ഗരാബാഗ്ലർ ശവകുടീരം
ഗരാബാഗ്ലർ ശവകുടീരം Qarabağlar türbəsi | |
---|---|
സ്ഥലം | Nakhchivan, Azerbaijan |
തരം | Mausoleum |
ആരംഭിച്ചത് date | 12th–14th centuries |
ഗരാബാഗ്ലർ ഗ്രാമത്തിലെ ശവകുടീരം (Azerbaijani: Qarabağlar türbəsi) - അസർബൈജാനിലെ കാൻഗർലി റയോണിലെ ഗരാബാഗ്ലർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ്. നാഖ്ചിവന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണിതു സ്ഥിതിചെയ്യുന്നത്. ഭാഗികമായി പൊളിച്ചുമാറ്റപ്പെട്ട ഈ ശവകുടീരം പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിർമ്മിക്കപ്പെട്ടതും അർദ്ധവൃത്താകൃതിയിൽ പന്ത്രണ്ട് വശങ്ങളുള്ള ഒരു സിലിണ്ടർ രൂപത്തിലുള്ളതുമാണ്. ആന്തരിക ഭാഗം വൃത്താകൃതിയിലുള്ള ഈ ശവകുടീരത്തിന് 30 മീറ്റർ ഉയരമുണ്ട്. താഴ്ഭാഗം ചതുരാകൃതിയിൽ അടിത്തറയുള്ള രണ്ട് മിനാരങ്ങൾ ശവകുടീരത്തിൽ നിന്ന് 30 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. മിനാരങ്ങളുടെ ഘടന പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്.[1][2]
ഒരു ശവകുടീരം, രണ്ട് മിനാരങ്ങൾ, അവയ്ക്കിടയിലുള്ള ഈ സ്മാരകത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഗരാബാഗ്ലർ ശവകുടീര സമുച്ചയം. മിനാരങ്ങളുടെ ചരിത്രം ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ളതാണ്. ശവകുടീരത്തിന്റെ രണ്ട് മിനാരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രവേശനദ്വാരത്തിന്റെ ഘടന പതിനാലാം നൂറ്റാണ്ടിലേതാണ്. ഈ ചെറിയ പോർട്ടലിൽ ഗോഡേ ഖതുന്റെ ഒരു പേരുണ്ട്. ഈ ഗോഡേ ഖത്തുൻ അബാക്ക ഖാന്റെ (1265-1282) ഭാര്യയായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും നിർമ്മിച്ച പുതിയ സമുച്ചയങ്ങൾക്കുള്ളിൽ ഗോഡേ ഖാത്തൂണിന്റെ ബഹുമാനാർത്ഥം പണിയുകയെന്ന ലക്ഷ്യത്തോടെ ഒരു വാസ്തുശില്പി അന്ന് ഈ സ്മാരകം പണിതുവെന്ന നിഗമനത്തിലെത്താം. ഇത് ശരിയാണെങ്കിൽ, ഈ കെട്ടിടം ഗോഡേ ഖാത്തൂണിന്റെ ബഹുമാനാർത്ഥം നിർമ്മിച്ചതാകാം.
സ്മാരകത്തിന്റെയും അതിന്റെ മിനാരങ്ങളുടെയും ചരിത്രം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. അതിന്റെ ശൈലിയും നിർമ്മാണ രീതികളും അബു സെയ്ദ് ബഹാദൂർ ഖാന്റെ (1319-1335) ഭരണകാലത്തേതാണ്.
അവലംബം
[തിരുത്തുക]- ↑ "Azərbaycan Respublikası Xarici İşlər nazirliyinin Naxçıvan Muxtar Respublikasındakı idarəsi". Archived from the original on 2012-01-05.
- ↑ Л. С. Бретаницкий, Б. В. Веймарн. Очерки истории и теории изобразительных искусств.Искусство Азербайджана. p. 136.