Jump to content

ദിനപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി ദിനപത്രം അഥവാ വർത്തമാനപ്പത്രം എന്ന് പറയുന്നത്. രാഷ്ട്രീയം, കല, സംസ്കാരം, സമൂഹം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. പരസ്യം, കാർട്ടൂൺ, കാലാവസ്ഥ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്.[1].


ചരിത്രം

[തിരുത്തുക]
Title page of the Relation from 1605

വർത്തമാന പത്രം ആദ്യം പിറന്നത് 402 കൊല്ലം മുമ്പ്, 1605 ജൂലൈയിൽ ജർമ്മനിയിലെ ജോഹാൻ കരോലസ് എന്ന വ്യക്തി അച്ചടിച്ചിറക്കിയ റിലേഷൻസ് ആണ് ആദ്യത്തെ അച്ചടി വർത്തമാനപ്പത്രം എന്ന് കരുതപ്പെടുന്നു. 1609 ലാണ് ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിലെ പുരാരേഖകളിൽ നിന്നാണ് റിലേഷൻസ് പത്രത്തിന്റെ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. പത്രത്തിന്റെ തുടക്കത്തെക്കുറിച്ചും പത്രത്തിന്റെ പകർപ്പവകാശത്തെക്കുറിച്ചും കരോലോസ് എഴുതിയ കത്തും രേഖകളും മറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

1604ൽ ഒരു പ്രിന്ററുടെ വിധവയിൽ നിന്നാണ് കരോലസ് അച്ചടി പ്രസ് വാങ്ങിയതെന്ന് കണ്ടെടുത്ത രേഖകൾ വ്യക്തമാക്കുന്നു. 1605 മുതൽ റിലേഷൻസ് എന്നപ്പേരിൽ പത്രം അച്ചടിച്ചു തുടങ്ങി.ആദ്യകാലത്ത് കൈകൊണ്ടെഴുതി വിൽക്കുന്ന കടലാസുകളായിരുന്നു പത്രങ്ങൾ. ധനികരായ ചില വരിക്കാർക്ക് മാത്രമാണ് അക്കാലത്ത് പത്രങ്ങൾ വാങ്ങിയിരുന്നത്. അച്ചുകൂടങ്ങളുടെ കണ്ടുപിടത്തോടുക്കൂടി കുറഞ്ഞ വിലയ്ക്ക് കൂടുതൽ പേർക്ക് പത്രം നൽകാൻ കഴിഞ്ഞു. കേരളത്തിൽ ആദ്യത്തെ ദിനപത്രമായ രാജ്യസമാചാരം പുറത്തിറങ്ങിയതും ഒരു ജൂലൈയിൽ ആയിരുന്നു. ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ടായിരുന്നു രാജ്യസമാചാരം പുറത്തിറക്കിയത്. [2].

ഇതും കാണുക

[തിരുത്തുക]

ദിനപത്രങ്ങളുടെ ചരിത്രം

അവലംബം

[തിരുത്തുക]
  1. "A Daily Miracle: A student guide to journalism and the newspaper business(2007)" (PDF). A Daily Miracle. Archived from the original (PDF) on 2011-05-15. Retrieved 2019-12-31.
  2. "വർത്തമാന പത്രത്തിന് 402 വയസ്സ്". Webdunia.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിനപത്രം&oldid=4097950" എന്ന താളിൽനിന്ന് ശേഖരിച്ചത്