Jump to content

ചെറുന്നിയൂർ ജയപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുന്നിയൂർ ജയപ്രസാദ്

മലയാള നാടകകൃത്തും നാടക സംവിധായകനുമാണ് ചെറുന്നിയൂർ ജയപ്രസാദ്(ജനനം : 1951). കേരള സംഗീത നാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള ചെറുന്നിയൂരിൽ വാമദേവന്റെയും സുമതിയുടെയും മകനായി ജനിച്ചു. വർക്കല ഹൈസ്ക്കൂളിൽ പഠിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. കൊച്ചിൻ ഷിപ്പ്‌യാർഡിൽ എഞ്ചിനീയറായി വിരമിച്ചു. എൺപതിലധികം നാടകങ്ങൾ രചിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ കേന്ദ്രീകരിച്ച് 'നിള' എന്ന പേരിൽ നാടക സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. ഇരുപത്തിമൂന്നു സാമൂഹ്യ നാടകങ്ങൾ നിള അവതരിപ്പിച്ചു. ഏഷ്യനെറ്റ് ചാനലിൽ അവതരിപ്പിച്ച 'ചന്ദനമഴ' എന്ന ജനപ്രിയ സീരിയലിന്റെ തിരക്കഥ രചിച്ചു.

നാടകങ്ങൾ

[തിരുത്തുക]
  • യാഗാഗ്നി
  • കന്യാകുമാരിയിൽ ഒരു കടങ്കഥ
  • കാശ്മീരിൽ നിന്നൊരു കവിത
  • ട്രൂത്ത് ഇന്ത്യ TV ചാനൽ
  • സഹൃദയ സദസ്സ്
  • തീരം കാശ്മീരം
  • ഇവിടെ അശോകനും ജീവിച്ചിരുന്നു
  • ശീലാവതി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടക അവാർഡ് (1995)
  • ആൾ ഇന്ത്യാ റേഡിയോയുടെ നാടക അവാർഡ് (1997)
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം (2010)
  • സംസ്ഥാന നാടക അവാർഡ് (2010 ലും 2012 ലും)
  • കേരള സംഗീത നാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2014)[1]
  • ഇപ്റ്റ പുരസ്കാരം
  • കാമ്പിശ്ശേരി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "മഞ്‌ജു വാര്യർക്ക്‌ സംഗീത നാടക അക്കാദമി പുരസ്‌കാരം". www.mangalam.com. Retrieved 7 ഡിസംബർ 2014.