ലോക ആനദിനം
ലോക ആനദിനം | |
---|---|
Date(s) | ഓഗസ്റ്റ് 12 |
ആവർത്തനം | വർഷം തോറും |
സ്ഥലം (കൾ) | ലോകമെമ്പാടും |
Established | 12 ഓഗസ്റ്റ് 2012 |
സ്ഥാപകൻ | പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ തായ്‌ലാൻഡ് |
Website | worldelephantday |
ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഓഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ലോക ആനദിനം[1]. 2011-ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം. ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു. പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷനും ഓഗസ്റ്റ് 12-ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുംചെയ്തു. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും[2] ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.[3][4][5][6][7][8][9][10][11]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Elephant Reintroduction Foundation", World Elephant Day website
- ↑ "Associates" Archived 2018-12-19 at the Wayback Machine., World Elephant Day website
- ↑ Xinhua, "World Elephant Day brings attention to elephants' plight", The Global Times, 2013
- ↑ Philip Mansbridge, "Is This Year's World Elephant Day the Last Chance for Elephants?", The Huffington Post, 2013
- ↑ Raj Phukan, "World Elephant Day celebrated at Nagaon", Assam Times, 2013
- ↑ Jennifer Viegas, "Elephants Get Unlikely Help -- But Is It Enough?" Archived 2015-12-22 at the Wayback Machine., Discovery News, 2013
- ↑ "World Elephant Day - Thailand Must Shut Down Ivory Trade" Archived 2016-02-20 at the Wayback Machine., Chiangrai Times, 2013
- ↑ "12 years until elephants are all wiped out as one dies every 15 minutes", Metro, 2013
- ↑ Jason Bell, "World Elephant Day - time to take stock" Archived 2014-08-08 at the Wayback Machine., Africa Geographic, 2013
- ↑ Bettina Wassener, "Mourning the Elephants", The New York Times, 2012
- ↑ Fidelis E. Satriastanti, "Sumatran Elephants Still Face Imminent Threats", Jakarta Globe, 2013