Jump to content

ഖുറതുലൈൻ ഹൈദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖ്വാറത് ഉൾ ഐൻ ഹൈദർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖുറതുലൈൻ ഹൈദർ
Qurratul Ain Hyder
തൂലികാ നാമംഐനി ആപ്പ
തൊഴിൽഎഴുത്തുകാരി
ദേശീയതഇന്ത്യൻ
GenreFiction Novelist & Short story
രക്ഷിതാവ്(ക്കൾ)സജ്ജാദ് ഹൈദർ യൽദറം & നസ്‌ർ സഹ്‌റ
കയ്യൊപ്പ്

ഖുറത്-ഉൽ-ഐൻ-ഹൈദർ (ജനുവരി 20, 1926, അലിഗഢ്, ഉത്തർ പ്രദേശ്ഓഗസ്റ്റ് 21, 2007, നോയ്ഡ, ഉത്തർ പ്രദേശ്)ഒരു പ്രശസ്ത ഉർദു നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകയുമായിരുന്നു. ഐനി ആപ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിതാവ് സജ്ജാദ് ഹൈദർ യൽദറമും മാതാവ് നസ്‌ർ സഹ്‌റയും പ്രശസ്ത സാഹിത്യകാരായിരുന്നു. ആഗ് കാ ദരിയ ആണ് ഇവരുടെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നത്. 1989-ൽ ആഖിർ-എ-ശബ് കെ ഹംസഫർ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.[1] ഭാരത സർക്കാരിന്റെ പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.[2] പത്ഝഡ് ‍കീ ആവാസ് (1965), രോഷ്നീ കീ രഫ്താർ (1982), ചായെ കേ ബാഗ് (1965) തുടങ്ങിയവ പ്രധാന കൃതികളിൽ ചിലതാണ്.

പന്ത്രണ്ടോളം നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും ക്വുറതുലൈൻ ഹൈദറിന്റെതായിട്ടുണ്ട്.അവരുടെ കൃതികൾ ഇംഗ്ലീഷ് ഉൾപെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[3]

  • നോവലുകൾ
    1. ആഗ് കാ ദരിയ
    2. ആഖിറെ ശബ് കേ ഹംസഫർ
    3. മേരേ ഭീ സനം ഖാനേ (1949)
    4. ചാന്ദിനി ബീഗം
    5. കാറേ ജഹാൻ ദരാസ് ഹേ
    6. രോഷ്നി കി രഫ്താർ (1982)
    7. സഫീനയെ ഗമെ ദിൽ (1952)
    8. പത്ഝഡ് കി ആവാസ് (1965)
    9. ഗർദിഷെ രംഗ് എ ചമൻ
    10. ചായെ കേ ബാഗ് (1965)
    11. ദിൽറുബ
    12. സീതാഹരൻ
    13. അഗലേ ജനം മോഹേ ബിട്ടിയാ ന കീജോ

അവലംബം

[തിരുത്തുക]
  1. "Jnanpith Laureates Official listings". Jnanpith Website. Archived from the original on 2007-10-13. Retrieved 2016-03-11.
  2. http://www.britannica.com/biography/Qurratulain-Hyder
  3. http://news.bbc.co.uk/2/hi/south_asia/6956218.stm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഖുറതുലൈൻ_ഹൈദർ&oldid=3964119" എന്ന താളിൽനിന്ന് ശേഖരിച്ചത്