Jump to content

ചേമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചേമ്പ്
Colocasia esculenta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Colocasia

Species

See text.

Synonyms

Leucocasia Schott[1]

ചേമ്പ്(വീഡീയോ)
മുണ്ട്യ

സാധാരണയായി, കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ്‌ ചേമ്പ് [2]. പൊതുവേ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്ന ഇനമാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ്‌ പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു[2].

ഈയചേമ്പ്


ആനച്ചെവി യോട് സാദൃശ്യമുള്ളതും പച്ചയിൽ നിന്ന് നീലയിലേക്ക് കടക്കുന്ന നിറത്തോടു കൂടിയുള്ള ഇലയുമാണ് ഈയചേമ്പിനുള്ളത്ത്

വിവിധ ഇനങ്ങൾ

[തിരുത്തുക]
  • താള് - പൊടിച്ചേമ്പ്
  • പാൽ ചേമ്പ്
  • വാഴ ചേമ്പ്
  • മുട്ട ചേമ്പ്

ഘടകങ്ങൾ

[തിരുത്തുക]

സാധാരണ ചേമ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ[2]:

ജലാംശം 78.1%
മാംസ്യം 3.0%
കൊഴുപ്പ് 0.0%
ലവണങ്ങൾ 1.7%
നാര്‌ 1.0%
അന്നജം 21.1%
കലോറി 97 യൂണിറ്റ്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. GRIN (October 5, 2007). "Colocasia Schott". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2012-10-07. Retrieved July 13, 2010.
  2. 2.0 2.1 2.2 ആരോഗ്യവിജ്ഞാനകോശം. ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ. ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ,പാലക്കാട്. താൾ 80.


"https://ml.wikipedia.org/w/index.php?title=ചേമ്പ്&oldid=4135422" എന്ന താളിൽനിന്ന് ശേഖരിച്ചത്