Jump to content

ജെയിംസ് ഹാഡ്ലി ചേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ഹാഡ്ലി ചേസ്
തൂലികാ നാമംജെയിംസ് ഹാഡ്ലി ചേസ്
തൊഴിൽനോവലിസ്റ്റ്

ജെയിംസ് ഹാഡ്ലി ചേസ് എന്ന തൂലികാനാമത്തിൽ പ്രശസ്തനായ റെനെ ബ്രാബസോൺ റേമണ്ട് (ഡിസംബർ 24, 1906 - ഫെബ്രുവരി 6, 1985) പ്രശസ്തനായ ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. ത്രില്ലർ നോവലുകളുടെ രാജാവായി ചേസ് വാഴ്ത്തപ്പെടുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

1906-ൽ ലണ്ടനിൽ ജനിച്ചു. പിതാവ് ബ്രിട്ടീഷ് പട്ടാളത്തിൽ കേണൽ ആയിരുന്നു. പതിനെട്ടാം വയസ്സിൽ ഒരു പുസ്തകക്കടയിൽ ജോലി ലഭിച്ചതാണ് ചേസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1939-ൽ നോ ഓർക്കിഡ്സ് ഫോർ മിസ്സ് ബ്ലാൻഡിഷ് എന്ന ആദ്യ നോവൽ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രൈം നോവലുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ഈ നോവൽ ആറാഴ്ച്ചക്കാലം കൊണ്ടാണ് ചേസ് എഴുതിത്തീർത്തത്. ലാ മോഡ് ദിനപത്രത്തിന്റെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു നോവലുകളുടെ പട്ടികയിലും ഈ നോവൽ സ്ഥാനം പിടിക്കുകയുണ്ടായി.[2]

കുറ്റാന്വേഷണം, ക്രൈം, ത്രില്ലർ വിഭാഗങ്ങളിൽ പിന്നീടിറങ്ങിയ എൺപതിലധികം ചേസ് നോവലുകളും നിരൂപകപ്രശംസ പിടിച്ചുപറ്റി. ഇവയിൽ മിക്കതും എക്കാലത്തെയും ബെസ്റ്റ്-സെല്ലറുകളിൽ ചിലതായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ചേസിന്റെ 35 നോവലുകൾ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു.[3] ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ടങ്ങളിൽ വളരെയധികം ആരാധകരുള്ള എഴുത്തുകാരനാണ് ചേസ്. 1985-ൽ അദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. Frank Northen Magill (1988). Critical survey of mystery and detective fiction. Salem Press. p. 319. ISBN 0893564869.
  2. Écrivains et choix sentimentaux Archived 2012-05-27 at Archive.is, Josyane Savigneau, Le Monde, 15 October 1999.
  3. Publishers' Association, Booksellers Association of Great Britain and Ireland (1982). The Bookseller. J. Whitaker. p. 46.