Jump to content

പി.വി. കുര്യാക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖ മലയാള നാടകകൃത്താണ് പി.വി. കുര്യാക്കോസ്(21 സെപ്റ്റംബർ 1933 - സെപ്റ്റംബർ 2007). 1973 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കുപ്പിക്കല്ലുകൾ എന്ന കൃതിക്കു ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

മൂവാറ്റുപുഴ മുടവൂർ പുതുശ്ശേരിക്കുടിയിൽ വർഗ്ഗീസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബെയിലേക്കു പോയി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന മാർവാഡിയുടെ കമ്പനിയിൽ സെയിൽസ്മാനായും പിന്നീട് അവിടെ തന്നെ ക്ളർക്കായും അക്കൗണ്ടൻറായും ജനറൽ മാനേജരുമായൊക്കെ ജോലി ചെയ്തു. മുംബൈ മലയാളികളുടെ നാടകസമിതിയായ പ്രതിഭാ ആർട്സ് ക്ളബിന്റെ പ്രധാന സംഘാടകനായി. സമിതിക്കുവേണ്ടി നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. ഹോസ്ലാബ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായൊരു കമ്പനി തുടങ്ങി. മുംബൈയിൽ ശിവസേനക്കാരുടെ ‘മലബാറികൾ’ ക്കെതിരെയുള്ള ആക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ടു. ഹോസ്ലാബ് കമ്പനി അടച്ചുപൂട്ടി ചെന്നൈയിലേക്ക് മാറി.[2]

ഐ.വി. ശശി സംവിധാനം ചെയ്ത ‘ലക്ഷ്മണരേഖ’യുടെ തിരക്കഥാകൃത്തും ജേസി സംവിധാനം ചെയ്ത ‘അടുക്കാൻ എന്തെളുപ്പ’ത്തിന്റെ നിർമ്മാതാവുമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കുപ്പിക്കല്ലുകൾ’ എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമായിരുന്നു ‘ലക്ഷ്മണരേഖ’. ആത്മകഥാംശമുള്ള ‘ഒരു സായാഹ്നസ്വപ്നം’ എന്ന ടെലിഫിലിമാണ് അവസാനമായി നിർമ്മിച്ചത്.

അവസാന കാലത്ത് ചെന്നൈയിൽനിന്ന് മൂവാറ്റുപുഴയിലെ മുടവൂർ ഗ്രാമത്തിലേക്ക് അദ്ദേഹം മടങ്ങി.

കൃതികൾ

[തിരുത്തുക]
  • ദാഹിക്കുന്ന ആത്മാവ്
  • കുടുംബദോഷികൾ
  • കുമ്പസാരം
  • കാൽവരി
  • കുറ്റവാളികൾ
  • കതിരുകൾ
  • കുപ്പിക്കല്ലുകൾ
  • കുരിയാക്കോസിന്റെ ഏകാങ്കങ്ങൾ
  • യാത്രക്കിടയിൽ ഒരു മടക്കയാത്ര (ആത്മകഥ)

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 81–82. ISBN 81-7690-042-7.
  2. പി.കെ. ശ്രീനിവാസൻ (2011). "സായാഹ്നസ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ". മാധ്യമം. ബ്ളാക് & വൈറ്റ്. Retrieved 2013 മാർച്ച് 29. {{cite journal}}: Check date values in: |accessdate= (help)