ടൈറ്റാനിക്ക
ടൈറ്റാനിക്ക | |
---|---|
പ്രമാണം:Titanica poster.jpg | |
സംവിധാനം | സ്റ്റീഫൻ ലോ |
തിരക്കഥ | Cedric Smith Leonard Nimoy (edited) |
വിതരണം | IMAX |
ദൈർഘ്യം | 95 minutes 40 minutes (edited general release version) 67 minutes (edited video version |
ഭാഷ | English |
ആർഎംഎസ് ടൈറ്റാനിക്കിനെ പറ്റിയുള്ള 1992ൽ പുറത്തിറങ്ങിയ ഒരു ഐമാക്സ് ഡോക്യുമെന്ററിയാണ് ടൈറ്റാനിക്ക. സ്റ്റീഫൻ ലോ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയുടെ വിവരണം സെഡ്രിക് സ്മിത്ത്, അനറ്റോലി സഗാലെവിച്ച്, റാൽഫ് വൈറ്റ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. ആർഎംഎസ് ടൈറ്റാനിക്കിന്റെ തകർച്ചയിൽ എടുത്ത വീഡിയോകളിലാണ് ഈ ഡോക്യുമെന്ററി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ[1] തിരയുന്ന പര്യവേഷണ സംഘത്തിന്റെ ഫൂട്ടേജുകളും ടൈറ്റാനിക്കിന്റെ മുങ്ങലിനെ അതിജീവിച്ച ഫ്രാങ്ക് ജോൺ വില്യം ഗോൾഡ്സ്മിത്ത്, ഇവാ ഹാർട്ട് എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. [2] ഈവയെയും ക്രൂ അംഗങ്ങളെയും ഉപയോഗിച്ച്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഒരു ശ്മശാനമായി കാണിച്ചുകൊണ്ട് ഡോക്യുമെന്ററി പുരോഗമിക്കുന്നു. 1991 ൽ പുറത്തിറങ്ങിയെ സ്റ്റോൺസ് അറ്റ് മാക്സ് എന്ന ഡോക്യുമെന്ററിക്ക് ശേഷം ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഐമാക്സ് ഡോക്യുമെന്ററിയാണിത്.[1] ഇതിന്റെ എഡിറ്റ് ചെയ്ത 40 മിനിറ്റ് പതിപ്പ് പിന്നീട് 1995-ൽ ഐമാക്സ് തിയേറ്ററുകൾക്കായി പുറത്തിറങ്ങി. [3] ഈ പതിപ്പിൽ ലിയനാർഡ് നിമോയുടെ പുതിയ വിവരണം ഉണ്ടായിരുന്നു, എന്നിരുന്നാലും വൈറ്റിന്റെ ഭൂരിഭാഗം ആഖ്യാനവും ഇതിൽ നിലനിർത്തിയിട്ടുണ്ട്. [4] ഈ എഡിറ്റ് ചെയ്ത പതിപ്പ് പിന്നീട് 1997-ൽ പുറത്തിറങ്ങിയ മറ്റൊരു എഡിറ്റ് പതിപ്പിന്റെ അടിസ്ഥാനമായി മാറി, റാൽഫ് വൈറ്റ്, എമോറി ക്രിസ്റ്റോഫ്, മറ്റ് വിദഗ്ധർ എന്നിവരുമായി നടത്തിയ 27 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം കൂടി ഇതിൽ ഉൾപ്പെടുന്നു.
നിർമ്മാണം
[തിരുത്തുക]അക്കാഡമിക് എംസ്റ്റിസ്ലാവ് കെൽഡിഷ് എന്ന റഷ്യൻ ഗവേഷണ കപ്പലിൽ പ്രവർത്തിക്കുന്ന റഷ്യൻ, അമേരിക്കൻ, കനേഡിയൻ [1] ഗവേഷകർ ചേർന്നതായിരുന്നു പര്യവേഷണ സംഘം. [3] ഐമാക്‌സ് ക്യാമറകളും 150,000 വാട്ട്‌സ് ലൈറ്റുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന രണ്ട് മിർ സബ്‌മെർസിബിളുകൾ[3] ഉപയോഗിച്ചാണ് പര്യവേഷണം നടത്തിയത്. ഈ മൊഡ്യൂളുകൾ സമുദ്രത്തിന്റെ അടിത്തട്ടിനെ വ്യക്തമായി പ്രകാശിപ്പിക്കാൻ കഴിവുള്ളവയായിരുന്നു. [1] അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ചരിത്രപരമായ ഫോട്ടോകളുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഇത് ദുരന്തത്തിന്റെ മുഴുവൻ ആഘാതവും വിശദമായി കാണിക്കാൻ സഹായകരമായി.
സ്വീകരണം
[തിരുത്തുക]5 അവലോകനങ്ങളെ അടിസ്ഥാനമാക്കി റോട്ടൻ ടൊമാറ്റോസിൽ 60% അംഗീകാര റേറ്റിംഗ് ഈ ചിത്രത്തിനുണ്ട്. [5] റോജർ എബർട്ട് ചിത്രത്തിന് 4-ൽ 3½ സ്റ്റാർ നൽകി.[1] ദി സിൻസിനാറ്റി എൻക്വയററിൽ നിന്നുള്ള മാർഗരറ്റ് മക്‌ഗുർക്ക് 2000-ൽ ഒരു നല്ല അവലോകനം നൽകി. [3] NUVO-യിൽ നിന്നുള്ള എഡ്വേർഡ് ജോൺസൺ-ഒട്ട്, അപകടത്തിന്റെ ചിത്രങ്ങളെക്കുറിച്ചും ജോലിക്കാരെക്കുറിച്ചും അനുകൂലമായി സംസാരിച്ചു. [6]
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കൊള്ളയടിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഇവാ ഹാർട്ട്, ഐമാക്സ് ചിത്രത്തെ അഭിനന്ദിച്ചു. [1]
അവലംബങ്ങൾ
[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 Ebert, Roger (14 April 1995). "Titanica". RogerEbert.com. Retrieved 3 November 2014.
- ↑ "Titanica (1992)". Allmovie. Retrieved 3 November 2014.
- ↑ 3.0 3.1 3.2 3.3 McGurk, Margaret (25 November 2000). "Big-screen 'Titanica'". The Cincinnati Enquirer. Archived from the original on 2014-11-03. Retrieved 3 November 2014.
- ↑ "Titanica". IMAX. Archived from the original on 2014-11-03. Retrieved 3 November 2014.
- ↑ "Titanica (1995)". Rotten Tomatoes. Retrieved 3 November 2014.
- ↑ Johnson-Ott, Edward (1998). "Titanica (1995)". IMDb. NUVO. Retrieved 3 November 2014.