പാറശ്ശാല നിയമസഭാമണ്ഡലം
137 പാറശ്ശാല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 220246 (2021) |
ആദ്യ പ്രതിനിഥി | എം. കുഞ്ഞുകൃഷ്ണൻ നാടാർ കോൺഗ്രസ് |
നിലവിലെ അംഗം | സി.കെ. ഹരീന്ദ്രൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട പഞ്ചായത്തുകൾ |
കേരള സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാമണ്ഡലമാണ് പാറശ്ശാല. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാറശ്ശാല നിയോജക മണ്ഡലം നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു മണ്ഡലമാണ്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് പാറശ്ശാല നിയമസഭാ നിയോജക മണ്ഡലം.
പ്രദേശങ്ങൾ
[തിരുത്തുക]അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു[1]. സി.കെ.ഹരീന്ദ്രൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[2]. പാറശ്ശാല, കുന്നത്തുകാൽ, കൊല്ലയിൽ എന്നീ പഞ്ചായത്തുകൾ ഒഴികെ ബാക്കിയുള്ള പഞ്ചായത്തുകൾ മണ്ഡല പുനഃസംഘടനയ്ക്കുശേഷം കൂട്ടിച്ചേർക്കപ്പെട്ടവയാണ്. തീരദേശ പഞ്ചായത്തുകളായ കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളും ചെങ്കൽ, തിരുപുറം എന്നീ പഞ്ചായത്തുകളും ഈ പുനഃസംഘടയിൽ ഈ മണ്ഡലത്തിൽ നിന്നും മാറ്റപ്പെടുകയും ചെയ്തു[3].
സമ്മതിദായകർ
[തിരുത്തുക]2011-ലെ കേരള നിയമസഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ആകെ 166 പോളിങ് സ്റ്റേഷനുകളിലായി 186001 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 97168 പേർ സ്ത്രീകളും 88833 പേർ പുരുഷന്മാരുമാണ്[3]
പ്രതിനിധികൾ
[തിരുത്തുക]- സി.കെ. ഹരീന്ദ്രൻ 2016-തുടരുന്നു.[4]
- എ.റ്റി. ജോർജ് 2011-2016[5]
- എൻ. സുന്ദരൻ നാടാർ2001-2006[6]
- എൻ. സുന്ദരൻ നാടാർ1996 - 2001[7]
- എം.ആർ. രഘുചന്ദ്രബാൽ 1991 - 1996 [8]
- എം. സത്യനേശൻ1987 - 1991 [9]
- എൻ. സുന്ദരൻ നാടാർ1982 - 1987[10]
- എൻ. സുന്ദരൻ നാടാർ1980 - 1982[11]
- എം.സത്യനേശൻ 1979-1980[12]
- എം. കുഞ്ഞുകൃഷ്ണൻ നാടാർ 1977 - 1979 [13]
- എം.സത്യനേശൻ1970 - 1977[14]
- എൻ. ഗമാലിയേൽ 1967 - 1970 [15]
- എം. കുഞ്ഞുകൃഷ്ണൻ നാടാർ 1960 - 1964 [16]
- എം. കുഞ്ഞുകൃഷ്ണൻ നാടാർ1957 - 1959 [17]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- പാറശ്ശാലയിൽ നിന്നും നാലുതവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എൻ. സുന്ദരൻ നാടാർ പതിനൊന്നാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഏഴാം കേരള നിയമസഭയിൽ ഗതാഗതം,കൃഷി വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുൻ ജനപ്രതിനിധിയായ എം.ആർ. രഘുചന്ദ്രബാൽ ഒൻപതാം കേരള നിയമസഭയിൽ എക്സൈസ് വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
- എം. കുഞ്ഞുകൃഷ്ണനാടാരുടെ മരണശേഷം 1979 മെയ് 18-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. സത്യനേശൻ തിരഞ്ഞെടുക്കപ്പെടുകയും 22-മെയ്-1979നു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.[33]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-06-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2013-03-06.
- ↑ 3.0 3.1 http://www.mathrubhumi.com/election/trivandrum/parassala/index.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/pdf/generalelection2016/RESULT_NOTIFICATION.pdf
- ↑ http://www.ceo.kerala.gov.in/pdf/generalelection2011/RESULT_NOTIFICATION.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/members/m617.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/137.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/137.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-12-20. Retrieved 2019-12-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-26. Retrieved 2009-06-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-15. Retrieved 2011-03-25.
- ↑ http://www.keralaassembly.org/1991/1991140.html
- ↑ http://www.keralaassembly.org/1987/1987140.html
- ↑ http://www.keralaassembly.org/1982/1982140.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2020-11-21.
- ↑ https://eci.gov.in/files/file/3753-kerala-1977/
- ↑ https://eci.gov.in/files/file/3752-kerala-1970/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.niyamasabha.org/codes/mem_1_5.htm