോക്കുമ്പോൾ ഖുറാനിൽ നിന്നായാലും ഭാഗവതത്തിൽ നിന്നായാലും ബൈബിളിൽ നിന്നായാലും ഒരു കാര്യം തെളിവായി ഉദ്ധരിക്കുന്നതിന് യാതൊരു സാംഗത്യവുമില്ല. അതാത് മതങ്ങളിൽ വിശ്വസിക്കുന്നവർ വിശ്വസിക്കുന്നത് മതേതരസമൂഹത്തിനു മേൽ യാതൊരു നീതീകരണവുമില്ലാതെ അടിച്ചേല്പിക്കരുത്. സൂക്തങ്ങൾ ഉദ്ധരിക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. നീതീകരിക്കുകയാണെങ്കിൽ മറ്റു മതസ്ഥർ അവരുടെ പുണ്യപുസ്തകങ്ങളിൽ നിന്ന് ഉദ്ധരിച്ച് ലേഖനമെഴുതുന്നതിന് പച്ചക്കൊടി കാണിക്കലാകും. ഇത് വിക്കിയെ മതപ്രചാരകസംഘമാക്കി അധ:പതിപ്പിക്കും. മംഗലാട്ട് ►സന്ദേശങ്ങൾ
മത വിഷയങ്ങളിൽ ലേഖനം വരുമ്പോൾ മത ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരികൾ ആവുന്നതിൽ തെറ്റുണ്ടോ? കമ്മ്യൂണിസത്തെ കുറിച്ച് ലേഖനം വരുമ്പോൾ കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങൾ ഉദ്ദരിക്കണം..നേതാക്കന്മാരുടെ വചനങ്ങളുമാവാം...യുക്തിവാദികളും മതമില്ലാത്തവരുമെല്ലാം ലേഖനം എഴുതുമ്പോൾ ഈ രീതിയാവാമല്ലോ.. ***സിദ്ധീഖ് | सिधीक 18:44, 15 ഡിസംബർ 2007 (UTC)
സൂര്യൻ എന്ന ലേഖനത്തിൽ സൂര്യന്റെ അന്ത്യം എന്നൊക്കെ എഴുതിയിരിക്കുന്നു.ഇതിനും തെളിവുണ്ടോ ആവോ? --ബ്ലുമാൻഗോ ക2മ 18:55, 15 ഡിസംബർ 2007 (UTC)
- അവിടെ കൊടുത്തിരിക്കുന്ന തെളിവു പോരെ? ഒരു ലേഖനത്തിലേ കാര്യത്തെ കുറിച്ചു പറയാൻ ആ ലേഖനത്തിന്റെ സമ്വാദ്ം ഉപയോഗിക്കുക. പൊതുവായ കാര്യങ്ങൾ പഞ്ചായത്തിൽ പറയുക--പ്രവീൺ:സംവാദം 08:45, 16 ഡിസംബർ 2007 (UTC)
- വിശ്വാസം അടിച്ചേപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ ചോദിച്ചു പോയതാണ്. സൂര്യന്റെ കാര്യം ഉദാഹരണം കാണിച്ചതാ. --ബ്ലുമാൻഗോ ക2മ 09:18, 16 ഡിസംബർ 2007 (UTC)
ഇവിടെ വിഷയം തന്നെ 'ഇസ്ലാമികം' ആയത് കൊണ്ട് ഖുർആനും ഹദീസുമാണ് അവലംബമാക്കാൻ ഏറ്റവും ഉചിതം. ഈ ലേഖനത്തിൽ അനുചിതമായതെന്താണെന്ന് (വികിയുടെ നയത്തിനെതിരായി) ചൂണ്ടിക്കാണിക്കാൻ താൽപര്യപ്പെടുന്നു.--Caduser2003 07:25, 16 ഡിസംബർ 2007 (UTC)
“ | സൂര്യൻ എന്ന ലേഖനത്തിൽ സൂര്യന്റെ അന്ത്യം എന്നൊക്കെ എഴുതിയിരിക്കുന്നു.ഇതിനും തെളിവുണ്ടോ ആവോ. | ” |
ഉണ്ടല്ലോ. നമ്മളൊക്കെ തന്നെ അതിന്റെ തെളിവ്. സൂര്യന്നെ പോലുള്ള നക്ഷത്രങ്ങൾക്ക് അന്ത്യമില്ലാതിരിക്കുകയും ഭീമൻ നക്ഷത്രങ്ങൾ ഒക്കെ സൂപ്പർ നോവയായി പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു ഇല്ല എങ്കിൽ ഈ വിക്കിപീഡിയയും, ഭൂമിയും ലോകവും ഞാനും നിങ്ങളും ഒന്നും ഉണ്ടാവുമായിരുന്നില്ല. അതു ശാസ്ത്രം മറ്റേത് വിശ്വാസം.
ശാസ്ത്രത്തെ മതത്തിന്റെ തുലാസ് കൊണ്ട് അളക്കാൻ ശ്രമിക്കുന്നതു വ്യർത്ഥം. മതത്തിനു എല്ലാം ദൈവ സൃഷ്ടി എന്ന എളുപ്പ വഴി കണ്ടെത്തി ചോദ്യങ്ങളിൽ നിന്നു ഓടിയൊളിക്കാം ശാസ്ത്രത്തിന്റെ രീതി അതല്ല. അതിനാൽ ഈ വിഷയുമായി പുല ബന്ധം ഇല്ലാത്തെ കാര്യം ഈ സമ്വാദം താളിലേക്കു വലിച്ചിഴക്കാതിരിക്കുക. ഈ താളിൽ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ മാത്രം സംവദിക്കുന്നതു നല്ലതാകും.
ജ്യോതിശാസ്ത്രം മതവുമായി താർതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചെയ്താൽ സെമസ്റ്റിക്ക് മതങ്ങളുടെ പല വിശ്വാസങ്ങളും അഴിഞ്ഞു വീണുന്നതും കാണാം. അതിനെ കുറിച്ച് വലരെയധികം എഴുതാനുണ്ട്. മറ്റൊന്ന് എനിക്കു അന്ത്യമുണ്ടാവുമോ എന്ന് അറിയാൻ ഞാൻ മരിക്കുന്നതു വരെ കാക്കേണ്ടല്ലോ. അതെ പോലെ സൂര്യനു അന്ത്യമുണ്ടോ എന്നറിയാൻ സൂര്യൻ മരിക്കുന്നതു വരെ കാക്കണ്ട. --ഷിജു അലക്സ് 10:19, 16 ഡിസംബർ 2007 (UTC)
- നല്ല്ലതെളിവുകൾ.എനിക്കു അന്ത്യമുണ്ടാവുമോ എന്ന് അറിയാൻ ഞാൻ മരിക്കുന്നതു വരെ കാക്കേണ്ടല്ലോ. അതെ പോലെ സൂര്യനു അന്ത്യമുണ്ടോ എന്നറിയാൻ സൂര്യൻ മരിക്കുന്നതു വരെ കാക്കണ്ട. ഇതു തന്നെ മതത്തിന്റെ യുക്തി. ശാസ്ത്രവും ഒരു മതം തന്നെ അതിലും അംഗീകരിക്കാൻ പറ്റുന്നതും അല്ലാത്ത തും നിഗമനങ്ങളും ഊഹങ്ങളും എല്ല്ലാം ഉണ്ടാവും. ശാസ്ത്രഞർ കൂടുതൽ മതത്തിലേക്ക് കടന്നു വരുന്നത് അതിന്റെ തെളിവാണ്.
ഭൂമിയിൽ നടക്കുന്ന കാലാവസ്ഥയും, സുനാമിയൊന്നും പ്രവചിക്കാൻ കഴിയാത്ത ശാസ്ത്രത്തെകുറിച്ച് പറയാതിരിക്കുന്നതാ നല്ലത്. പിന്നെ അല്ലെ ആകാശം. 6-ആം നൂറ്റാണ്ടിൽ സൂര്യന്റെ ചലനത്തെ കുറിച്ച് വേദങ്ങളിൽ വിവരിക്കുന്നുണ്ട് --ബ്ലുമാൻഗോ ക2മ 10:37, 16 ഡിസംബർ 2007 (UTC)
കരുണാമനയ ദൈവം കഷ്ടപ്പെടുത്തുന്ന കാലാവസ്ഥയും സുനാമിയും ഒക്കെ അയച്ച് മനുഷ്യനെ ദ്രോഹിച്ചു കൊണ്ടിരുന്നാൽ എന്തു ചെയ്യും. സൂര്യന്റെ ചലനം ഒക്കെ ചില പ്രാചീന ഗ്രന്ഥങ്ങളിൽ (ഉദാ: ആര്യഭടിയം)പ്രദിപാദിക്കുന്നുണ്ട്. ചിലർ അതു മതത്തിന്റെ വിലാസത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതു മത ഗ്രന്ഥമല്ല. സെമസ്റ്റിക് മതഗ്രന്ഥങ്ങളിൽ (ബൈബിൾ, ഖുർആൻ) ദൈവം പറയുന്നതിനേക്കൾ ഉന്നതും കൃത്യമായതുമായ ശാസ്ത്രമാണ് ആര്യഭട്ടൻ പറയുന്നത്. ഇനി ആര്യഭട്ടനേയും പിടിച്ച് പ്രവാചകനാക്കുമോ ആവോ. അതിനുള്ള ചില ഗ്യാപുക്കൾ ഇട്ടിട്ടുണ്ടല്ലോ. --ഷിജു അലക്സ് 10:56, 16 ഡിസംബർ 2007 (UTC)
- അതിനാൽ ഈ വിഷയുമായി പുല ബന്ധം ഇല്ലാത്തെ കാര്യം ഈ സമ്വാദം താളിലേക്കു വലിച്ചിഴക്കാതിരിക്കുക. എന്നു പറയുകയും വലിച്ചിഴക്കുന്ന കാഴ്ച നമ്മൾ കാണുമ്പോഴും പ്രതികരിക്കാതിരിക്കാൻ വയ്യ.ആദ്യമെ ഒരപേക്ഷയുണ്ട് തെറിവിളിക്കരുത് .കരുണാമയനായ ദൈവത്തിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഈ ലോകത്തുനിന്നുതന്നെ ശിക്ഷയും വരാം.രാജാവീന്റെ കരുണ എന്നാൽ നീതിയാണ്.പട്ടികളെ തീറ്റിപുലർത്താൻ ലക്ഷങ്ങൾ ചിലവയിക്കുന്ന രാഷ്ട്രങ്ങൾ പട്ടിണി മരണമുള്ള രാഷ്ട്രങ്ങൾ എല്ലാം ഉദാഹരണം മാത്രം--ബ്ലുമാൻഗോ ക2മ 11:07, 16 ഡിസംബർ 2007 (UTC)--84.235.53.241 11:06, 16 ഡിസംബർ 2007 (UTC)
ലേഖനം എഴുതുമ്പോൾ പൂർണ്ണമായും ഒരു ഗ്രന്ഥം തന്നെ അവലബിക്കുന്നത് വിക്കി പോലുള്ള വിജ്ഞാനകോശത്തിലോ, ശാസ്ത്രീയമായ ജേർണലുകളിലോ പുസ്തകങ്ങളിലോ ഉപയോഗിക്കുന്ന രീതി അല്ല. ഒരു ഗ്രന്ഥം അല്ലെങ്കിൽ രണ്ടോ മുന്നോ എന്നത് വാരികകളിലും ദിനപത്രങ്ങളിലും ലേഖനമെഴുതുവനും മറ്റുമേ ഉപയോഗിക്കാവൂ. ബിരുദാനന്തരബിരുദം ഉള്ളവർക്ക് ഇത് അറിയാമായിരിക്കും കാരണം അവർക്ക് ഇത്തരത്തിൽ ആർട്ടിക്കിളുകൾ എഴുതാൻ പരിശീലനം ലഭിക്കുന്നുണ്ട്. അല്ലാത്തവർക്ക് അറിയില്ല എന്നല്ല. പക്ഷേ മംഗലാട്ട് മാഷ് പറഞ്ഞ കാര്യം വ്യക്തമാവാൻ ബുദ്ധിമുട്ടായിരിക്കും . വിക്കി വൈജ്ഞാനികമാകണമെങ്കിൽ അതിൽ റഫറൻസുകൾ അധികം ഉണ്ടാവണം. പ്രബന്ധം എഴുതുന്ന രീതിയിലായില്ലെങ്കിലും അതിലും വെല്ലുന്ന നല്ല ലേഖനമായിരിക്കണം നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടത്. ഈ വിഷയത്തിൽ അറിവുള്ള ഒരു പണ്ഡിതൻ ഇത് വായിച്ചാൽ ആശ്ചര്യപ്പെടണം. അതാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ എന്തെങ്കിലും എഴുതിക്കൂട്ടി വലിപ്പം വയ്പിക്കാനാവരുത്. എന്റെ കയ്യിൽ പ്രസ്തുത വിഷയെത്തെക്കുറിച്ചുള്ള റഫറൻസുകൾ ഇല്ല. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ ലേഖനം എഴുതിയിരിക്കുന്നത് മാതൃകയാക്കാമല്ലോ. ശ്ലോകങ്ങൾക്കും മറ്റും ഖുറാനും ഹദീസും റഫറൻസ് കൊടുക്കാമെന്നല്ലാതെ അതിന്റെ വ്യഖ്യാനത്തിനത് പോര. അത് വ്യാഖ്യാനം ചെയ്ത മറ്റു ഗ്രന്ഥങ്ങൾ തന്നെ ഉപയോഗിക്കുകയാവും ഉചിതം. മറ്റു വിഷയങ്ങൾ വലിച്ചിഴച്ച് സംവാദം നിലവാരം കെട്ടതാക്കരുത്. --ചള്ളിയാൻ ♫ ♫ 16:55, 16 ഡിസംബർ 2007 (UTC)