പൈങ്കുളം രാമചാക്യാർ
കേരളീയനയ ചാക്യാർ കൂത്ത് കൂടിയാട്ടം കലാകാരനും ഗുരുവുമായിരുന്നു പൈങ്കുളം രാമചാക്യാർ. ചാക്യാർ കൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിൻറെ കുലപതിയായിരുന്നു രാമചാക്യാർ.[1] ഈ രണ്ട് കലാരൂപങ്ങളെയും പുനരുദ്ധരിക്കാൻ നിസ്തുലമായ സേവനങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കൂടിയാട്ടകലയിലെ നവോത്ഥാന നായകനായി അറിയപ്പെടുന്നു.[2]
ജീവിത രേഖ
[തിരുത്തുക]തൃശ്ശൂർ ജില്ലയിൽ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം ഗ്രാമത്തിൽ 1905 ജൂൺ 20 ന് ജനനം. 17 കൊല്ലം വിവിധ ഗുരുക്കന്മാരുടെ കീഴിൽ കൂത്തും കൂടിയാട്ടവും സംസ്കൃതവും അഭ്യസിച്ചു. കൂത്തിനേയും, കൂടിയാട്ടത്തിനേയും ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് രാമചാക്യാർ.[2]
കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അവിടെ അധ്യാപകനായി നിയമിച്ചത് അദ്ദേഹത്തിനെയാണ്. 1965 മുതൽ 1975 വരെ അദ്ദേഹം കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു.[1]
1980 ആഗസ്റ്റ് 1 ന് അദ്ദേഹം അന്തരിച്ചു.
ബഹുമതികൾ
[തിരുത്തുക]കേരളകലാമണ്ഡലം കൽപ്പിത സർവ്വകലാശാല പൈങ്കുളം രാമചാക്യാരുടെ പേരിൽ പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം എന്ന വാർഷിക എൻഡോവ്മെന്റ് നൽകിവരുന്നു.[3] 9000 രൂപയും കീർത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "പൈങ്കുളം രാമചാക്യാർ. - കൂടിയാട്ടത്തിൻറെ സൗഭഗം". malayalam.webdunia.com.
- ↑ 2.0 2.1 "ഗുരുസ്മൃതി സംഘടിപ്പിച്ചു | I&PRD : Official Website of Information Public Relations Department of Kerala". www.prd.kerala.gov.in.
- ↑ 3.0 3.1 "കേരള കലാമണ്ഡലം പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം അമ്മന്നൂർ രജനീഷ് ചാക്യാർക്ക്". IRINJALAKUDALIVE.com. Archived from the original on 2021-09-27. Retrieved 2021-09-27.