Jump to content

ബാന്റൻ

Coordinates: 6°30′S 106°15′E / 6.500°S 106.250°E / -6.500; 106.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Banten
From left to right, top to bottom: Soekarno-Hatta International Airport, Great Mosque of Banten, Carita Beach, Tanjung Lesung, Ujung Kulon National Park, Sawarna Tourism Village, Port of Merak, Baduy People Villages
പതാക Banten
Flag
Official seal of Banten
Seal
Motto(s): 
Iman Taqwa
(Faith and Piety)
Location of Banten in Indonesia
Location of Banten in Indonesia
Coordinates: 6°30′S 106°15′E / 6.500°S 106.250°E / -6.500; 106.250
Country ഇന്തോനേഷ്യ
Capital Serang
Largest city Tangerang
EstablishedOctober 4, 2000
ഭരണസമ്പ്രദായം
 • ഭരണസമിതിBanten Regional Government
 • GovernorWahidin Halim [1] (Demokrat)
 • Vice GovernorAndika Hazrumy
വിസ്തീർണ്ണം
 • ആകെ9,662.92 ച.കി.മീ.(3,730.87 ച മൈ)
ജനസംഖ്യ
 (2017)[2]
 • ആകെ1,24,48,200
 • റാങ്ക്5th
 • ജനസാന്ദ്രത1,300/ച.കി.മീ.(3,300/ച മൈ)
Demographics
 • Ethnic groupsBantenese (47%), Sundanese (23%), Javanese (12%), Betawi (10%), Chinese (5%)[3]
 • ReligionIslam (91.64%), Christian (4.4%), Buddhism (1.2%), Confucianism (0.03%), Hindu (0.05%)[അവലംബം ആവശ്യമാണ്]
 • LanguagesIndonesian (official)
Sundanese (lingua franca)
Javanese (regional)
Hakka
Betawi
Bantenese (native)
Baduy
സമയമേഖലUTC+7 (Indonesia Western Time)
Postcodes
15xxx (Tangerang), 42xxx (non-Tangerang)
Area codes(62)25x (non-Tangerang), (62)21 (Tangerang)
ISO കോഡ്ID-BT
വാഹന റെജിസ്ട്രേഷൻA (non-Tangerang), B (Tangerang)
GRP per capitaUS$ 3,114
GRP rank14th
HDIIncrease 0.703 (High)
HDI rank8th
PolicePolda Banten (non-Tangerang)
Polda Metro Jaya (Tangerang)
Largest city by areaSerang - 266.71 ച. �കിലോ�ീ. (102.98 ച മൈ)
Largest city by populationTangerang - (1,798,601 - 2010)
Largest regency by areaLebak Regency - 3,426.56 ച. �കിലോ�ീ. (1,323.00 ച മൈ)
Largest regency by populationTangerang Regency - (2,781,428 - 2010)
വെബ്സൈറ്റ്Government official site
ബെന്റൻ നഗരം 1724 ൽ

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് ബാന്റൺ. ഇതിന്റെ പ്രവിശ്യാ തലസ്ഥാനം സെരാങ് ആണ്. 2014 ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൂട്ടലിൽ 11,834,087 ആയിരുന്നു ബാൻറനിലെ ജനസംഖ്യ. 2010 ലെ സെൻസസിനു ശേഷമുള്ള കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ 10.6 മില്യന്റെ വർദ്ധനവുണ്ടായി.[4] മുൻകാലത്ത് പടിഞ്ഞാറൻ ജാവയുടെ ഭാഗമായിരുന്ന ബാന്റൻ 2000 ൽ ഒരു പ്രത്യേക പ്രവിശ്യയായി മാറി. സമീപസ്ഥ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ പ്രവിശ്യയാണ്.

ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു.

അഞ്ചാം നൂറ്റാണ്ടിൽ ബന്റൻ തരുമാനഗര രാജ്യത്തിന്റെ ഭാഗമായിരുന്നു. 1947 ൽ സി ഡാങ്ഖിയാങ്, മുൻജുൾ, പാണ്ഡെങ്‍ലാങ്, ബന്റൻ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശത്തുള്ള ഗ്രാമങ്ങളിൽനിന്നു കണ്ടെത്തിയ ലെബക്ക് അവശിഷ്ട ലിഖിതങ്ങളിൽ പല്ലവ ലിപിയിലും സംസ്കൃത ഭാഷയിലും കുറിക്കപ്പെട്ട രണ്ടുവരി കവിത ഉൾക്കൊള്ളുന്നു. ഈ ലിഖിതങ്ങളിൽ പൂർണവർമൻ രാജാവിന്റെ വിപദിധൈര്യത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ്. ശ്രീവിജയയുടെ ആക്രമണത്താൽ, തരുമാനഗാര സാമ്രാജ്യം നിലംപതിക്കുകയും പടിഞ്ഞാറൻ ജാവ സുന്ദാ രാജ്യത്തിലേക്ക് വന്നു ചേരുകയും ചെയ്തു.

ചരിത്രം

[തിരുത്തുക]

ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (rumah panggung) ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു.[5]

പോർട്ടുഗീസ് പര്യവേക്ഷകനായ ടോം പയേർസ് പറയുന്നതു പ്രകാരം, പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ബന്താം തുറമുഖം (ബാന്റൻ) മറ്റു തുറമുഖങ്ങളായ പോണ്ടാങ്, ചെഗ്വീഡെ (സിഗെഡെ), ടങ്കരാം (ടെങ്കരാങ്), കലാപ്പ (സുന്ദ കെലാപ്പ), ചിമാനുക്ക് (ചിമാനുക് നദിയുടെ അഴിമുഖം) എന്നിവയോടൊപ്പം സുന്ദ രാജ്യാതിർത്തിക്കുള്ളിലെ ഒരു പ്രധാന തുറമുഖമായിരുന്നുവെന്നാണ്.[6]

ബാന്റൻ സുൽത്താനേറ്റ്

[തിരുത്തുക]

1527-ൽ പോർട്ടുഗീസ് കപ്പൽവ്യൂഹം തീരത്തേക്ക് അടുക്കുന്ന കാലത്ത്, സുനാൻ ഗുനുങ്ജാത്തിയുടെ കീഴിൽ പുതുതായി രൂപന്തരപ്പെട്ട ജാവനീസ് മുസ്ലീങ്ങൾ ബന്റൻ തുറമുഖവും ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും സുന്ദാൻ നേതാക്കളിൽനിന്നു പിടിച്ചെടുക്കുകയും ബാന്റൻ സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. ജെ. ഡെ ബാരോസ് പറയുന്നതനുസരിച്ച്, ഈ സുൽത്താനേറ്റിന്റെ കേന്ദ്രഭാഗം അക്കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്കാ, മക്കസാർ എന്നീ തുറമുഖങ്ങളുടെ പ്രതിയോഗിയും പ്രമുഖ തുറമുഖവുമായിരുന്ന ബന്റൻ ആയിരുന്നുവെന്നാണ്. ബാൻടൻ നഗരം നിലനിന്നിരുന്നത് ഉൾക്കടലിന്റെ മധ്യഭാഗത്ത് മൂന്നു മൈൽ അകലെയായിരുന്നു.

ബാന്റൻ പ്രവിശ്യ

[തിരുത്തുക]

ഇൻഡോനേഷ്യ ഒരു സ്വതന്ത്ര രാജ്യമായിത്തീർന്നപ്പോൾ, ബാന്റൻ പടിഞ്ഞാറൻ ജാവയുടെ പ്രവിശ്യയിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ വിഘടനാ വികാരങ്ങൾ 2000-ൽ പ്രത്യേക ബാൻറൻ പ്രവിശ്യയുടെ രൂപവത്കരണത്തിനു വഴിതെളിച്ചു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ബാൻറൻ 5° 7'50 ", 7 ° 1'11" ദക്ഷിണ അക്ഷാംശത്തിനും 105° 1'11 ", 106° 7'12" കിഴക്കൻ രേഖാംശത്തിനുമിടയ്ക്കായാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രവിശ്യയുടെ ആകെ വിസതീർണ്ണം 9,662.92 ചതുരശ്ര കിലോമീറ്ററാണ്.

അവലംബം

[തിരുത്തുക]
  1. http://www.republika.co.id/berita/en/national-politics/15/08/12/nsyzxa317-rano-karno-officially-becomes-governor-of-banten
  2. "Statistik Indonesia 2018". Badan Pusat Statistik. Retrieved July 24, 2018.
  3. Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
  4. "Archived copy". Archived from the original on 2013-07-27. Retrieved 2013-07-17.{{cite web}}: CS1 maint: archived copy as title (link)
  5. Soekmono, R. (1973). Pengantar Sejarah Kebudayaan Indonesia 2, 2nd ed (5th reprint edition in 1988 ed.). Yogyakarta: Penerbit Kanisius. p. 60.
  6. Heuken, A. (1999). Sumber-sumber asli sejarah Jakarta, Jilid I: Dokumen-dokumen sejarah Jakarta sampai dengan akhir abad ke-16. Cipta Loka Caraka. p. 34.
"https://ml.wikipedia.org/w/index.php?title=ബാന്റൻ&oldid=4024455" എന്ന താളിൽനിന്ന് ശേഖരിച്ചത്