Jump to content

പൂരാടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് പൂരാടം. സംസ്കൃതത്തിൽ പൂർ‌വ്വ ആഷാഢം എന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. പൂർവ്വ ആഷാഢം ലോപിച്ചാണ് തമിഴ്, മലയാളം ഭാഷകളിൽ പൂരാടമായത്. ധനു രാശിയിലെ ഡെൽറ്റ (δ), എപ്സിലോൺ (ε) എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിലെ പൂരാടം.