Jump to content

ചാർവാകൻ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർവാകൻ (പുസ്തകം)
കർത്താവ്രാഘവേന്ദ്ര ഗോവിന്ദ കുൽക്കർണി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംജീവചരിത്രം
പ്രസാധകർഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡൽഹി
ISBN-

ചാർവാകൻ (പുസ്തകം)രാഘവേന്ദ്ര ഗോവിന്ദ കുൽക്കർണി എന്ന എഴുത്തുകാരൻ എഴുതിയ ചെറുപുസ്തകത്തിന്റെ മലയാളപരിഭാഷയാണ്. ഇതിന്റെ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് എം. പ്രഭ ആണ്. 1974ൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അനേകം പ്രതികൾ ചെലവായി. ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡൽഹി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചാർവ്വാകൻ എന്ന ഈ പുസ്തകത്തിന്റെ ആമുഖം ദിവാൻ ബഹാദൂർ രാജരത്ന വി. വി. ജോഷി ആണ് എഴുതിയിരിക്കുന്നത്. "ഇന്ത്യൻ ദർശനചരിത്രത്തിൽ, ചാർവ്വാകനെയല്ലാതെ മറ്റൊരു ചിന്തകന്റെ അഭിപ്രായങ്ങളെ തെറ്റായി ഉദ്ധരിക്കുകയോ ദുർവ്യാഖ്യാനം ചെയ്യുകയോതെറ്റായി ധരിക്കുകയോ ക്രൂരമായി മാന്തിപ്പൊളിക്കുകയോ ഉണ്ടായിട്ടില്ല" എന്നദ്ദേഹം പറയുന്നു.

"ചാർവ്വകന്റെ ജീവിതത്തേയും ചിന്തയേയും സിദ്ധാന്തങ്ങളേയും സംബന്ധിച്ച് പതിന്നാലുവർഷമായി ശ്രീ രാഘവേന്ദ്ര ഗോവിന്ദ കുൽക്കർണി നടത്തിയ തീക്ഷ്ണമായ ഗവേഷണത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം" എന്നു പറയുന്നു. ചാർവ്വാകൻ പറഞ്ഞ കാര്യങ്ങൾ ജനഹൃദയത്തിൽ പതിയാനായി കഥാരൂപത്തിലാണ് കുൽക്കർണി അവതരിപ്പിക്കുന്നത്. വിസ്മൃതിയിലാണ്ടുപോയ ചാർവ്വാകനെ യുക്ത്യധിഷ്ഠിതമായ ഭൗതികവാദത്തിന്റെ ഉപജ്ഞാതാവിനെ അദ്ദേഹത്തിന്റെ ചിന്തകളെ, ഉപദേശങ്ങളെ, സിദ്ധാന്തങ്ങളെ ബഹുജനസമക്ഷം അവതരിപ്പിക്കുകവഴി കുൽക്കർണി ചെയ്യുന്ന അതിമഹത്തായ സേവനത്തെ ആമുഖകാരൻ അനുമോദിക്കുന്നുണ്ട്.

തുടർന്ന് വിവർത്തകൻ എം. പ്രഭ പുസ്തകവായനയ്ക്ക് ഒരു വിശദമായ മുഖവുരയും എഴുതിയിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-10. Retrieved 2017-04-20.