കൺസൾട്ടീവ് ഗ്രൂപ് ഓൺ ഇന്റർനാഷണൽ അഗ്രികൾച്ചർ റിസർച്ച്
CGIAR logo | |
രൂപീകരണം | 1971 |
---|---|
തരം | Partnership of funders and international agricultural research centers |
ലക്ഷ്യം | To reduce poverty and hunger, improve human health and nutrition, and enhance ecosystem resilience through high-quality international agricultural research, partnership and leadership. |
ആസ്ഥാനം | Montpellier, France (CGIAR Consortium of International Agricultural Research Centers) |
പ്രധാന വ്യക്തികൾ | Juergen Voegele Chair, CGIAR System Council; |
Main organ | CGIAR Fund, CGIAR Consortium of International Agricultural Research Centers, Independent Science and Partnership Council |
വെബ്സൈറ്റ് | CGIAR,[1] CGIAR Fund,[2] CGIAR Consortium of International Agricultural Research Centers[3] |
പഴയ പേര് | Consultative Group on International Agricultural Research |
CGIAR (മുമ്പ്, കൺസൾട്ടീവ് ഗ്രൂപ്പ് ഫോർ ഇൻറർനാഷണൽ അഗ്രിക്കൾച്ചറൽ റിസർച്ച്) ഒരു ഭക്ഷ്യസുരക്ഷിതമായ ഭാവിക്കുവേണ്ടി ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന സംഘടനകളെത്തമ്മിൽ ഏകോപിപ്പിക്കുന്ന ഒരു ആഗോള കൂട്ടായ്മാണ്.[4] ഗ്രാമീണ ദാരിദ്ര്യ നിർമ്മാർജ്ജനം, ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുക, പൊതുജനാരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുക, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ പാലനം ഉറപ്പുവരുത്തുക എന്നിവയ്ക്കായി CGIAR ഗവേഷണം സമർപ്പിക്കപ്പെട്ടിരിക്കുന്നു. ദേശീയ, പ്രാദേശിക ഗവേഷണ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സർവ്വകലാശാലകളുടെ പഠന ഗവേഷണ വിഭാഗം, വികസന സംഘടനകൾ, സ്വകാര്യ മേഖല ഉൾപ്പെടെയുള്ള നൂറുകണക്കിന് പങ്കാളികളുമായുള്ള അടുത്ത സഹകരണത്തോടെയാണ് CGIAR കൺസോർഷ്യം അംഗങ്ങളായ 15 സെന്ററുകളാണ് ഇതു നടപ്പിലാക്കുന്നത്.[5] CGIAR കൺസോർഷ്യം ഓഫ് ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസേർച്ച് സെന്റേർസ് എന്ന പേരിൽ അറിയപ്പെടുന്ന 15 ഗവേഷണ കേന്ദ്രങ്ങളുടെ ഒരു ശൃംഖലയിലൂടെയാണ് ഇതു സുസാധ്യമാക്കുന്നത്.[6] ലോകമെമ്പാടുമായി വ്യാപിച്ചിരിക്കുന്ന ഈ ഗവേഷണ കേന്ദ്രങ്ങളിൽ ഏറിയകൂറും കാർഷിക വിളകളിൽ ജനിതകവൈവിധ്യമുള്ള ഗ്ലോബൽ സൌത്ത്, വാവിലോവ് കേന്ദ്രങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.[7] CGIAR ഗവേഷണകേന്ദ്രങ്ങൾ പൊതുവേ ദേശീയ, പ്രാദേശിക കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, അക്കാദമികൾ, സ്വകാര്യമേഖല തുടങ്ങിയ മറ്റു സംഘടനകളുമായി സഹകരിച്ചാണു പ്രവർത്തിക്കുന്നത്.
CGIAR ഐക്യരാഷ്ട്ര സംഘടന അല്ലെങ്കിൽ ലോകബാങ്ക് പോലെയുള്ള ഒരു അന്താരാഷ്ട്ര രാഷ്ട്രീയ സ്ഥാപനത്തിന്റെ ഭാഗമല്ല എന്നത് തികച്ചും അസാധാരണമാണ്. അതിന്റെ അംഗങ്ങളിൽ നിന്നുതന്നെ ഫണ്ടുകൾ സ്വീകരിക്കുന്ന ഒരു അനൗപചാരിക സംഘടനയാണിത്.[8] CGIAR യുടെ അംഗത്വത്തിൽ വിവിധ രാജ്യങ്ങളുടെ സർക്കാരുകൾ, സ്ഥാപനങ്ങൾ, അമേരിക്ക, കാനഡ, യു.കെ., ജർമ്മനി, സ്വിറ്റ്സർലാന്റ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജീവകാരുണ്യ സ്ഥാപനങ്ങൾ, ഫോർഡ് ഫൌണ്ടേഷൻ, ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഓഫ് ദി യുണൈറ്റഡ് നേഷൻസ് (FAO), ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചർ ഡവലപ്പ്മെന്റ് (IFAD), യുണൈറ്റഡ് നേഷൻസ് ഡവലപ്പ്മെന്റ് പ്രോഗ്രാം (UNDP), ലോകബാങ്ക്, യൂറോപ്യൻ കമ്മീഷൻ, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക്, ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക്, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയുടെ ഫണ്ട് (ഒപെക് ഫണ്ട്) എന്നിവ ഉൾപ്പെടുന്നു. 2009 ൽ CGIAR- ന്റെ വരവ് 629 ദശലക്ഷം ഡോളറായിരുന്നു.[9]
അവലംബം
[തിരുത്തുക]- ↑ http://www.cgiar.org
- ↑ "Archived copy". Archived from the original on 2012-07-11. Retrieved 2011-08-30.
{{cite web}}
: CS1 maint: archived copy as title (link) - ↑ consortium.cgiar.org
- ↑ "Archived copy". Archived from the original on 2013-09-02. Retrieved 2013-09-09.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on 2013-09-02. Retrieved 2013-09-09.
{{cite web}}
: CS1 maint: archived copy as title (link) - ↑ Rice, Africa. "CGIAR". Consortium.cgiar.org. Archived from the original on 2012-07-28. Retrieved 2012-07-18.
- ↑ Kloppenburg, Jr., Jack Ralph (2004) First the Seed: The Political Economy of Plant Biotechnology, 1492-2000, Second Edition, Madison: University of Wisconsin Press
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-12-23. Retrieved 2019-05-04.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-11-03. Retrieved 2019-05-04.