ഗോണ്ട്വാന (/ɡɒndˈwɑːnə/)[1] അഥവാ ഗോണ്ട്വാനാലാന്റ്[2]നിയോപ്രോട്ടോറോസോയിക് മുതൽ (ഏകദേശം 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) ജുറാസിക് വരെ (ഏകദേശം 180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) നിലനിന്നിരുന്ന ഒരു സൂപ്പർ ഭൂഖണ്ഡമായിരുന്നു. ബാൾട്ടിക്ക, ലോറൻഷ്യ, സൈബീരിയ എന്നീ ഭൂപ്രദേശങ്ങൾ അതിൽ നിന്ന് വേറിട്ടതായിരുന്നതിനാൽ ആദ്യകാല നിർവചനമനുസരിച്ച് ഗോണ്ട്വാനയെ ഒരു സൂപ്പർ ഭൂഖണ്ഡമായി കണക്കാക്കിയിരുന്നില്ല.[3]