ഷന്നൊൻ ദേശീയോദ്യാനം
Shannon National Park Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Pemberton |
നിർദ്ദേശാങ്കം | 34°36′11″S 116°21′54″E / 34.60306°S 116.36500°E |
സ്ഥാപിതം | 1988 |
വിസ്തീർണ്ണം | 525.98 km2 (203.1 sq mi)[1] |
Managing authorities | Department of Parks and Wildlife |
Website | Shannon National Park |
See also | List of protected areas of Western Australia |
പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഷന്നൊൻ ദേശീയോദ്യാനം. പെർത്തിൽ[2] നിന്നും തെക്കായി 302 കിലോമീറ്ററും മൻജിമുപിനു തെക്കു-കിഴക്കായി 55 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. 1988 ലാണ് ഈ ദേശീയോദ്യാനം പ്രഖ്യാപിക്കുന്നത്.[3] ഷന്നൊൻ നദീതടത്തിന്റെ മുഴുവൻ ഭാഗവും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[4]
ഈ പ്രദേശത്ത് ജൈവശാസ്ത്രപരമായി സമ്പന്നമായ തണ്ണീർത്തടങ്ങളും, ഹീത് ലാൻറുകളും (കുറ്റിക്കാടുകൾ) ഉണ്ട്. പഴയതും പുതുവളർച്ചയുള്ളതുമായ കെരി വനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1940 കൾവരെ ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും പ്രവേശന സൌകര്യമില്ലാതെയിരുന്നതിനാൽ മനുഷ്യസ്പർശനമേൽക്കാത്ത കാടുകളായി നിലകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അനുഭവപ്പെട്ട വൃക്ഷത്തടികളുടെ കുറവു പരിഹരിക്കുന്നതിനായി ഈ മേഖലയിൽ ഷാന്നൻ എന്ന പേരിൽ ഒരു ടൌണും തടിമില്ലും സ്ഥാപിക്കപ്പെട്ടിരുന്നു. അക്കാലത്ത് ഇവിടെ ഏകദേശം 90 വീടുകളും പോസ്റ്റ് ഓഫീസ്, ദേവാലയം ആതുരശുശ്രൂഷാ കേന്ദ്രം എന്നിവയും നിലനിന്നിരുന്നു. 1949 ൽ വരണ്ട മാസങ്ങളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അണക്കെട്ട് സ്ഥാപിക്കപ്പെട്ടിരുന്നു. തടിമിൽ 1968 ൽ അടച്ചുപൂട്ടുകയും വീടുകൾ മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തപ്പോൾ ടൌൺഷിപ്പ് അനാഥമാകുകയും ഒരിക്കൽ ടൌൺ നിലനിന്നിരുന്നിടം ദേശീയോദ്യാനത്തിന്റെ ക്യാമ്പ് ഗ്രൌണ്ട് ആയി മാറുകയും ചെയ്തു.[5] ഇതിപ്പോൾ വാൽപോൾ വൈൽഡേർനസ് ഏരിയുടെ ഭാഗമാണ്. ഈ ദേശീയോദ്യാനത്തിലെ ക്യാമ്പ് ഗ്രൌണ്ട് ആദ്യം എത്തുന്നവർക്ക് ആദ്യമെന്ന നിലയിൽ, പ്രാഥമികകൃത്യങ്ങൾക്കും ഭക്ഷണം പാകം ചെയ്യുന്നതിനും ചൂടുവെളളത്തിലുള്ള കുളിക്കും സൌകര്യമുള്ളതാണ്.[6] ഇവിടെ രണ്ട് ടൂറിസ്റ്റ് ഹട്ടുകൾ നിലനിൽക്കുന്നുണ്ട്. ദേശീയോദ്യാനം സന്ദർശിക്കുന്നതിന് പ്രവേശനഫീസ് ഏർപ്പെടുത്തിയിരിക്കുന്നു. ഔരു 48 കിലോമീറ്റർ (30 മൈൽ) ദൂരമുള്ള റോഡ് ഗ്രേറ്റ് ഫോറസ്റ്റ് ട്രീസ് ഡ്രൈവ് എന്ന പേരിൽ 1996 ൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. സന്ദർശകർക്ക് ദേശീയോദ്യാനത്തിലെ കാഴ്ച്ചകൾ ഈ പാതയിലൂടെ സഞ്ചരിച്ച് കാണുവാൻ സാധിക്കുന്നു.[7]
അവലംബം
[തിരുത്തുക]- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 ജനുവരി 2011.
{{cite journal}}
: Cite journal requires|journal=
(help) - ↑ Bailey, Caris.(1996-1997) Shannon National Park and the great forest trees drive. Landscope Vol. 12, No. 2 (Summer 1996-97), p. 17-21
- ↑ Shannon National Park - WA Conservation Council urges the establishment of this proposed park The West Australian, 22 Feb. 1985, p.33
- ↑ "Walpole wilderness". Walpole Community Resource Centre. 2014. Retrieved 13 December 2018.
- ↑ "Australian National Parks". 2008. Archived from the original on 2017-01-07. Retrieved 24 January 2011.
- ↑ "Shannon National Park". 2010. Archived from the original on 2012-08-03. Retrieved 24 January 2011.
- ↑ "Department of environment - Shannon National Park". 2008. Archived from the original on 2012-08-12. Retrieved 24 January 2011.