വി. ബാബുസേനൻ
ദൃശ്യരൂപം
വി. ബാബുസേനൻ | |
---|---|
ജനനം | 1935 തിരുവനന്തപുരം |
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
വൈജ്ഞാനികസാഹിത്യ, ജീവചരിത്ര രചയിതാവായിരുന്ന വി. ബാബുസേനൻ 1935-ൽ തിരുവനന്തപുരത്താണ് ജനിച്ചത്. ഊർജ്ജതന്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. ഇദ്ദേഹം 1990-ൽ റിസർവ് ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്ന് കറൻസി ഓഫീസറായി വിരമിച്ചു. 2002-ൽ പ്രസിദ്ധീകരിച്ച പ്രഥമ ഗ്രന്ഥമായ ബർട്രൻഡ് റസ്സൽ എന്ന ജീവചരിത്രഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പി.കെ. പരമേശ്വരൻനായർ സ്‌മാരക പുരസ്‌കാരം എന്നിവ ലഭിച്ചു.
കൃതികൾ
[തിരുത്തുക]- ന്യൂക്ലിയർ യുദ്ധവും ബർട്രൻഡ് റസ്സലും [1]
- ബർട്രൻഡ് റസ്സൽ
- ആണവയുദ്ധവും ഇന്ത്യയും [2]
പുരസ്കാരങ്ങൾ
[തിരുത്തുക]ബെർട്രാൻഡ് റസ്സൽ എന്ന ഗ്രന്ഥത്തിന് 2003-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [3][4].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-16. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-16.
- ↑ ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- പുഴ.കോം Archived 2012-05-24 at the Wayback Machine.