പ്രകാശ് പോൾ
പ്രകാശ് പോൾ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | മലയാള ടെലിവിഷൻ-സിനിമാ നടൻ |
അറിയപ്പെടുന്നത് | കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരെ അവതരിപ്പിച്ചു. |
മലയാള ടെലിവിഷൻ - സിനിമാരംഗത്തെ ഒരു നടനാണ് പ്രകാശ് പോൾ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടത് ഇദ്ദേഹമാണ്.[1]
കുടുംബം
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ നൂറനാട് എന്ന സ്ഥലത്തു കല്ലിട്ടതിൽ വീട്ടിലാണ് പ്രകാശ് പോൾ ജനിച്ചത്. അച്ഛൻ കെ.പി. പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി. എന്നാൽ ബാക്കി കുടുംബാംഗങ്ങളെല്ലാം ഹിന്ദുക്കളാണ്.[2] പ്രീഡിഗ്രി മുതൽ പ്രകാശിന്റെ പഠനം പല നാടുകളിലായിരുന്നു. അക്കാലത്ത് പ്രൂഫ് റീഡറായും ജോലിനോക്കി.ഭാര്യയുടെ പേര് ഐവി. ജീൻ പ്രകാശും ജിജിൻ പ്രകാശുമാണ് മക്കൾ.
അഭിനയജീവിതം
[തിരുത്തുക]1993-ലാണ് പ്രകാശ് പോൾ ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചത്. കോട്ടയത്തു താമസിക്കുന്ന കാലത്ത് നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തു. അതുകഴിഞ്ഞ് സൂര്യാ ടി.വി.യുടെ മോണിംഗ് പ്രോഗ്രാമിന്റെ കോഡിനേറ്ററായി. അങ്ങനെയിരിക്കെ ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ (2004) എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. ശ്രീ സുബ്രഹ്മണ്യം എന്റർപ്രൈസസ് നിർമ്മാണവും ടി.എസ്. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ ടി.എസ്. സജി സംവിധാനവും നിർവ്വഹിച്ച പരമ്പരയായിരുന്നു അത്. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റു പരമ്പരകളിലൊന്നായി ഇതുമാറി.[3] കത്തനാരുടെ ദിവ്യത്വത്തിൽ ആകൃഷ്ടരായ മലയാളി ആരാധകർ പ്രകാശ് പോളിനെ കാണുവാനും സ്പർശിക്കുവാനും തിരക്കുകൂട്ടി. സീരിയലിൽ അദ്ദേഹം കാണിക്കുന്ന അത്ഭുതങ്ങൾ ജീവിതത്തിലും കാണിക്കുമെന്നായിരുന്നു പലരുടെയും ധാരണ.
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിർത്തുകൊണ്ട് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.[4][5] നിർമ്മാതാവിന്റെ തീരുമാനപ്രകാരം 267 എപ്പിസോഡുകൾക്കുശേഷം പരമ്പരയുടെ സംപ്രേഷണം നിർത്തിവച്ചു. അതേത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ തന്നെയായിരുന്നു.[6] കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കുശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പവർവിഷൻ ടി.വി.യിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "മലയാള ചാനലുകള്ക്ക് സാമൂഹ്യാവബോധം നഷ്ടമാകുന്നു; അഭിനയം യാദൃച്ഛികത: പ്രകാശ് പോൾ". ഡെയ്ലി ഹണ്ട്. Archived from the original on 2022-05-17. Retrieved 2016 മാർച്ച് 30.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കത്തനാരിപ്പോൾ എന്തുചെയ്യുന്നു". മംഗളം ദിനപത്രം. 2015 ജനുവരി 2. Archived from the original on 2016-03-08. Retrieved 2016 മാർച്ച് 30.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 "കത്തനാർക്ക് കടം ഒരുകോടി". വെബ്ദുനിയ. 2010 ഓഗസ്റ്റ് 19. Archived from the original on 2019-12-20. Retrieved 2016 മാർച്ച് 30.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "The plea to stop telecast of the serial". The Hindu. Archived from the original on 2016 മാർച്ച് 30. Retrieved 2016 March 28.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "Kadamattathu kathanar". Indiantelevision.com. Archived from the original on 2016 മാർച്ച് 30. Retrieved 2016 മാർച്ച് 28.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു". മറുനാടൻ മലയാളി. 2014 ഡിസംബർ 18. Archived from the original on 2016-04-05. Retrieved 2016 മാർച്ച് 30.
{{cite web}}
: Check date values in:|accessdate=
and|date=
(help); line feed character in|title=
at position 19 (help)CS1 maint: bot: original URL status unknown (link)