വടക്കന്തറ
ദൃശ്യരൂപം
പാലക്കാട് നഗരത്തിൽ വലിയങ്ങാടിയോട് ചേർന്ന സ്ഥലമാണ് വടക്കന്തറ. പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പാലക്കാട്ടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വടക്കന്തറ. പാലക്കാട് നഗരത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരം ഇവിടേയ്ക്കുണ്ട്. നെല്ലിശ്ശേരി, മൂത്താന്തറ, മേലാമുറി തുടങ്ങിയ സ്ഥലങ്ങൾ ഇതിന്റെ സമീപപ്രദേശങ്ങളാണ്. തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തെക്കൂടാതെ രാമപുരം മഹാവിഷ്ണുക്ഷേത്രം, വടക്കന്തറ ശിവക്ഷേത്രം, വടക്കന്തറ ശാസ്താക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ചരിത്രം
[തിരുത്തുക]ചിലപ്പതികാരത്തിലെ നായിക കണ്ണകിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതി ക്ഷേത്രം.